Latest news
കുട്ടമ്പുഴയിൽ ഫോറസ്റ്റ് ക്യാമ്പിംഗ് സ്റ്റേഷന് നേരെ ആക്രമണം;കേസെടുത്തെന്നും അന്വേഷണം ഊർജ്ജിതമെന്നും പോലീസ്

കോതമംഗലം;ആദിവാസി യുവാവിന്റെ മരണത്തിന് പിന്നാലെ വനംവകുപ്പിന്റെ ക്യാമ്പിംഗ് സ്റ്റേഷന് നേരെ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം.
കുട്ടമ്പുഴ ഉരുളൻതണ്ണി ക്യാബിംഗ് സ്റ്റേഷനുനേരെയാണ് ആക്രണമണമുണ്ടായത്. വൈകിട്ട് 6 മണിയോടെ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ പറയുന്നു.8 ജനൽ ചില്ലുകൾ തകർത്തിട്ടുണ്ട്.
നേര്യമംഗലം റെയിഞ്ചോഫീസറുടെ പരാതിയിലാണ് സംഭവത്തിൽ കുട്ടമ്പുഴ പോലീസ് കേസെടുത്തിട്ടുള്ളത്.സംഭസ്ഥലത്തുനിന്നും ഒരു കമ്പിപ്പാരയും മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.
കമ്പിപ്പാരകൊണ്ട് ജനലുകൾ അടിച്ചുതകർക്കുകയായിരുന്നു.അക്രമികൾ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന.പുറമെ നിന്നെത്തിയ നാട്ടുകാരിൽ ചിലരാണ് ആക്രണമണം നടത്തിയതെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമീക നിഗമനം.
പിണവൂർകുടി കോളനിനിവാസി സന്തോഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ഞായറാഴ്ച രാവിലെ വീടിന് സമീപം തോടിന്റെ കരയിൽ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.
ഇതെത്തുടർന്ന് വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തിമായിരുന്നു.മൃതദ്ദേഹം സ്ഥലത്തുനിന്ന് മാറ്റുന്ന സമയത്ത് പോലീസും അദിവാസികളും നാട്ടുകാരും അടങ്ങുന്ന സംഘവുമായി ഉന്തും തള്ളും ഉണ്ടായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡീൻകുര്യക്കോസ് എം പി,വനംമന്ത്രി എ കെ ശശീന്ദ്രനുമായി മൊബൈലിൽ ബന്ധപ്പെട്ടു.ഇതെത്തുടർന്ന് നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ഉടൻ നൽകുന്നതിനും തീരുമാനമായിരുന്നു.മരണപ്പെട്ട സന്തോഷിന്റെ മകന് താൽകാലിക അടിസ്ഥാനത്തിൽ ജോലി നൽകുന്നതിനും മന്ത്രി മൂന്നാർ ഡി എഫ് ഒ യെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നാലെ സ്ഥലത്തെത്തിയ ആന്റണി ജോൺ എം എൽ എ കാട്ടാനകളുടെ കടന്നുകയറ്റം തടയുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും ഉടൻ ഇടപെടൽ ഉണ്ടാവുമെന്നും ഫെൻസിംഗ് സ്ഥാപിയ്ക്കുന്നത് അടക്കമുള്ള നടപടികൾ ഉടൻ ആരംഭിയ്ക്കുമെന്നും ജനക്കൂട്ടത്തെ അറിയിച്ചു.
സന്തോഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് മേഖലയിൽ പെട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ട്.ജീവനക്കാരിൽ ഏറെയും പെട്രോളിംഗിന് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറംഗ സംഘം ആക്രമണം നടത്തിയത്.ഈ സമയം ഇവിടെ രണ്ട് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.
Latest news
വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.
നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.
പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 5രൂപ കൂട്ടി.
ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.
Latest news
ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.
ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.
കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Latest news
ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.
പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.
ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News7 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Latest news5 days ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ