M4 Malayalam
Connect with us

Local News

കോഡ് ഡിസ്‌കോ ബിസ്‌കറ്റ് ,വില്‍പ്പന രാത്രികളില്‍ മാത്രം;റേവ് പാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന 3 അംഗ സംഘം പിടിയില്‍

Published

on

കൊച്ചി:കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉന്‍മാദ ലഹരി പകരുന്നതിനായി മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരന്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം എക്‌സൈസിന്റെ പിടിയിലായി.

കാക്കനാട് പടമുഗള്‍ ഓലിക്കുഴി സ്വദേശി ഓലിക്കുഴി വീട്ടില്‍, സലാഹുദീന്‍ .ഒ.എം. (മഫ്‌റു) (35), പാലക്കാട് തൃത്താല കപ്പൂര്‍ സ്വദേശി പൊറ്റേക്കാട്ട് വീട്ടില്‍ അമീര്‍ അബ്ദുള്‍ ഖാദര്‍ (27) , കോട്ടയം വൈക്കം വെള്ളൂര്‍ പൈപ്പ്ലൈന്‍ സ്വദേശി ചതുപ്പേല്‍ വീട്ടില്‍ അര്‍ഫാസ് ഷെരീഫ് (27) എന്നിവരാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീം, എറണാകുളം ഐബി , എറണാകുളം റേഞ്ച് പാര്‍ട്ടി, അങ്കമാലി റേഞ്ച് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.

ഇവരുടെ പക്കല്‍ നിന്ന് അത്യന്തം വിനാശകാരിയായ യെല്ലോ മെത്ത് വിഭാഗത്തില്‍പ്പെടുന്ന 7.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാട് നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും, മൂന്ന് സ്മാര്‍ട്ട് ഫോണുകളും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

ഉപഭോക്താക്കള്‍ക്കിടയില്‍ ‘ഡിസ്‌കോ ബിസ്‌കറ്റ് ‘ എന്ന കോഡിലാണ് ഇവര്‍ മയക്ക് മരുന്ന് കൈമാറിയിരുന്നത്. രാത്രി കാലങ്ങളില്‍ മാത്രം മയക്ക് മരുന്നമായി പുറത്തിറങ്ങുന്ന ഇവര്‍ ഉപഭോഗ്താക്കളുടെ തന്നെ വാഹനങ്ങളില്‍ ലിഫ്റ്റ് അടിച്ചാണ് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മയക്ക് മരുന്ന് കൈമാറ്റം ചെയ്തിരുന്നത്.

റിസോര്‍ട്ടുകളും മറ്റും കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികളില്‍ മയക്ക് മരുന്ന് എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നത് അടിപിടി ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഫ്‌റു എന്നറിയപ്പെടുന്ന സലാഹുദ്ദീന്‍ ആയിരുന്നു.

റേവ് പാര്‍ട്ടികളിലെ രാസലഹരിയുടെ വിതരണം പൂര്‍ണ്ണമായും ഏറ്റെടുത്തിരുന്നത് ഈ മൂവര്‍ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു. ഇവര്‍ മുഖാന്തിരമാണ് പ്രധാനമായും ബാംഗ്ലൂര്‍ മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് നിശാപാര്‍ട്ടികളില്‍ രാസലഹരി എത്തിയിരുന്നത് എന്ന എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു.

ഇതിന് മുമ്പ് പിടിയിലായ യുവതി യുവാക്കളില്‍ നിന്ന് ഇവരെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ലായിരുന്നു. പകല്‍ സമയം മുഴുവന്‍ ഓണ്‍ലൈന്‍ റൂം എടുത്ത് മുറിയില്‍ കഴിഞ്ഞ ശേഷം രാത്രി ആകുന്നതോട് കൂടി മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്നതായിരുന്നു വില്‍പ്പനയുടെ രീതി.

ഓണ്‍ലൈന്‍ ആയി വ്യത്യസ്ത ആളുകളുടെ പേരില്‍ മുറി ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ദിവസം മാത്രം താമസിച്ച ശേഷം ഇവര്‍ അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറും. ഇവരുടെ പ്രധാന ഇടനിലക്കാരനായ ഒരു യുവാവ് എക്‌സൈസ് സ്‌പെഷ്യന്‍ അക്ഷന്‍ ടീമിന്റെ പിടിയിലായതോടെയാണ് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് ലഭിച്ചത്.

കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഒരു നിശാപാര്‍ട്ടിക്ക് വേണ്ടി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത മയക്ക് മരുന്ന് എടുക്കുന്നതിന് വേണ്ടി മൂവര്‍ സംഘം ബാംഗ്ലൂര്‍ പോയിട്ടുണ്ട് എന്ന് മനസ്സിലാക്കിയ എക്‌സൈസ് സംഘം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടു കൂടി എറണാകുളം ടൗണ്‍ നോര്‍ത്തില്‍ ട്രെയില്‍ വന്നിറങ്ങിയ മൂവരേയും എക്‌സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.

എക്‌സൈസ് സംഘം പിന്‍തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ മൂവരും പ്ലാറ്റ് ഫോമില്‍ നിന്ന് റെയില്‍വേ ഫുഡ് ഓവര്‍ ബ്രിഡ്ജ് വഴി കടന്ന് കളയുവാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആര്‍പിഎഫ് ടീമിന്റെ കൂടെ സാന്നിധ്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അത്യന്തം വിനാശകാരിയായ യെല്ലൊ മെത്ത് വിഭാഗത്തില്‍ പെടുന്ന ഈ രാസലഹരി വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാല്‍ തന്നെ ഇതിന്റെ രാസലഹരി മണിക്കൂറുകളോളം നിലനില്‍ക്കും. എന്നാല്‍ ഇതിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും.

ഇത് കൂടാതെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ തടസ്സപ്പെടുവാനും മരണം വരെ സംഭവിക്കാനും ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള രാസലഹരി അരഗ്രാമില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കൃത്യമാണ്.

ഇവര്‍ പിടിയിലായതോട് കൂടി നഗരത്തിലെ മയക്കുമരുന്ന് ഇടപാടു നടത്തുന്ന നിരവധി പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും, മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഐബി ഇന്‍സ്‌പെക്ടര്‍ എസ്. മനോജ് കുമാര്‍, എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍ , അങ്കമാലി ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗ്ഗീസ്, ഐബി പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി അജിത്ത്കുമാര്‍, ശ്യാം മോഹന്‍, വിപിന്‍ ബാബു, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എന്‍.ഡി. ടോമി, സിഇഒ ഡി.ജെ. ബിജു, പി.പത്മഗിരീശന്‍, വിപിന്‍ ദാസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് റിമാന്റ് ചെയ്തു.

 

 

Latest news

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത:2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി.

പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ കാലാവസ്ഥയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിലാണ് നിലവിൽ അലർട്ട് നൽകിയിരിക്കുന്നത്.

ഈ ജില്ലകളിൽ പരക്കെ മഴക്കോ ഒറ്റപ്പെട്ട മഴക്കോ സത്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Continue Reading

Latest news

പക്ഷിപ്പനി;നിരണം താറാവ് ഫാമിലെ മുഴുവന്‍ താറാവുകള്‍ക്കും ദയാവധം,വിഷം കുത്തിവച്ച് കൊന്ന ശേഷം കത്തിയ്ക്കും

Published

on

By

തിരുവല്ല:പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം താറാവ് ഫാമിലെ മുഴുവന്‍ താറാവുകള്‍ക്കും ദയാവധം.താറാവുകളെ വിഷം കുത്തിവച്ച് കൊന്ന ശേഷം ഗ്യാസ് ഉപയോഗിച്ച് കത്തിയ്ക്കും.

ഇതിനായുള്ള കര്‍മ്മപദ്ധതി ഇന്ന് രാവിലെ ആരംഭിച്ചു.മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ഏഴുപേര്‍ വീതം അടങ്ങുന്ന ഓരോ ടീമും പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിച്ചുകൊണ്ടാണ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി.ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍
ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

 

Continue Reading

Latest news

ചെരുപ്പുകള്‍ കാണപ്പെട്ടു,പിന്നാലെ കിണറ്റില്‍ തിരച്ചില്‍,3 കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി; സംഭവം തമിഴ്‌നാട്ടില്‍

Published

on

By

ചെന്നൈ: കാണാതായ കൗമാരക്കാരായ 3 കൂട്ടികളുടെ മൃതദ്ദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലാണ് സംഭവം.അശ്വിന്‍(12), മാരിമുത്തു (13), വിഷ്ണു(13) എന്നിവരാണ് മരിച്ചത്.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടാണ് കുട്ടികളെ കാണാതായത്. കളിക്കാന്‍ പോയ കുട്ടികളെ ഏറെ വൈകിയിട്ടും കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടികളുടെ ചെരിപ്പുകള്‍ കിണറിന് സമീപം കണ്ടെത്തി.പിന്നീട് അഗ്‌നിരക്ഷാ സേന എത്തി കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഒരാള്‍ കാല്‍വഴുതി കിണറ്റില്‍ വീണപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാനായി ചാടിയതാകാമെന്നാണ് സൂചന.

 

Continue Reading

Latest news

സംസഥാനത്ത് രണ്ടിടങ്ങളിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്

Published

on

By

കോഴിക്കോട്: കൊടുവള്ളി മദ്രസാ ബസാറിനടുത്ത് നിയന്ത്രണം നഷ്ട്ടപെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി അപകടം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് ഇന്ന് രാവിലെ ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ അപകടത്തിൽ പെട്ടത്. മരത്തിലിടിച്ച ശേഷം നിയന്ത്രണം നഷ്ട്ടപ്പെട്ട് ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന.

ഇടുക്കി: വണ്ടൻമേടിൽ ഏലക്കയുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ മറിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപെട്ടു∙ വണ്ടൻമേടിനും ആമയാറിനും ഇടയിൽ കുമളി ആറാംമൈലിൽ നിന്ന് ഏലക്കയുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പോലീസെത്തി പുനർസ്ഥാപിച്ചു.

Continue Reading

Latest news

വാരണാസിയില്‍ മൂന്നാം അങ്കം; പ്രധാന മന്ത്രി നരേന്ദ്ര മോദി പത്രിക സമര്‍പ്പിച്ചു.

Published

on

By

വാരാണസി; കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,ആത്മവിശ്വാസത്തിന്റെ നിറവില്‍ പ്രധാന മന്ത്രി വാരണാസിയില്‍ പത്രിക നല്‍കി.ഇവിടെ മൂന്നാമൂഴത്തിനാണ് നരേന്ദ്രമോദി തുടക്കമിട്ടിട്ടുള്ളത്.

രാവിലെ ഇവിടുത്തെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കുന്നതിനായി കലക്ടറേറ്റില്‍ എത്തിയത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. ‘കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്… അത് വാക്കുളിലൂടെ വിവരിക്കാന്‍ കഴിയില്ല’- എന്നാണ് പത്രികാ സമര്‍പ്പണത്തിന് മണിക്കൂറുകള്‍ മുന്‍പ് മോദി ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

 

Continue Reading

Trending

error: