Connect with us

Local News

ഗംഗയിൽ കുളികഴിഞ്ഞെത്തി, പിന്നാലെ ശ്രീകോവിലിന് മുന്നിൽ നാവ് മുറിച്ചെടുത്ത് സമർപ്പിച്ചു; 38 കാരൻ കൃത്യം നടത്തിയത് ബ്ലേഡുകൊണ്ടെന്ന് ഭാര്യ

Published

on

ലഖ്നോ:ആരാധന മൂർത്തിയെ സന്തോഷിപ്പിക്കാനെന്ന പേരിൽ ഭക്തരിൽ ചിലർ കാട്ടിക്കൂട്ടുന്ന ചെയ്തികൾ അമ്പരപ്പ് അമ്പരപ്പ് ഉളവാക്കുന്നതാണ്.

നരബലിയും മൃഗബലിയും സ്വയം പീഡിപ്പിച്ചുള്ള മറ്റ് പലതരത്തിലുള്ള നീക്കങ്ങളും ഇതിനായി ഇക്കൂട്ടർ നടത്താറുണ്ട്. ഇപ്പോൾ ലഖ്നോയിൽ നിന്നും പുറത്തുവരുന്ന വാർത്ത ഇതിൽ നിന്നെല്ലാം കുറച്ച് വിഭിന്നമാണ്.

ഭക്തൻ തന്റെ നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിലെ മൂർത്തിക്ക് സമർപ്പിച്ചതായിട്ടാണ് യുപിയിലെ കൗശംബി ജില്ലയിയിൽ നിന്നും പുറത്തുവന്നിട്ടുള്ള വിവരം.

38 കാരനായ സമ്പത്ത് എന്നയാളാണ് മാ ശീതള ക്ഷേത്രത്തിൽ ശ്രീകോവിലിനുമുന്നിൽ തന്റെ നാവ് മുറിച്ചെടുത്ത് സമർപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് നൽകുന്ന വിവരം.

സമ്പത്തും ഭാര്യയും കൂടിയാണ് ക്ഷേത്രത്തിലെത്തിയത്. ഗംഗയിൽ കുളിച്ച ശേഷം ഇരുവരും പൂജകളും മറ്റും നടത്തി. ഇതിന് ശേഷം സമ്പത്ത് കൈയിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് സ്വയം നാവ് മുറിച്ചെടുത്ത് ശ്രീകോവിലിന് മുന്നിൽ വെക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

ഈ പ്രവൃത്തിക്ക് പിന്നിലെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ച് ഇയാൾ ഭാര്യയോട് പോലും ഒന്നും പറഞ്ഞിരുന്നില്ലാണ് വ്യക്തമായിട്ടുള്ളത്.ക്ഷേത്രം സന്ദർശിക്കണമെന്ന് സമ്പത്ത് വെള്ളിയാഴ്ച രാത്രിയാണ് പറഞ്ഞതെന്നും നാവ് മുറിച്ചെടുക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നെനന്നാണ് ഭാര്യ ബാനു ദേവി പോലീസിനെ അറയിച്ചിട്ടുള്ളത്.

 

 

 

1 / 2
2 / 2

Latest news

സൂര്യതാപം; കാലിലെ തൊലി അടർന്ന് മാറി, സംസ്ഥാനത്ത് കടുത്ത വേനൽ

Published

on

By

കണ്ണൂർ:  കരുവഞ്ചാലിൽ സൂര്യതാപമേറ്റ്  തയ്യൽ കട നടത്തുന്ന പള്ളിക്കവല സ്വദേശി രാമചന്ദ്ര(48)ൻ്റെ ഇരു പാദങ്ങളിലെയും തൊലി മുറിച്ച് നീക്കി.

രാമചന്ദ്രൻ പാദരക്ഷകൾ ധരിക്കാതെ കടുത്ത വേനലിൽ ടാറിട്ട റോഡിലൂടെ അശ്രദ്ധം നടന്നുപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ജില്ലകളിൽ വരുംദിവസങ്ങളിലെ താപനില 40 ഡിഗ്രി ആകുവാനുള്ള സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥ മന്ത്രത്തിന്റെ മുന്നറിയിപ്പ്.ഗ്രാമപ്രദേശങ്ങൾ മലയോര പ്രദേശങ്ങൾ നഗരങ്ങൾ എന്നിവിടങ്ങളിലും ചൂടിന് ശമനമില്ല.

കൊല്ലം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ചൂട് 39 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, കോഴിക്കോട് , കണ്ണൂർ , എറണാകുളം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

1 / 2
2 / 2

Continue Reading

Latest news

പേരമ്പ്ര അനു കൊലപാതകം; ഭാര്യ റൗഫിനയുടെ പങ്ക് വെക്തമാക്കി മുജീബ്, തെളിവ് നശിപ്പിക്കാനും ശ്രമം എന്ന് സൂചന

Published

on

By

കോഴിക്കോട്: പെരുമ്പ്ര അനു കൊലക്കേസിൽ മുജീബ് റഹ്മാന്റെ ഭാര്യയും അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

റിമാൻഡിൽ കഴിയുന്ന പ്രതി മുജീബ് റഹ്മാനെ ചോദ്യം ചെയ്തതോടുകൂടിയാണ് കേസിൽ റൗഫിനക്കുള്ള പങ്ക് പുറത്ത് വരുന്നത്.അനുവിനെ കൊലപ്പെടുത്തി കൈക്കലാക്കിയ സ്വർണം വിറ്റ് 1.43 ലക്ഷം രൂപയാണ് മുജീബ് കൈലാക്കിയത്.

ആദ്യ ചോദ്യം ചെയ്യലിൽ സ്വർണം വിറ്റപണം ചീട്ടുകളിച്ച് തീർത്തു എന്നാണ് മുജീബ് പറഞ്ഞിരുന്നത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണം വിറ്റ് കിട്ടിയ പണം മുജീബ് റൗഫിനെ ഏൽപ്പിച്ചെന്ന് പോലീസിനോട് സമ്മതിക്കുന്നത്.

തനിക്ക് പണം എങ്ങനെ കിട്ടിയെന്നും ഇയാൾ റൗഫിയോട് വിശദീകരിച്ചിരുന്നു.തുടർന്ന് കാർ കാർ വാങ്ങാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ മുജീബ് അറസ്റ്റിൽ ആയതോടെ റൗഫിനെ പണം കൂട്ടുകാരിയെ ഏൽപ്പിക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ റൗഫിനെ റിമാൻഡ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ സ്വർണ്ണം വീണ്ടെടുക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

1 / 2
2 / 2

Continue Reading

Latest news

റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; സ്വർണ്ണം പവന് 50,000 കെടന്നു

Published

on

By

കൊച്ചി: പവന് 50, 400 രൂപയും ഗ്രാമിന് 6,300 രൂപയായുമായി വർദ്ധിച്ചു. ഡോളറിന്റെ വിനിമയത്തിൽ ഉണ്ടായ മാറ്റം അടക്കം വരുംദിവസങ്ങളിൽ സ്വർണ്ണവിലയിൽ പ്രതിഫലിക്കും എന്നാണ് കരുതുന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു പുതിയ സ്വർണ്ണവില. എന്നാൽ കഴിഞ്ഞ മൂന്നാഴ്ച‌യ്ക്കിടെ 3000 രൂപയിലധികം വർധിച്ച് 21 ന് 49,440 രൂപയായി മാറുകയായിരുന്നു.

രാജേന്ദ്ര വിപണിയിൽ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നതും ഫെഡറൽ റിസർവിന്റെ പ്രഖ്യാപനവും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ ആകൃഷ്ടരാകുന്നതും, ചൈനീസ് വനിതകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും,

പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വലിയതോതിൽ സ്വർണ്ണം ലക്ഷ്യം വക്കുന്നതും സ്വർണ്ണവിലയുടെ കുതിപ്പിന് കാരണമായി എന്നാണ്സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ.

1 / 2
2 / 2

Continue Reading

Local News

കോടതിയിൽ വച്ച്‌ പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു ; കാരപ്പുഴ സ്വദേശി അറസ്റ്റില്‍

Published

on

By

കോട്ടയം ; ചങ്ങനാശ്ശേരിയില്‍ കോടതിമുറിക്കകത്ത് ക്രിമിനല്‍ കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ജഡ്‌ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ പൊലീസ് തടഞ്ഞതിനാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.

കാരപ്പുഴ സ്വദേശി രമേശൻ ആണ് പൊലീസിനെ ആക്രമിച്ചത്. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ജയനാണ് പരുക്കേറ്റത്. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി പിന്നീട് ജഡ്‌ജിയുടെ ചേംബറില്‍ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.

പൊലീസ് ഇടപെട്ട് രമേശിനെ കോടതിക്ക് പുറത്താക്കി. വൈകിട്ട് വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസുകാരന് വെട്ടേറ്റത്.

ഇതോടെ മറ്റ് പൊലീസുകാർ കൂടെയത്തി ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

1 / 2
2 / 2

Continue Reading

Latest news

വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ദുരന്തം ഒഴിവായത് കൃത്യമായ ഇടപെടലിൽ, ഞെട്ടൽ ഒഴിയാതെ യാത്രക്കാർ

Published

on

By

വയനാട്: മാനന്തവാടി പുൽപ്പള്ളി റോഡിൽ കുറച്ചിപ്പറ്റയിൽ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് എന്നും സൂചന.

ഇന്ന് രാവിലെയോട് കൂടിയാണ് കൽപ്പറ്റ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ആളുകൾക്ക് നേരെ ആന ഭീഷണി ഉയർത്തിയത്.

പെട്ടെന്നുള്ള ആനയുടെ വരവിൽ ഞെട്ടിയ യാത്രക്കാർ വാഹനം ഓരം ചേർത്ത് നിർത്തിയെങ്കിലും ആന അടുത്തതോടെ സഹയാത്രികർ ബഹളം വെച്ചത് മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു.

വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചാവിഷയമായതിന് പിന്നാലെ വലിയ പേടിപ്പെടുത്തുന്ന സംഭവം ആയിരുന്നിട്ടും കാർ യാത്രികന്റെ മനോധൈര്യവും പ്രശംസിക്കപ്പെടുകയാണ്.

ആന തൊട്ടടുത്ത് എത്തിയപ്പോൾ വളരെ പക്വതയോടെ വാഹനം മുന്നോട്ട് എടുത്തതാണ് അപകടം ഒഴിവാകാനുള്ള മറ്റൊരു കാരണം എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ അടക്കം ചൂണ്ടിക്കാണിക്കുന്നത്.

കുറച്ചിപ്പറ്റയിൽ ജനവാസ മേഖലയോട് ചേർന്നാണ് ആന ഇറങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം.റോഡിന് ഇരുവശവും കാട് ആയതിനാൽ ആന ആക്രമണം പതിവായ ഒരു പ്രദേശമാണ് ഇതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

1 / 2
2 / 2

Continue Reading

Trending

error: