M4 Malayalam
Connect with us

Latest news

തൂമ്പകൊണ്ട് ആക്രമണം ,78 കാരന്റെ പരിക്ക് ഗുരുതരം ; സംഭവം അടിമാലി തോക്കുപാറയിൽ

Published

on

അടിമാലി: സ്വന്തം പുരയിടത്തിൽ നിൽക്കുകയായിരുന്ന 78 -കാരനെ മുൻ വൈരാഗ്യത്തെത്തുടർന്ന് അയൽവാസി തൂമ്പ കൊണ്ട് ആക്രമിച്ചു.

അടിമാലി തോക്കുപാറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തോക്കുപാറ വണ്ടാനത്ത് വി.പി ഉതുപ്പി (78) നെ കോലഞ്ചേരി മെഡിക്കൽ പ്രവേശിപ്പിച്ചു.അപകട നില തരണം ചെയ്തിട്ടില്ലന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.അയൽവാസി മണ്ണുങ്കൽ മണിക്കുട്ടൻ തൂമ്പയുമായെത്തി ഉതുപ്പിനെ ആക്രമിയ്ക്കുകയായിരുന്നെന്നും തടയാനെത്തിയ ഭാര്യയെ ഭീഷിണിപ്പെടുത്തി ഓടിയ്ക്കുകയായിരുന്നെന്നും ബന്ധുക്കൾ പോലീസിൽ വെളിപ്പെടുത്തി.

മണിക്കുട്ടനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി വെള്ളത്തൂവൽ സി.ഐ ആർ. കുമാർ അറിയിച്ചു.ഇയാൾ ഒളിവിലാണെന്നാണ് പോലീസിന്റെ പ്രാരംഭഘട്ട അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

നേരത്തെ മണിക്കുട്ടൻ വധഭീഷണി മുഴക്കിയപ്പോൾ ഉതുപ്പ് പോലീസിൽ പരാതി നൽകാനെത്തിയയെന്നും ഈ സമയം സ്‌റ്റേഷനിലുണ്ടായിരുന്ന എസ് ഐ , സി ഐ യെ കാണാൻ അനുവദിക്കാതെ, അപമാനിച്ച് മടക്കി അയച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.

 

 

1 / 1

Advertisement

Latest news

മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം;ഭക്തനതിരക്ക് രൂക്ഷം, ഏര്‍പ്പെടുത്തിയിട്ടുള്ളത് വിപുലമായ ക്രമീകരണങ്ങള്‍

Published

on

By

കുമളി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷ ചടങ്ങുകള്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ചു.

വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.

അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.
രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ക്ഷേത്ര പരിസരത്ത് ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ലന്ന് ജില്ല ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ 4 മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിട്ടിരുന്നു. അഞ്ചുമണിയോടെ ട്രാക്ടറുകളില്‍ ഭക്ഷണവും കയറ്റിവിട്ടു.

ഓരോ ട്രാക്ടറുകളിലും ആറു പേര്‍ക്ക് സഞ്ചരിയ്ക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്.

പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും മലമുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു.

1 / 1

Continue Reading

Latest news

ഭക്ഷണം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ മുന്നില്‍ പത്തിവിടര്‍ത്തി രാജവെമ്പാല; ഞെട്ടലില്‍ കുടുംബവും നാട്ടുകാരും; സംഭവം ഇടുക്കി തൊമ്മന്‍കുത്തില്‍

Published

on

By

തൊടുപുഴ;ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ എന്തോ ശബ്ദം കേട്ടു,തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് പത്തിവിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ.ഉടന്‍ കുട്ടികളെ പുറത്തിറക്കി.പിന്നാലെ വനംവകുപ്പ് അധികൃതരെ വിവരം അറയിച്ചു.അവരെത്തി ,പാമ്പിനെ വീട്ടില്‍ നിന്നും മാറ്റിയപ്പോഴാണ് സമാധാനമായത്.

വീടിനുള്ളില്‍ പട്ടാപ്പകല്‍ രാജവെമ്പാലയെ കണ്ട സംഭവത്തില്‍ തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ തങ്കപ്പന്റെ വിവരണം ഇങ്ങിനെ.വീട്ടിലെ ഡൈനിംഗ് ഹാളില്‍ ഇന്നലെ രാവിലെ 9.15 ഓടെയാണ് തങ്കപ്പന്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

വിവവരം അറയിച്ചത് പ്രകാരം പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള വെണ്‍മണി സ്വദേശി കാമി, വനപാലകരായ പി.ജി.സത്യപാലന്‍, രാജിമോള്‍ ബാലകൃഷ്ണന്‍, പി.പി.ചന്ദ്രന്‍, സുമോദ് എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി,കുളമാവ് വനത്തില്‍ തുറന്നുവിട്ടു.പത്തടി നീളവും 4 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു.

 

1 / 1

Continue Reading

Latest news

പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യവിരുദ്ധം ; നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published

on

By

രാജസ്ഥാൻ ; പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഒരു വിഭാഗത്തെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്.

‘ബിജെപി നിലവിട്ട് പ്രവർത്തിക്കുന്നു, അവർ എല്ലായ്പ്പോഴും വർഗീയ കാർഡാണ് ഇറക്കാറുള്ളത്’ – മുഖ്യമന്ത്രി

മുസ്ലിങ്ങളെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രി. മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സങ്കല്‍പ്പ കഥകള്‍ കെട്ടിച്ചമച്ച്‌ മുസ്ലീം വിരോധം സൃഷ്ടിക്കുകയാണ്. മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തെ സന്തതികള്‍ എങ്ങനെയാണ് നുഴഞ്ഞുകയറ്റക്കാരാകുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് മുസ്ലീങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയുന്നതല്ല.

രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നവരില്‍ ഒരുപാട് മുസ്ലീങ്ങളുണ്ട്. പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.പ്രധാനമന്ത്രി പറയുന്നത് വര്‍ഗീയതയാണ്. ചട്ടങ്ങളും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയാണ്. പ്രധാനമന്ത്രി രാജ്യത്തെ ഒന്നിച്ച്‌ നയിക്കാന്‍ ബാധ്യതപ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 / 1

Continue Reading

Latest news

കായിക താരത്തെ മർദ്ദിച്ചു: പിന്നാലെ കയ്യും കാലും അടിച്ചോടിച്ചു ,മൂന്നംഗ സംഘത്തിനെതിരെ പരാതി

Published

on

By

മലപ്പുറം: നിലമ്പൂര്‍ കരുളായിയില്‍ കായിക താരത്തെ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദേശീയ സ്കൂള്‍ കായിക മേളയില്‍ റിലേ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനാണ് മർദ്ദനമേറ്റത്.

ഫുട്ബോള്‍ കളിക്കാനായി ഷാന്‍ സൈക്കിളില്‍ പോകുമ്പോള്‍ തെറ്റായ ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് നിലത്ത് വീണ ഷാനിനെ ബൈക്കിലുണ്ടായിരുന്ന 3 പേരും ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

മൂന്നംഗ സംഘത്തിൻറെ മർദ്ദനത്തിൽ ഷാനിന്റെ കയ്യിലെയും കാലിലെയും എല്ലിന് പൊട്ടൽ സംഭവിച്ചു. പരിക്കേറ്റ ഷാനിനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഷാനിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ പൂക്കാട്ടുംപാടം പോലീസ് കേസെടുത്തു.

1 / 1

Continue Reading

Latest news

വോട്ടിങ്ങുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ പ്രചാരണം: യുവാവിനെതിരെ കേസ്

Published

on

By

പാലക്കാട്: സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. ചെര്‍പ്പുളശ്ശേരി സ്വദേശി അഭിലാഷാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ സന്ദേശമയച്ചത്.

ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടിംഗ് സമ്പ്രദായത്തെ പറ്റി പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.

1 / 1

Continue Reading

Trending

error: