Latest news
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര,മഴ കാഴ്ച മറച്ചു,കൊച്ചിയില്‍ കാര്‍ പുഴയില്‍ പതിച്ചു;രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു,3 പേരെ രക്ഷപെടുത്തി
കൊച്ചി; അഞ്ചംഗ സംഘംസഞ്ചരിച്ച കാര്‍ പുഴയില്‍ പതിച്ച് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു.
കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്തുവന്നിരുന്ന ഡോ. അദ്വൈതും, ഡോ. അജ്മലുമാണ് മരിച്ചത്.
രാത്രി 12.30 ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പതിച്ചത്.മൂന്നുപേരെ രക്ഷപ്പെടുത്തി.ഗൂഗിള്‍ മാപ്പ് നോക്കിയാണ് യാത്ര സംഘം സഞ്ചരിച്ചിരുന്നത്.
ജില്ലയില്‍ കനത്തമഴ തുടരുന്നതിനിടെയാണ് ദുരന്തം.മഴയുടെ ശക്തി മൂലം കാഴ്ച മറഞ്ഞതാണ് അപകട കാരണമായതെന്നാണ് സൂചന.ഗൂഗിള്‍മാപ്പ് നല്കിയ ദിശാസൂചിക പ്രകാരം മുന്നോട്ടുപോയ വാഹനം പുഴയില്‍ പതിക്കുകയായിരുന്നു.
ഡോക്ടര്‍മാരോടൊപ്പം ഒരു മെയില്‍ നഴ്സും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയും ഉണ്ടായിരുന്നു.ഇന്നലെ രാത്രി കൊച്ചിയില്‍ ഒരു പാര്‍ട്ടിക്കുശേഷമാണ് ഇവര്‍ കാറില്‍ കൊടുങ്ങരൂലേക്ക് മടങ്ങിയത്.
പെണ്‍കുട്ടിയായ മെഡിക്കല്‍ വിദ്യാര്‍ഥി അടക്കം മൂന്നുപേരെയാണ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
Latest news
ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓൺലൈൻ വഴി മാത്രം
തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്താനാണ് തീരുമാനം.
തിരക്ക് നിയന്ത്രിക്കാൻ ആണ് തീരുമാനം. ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം.
സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.
Health
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ: കഴിച്ചത് ഷവർമയും അൽഫാമും, 15 പേർ ആശുപത്രിയിൽ
കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.
എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.
ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പൻ ഫാസ്റ്റ് ഫുഡ് നിന്നും ഞായറാഴ്ച ഷവർമയും അൽ ഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴിൽ തോണി സ്വദേശി അജ്മി, മകൻ മുഹമ്മദ് ഫയാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിഷബാധ ഏറ്റവരുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Latest news
വിദേശത്തേക്ക് വിനോദയാത്ര വാഗ്ദാനം: പണം തട്ടിയ ട്രാവൽ ഏജൻസിക്ക് 6 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: വിനോദയാത്ര അവതാളത്തിലാക്കിയതിന് ടൂർ ഓപ്പറേറ്റർക്ക് ആറ് ലക്ഷം രൂപ പിഴതുക വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്താ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.
ജർമ്മനിയിലെ ഡെസൽഡോർഫിൽ നടന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്.
ഒരാളിൽ നിന്നും ഒന്നരലക്ഷം രൂപയാണ് ഇതിനായി ട്രാവൽ ഏജൻസി കൈപ്പറ്റിയത്. എന്നാൽ വിദേശയാത്ര വാഗ്ദാനം നൽകിയതിന് പിന്നാലെ ജർമ്മൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെടുകയായിരുന്നു.
ഇതോടെ തുക നൽകിയവർ ടൂർ ഓപ്പറേറ്ററുടെ സേവന രീതികൾ മെച്ചപ്പെടുത്തണമെന്നും ഒട്ടും നന്നല്ലാത്ത പ്രവർത്തിയാണ് ചെയ്തത് എന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.
ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് ട്രാവൽസ് ഏജൻസിക്ക് തിരികെ നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറാൻ ട്രാവൽ കമ്പനി തയ്യാറായില്ല.
ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്ത തർക്കപരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതകൾ ഉണ്ടെന്ന് വ്യക്തമാക്കിയത്.
ടൂറിസം രംഗങ്ങളിലെ ഇത്തരത്തിൽ പ്രതികൂലമായി നടക്കുന്ന കാര്യങ്ങളെ ചെറുക്കുന്നതിനും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളിൽ നിന്നുകൊണ്ട് സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് തുക എതിർകക്ഷിക്കാർ കൈമാറണമെന്നാണ് കോടതി നിർദ്ദേശം.ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം കൂടാതെ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരത്തുകയായും 15,000 രൂപ കോടതി ചെലവായും കണക്കാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് .
Latest news
അബുദാബിയിൽ കാണാതായ മലയാളി യുവാവിൻ്റെ മൃതദ്ദേഹം കെട്ടിടത്തിനുള്ളിൽ കണ്ടെത്തി
അബുദാബി:അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മാർച്ച് 31ന് കാണാതായ തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമീലിൻ്റെ(28) മൃതദ്ദേഹമാണ് മുസഫ സായിദ് സിറ്റിയിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ കണ്ടെത്തിയത്.
എംകോം ബിരുദധാരിയായ ഷെമീൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. കാണാതായ ദിവസം ജോലി കഴിഞ്ഞ് ഷെമീൽ തിരികെ എത്തിയില്ല.
തുടർന്ന് സംശയം തോന്നിയ കൂടെ താമസിക്കുന്നവര്‍ റാസൽഖൈമയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു.
കൂടാതെ, മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകിയിരുന്നു.കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
Latest news
ചെറുവട്ടൂർ ഹയർസെക്കൻ്ററി സ്കൂളിൽ ഫുട്ബോൾ കോച്ചിംങ് സംഘടിപ്പിച്ചു
കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഒരാഴ്ച നീണ്ടുനിന്ന ഫുട്ബോൾ കോച്ചിംങ് ക്യാമ്പ് നടത്തി.
ചെറുവട്ടൂർ സ്കൂളിൻ്റെ വിശാലമായ മൈതാനത്തായിരുന്നു പരിശീലനം. ഉൽഘാടനം കാത്തിരിക്കുന്ന ടർഫ് കോർട്ടും ഓപ്പൺ ജിമ്മും പകിട്ട് പകരുന്ന ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ
ഫുട്ബോളിൻ്റെ ബാലപാഠങ്ങളും കായികക്ഷമതക്ക് ഉപകരിക്കുന്ന ശാരീരിക
വ്യായാമങ്ങളും കുട്ടികൾ സ്വയത്തമാക്കി.
ഉരുകുന്ന വേനൽച്ചൂടിൻ്റെ കാഠിന്യം കണക്കിലെടുത്ത് വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്താണ് ഫുട്ബോൾ കോച്ചിംങ് ക്രമീകരിച്ചിരുന്നത്. പി.ടി.എ. പ്രസിഡൻ്റ് പി.എ. ഷാഹുൽ ഉൽഘാടനം ചെയ്ത ക്യാമ്പിൽ 50ലേറെ കുട്ടികൾ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് ടി.എൻ. സിന്ധുവിൻ്റെയും കായികാധ്യാപികയായ അപർണ്ണ ജോയിയുടെ
മേൽനോട്ടത്തി ലായിരുന്നു. കാൽപ്പന്തുകളി പരിശീലനക്കളരി ഒരുക്കിയത്.
മമ്പാട് എംഇഎസ് കോളേജ് ഫുട്ബോൾ താരവും ഇടുക്കി ജില്ലാ സീനിയർ ഫുട്ബോൾ ടീം അംഗവുമായിരുന്ന ചെറുവട്ടൂർ ജിഎംഎച്ച്എസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കെ.എസ്.ഫരീദ് ഗസ്റ്റ് കോച്ചായി പരിശീലനം നയിച്ചു.
പി.എ. സുബൈർ, സോംജി ഇരമല്ലൂർ, റംല ഇബ്രാഹീം, സി.എ. മുഹമ്മദ്, കെ.എം.റെമിൽ , പി.ബി. ജലാൽ, ഷീല ഐസക്ക് എന്നിവർ പങ്കെടുത്തു.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Latest news4 weeks ago
വാളകത്ത് അഥിതി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; 10 പേർ അറസ്റ്റിൽ
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ