Connect with us

News

രാഷ്ട്രീയ ഇടപെടലിൽ ദേവികുളത്തുനിന്നും മടക്കം,ഇന്ന് ജീവിത പങ്കാളികൾ;ശ്രീറാമും രേണു രാജും വിവാഹതരായി

Published

on

കൊച്ചി;ദേവികുളം സബ്ബ്കളക്ടർ ആയിരിക്കെ കയ്യേറ്റം ഒഴിപ്പിക്കലിലൂടെ ഭരണക്കാരുടെ കണ്ണിലെ കരടായി മാറുകയും സ്ഥലം മാറ്റപ്പെടുകയും ചെയ്ത ഡോ.ശ്രീറാം വെങ്കിട്ടരാമനും ഡോ.രേണുരാജും ഇനി ജീവിതപങ്കാളികൾ.

ആലപ്പുഴ ജില്ലാ കലക്ടർ ആയ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയുമായി പ്രവർത്തിച്ചുവരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി.

ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്.വിവാഹം കഴിക്കാനുള്ള തീരുമാനം ഐഎഎസ് സുഹൃത്തുക്കളെ വാട്‌സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്.

എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീലെത്തുന്നത്.ദേവികുളം സബ് കലക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും.

2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ് കലക്ടറായി പ്രവർത്തിച്ചു. 2019ൽ മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാർ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘനാളുകൾക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.

ചങ്ങനാശേരി സ്വദേശിയായ രേണു രാജ് 2014ലാണ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. തൃശൂർ, ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി പ്രവർത്തിച്ച രേണു ഇപ്പോൾ ആലപ്പുഴ ജില്ലാ കലക്ടറാണ്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേർപിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്.

 

Latest news

യാത്രക്കാരുടെ സംതൃപ്തി സർവേയിൽ സിയാലിന് ചരിത്ര നേട്ടം

Published

on

By

നെടുമ്പാശേരി;കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചു.

ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്‌കോർ നേടി, അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.

വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സർവ്വേ നടത്തിയത്.

വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ.എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സർവേയാണിത്.

5 പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്ത്.എയർപോർട്ട് ശുചിത്വം,സുരക്ഷ സംവിധാനങ്ങൾ,വാഷ്റൂം-ടോയ്ലറ്റുകളുടെ ലഭ്യത,ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം,എയർപോർട്ടിൽ എത്താനുള്ള മാർഗ്ഗം തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങൾ.

സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്ക് ലഭിക്കാൻ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

 

Continue Reading

Latest news

നെല്ലിക്കുഴി കവർച്ച;ഷാജഹാൻ പടിയിൽ,കൃത്യം നടത്തിയത് കണ്ണൂർ ജിയിലിൽ നിന്നും മോചിതനായതിന് പിന്നാലെ

Published

on

By

കോതമംഗലം;സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ.

ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം കവർന്ന് രക്ഷപെടുകയായിരുന്നു.

പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് പെരുമ്പാവൂരിൽ നിന്നും ഷാജഹാൻ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിൽ ഇയാൾ പ്രതിയാണ്.

മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഷാജഹാൻ കഴിഞ്ഞ മാസം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിരുന്നു.ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ നെല്ലിക്കുഴിയിൽ കവർച്ച നടത്തിയത്.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ അനീഷ് ജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എ.എസ്.ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Continue Reading

Latest news

ലൈല മരണപ്പെട്ടത് വിഷബാധ മൂലം ; അലിമുത്തിന്റെ മൊഴിയിൽ പൊരുത്തക്കേട്; ദരൂഹതയകറ്റാൻ പോലീസ് ഇടപെടൽ ശക്തം

Published

on

By

കോതമംഗലം; വീട്ടിൽ അവശനിലയിൽ കാണപ്പെട്ട യുവതി മരിച്ചത് ശക്തിയേറിയ വിഷം ഉള്ളിച്ചെന്നിട്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന.ദൂരൂഹത അകറ്റാൻ പോലീസ് ഇടപെടൽ ശക്തം.

നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈലയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ലൈലയെയും ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തിനെയും നെല്ലിമറ്റത്തെ വാടകവീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

ഊന്നുകൽ പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ലൈല താമസിയാതെ മരണപ്പെട്ടു.അലിമുത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

ഇന്നലെ ലൈയുടെ മൃതദ്ദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.ശക്തിയേറിയ വിഷം ഉള്ളിൽച്ചന്നതെന്നത് മൂലമാണ്് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

കൽക്കണ്ടം പൊടിച്ച് കഴിച്ചിരുന്നെന്നും തുടർന്നാണ് അവശരായതെന്നും അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിരുന്നു.കൽക്കണ്ടത്തിൽ നിന്നും വിഷബാധയുണ്ടാവാൻ സാധ്യതയില്ലന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രാസപരിശോധന ഫലം കൂടി ലഭ്യമായാലെ കൃത്യാമായ വിവരങ്ങൾ വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: