M4 Malayalam
Connect with us

News

കോട്ടപ്പടി സ്വദേശി സാജു മരണപ്പെട്ടത് തലയ്ക്കും കഴുത്തിനും ഏറ്റ അടിയെത്തുടർന്ന്;ഭാര്യ തങ്ക റിമാന്റിൽ

Published

on

കോതമംഗലം;കോട്ടപ്പടി മനേക്കുടി സാജു(60)മരണപ്പെട്ടത് തലയ്ക്ക് പിന്നിലും കഴുത്തിലും ഏറ്റ അടിയെത്തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിതിനാലെന്ന് സൂചന.

കളമശേരി മെഡിക്കൽ കോളേജിൽ പോലീസ് സർജ്ജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.

ഭാര്യ ഏല്യാമ്മ(തങ്ക) സാജുവിനെ ഇരുമ്പ് പട്ടയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തിയിരുന്നു.പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി ഇവർ വിവരം അറയിക്കുകയും ചെയ്തു. ഉടൻ പോലീസ് എത്തി സാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

മദ്യപിച്ചെത്തി,തന്നെ കത്തികൊണ്ട്് കുത്താൻ ഒരുമ്പെട്ടപ്പോൾ ജീവൻ രക്ഷിയ്ക്കാനുള്ള വെപ്രാളത്തിൽ വാതിലിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പ് പട്ട് ഊരിയെടുത്ത് ആക്രമിയ്ക്കുകയായിരുന്നെന്നാണ് തങ്ക പോലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

ഭർത്താവുമായുള്ള മൽപ്പിടുത്തത്തിൽ വീണ് പരിക്കേറ്റ തങ്കത്തെ കോട്ടപ്പടി പോലീസ് രാത്രി തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ വൈകിട്ട് ഇവരുടെ അറസ്റ്റുരേഖപ്പെടുത്തി.കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.

സാജു മരണപ്പെട്ട വിവരം പോലീസ് ആദ്യം തങ്കത്തെ അറിയിച്ചിരുന്നില്ല.സാജുവിനെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് തങ്ക ചോദിച്ചെങ്കിലും പോലീസ് കൃത്യമായ വിവരമൊന്നും നൽകിയില്ല.ഇന്നലെ അറസ്റ്റിന് തൊട്ടുമുമ്പാണ് തങ്കത്തെ സാജുമരണപ്പെട്ട വിവരം അറയിച്ചത്.

മരണവിവരം അറിയിച്ചപ്പോൾ നിർവികാരതയോടെ,കേട്ടുനിന്നതല്ലാതെ തങ്ക ഒരുവാക്കുപോലും പ്രതികരിച്ചില്ലന്നാണ് പോലീസിൽ നിന്നും ലഭിയ്ക്കുന്ന സൂചന.

ചൊവ്വാഴ്ച രാത്രി 8.30 തോടെ കോതമംഗലം കോട്ടപ്പടിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം.രാത്രി 8 മണിയോടെ മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ സാജു തന്നെ ആക്രമിയ്ക്കാൻ എത്തിയെന്നും ഈ അവസരത്തിൽ കൈയ്യിൽ കിട്ടിയ ഇരുമ്പ് പട്ടയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തിയെന്നും തങ്ക കോട്ടപ്പടി പോലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു.

ഉടൻ പോലീസ് എത്തി സാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.തുടർന്ന് തങ്കയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കെട്ടിട നിർമ്മാണതൊഴിലാളിയായ സാജു മദ്യപിച്ചെത്തി തങ്കയെ ആക്രമിയ്ക്കാറുണ്ടായിരുന്നു.പലവട്ടം ആക്രമണത്തിന് ഇരയായി ഇവർക്ക് പരിക്കേറ്റിരുന്നു.

2017-ൽ സാജുവിന്റെ ആക്രമണത്തെത്തുടർന്ന് ഇവർ മരണത്തിന്റെ വക്കോളമെത്തിയിരുന്നു.കഴുത്തിൽ വെട്ടേറ്റ തങ്ക ഏറെ നാളത്തെ ചികത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.

 

1 / 1

Latest news

ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് വോട്ടേർക്ക് ദാരുണാന്ത്യം

Published

on

By

ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. വാണി വിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68)ആണ് മരിച്ചത്.

വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി

Published

on

By

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Film News

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ: ചിത്രങ്ങൾ വൈറൽ, പിന്നാലെ വ്യാപക വിമർശനവും

Published

on

By

ഗോവ: ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ്റെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ജന്മദിന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

പോസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയത്.
ചിലർ വസ്ത്രധാരണം മോശമാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ അത്തരം വിമർശകർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ വസ്ത്രം എന്നും കമന്റിൽ കുറിച്ചു.

1 / 1

Continue Reading

Trending

error: