M4 Malayalam
Connect with us

Latest news

മാങ്കുളത്ത് പുലിയിറങ്ങി,നാട്ടിൽ പരക്കെ ഭീതി;അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ പ്രക്ഷോഭത്തിന് നീക്കം

Published

on

അടിമാലി:മാങ്കുളം വിരിഞ്ഞ പാറയിൽ വീണ്ടും പുലിയിറങ്ങി.വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നാലുമാവുങ്കൽ മണിയുടെ വീട്ടിലെ നായയെ പുലി ആക്രമിച്ചു.കടിയേറ്റ നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ വ്രിരിഞ്ഞപാറയിലും സമീപപ്രദേശങ്ങളിലുമായി അഞ്ചിലേറെ തവണ പുലിയിറങ്ങിയെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ.
പുലി ആക്രമണ ഭീതി അനുദിനം വർദ്ധിച്ചുവരികയാണെന്നും അതിനാൽ പകൽ സമയത്ത് പോലും വീടിന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണെന്നും നാാട്ടുകാർ പറയുന്നു.

പുലി ജനവാസ മേഖലയോടുത്ത് പ്രദേശത്ത് തമ്പടിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ സംശയം.ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വനംവകുപ്പ് അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുലി ആക്രമണ ഭീതി വ്യാപകമായിട്ടും ചെറുവിരപനക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ലന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.വനം വകുപ്പിന്റെ നിസംഗത അവസാനിപ്പിയ്ക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ആലോചനിയലാണ് നാട്ടുകാർ.

1 / 1

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Latest news

അനുവദിച്ച തീയതി പുതുക്കി നൽകിയില്ല: ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിയിൽ, ആർടിഒ ഓഫീസിലെത്തി അപേക്ഷകരുടെ പ്രതിഷേധം

Published

on

By

കാക്കനാട്: അനുവദിച്ച തീയതി പുതുക്കി നൽകാത്തതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതിനെതിരെ അപേക്ഷകർ ആർടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും പുറം സ്ഥലങ്ങളിൽ പഠിക്കാൻ പോകേണ്ടവരുമുൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി ആവശ്യപ്പെട്ട് ആർടിഒ ഓഫീസിൽ എത്തിയത്.

എന്നാൽ ആര്‍ടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും അപേക്ഷകർ ജോയിൻറ് ആർടിഒ കെ. ആർ സുരേഷിന്റെ ചെമ്പറിലേക്ക് കൂട്ടത്തോടെ ഇടിച്ച് കയറുകയും ചെയ്തു.

ദിവസങ്ങൾ പരിശ്രമിച്ചശേഷമാണ് തീയതി കിട്ടിയതെന്നും അത് റദ്ദാക്കിയത് ന്യായമല്ലെന്നും വാദിച്ച അപേക്ഷകർ പ്രശ്നം പരിഹരിച്ച് ലഭിച്ച തീയതി പുനർസ്ഥാപിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ആര്‍ടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മറുപടി നൽകിയ ജോയിൻറ് ആർടിഒ സംസ്ഥാനതലത്തിൽ നടപ്പാക്കിയ പരിഷ്കരണമാണെന്നും പരാതി മുകളിലേക്ക് അറിയിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഇതോടെ ശാന്തരായ പ്രതിഷേധക്കാർ പിരിഞ്ഞ് പോയി.അപേക്ഷകരിൽ പലരും സ്കൂളുകളിലും എത്തി പരാതി ബോധിപ്പിച്ചെങ്കിലും തീയതി കിട്ടാതായതോടെ ഡ്രൈവിംഗ് സ്കൂളുകളും പ്രതിസന്ധിയിലാണ്.

1 / 1

Continue Reading

Latest news

ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് വോട്ടേർക്ക് ദാരുണാന്ത്യം

Published

on

By

ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. വാണി വിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68)ആണ് മരിച്ചത്.

വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Latest news

ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി

Published

on

By

കോതമംഗലം,: ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി.

എസ് എം എൽ പി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള 41-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് രാവിലെ 8 മണിക്ക് ശേഷവും ആരംഭിച്ചിട്ടില്ല.
വോട്ടിംഗ് യന്ത്രം തകരാറിൽ ആയതാണ് വോട്ടിംഗ് മുടങ്ങാൻ കാരണം. വേറെ വോട്ടിംഗ് യന്ത്രം സ്ഥലത്തെത്തിച്ചിട്ടുണ്ട്. താമസിയാതെ പോളിംഗ് ആരംഭിയ്ക്കു
മെന്നാണ് സൂചന.
1 / 1

Continue Reading

Trending

error: