Connect with us

Latest news

ഡീനയുടെയും ത്രേസ്യമ്മയുടെയും മരണം അതിദാരുണം; വാഹനം മുട്ടിയപ്പോൾ തെറിച്ചുവീണു, ടാങ്കർ ദേഹത്ത് കയറി ഇറങ്ങി

Published

on

ജോൺ കാലടി

അങ്കമാലി;ദേശീയ പാതയിലെ ദുരന്തസ്ഥലത്തുനിന്നും പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ.

നിയന്ത്രണം വിട്ട ടാങ്കർ ലോറി പാതവക്കിൽ നിന്നിരുന്ന സ്ത്രീകളെയും ഇവരെത്തിയ ഓട്ടോയും ഇടിച്ചുതെറിപ്പിക്കുക മാത്രമല്ല,തെറിച്ചുവീണവരുടെ ദേഹത്തുകൂടി കയറിയിറങ്ങി വീണ്ടും വാഹനം മുന്നോട്ടുപോയെന്നും സമീപത്തെ കെട്ടിടത്തിന്റെ മതിലിലിൽ ഇടിച്ചാണ് നിന്നതെന്നുമാണ്് സൂചന.

അപകടസ്ഥലത്തെ ദൃശ്യങ്ങൾ ആരെയും ഭീതിപ്പെടുത്തതായിരുന്നെന്നാണ് തൽസമയം ഇവിടെ ഉണ്ടായിരുന്നവർ പങ്കിടുന്ന വിവരം.പരിക്കേറ്റവർ രക്തംവാർന്ന് തൽക്ഷണം മരണപ്പെട്ടു.

ഐമുറി മണിയച്ചേരി ത്രേസ്യാമ്മ പൈലി(72)പൂപ്പാനി തൊടാപ്പറമ്പ് മാഞ്ഞാലിക്കുടി ഡീന ചിന്നക്കുട്ടി(48)എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.ടാങ്കർ ഇടിച്ചതിനെത്തുടർന്ന് ഇവർ ഏകദേശം അഞ്ച് മീറ്ററോളം ദൂരേയ്ക്ക് തെറിച്ചുവീണു.

എന്നിട്ടും വേഗത കുറയാതെ, മലിന ജലം കൊണ്ടുപോകുന്നതിനായി ഉപയോഗിച്ച് വന്നിരുന്ന ടാങ്കർ മുന്നോട്ടുപോയി തെറിച്ച വീണ ത്രേസ്യാമ്മയുടെയും ഡീനയുടെയും ദേഹത്തുകൂടി കയറി ഇറങ്ങി,വീണ്ടും മുന്നോട്ടുപോയി സമീപത്തെ നഗരസഭ വക കെട്ടിടത്തിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്.

മരിച്ചവർ അങ്കമാലിയിലെ ഓപ്ക്ഷൻ ടെക്സ്റ്റയിലിന്റെ ക്യാന്റിൻ ജീവനക്കാരാണ് ഇരുവരും ഓട്ടോയിൽ നിന്നിറങ്ങി സമീപത്ത് വർത്തമാനം പറഞ്ഞുനിൽക്കെയാണ് ടാങ്കർ ലോറി ഇടിച്ചുതെറിപ്പിച്ചത്.ദൂരേയ്ക്ക് തെറിച്ചുപോയ ഇരുവരും കമിഴ്ന്നാണ് നിലപതിച്ചത്.വാഹനം കയറി ഇറങ്ങിയതിനാൽ മൃതദ്ദേഹം വികൃതമായിട്ടുണ്ട്.

ലോറി ഇടിച്ചതിനെത്തുടർന്ന് ഒട്ടോറിക്ഷ റോഡിൽ മറിഞ്ഞിരുന്നു.ഓട്ടോ ഡ്രൈവർ മുടിക്കൽ എടയത്ത് ലാലു(33), കെ എസ് ആർ ടി സി അങ്കമാലി ഡിപ്പോയിലെ ജീവനക്കാരായ സിനി(48),അനിൽകുമാർ(48) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.ഇതുവഴി കടന്നുപോകവെയാണ് ഇവർക്ക് അപകടത്തിൽ പരിക്കേറ്റത്.

ടാങ്കർ ഡ്രൈവറെയും വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.അപകടം നടക്കുമ്പോൾ ചെറിയ ചാറ്റൽമഴയുണ്ടായിരുന്നു.ഇതാവാം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.അങ്കമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

1 / 1

Latest news

നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Published

on

By

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 6 കുട്ടികൾ മരിച്ചു. തോരാമഴയ്ക്കിടെ രക്ഷപ്പെടുത്തിയ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോട്ടിൽ 20 പേർ ഉണ്ടായിരുന്നതായാണ് സൂചന. ബാക്കിയുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. സ്കൂള്‍ വിദ്യാർത്ഥികളാണ് കൂടുതലായും അപകടസമയം ബോട്ടിലുണ്ടായിരുന്നത് എന്നാണ് വിവരം.

കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ ജമ്മു കശ്മീരിൽ കനത്ത മഴ പെയ്ത സാഹചര്യത്തിലാണ് ഝലം നദിയിൽ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. ശ്രീനഗറിലെ ഗന്ദ്ബാലിൽ നിന്ന് ബട്വാരയിലേക്ക് കുട്ടികളെ കയറ്റി പോവുകയായിരുന്ന ബോട്ട്  കെട്ടിയ കയർ പൊട്ടിയതിനെ തുടർന്ന് അപകടത്തിൽപെടുകയായിരുന്നു . മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടം നടന്നതിന് തൊട്ടുപിന്നാലെ ഝലം നദിയിൽ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്) സംഘത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഡിവിഷണൽ കമ്മീഷണർ, ഇൻസ്പെക്ടർ ജനറൽ, ഡെപ്യൂട്ടി കമ്മീഷണർ, സീനിയർ പോലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്ഥലത്തുണ്ട്.

ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ ചേർത്ത് പിടിക്കുന്നുവെന്നുവെന്നും ഈ നഷ്ടം താങ്ങാനുള്ള ശക്തി അവർക്ക് ഈശ്വരൻ നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ, ജമ്മു, ശ്രീനഗർ ജില്ലകളിൽ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മിന്നൽ പ്രളയത്തെ മൂലം പലയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ടായതായും അധികൃതർ അറിയിച്ചു

1 / 1

Continue Reading

Latest news

മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിൽ വിവേചനം കാട്ടിയിട്ടില്ല:തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

ദില്ലി : മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിൽ വിവേചനം  കാട്ടിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 200 പരാതികളാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.

ഇതിൽ 161 പരാതികളിലും നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രചാരണ രംഗത്ത് എല്ലാവർക്കും തുല്യ പരിഗണനക്കുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും കമ്മീഷൻ അവകാശപ്പെട്ടു.

ബിജെപി രാഷ്ട്രിയത്തിന് അനുകൂലമായ രീതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെയാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 13 ദിവസത്തിനിടെ പണം ഉള്‍പ്പെടെ 4,650 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തതായി പറയുന്നത്.

ഇത് ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകെ 3,475 കോടിയാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4,600 കോടിയായി ഇത് കവിഞ്ഞു.

പണമായി മാത്രം 395.39 കോടിയാണ് പിടിച്ചെടുത്തത്. കൂടാതെ 2,000 കോടിയുടെ മയക്കുമരുന്ന്, സ്വർണം പോലുള്ള 562 കോടിയുടെ ലോഹങ്ങൾ, 1,142 കോടി രൂപയുടെ സാധനങ്ങൾ, 489 കോടി മൂല്യമുള്ള 3 കോടി 58 ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുത്തതായി കമ്മിഷൻ പറഞ്ഞു.

778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ നിന്ന് 605 കോടിയും തമിഴിനാട്ടില്‍ നിന്ന് 460 കോടിയും കണ്ടുകെട്ടിയപ്പോൾ മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും കേരളത്തില്‍ നിന്ന് പണമായി 10 കോടിയുമാണ് കമ്മീഷൻ പിടിച്ചെടുത്തത്.

1 / 1

Continue Reading

Latest news

മൂവാറ്റുപുഴ ആൾക്കൂട്ടകൊലപാതകം: അശോക് ദാസിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ

Published

on

By

മൂവാറ്റുപുഴ: ആൾക്കൂട്ട കൊലപാതകത്തിനിരയായ അശോക് ദാസിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ബന്ധുക്കൾ. നാട്ടിലെത്തിച്ച് സംസ്കാരിച്ചാൽ ഗ്രാമവാസികൾ കുടുംബത്തിന് എതിരാകുമെന്ന് ബന്ധുക്കൾ ഭയക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇതര സംസ്ഥാനത്ത് കൊല്ലപ്പെട്ടയാളുടെ മൃതദേഹം ആഴ്ചകൾ കഴിഞ്ഞ് നാട്ടിൽ സംസ്കരിക്കുന്നതിനെതിരെ ഗ്രാമമുഖ്യൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കൃത്യം നടന്ന മൂവാറ്റുപുഴയിൽ  സംസ്ക്കരിക്കുനതിന് തടസ്സമില്ലെന്ന് അശോക് ദാസിൻ്റെ വീടിന് സമീപമുള്ള വെസ്റ്റ് സിയാങ് ജില്ലയിലെ ആലോ പൊലീസ് സ്റ്റേഷനിൽ നിന്നും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് ലഭിച്ചു.

തുടർനടപടിക്കായി അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കലക്ടർക്ക് കത്ത് നൽകി. കഴിഞ്ഞ 4ന് കോല്ലപ്പെട്ട അശോകിൻ്റെ മൃതദേഹം 13 ദിവ സമായി മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

1 / 1

Continue Reading

Latest news

വരൻ മദ്യപിചെത്തി: രംഗം വഷളായതോടെ പിന്മാറി വധു, കേസെടുത്ത് പോലീസ്

Published

on

By

പത്തനംതിട്ട: കോഴഞ്ചേരി തടിയൂരിൽ വിവാഹത്തിന് മദ്യപിച്ചെത്തി വരൻ. സംഭവത്തിന് പിന്നാലെ വധു പിന്മാറിയതോടെ വിവാഹം മുടങ്ങി.

പള്ളിമുറ്റത്തെത്തിയ വരൻ വളരെ പണിപ്പെട്ടാണ് പുറത്തിറങ്ങിയത്. ചടങ്ങുകൾ നിർവഹിക്കാൻ എത്തിയ വൈദികനോട് വരെ മോശമായി സംസാരിച്ചതോടെ വധുവും വീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരോടും വരൻ തട്ടിക്കയറിയതോടെ വരനെതിരെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി  കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചതായി തെളിഞ്ഞു.

വിദേശത്ത് നിന്നും വിവാഹത്തിന് എത്തിയ വരൻ രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ ആരോപിച്ചു.വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാം എന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

1 / 1

Continue Reading

Latest news

മൈക്രോ പ്ലാസ്റ്റിക്കുകളെ നശിപ്പിക്കാൻ ഹൈഡ്രോജെൽ: പരിസ്ഥിതി സംരക്ഷണത്തിന് അവസരോചിത കണ്ടുപിടുത്തവുമായി ഐ.ഐ.എസ്സി

Published

on

By

ബെംഗളൂരു: വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്സി).സൂക്ഷ്മ പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക്കുകൾ ജലത്തിൽ നിന്നും ആഗിരണം ചെയ്ത് നശിപ്പിക്കുന്നതിൽ ഹൈഡ്രോജെൽ 95% ഫലപ്രദമാണെന്നും പഠനത്തിൽ കണ്ടെത്തി.

വെള്ളത്തിൻ്റെ വ്യത്യസ്ത പി.എച്ച് മൂല്യങ്ങൾക്കും താപനിലകൾക്കും അനുസരിച്ച് ഇത് ഫലപ്രദമായി പ്രവർത്തിക്കും എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഐ.ഐ.എസ്.സി മെറ്റീരിയൽസ് എൻജിനീയറിങ് പ്രഫസർ സൂര്യസതി ബോസിൻ്റെ അഭിപ്രായം.

എന്താണ് മൈക്രോ പ്ലാസ്റ്റിക്?

പ്രകൃതിദത്ത പോളിമർ സംയുക്തങ്ങളായ റബ്ബർ, ഷെല്ലാക്ക്, സെല്ലുലോസ് തുടങ്ങിയ പ്രകൃതിജന്യമോ കൃത്രിമമോ ആയ പോളിമർ സംയുക്തങ്ങളെയാണ് പൊതുവേ പ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നത്. ചെറിയ മോണോമർ തന്മാത്രകൾ കൂട്ടി യോജിപ്പിച്ചാണ് പ്ലാസ്റ്റിക്കുകളുടെ നിർമ്മാണം.

വലിയ പ്ലാസ്റ്റിക് കഷണങ്ങൾ അൾട്രാവയലറ്റ് കിരണങ്ങൾ മൂലവും കടൽ തിരമാലകൾ വഴിയും മറ്റ് ജൈവീക പ്രവർത്തനങ്ങൾ കാരണവും ചെറിയ പ്ലാസ്റ്റിക് തരികളായി രൂപം കൊള്ളുന്നു. വലിപ്പം കുറവായതിനാൽ ഇത് ആവാസവ്യവസ്ഥയ്ക്ക് വലിയ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്.

മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യനെ ബാധിക്കുമോ ?

 

മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത് ചുവന്ന രക്താണുക്കളുടെ ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കും. ഒപ്പം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ ഇടയാക്കും.

ഒരു വർഷം ജീവിതശൈലി ഭക്ഷണം വെള്ളം എന്നിവയിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിൽ 39,000 മുതൽ 52,000 വരെ പ്ലാസ്റ്റിക് കണികകൾ എത്തുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മത്സ്യങ്ങൾ ഭക്ഷണമാണെന്ന് കരുതി പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് മൂലവും മനുഷ്യനെയും ഭക്ഷ്യശൃംഖലയെയും ഇത് ഒരുപോലെ ബാധിക്കും.

2024ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ കാൽലക്ഷത്തോളം മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്താനാകും എന്ന് തെളിയിച്ചിരുന്നു.
ഇത് മൂലം പ്രധാന അവയവങ്ങളിലെ വ്യക്തിഗത കോശങ്ങളിലേക്കും ഞാനോ പ്ലാസ്റ്റിക്കുകൾക്ക് പ്രവേശിക്കാനാകും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

2004 മുതൽ തന്നെ മൈക്രോ പ്ലാസ്റ്റിക്കുകളെ കുറിച്ചുള്ള പഠനങ്ങൾ സമുദ്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. മണ്ണ് ജലം വായു എന്നിവയെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ

 

1 / 1

Continue Reading

Trending

error: