M4 Malayalam
Connect with us

Latest news

ലോറയിൽ കഞ്ചാവ് കടത്ത്; മൂവാറ്റുപുഴയിൽ അച്ഛനും മകനും പിടിയിൽ, 79.706 കിലോ കഞ്ചാവ് കണ്ടെടുത്തു

Published

on

മൂവാറ്റുപുഴ;ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സെൻട്രൽ സോൺ കമ്മീഷണർ സ്‌ക്വാഡ് മൂവാറ്റുപുഴയിൽ നടത്തിയ റെയ്ഡിൽ 79.706 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ.ഇവരിൽ രണ്ടുപേർ അച്ഛനും മകനുമാണ്.

തൊടുപുഴ വണ്ണപ്പുറം കാളിയാർ മലയിൽ മുണ്ടയിൽ വീട്ടിൽ കുമാരൻ മകൻ തങ്കപ്പൻ, കുളിയാർക്കര മലയിൽ മുണ്ടയിൽ വീട്ടിൽ തങ്കപ്പൻ മകൻ അരുൺ തങ്കൻ, തൊടുപുഴ, കോടിക്കുളം, പടിഞ്ഞാറെകോടിക്കുളം അമ്പാട്ട് വീട്ടിൽ വിജയൻ മകൻ നിധിൻ വിജയൻ, തൊടുപുഴ, വണ്ണപ്പുറം, ചിങ്കൽ സിറ്റി കരിക്കിൻ പറമ്പിൽ വീട്ടിൽ നാസർ മകൻ അബിൻസ് എന്നിവരാണ് പിടിയിലായിട്ടുള്ളത്.

സെൻട്രൽ സോൺ കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.ജുനൈദിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കലൂർ ഭാഗത്ത് വാഹന പരിശോധന നടത്തി വരവെ ഇതുവഴിയെത്തിയ നാഷണൽ പെർമിറ്റ് ലോറി പരിശോധിച്ചതോടൊണ് കഞ്ചാവ് കടത്തൽ സംഘം കുടുങ്ങിയത്.

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടുവരികയായിരുന്ന 79.2കിലോ കഞ്ചാവ് എക്‌സൈസ് സംഘം ലോറിയിൽ നിന്നും കണ്ടെടുത്തു.തുടർന്ന് ലോറിയും ലോറിയിലുണ്ടായിരുന്നവരെയും ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിൽ എടുത്തു.

ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിവന്ന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.ആന്ധ്രയിൽ നിന്നും ഒരു കിലോ കഞ്ചാവ് 3000 രൂപക്ക് വാങ്ങുന്ന സംഘം കേരളത്തിലെത്തിച്ച് ഒരു കിലോക്ക് 20000 മുതൽ 35000 രൂപാ നിരക്കിലായിരുന്നു വിൽപ്പന.ഇടനിലക്കാർ വഴിയാണ് കൂടുതലും വിൽപ്പന.

ആർക്കും സംശയം തോന്നാത്ത വിധത്തിൽ ഗൂഗിൾ പേ വഴിയാണ് ഇടപാടുകൾ നടത്തിവന്നിരുന്നത് .ആന്ധ്ര വിജയവാടയിൽ നിന്നും ആഴ്ചകളോളം നടന്ന് കഞ്ചാവ് ശേഖരിച്ച് കൊച്ചിയിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി.

പ്ലൈവുഡ്, പഴവർഗ്ഗങ്ങൾ എന്നിവക്കിടയിൽ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് കഞ്ചാവ് എത്തിച്ചിരുന്നത്.കഞ്ചാവ് ആന്ധ്രയിൽ കൈമാറുന്നവരെ കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ടെന്നും തുടർഅന്വേഷണം ഊർജിതമാക്കുമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

വാഹന പരിശോധനയിൽ സർക്കിൾ ഇൻസ്‌പെക്ടറോടൊപ്പം, എക്‌സൈസ് ഇൻസ്‌പെക്ടർ വി.എസ്.പ്രദീപ്, മണികണ്ഠൻ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഹാരീഷ്,പ്രിവന്റീവ് ഓഫീസർമാരായ ഒ.എൻ.അജയകുമാർ, ഷിബു, സിവിൽ എക്‌സൈസർമാരായ റോബി, റൂബൻ, മുജീബ്ബ് റഹ്‌മാൻ, അനിൽ പ്രസാദ്, രഞ്ജിത്ത്, അജിത്ത്, എന്നിവരും പങ്കെടുത്തു.

 

1 / 1

Advertisement

Latest news

ഓടിവന്ന് കെട്ടിപ്പിടിച്ചു,ഭക്ഷണം കഴിച്ചതും ഒരുമിച്ച്, മടക്കം ഉള്ളുനുറുങ്ങും വേദനകളോടെ; നിമഷപ്രിയയയെ ജയിലില്‍ കണ്ട അനുഭവം പങ്കിട്ട് അമ്മ പ്രേമകുമാരി

Published

on

By

സന; നേരില്‍ കണ്ടപ്പോള്‍ നിമിഷ ഓടിവന്ന് കെട്ടിപ്പിടിച്ചു,സങ്കടം പങ്കിട്ടു.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ജയില്‍ ഉദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞുകേട്ടത് നല്ലതുമാത്രം.തഹതടവുകാരെയും പരിചയപ്പെടുത്തി.മനസിലുള്ളത് മകളുടെ ജീവന്‍ രക്ഷിയ്ക്കണമെ എന്ന പ്രാര്‍ത്ഥന മാത്രം.

യെമന്‍ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നിമഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ ജയിലില്‍ കണ്ട ശേഷം മാധ്യമങ്ങളുമായി പങ്കുവച്ച വിവരങ്ങള്‍ ഇങ്ങിനെ.

സനയിലെ ജയിലില്‍ കഴിയുന്ന മകളെ സന്ദര്‍ശിച്ച ശേഷം സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.മകളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാവര്‍ക്കുംനന്ദി അറയിച്ചാണ് പ്രേമകുമാരി ഇവിടെ നിന്നും മടങ്ങിയത്.

മകളെ കാണാന്‍ സാധിച്ചതില്‍ അവര്‍ യെമന്‍ ഭരണകര്‍ത്താക്കള്‍ക്ക്  നന്ദിയര്‍പ്പിച്ചു.ജയില്‍ അധികൃതര്‍ നന്നായിട്ടാണ് പെരുമാറുന്നതെന്ന് മകള്‍ പറഞ്ഞെന്നും ഉദ്യോഗസ്ഥരുടെ കനിവില്‍ മകളുമായി കുറച്ചുസമയം ചിലവഴിയ്ക്കാന്‍ അവസരം ലഭിച്ചെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയിലില്‍ അമ്മയും മകളും കണ്ടുമുട്ടിയത്.സന്ദര്‍ശകര്‍ക്കുള്ള ഇടത്തില്‍ തന്നെ കണ്ടപ്പോള്‍ മകള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചെന്നും ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പരസ്പരം വിളമ്പിക്കഴിച്ചെന്നും സഹതടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്.

പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ കാണാന്‍ ജയിലില്‍ എത്തിയത്. വൈകുന്നേരം അഞ്ചര വരെ അവര്‍ മകള്‍ക്കൊപ്പം തുടര്‍ന്നു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.

2012-ലാണ് മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നുമാണ് പ്രേമകുമാരി സനയിലെത്തിയത്.മകളെ കാണാന്‍ പ്രേമകുമാരി സാമുവേല്‍ ജെറോം വഴിയാണ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.

2017 ജൂലൈ 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത്,ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

 

1 / 1

Continue Reading

Latest news

സംസ്ഥാനത്ത് പരസ്യപ്രചാരണത്തിന് സമാപനം ; വിധിയെഴുതാൻ ഇനി ഒരു നാൾ മാത്രം

Published

on

By

തിരുവനന്തപുരം ; കേരളം വിധിയെഴുതാൻ ഇനി ഒരു നാള്‍കൂടി. ഇന്ന് സ്ഥാനാർത്ഥികള്‍‌ക്ക് നിശബ്ദ പ്രചാരണം നടത്തും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത്. ഈ സമയത്ത് പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയില്ല.

നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേർന്നാല്‍ ക്രിമിനല്‍ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്നു വരണാധികാരി അറിയിച്ചു.തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.

20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്.സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്‌ക്ക് 62 കമ്ബനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ ഇന്നുകൂടി പ്രവർത്തിക്കും.

രണ്ടാം ഘട്ട വിധിയെഴുത്താണ് നാളെ രാജ്യത്ത് നടക്കുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

1 / 1

Continue Reading

Latest news

മുപ്ലിവണ്ടിന്റെ ശല്യം വ്യാപകം: ഉറങ്ങാനും ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥ, ആരോഗ്യവകുപ്പ് അധികൃതർ ഇടപെടെണമെന്ന് നാട്ടുകാർ

Published

on

By

കോട്ടയം: പാറത്തോട് പഞ്ചായത്തിലെ 1,2,3 വാർഡുകളിൽ മുപ്ലിവണ്ടിൻ്റെ ശല്യം വ്യാപകമാകുന്നു. പാലപ്ര മേഖലയിലാണ് മുപ്ലി വണ്ടിന്റെ ശല്യം കൂടുതലായി കാണപ്പെടുന്നത്.

വീടുകൾക്കുള്ളിൽ താമസിക്കാൻ കഴിയാത്ത വിധം വണ്ട് കയറികുടിയിരിക്കുന്ന സ്ഥിതിയാണെന്നും ഇരുപതോളം വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറഞ്ഞു.

രാത്രി തെളിക്കുന്ന വെളിച്ചത്തിൽ ഇവ കൂടുതലായി എത്താറുണ്ടെന്നും കഴിഞ്ഞ മാസം മുതൽ തുടങ്ങിയ ശല്യം മൂലം പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നത് എന്നുമാണ് നാട്ടുകാരുടെ പരാതി. വീടിന്റെ ഭിത്തികളിലും തറയിലും ഫാനിലും ഗൃഹോപകരണങ്ങളിലും എല്ലാം ഇവ കയറുന്നു.

കൂടാതെ ദേഹത്ത് വീണാൽ നീറ്റൽ അനുഭവപ്പെടുകയും കിടന്നുറങ്ങുമ്പോൾ ചെവിയിലും മറ്റും കയറുന്നത് മൂലം ഉറക്കം നഷ്ട്ടപെടുകയാണെന്നും ശല്യം കൂടുതലായ വീട്ടുകാർ മാറ്റ് വീടുകളിൽ പോയതയുമാണ് നാട്ടുകാർ പറയുന്നത്. മുപ്ലി വണ്ടിന്റെ ശല്യം പരിഹരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

1 / 1

Continue Reading

Latest news

ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ

Published

on

By

മൂവാറ്റുപുഴ:ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.

ഇരുപതാം തീയതി പകൽ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പ്രതികളെ പിടികൂടി.

മോഷണം ചെയ്ത മാല മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു.

മോഷണസംഘം സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി ‘പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഷാഹുൽ ഹമിദ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.

ഇയാൾക്ക് കോതമംഗലം പോത്താനിക്കാട് മൂവാറ്റുപുഴ പെരുമ്പാവൂർ കുന്നത്തുനാട് കാസർഗോഡ് തൃശ്ശൂർ തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്. ആഷിക്കിന് പെരുമ്പാവൂർ , കുറുപ്പുംപടി സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്. പിടകൂടിയ സമയം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

എ എസ് പിമോഹിത് രാവത്ത്, ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആർ അജേഷ്,കെ.വി
നിസാർ, എ.എസ്.ഐ മാരായ പി.എ അബ്ദുൽ മനാഫ്, വി.എസ് അബൂബക്കർ ,സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

1 / 1

Continue Reading

Latest news

സംസ്ഥാനത്ത് താപനില കൂടുന്നു ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ താപനില കുത്തനെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ ഏപ്രില്‍ 26 വരെ പാലക്കാട് ജില്ലയില്‍ ഉഷ്‌ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു.ഏപ്രില്‍ 24 മുതല്‍ 28 വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 41°C വരെയായിരിക്കും.

കൊല്ലം ജില്ലയില്‍ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയുമായിരിക്കും.

സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 24 മുതല്‍ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഏപ്രില്‍ 24 മുതല്‍ 26 വരെ ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളത്.

തുടർച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

1 / 1

Continue Reading

Trending

error: