Connect with us

Latest news

തേനി -മധുര ബ്രോഡ്‌ഗേജ് പാതയിൽ ട്രെയിൽ ഒടി തുടങ്ങി , സന്തോഷത്തിന്റെ നിറവിൽ ഹൈറേഞ്ച് മേഖല

Published

on

അടിമാലി : തേനി – മധുര ബ്രോഡ് ഗേജ് പാതയിൽ ട്രെയിൻ ഓടിത്തുടങ്ങിയതിൽ ഹൈറേഞ്ച് മേഖലയിൽ പരക്കെ ആഹ്‌ളാദം.

പീരുമേട് , ഉടുമ്പൻചേല ദേവികുളം താലൂക്കുകളിലെ ജനങ്ങൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായി തേനി മാറി.തേനിയിൽ നിന്ന് ബോഡി നായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റർ പാത കൂടി പൂർത്തികരിക്കുന്നതോടെ മുന്നാറിലേക്കുള്ള യാത്ര കുടുതൽ എളുപ്പമാകും.

12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തേനിയിൽ വീണ്ടും ട്രെയിൻ എത്തുന്നത് 1928-ൽ ബ്രീട്ടിഷുകാർ നിർമിച്ച റെയിൽ പാതയിലെ മീറ്റർ ഗേജ് മാറ്റി ബ്രോഡ് ഗേജാക്കുന്നതിനായി 2010 ലാണ് മധുരയിൽ നിന്ന് തേനി വഴി ബോഡി നായ്ക്കന്നൂരിലേക്കുള്ള ട്രെയിൻ സർവ്വീസ് നിർത്തിയത്. ലൈനിലെ നവീകരണ ജോലികൾ വിവിധ ഘട്ടങ്ങളായാണ് പൂർത്തീകരിച്ചത്

മധുരയിൽ നിന്ന് രാവിലെ 8.30 ന് പുറപ്പെടുന്ന ട്രെയിൻ 9.35 ന് തേനിയിലെത്തും ഈ ട്രെയിൻ വൈകിട്ട് 6.15 ന് തേനിയിൽ നിന്ന് മധുരയിലേക്ക് തിരിക്കുക.7.35 ന് മധുരയിൽ എത്തും. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഈ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്.

വൈകിട്ട് 7.35ന് മധുരയിൽ എത്തിയാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളിൽ യാത്ര തുടരാം .മധുരയിൽ രാവിലെ ട്രെയിൻ ഇറങ്ങുന്നവർക്ക് തേനിയിലും സുഗമമായി എത്താം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് നിവാസികൾക്ക് ഇതേറെ അനുഗ്രഹമാണ്.

450 കോടി രൂപ ചെലവഴിച്ചാണ് മധുരയിൽ നിന്ന് തേനിവരെയുള്ള ജോലികൾ പൂർത്തീകരിച്ചത്.മധുരയിൽ നിന്ന് ആണ്ടിപ്പട്ടി വരെ 56 കിലോമീറ്റർ 2020 ഡിസംബറിലും ആണ്ടിപ്പട്ടി മുതൽ തേനിവരെയുള്ള 17 കിലോമീറ്റർ ഇക്കഴിഞ്ഞ മാർച്ചിലും വേഗപരിശോധന നടത്തി യാത്രയ്ക്ക് അനുയോജ്യമെന്ന് ഉറപ്പാക്കിയിരുന്നു.

Latest news

നഗരം പ്രാര്‍ത്ഥന നിറിവില്‍, കോതമംഗലം കന്നി 20 പെരുന്നാള്‍ നാളെ കൊടിയേറും; എക്‌സിബിഷ്ന്‍ ഉല്‍ഘാടനം വൈകിട്ട് 5,30 ന്

Published

on

By

കോതമംഗലം; മാര്‍ തോമ ചേറിയപള്ളിയലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് നാളെ കൊടിയേറും.വൈകിട്ട് 5 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തും.ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ സിഐ ബേബി , ബിനോയ് മണ്ണംഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കും.

പള്ളിയില്‍ കബര്‍ അടങ്ങിയിട്ടുള്ള പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാള്‍ ആഘോഷം.ഇത്തവണ 338-ാമത് ഓര്‍മ്മപ്പെരുന്നാളാണ് ആഘോഷിയ്ക്കുന്നത്.

ബാവ അല്‍ഭുതം പ്രവര്‍ത്തിച്ച കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പ്രദക്ഷിണം ചെറിയ പള്ളിയില്‍ എത്തും.പ്രദക്ഷിണത്തില്‍ നാനാജാതി മതസ്ഥര്‍ പങ്കാളികളാവും.പ്രദക്ഷിണം പള്ളിയില്‍ പ്രവേശിച്ച ശേഷം കബറിങ്കല്‍ പ്രാര്‍ത്ഥന ആരംഭിയ്ക്കും.തുടര്‍ന്ന്് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടി ഉയര്‍ത്തും.ചടങ്ങ് വീക്ഷിയ്ക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നായി പള്ളിയിലേയ്ക്ക് വിശ്വാസികള്‍ ഒഴുകിയെത്തും.

നാളെ മുതല്‍ ഒക്ടോബര്‍ 5 വരെ കോതമംഗലവും പരിസര പ്രദേശങ്ങളും സര്‍ക്കാര്‍ ഫെസ്റ്റിവല്‍ ഏരിയയായി പ്രകിയഭിച്ചിട്ടുണ്ട്.

പെരുന്നാള്‍ ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ നാളെ ആരംഭിയ്ക്കും

കോതമംഗലം ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ നടക്കും.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളും എക്‌സിബിഷനില്‍ പങ്കെടുക്കും.പ്രവേശനം സൗജന്യം ആണ്.

പളളി വക സെന്റ് തോമസ് വലിയ ഓഡിറ്റോറിയത്തിലാണ് എക്‌സിബിഷന്‍ ഒഒരുക്കിയിട്ടുള്ളത്.പെരുന്നാള്‍ കൊടിയേറ്റ് കഴിഞ്ഞ്,5.30 തോടെ ഉല്‍ഘാടന ചടങ്ങുകള്‍ നടക്കും.വികാരി ഫാ. ജോസ് പരത്തുവയലില്‍ , ട്രസ്റ്റിമാരായ സി ഐ ബേബി,ബിനോയ് മണ്ണംഞ്ചേരി എന്നിവര്‍ക്ക് പുറമെ വൈദീക ശ്രേഷ്ഠരും എംപിമാരും എംഎല്‍എമാരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും യുവജന സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും

English Description: Kothamangalam Mar Thoma Cheripalli’s Kanni 20th festival will be flagged off tomorrow.

 

Continue Reading

Film News

ആര്‍ഡിഎക്‌സ് ഇന്നുമുതല്‍ നെറ്റഫ്‌ലക്‌സിലും കാണാം; ഒടിടിയിലും തരംഗമാവുമെന്ന് സൂചന;ശുഭ പ്രതീക്ഷയുടെ നിറവില്‍ അണിയറ പ്രവര്‍ത്തകര്‍

Published

on

By

കൊച്ചി;യുവ താരങ്ങളെ അണിനിരത്തി സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റര്‍സ് നിര്‍മ്മിച്ച ആര്‍ ഡി എക്‌സ് ഇന്നു മുതല്‍ ഒ ടി ടി യിലും.

കൊച്ചി പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഓണം റിലീസ് ചിത്രം തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.

ഷൈന്‍ നിഗം ,നീരജ് മാധവ് ,ആന്റണി വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിട്ടുള്ളത്. നൂറുകോടിക്കടുത്ത് ചിത്രം ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്.

നെറ്റഫ്‌ലക്‌സിലൂടെയാണ് ഒ ടി ടി യില്‍ എത്തിയിട്ടുള്ളത.് ഒടിടി റിലീസിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

 

 

Continue Reading

Latest news

പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ചു,പരാതി നല്‍കിയിട്ടും നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടിയില്ല; യൂഡിഎഫ് പ്രതിഷേധം ശക്തം

Published

on

By

കോതമംഗലം;പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു.

സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യൂഡിഎഫ് മെമ്പര്‍മാര്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചിരുന്നു.

യൂഡിഎഫ് പാര്‍ലമെന്ററി ലീഡര്‍ എം വി റെജി, മെമ്പര്‍മാരായ നാസര്‍ വട്ടേക്കാടന്‍, വൃന്ദ മനോജ്, ഷഹന ഷെരീഫ് എന്നിവര്‍ കഴിഞ്ഞ 3 ദിവസമായി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന കുത്തിയിപ്പ് സമരത്തില്‍ പങ്കാളികളായിരുന്നു.

ഇനിയും നടപടി സ്വീകരിയ്ക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ലങ്കില്‍ പ്രതിഷേധ പരിപടികള്‍ ശക്തമാക്കുന്നതിന് യൂഡിഎഫ് നേതൃത്വം കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായിട്ടാണ് സൂചന.

കഴിഞ്ഞ ബുധനാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം.വീടിന് സമീപം അപകട ഭീഷിണി ഉയര്‍ത്തി നിന്നിരുന്ന മരം വെട്ടിമാറ്റാന്‍ അപേക്ഷ നല്‍കിയിട്ടും നടപടി സ്വീകരിയ്ക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ സെക്രട്ടറി രോക്ഷകൂലനായി യൂഡിഎഫ് മെമ്പര്‍ എം.വി റെജിയെയും ഒപ്പമുണ്ടായിരുന്ന മെമ്പര്‍മാരെയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തതായിട്ടാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

സെക്രട്ടറി രോക്ഷകൂലനായ അസഭ്യം വിളിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.തുടര്‍ന്ന് യുഡിഎഫ് മെമ്പര്‍മാര്‍ പരാതി നല്‍കിയിട്ടും സെക്രട്ടറി ഒരു നിയമ നടപടിയും മേലധികാരികള്‍ സ്വീകരിച്ചിട്ടില്ലന്നും ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നുമാണ് യൂഡിഎഫ് നേതാക്കളുടെ ആരോപണം.

ഇംഗ്ലീഷ് വിവരണം-പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു.

 

 

Continue Reading

Latest news

സ്‌കൂട്ടര്‍ മിനി ബാര്‍,കറങ്ങി നടന്ന് മദ്യവില്‍പ്പനയും; കോതമംഗലം പുതുപ്പാടി സ്വദേശി അറസ്റ്റില്‍

Published

on

By

കോതമംഗലം;സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന്ന നടത്തിയിരുന്ന പുതുപ്പാടി സ്വദേശി അറസ്റ്റില്‍.

കോതമംഗലം പുതുപ്പാടി ചിറപ്പടി ഇളം മനയില്‍ വീട്ടില്‍ എല്‍ദോസാണ് അറസ്റ്റിലായത്.4.5ലിറ്റര്‍ മദ്യവും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും 700 രൂപയും ഇയാളില്‍ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

കോതമംഗലം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ രെജു നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

പ്രിവന്റിവ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് കെ.കെ, നവാസ് സി.എം, ബിജു ഐസക്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്‍ എന്നിവരും തിരച്ചിലില്‍ പങ്കാളിയായിരുന്നു.

 

 

Continue Reading

Latest news

കോതമംഗലം ഏഴാന്തറ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Published

on

By

കോതമംഗലം;ഏഴാന്തറ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

ഓടക്കാലി പുതുപ്പിലേടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.21 ന് രാത്രിയാണ് ഇയാള്‍ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത്.

അരവിന്ദ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ഇന്‍സ്‌പെക്ടര്‍ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
English Description – The accused was arrested in the case of breaking open the vault and stealing money in Ezhantharakav, Kothamangalam.

Continue Reading

Trending

error: