M4 Malayalam
Connect with us

Latest news

ഇരുമ്പുപാലത്ത് കഞ്ചാവ് ചെടി കണ്ടെത്തി; എക്സൈസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Published

on

അടിമാലി : എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ ഇരുമ്പുപാലം മേഖലയിൽ നടത്തിയ റെയ്ഡിൽ ഇരുമ്പുപാലം സെൻ്റ് ആൻ്റണീസ് പള്ളിയുടെ എതിർവശത്തുള്ള കൃഷിഭൂമിയിൽ മഞ്ഞൾ ചെടികൾക്കുള്ളിലായി 74 സെൻ്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി.

രണ്ടു മാസത്തിലധികം പ്രായമായ, പൂക്കുന്ന ഘട്ടമെത്തിയ ചെടിയാണ് കണ്ടെത്തിയത് .

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.

റെയ്ഡിൽ ഇൻസ്പെക്ടറെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,ഹാരിഷ് മൈതീൻ, നിമിഷ ജയൻ, ഡ്രൈവർ ശരത് എസ് പി എന്നിവരും പങ്കെടുത്തു.

Latest news

വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ച് തൃശ്ശൂരിൽ ഒരാൾ മരിച്ചു

Published

on

By

തൃശ്ശൂർ ; തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്.

രോഗിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്.

ജില്ലയില്‍ 70 വയസുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ ഇടവിലങ്ങ് ഭാഗത്ത് രോഗം സംശയിക്കുന്നതായും പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകുവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് 10 പേര്‍ക്കാണ് വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍നിന്നു സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 2011 മുതല്‍ സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

Continue Reading

Latest news

വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്സിൻ പിൻവലിച്ച്‌ കമ്പനി

Published

on

By

ഡൽഹി ; പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച്‌ നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചത്.

അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തിനെ കുറഞ്ഞുപോയിരിക്കുന്നത്അ കൊണ്ടാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

യൂറോപ്പില്‍ വാക്സിൻ പിൻവലിക്കാൻ അനുമതി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍.

പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ ആശങ്കപ്പെടേണ്ട എന്നാണ് കമ്ബനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്ബനി കോടതിയില്‍ അറിയിച്ചിരുന്നത്.

Continue Reading

Latest news

നിങ്ങളെപ്പോലെ ഞാനും അത് ആസ്വദിച്ചു: തരംഗമായ എഐ വീഡിയോയെ പ്രശംസിച്ച് പ്രധാനമന്ത്രി

Published

on

By

ഗുജറാത്ത്: സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ഒരുപാട് ആളുകൾ പങ്കിടുകയും ചെയ്ത എഐ വീഡിയോയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവിനെ അഭിനന്ദിക്കുകയാണെന്നും വളരെ ആസ്വാദകരമായിരുന്നു എന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

മമതാ ബാനർജിയുടെ പ്രസംഗത്തിനൊപ്പം നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.

“നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം  ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം കാര്യങ്ങൾ വളരെ സന്തോഷമുളവാക്കുന്നതാണ്.” മോദി പറഞ്ഞു.

അഹമ്മദാബാദിലെ നിഷാൻ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു

Continue Reading

Latest news

കീറിയ നോട്ട് മാറ്റിയെടുക്കാം: വിസമ്മതിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ആർബിഐ

Published

on

By

മുംബൈ: സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി യുപിഐ നിലവിൽ വന്നതോടെ ഇന്ത്യ ക്യാഷ് ലെസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു.എങ്കിലും എല്ലാ കാര്യങ്ങളിലും ഇത് പ്രായോഗികമായിട്ടില്ല.

ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേടായ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ആർബിഐയുടെ നിർദ്ദേശകപ്രകാരം മാറ്റിയെടുക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു ബാങ്കുകൾക്കും ഇത് നിരസിക്കാനുള്ള അവകാശമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

കീറിയതോ പഴയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചത് മൂലം ഉപയോഗിക്കാൻ കഴിയാത്ത നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖല ബാങ്ക് ശാഖയിലോ സ്വകാര്യമേഖലയിലോ ബാങ്ക് കറൻസി ചെസ്റ്റ് ശാഖയിലോ ആർബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാൻ സാധിക്കും.

കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ ആവശ്യപ്രകാരം ടിഎൽആർ (ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ) കവറുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.

ആർബിഐയുടെ നിർദ്ദേശപ്രകാരം ഏത് ബാങ്കിലും നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകൾ മാറാൻ സാധിക്കില്ല എന്ന് പറയാൻ കഴിയില്ല.അത് പാലിക്കാൻ വിസമ്മതിച്ചാൽ ബാങ്ക് അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും.

എന്നാൽ കേടുപാടുകൾ സംഭവിച്ച കറൻസി നോട്ടുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുടെ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.

1: നോട്ടിന്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് മൂല്യം കുറയും.

2: ഒരു വ്യക്തിയുടെ കൈവശം 5000 രൂപയിൽ കൂടുതൽ കേടായ 20 നോട്ടുകൾ ഉണ്ടെങ്കിൽ ഇടപാട് ഫീസ് ബാധകമാകും.

3: ഒരു കൈമാറ്റം നടത്തുന്നതിന് മുൻപ് നോട്ടിൽ സുരക്ഷ ചിഹ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം.

ഈ കാര്യങ്ങൾ മുൻനിർത്തി നോട്ടുകൾ മാറാൻ ബാങ്ക് വിസമ്മതിച്ചാൽ ഓൺലൈനായി പരാതി നൽകാം. ആർബിഐ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. 1000 രൂപ വരെയുള്ള നാശനഷ്ടങ്ങൾക്ക് ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കും

 

 

Continue Reading

Latest news

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ

Published

on

By

തിരുവനന്തപുരം ; 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം. നാളെ മൂന്ന് മണിയോടെയായിരിക്കും പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപനം നടത്തുക.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ഫലം നോക്കാൻ താഴെ തന്നിരിക്കുന്നു സൈറ്റുകളിൽ പരിശോധിക്കാം

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

Continue Reading

Trending

error: