Local News
അരിക്കൊമ്പൻ കൂട്ടിലേയ്‌ക്കോ കാട്ടിലേയ്‌ക്കോ; ആകാംക്ഷയുടെ മുൾമുനയിൽ മലയോരഗ്രമങ്ങൾ, സന്നാഹങ്ങൾ ഒരുക്കി വനംവകുപ്പും

മൂന്നാർ;അരിക്കൊമ്പൻ കൂട്ടിലേയ്‌ക്കോ കാട്ടിലേയ്‌ക്കോ എന്നറിയാനുള്ള ആകാംക്ഷയിൽ മലയോരഗ്രാമങ്ങൾ.ഇത് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിയ്ക്കുന്നുണ്ട്.
നിരവധി പേരെ കൊന്നൊടുക്കിയ ഈ ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് വനംവകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.ഇതിനിടെ തൃശൂരിലെ മൃഗ സ്‌നേഹി സംഘടന ഇതിനെതിരെ ഹൈക്കോടതിയെ സമീപിയ്ക്കുകയും കോടതി മയക്കുവെടി വയ്ക്കരുതെന്ന് നിർദ്ദേശിയ്ക്കുകയുമായിരുന്നു.കേസ് ഇന്ന് വീണ്ടും പരിഗണിയ്ക്കുന്ന സാഹചര്യത്തിൽ വിധി അനുകൂലമാവുമെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ പ്രതീക്ഷ.
ചിന്നക്കനാൽ ,ശാന്തൻപാറ പഞ്ചായത്തുകളിലാണ് പ്രധാനമായും ഈ കാട്ടുകൊമ്പന്റെ വിളയാട്ടം.ചിന്നക്കനാൽ 301 കോളനി നിവാസികളിൽ ഒട്ടുമിക്കവരും വീടുകൾ ഉപേക്ഷിച്ച് സ്ഥലം വിട്ടു.നിലവിലെ താമസക്കാർ വാർക്കയുടെ മുകളിൽ ചെറിയ കുടിലുകൾ തീർത്താണ് രാത്രി കഴിച്ചുകൂട്ടുന്നത്.
ഇതിനിടെ ജനവാസമേഖലകളിലെ സ്ഥിരം ശല്യക്കാരനായ അരിക്കൊമ്പനെ പികൂടാൻ വനംവകുപ്പ് പ്രത്യേക സംഘത്തിന് രൂപം നൽകി.
ദേവികുളത്ത് ചേർന്ന യോഗത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എട്ട് സംഘങ്ങളെ രൂപീകരിച്ചത്. വയനാട്, ഇടുക്കി ആർആർടികൾക്ക് പുറമേയാണ് വനംവകുപ്പിൻറെ ടീം.
ചെയ്യേണ്ട കർത്തവ്യങ്ങൾ സംഘങ്ങൾക്ക് ദൗത്യതലവൻ ഡോ. അരുൺ സക്കറിയ വിശദീകരിച്ചു നൽകി. ഉപകരണങ്ങളും പരിചയപ്പെടുത്തി.ഓരോ സംഘങ്ങൾക്കും ഓരോ തലവന്മാരെയും നിശ്ചയിച്ചു. ഇവർ നിൽക്കേണ്ട സ്ഥാനം സംബന്ധിച്ചും വ്യക്തത നൽകി.
സിസിഎഫ്ഫുമാരായ നരേന്ദ്രബാബു, ആർ.എസ്.അരുൺ എന്നിവരുടെ മേൽനോട്ടത്തിലാണ് ദൗത്യം നടക്കുക. അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകാൻ കൂട് സജ്ജീകരിച്ച ലോറിയും ചിന്നക്കനാലിൽ സജ്ജമായി.
അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ മോക്ഡ്രിൽ ഒഴിവാക്കുകയായിരുന്നു.കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായാൽ മോക് ഡ്രില്ലിലേക്കും പിന്നാലെ ദൗത്യത്തിലേക്കും കടക്കുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്.
അതിനിടെ, ദൗത്യമേഖലയ്ക്ക് അരികിലേക്ക് അരിക്കൊമ്പൻ വീണ്ടുമെത്തി.തിരികെ പെരിയകനാൽ എസ്റ്റേറ്റിലേക്ക് പോകാതിരിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Latest news
റോഡരികിലിരുന്ന് പരസ്യമായി മദ്യപാനം,ഒപ്പം കഞ്ചാവ് പുകയ്ക്കലും; മധ്യവയസ്‌കൻ പോലീസ് പിടിയിൽ

തൊടുപുഴ; പമ്പ് ഹൗസിന് സമീപം റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കൂകയും കഞ്ചാവ് വലിയ്ക്കകയും ചെയ്ത മധ്യവയസ്‌കൻ പോലീസ് പിടിയിൽ.
പടിഞ്ഞാറെ കോടിക്കുളം പാലത്തിങ്കൽ വീട്ടിൽ സജീവനെയാണ് എസ്‌ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് ഇയാളിൽ നിന്നും വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറയിച്ചു.
Latest news
കൈക്കൂലിക്കാർ ജാഗ്രതൈ.. എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ, എസ്ഒഎസ് പട്ടികയിൽ പെട്ടാൽ നടപടി ഉറപ്പെന്നും സൂചന

തിരുവനന്തപുരം;വിജിലൻസ് നിരീക്ഷണത്തിൽ എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥർ.
റവന്യു, തദ്ദേശം, മോട്ടർ വാഹന വകുപ്പ്, റജിസ്‌ട്രേഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് കൈക്കൂലി സംബന്ധിച്ച പരാതികളിൽ വിജിലൻസ് നിരീക്ഷിച്ചുവരുന്നത്.
ഇവരുടെ സാമ്പത്തിക ചുറ്റുപാട്, നാട്ടിലെയും ഓഫിസിലെയും പ്രവർത്തനങ്ങൾ, സൗഹൃദങ്ങൾ എന്നിവ വിജിലൻസ് പരിശോധിക്കും.പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംശയമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി തുടരന്വേഷണം നടത്തും.ഇത്തരത്തിൽ സംശമുള്ളവരെ സസ്‌പെക്റ്റഡ് ഓഫിസേഴ്‌സ് ഷീറ്റ് (എസ്ഒഎസ്) എന്ന പട്ടികയിൽ ഉൾപ്പെടുത്തുകയും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യും.
പട്ടികയിലുള്ളവരെക്കുറിച്ച് പുതുതായി കിട്ടുന്ന വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ റേഞ്ച് എസ്പിമാർ വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറും.ശക്തമായ തെളിവുകൾ ലഭിച്ചാൽ നടപടികളിലേയ്ക്ക് കടക്കും.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും പട്ടിക തയാറാക്കുക.വ്യക്തിവിരോധത്തിൽ തെറ്റായ പരാതികൾ ലഭിയ്ക്കാനിടയുണ്ടെന്നുള്ള സാഹചര്യം മുൻനിർത്തി,ശരിയാവിവരങ്ങൾ കണ്ടെത്തിയാവും പട്ടിക തയ്യാറാക്കു
പട്ടികയിൽ ആളുകളുടെ വിവരങ്ങൾ തെറ്റായി ചേർക്കാതിരിക്കാൻ മാസങ്ങളോളം രഹസ്യനിരീക്ഷണം നടത്തും.ഇതിന് മാസങ്ങൾ തന്നെ വേണ്ടിവരും.
ഈ വർഷം ഇതുവരെ 23 ട്രാപ്പ് കേസുകളിലായി 26 സർക്കാർ ഉദ്യോസ്ഥരെ വിജിലൻസ് അറസ്റ്റു ചെയ്തതിട്ടുണ്ട്. റവന്യുവകുപ്പിൽ 8 ട്രാപ്പ് കേസുകളിലായി 9 പേരെ അറസ്റ്റ് ചെയ്തു.
ആരോഗ്യം-4, തദ്ദേശം-6, പൊലീസ്-2, വനം-1, കൃഷി-2, റജിസ്‌ട്രേഷൻ-1, പട്ടികജാതി വകുപ്പ്-1 എന്നിങ്ങനെയാണ് മറ്റുവകുപ്പുകളിൽ നിന്നും അറസ്റ്റുചെയ്തിട്ടുള്ളവരുടെ എണ്ണം. കഴിഞ്ഞവർഷം 47 കേസുകളിലായി 55 പേരെ അറസ്റ്റു ചെയ്തു. 2021-ൽ 30 കേസുകളിലായി 36 പേരെ അറസ്റ്റു ചെയ്തു.2018ന് ശേഷം കൂടുതൽ അറസ്റ്റ് നടന്നത് റവന്യുവകുപ്പിലാണ്.
Latest news
മദ്യലഹരിയിൽ മരണപ്പാച്ചിൽ, പോലീസുകാരന്റെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്;കാർ ഡ്രൈവർ അറസ്റ്റിൽ

തൊടുപുഴ;മദ്യലഹരിയിൽ മരണപ്പാച്ചിൽ.പോലീസുകാരന്റെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്.കാർ കാർ ഡ്രൈവർ അറസ്റ്റിൽ.
നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് കാളിയാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനൂപിന് പരിക്കേറ്റു.ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ വൈകുന്നേരം 5.30 തോടെ തൊടുപുഴ മാരിക്കലുങ്കിന് അടുത്ത് എത്തിയപ്പോഴാണ് അനൂപിനെ കാർ ഇടിച്ചിട്ടത്.
കൈയ്യുടെ അസ്ഥിയ്ക്ക് പൊട്ടലുണ്ട്.സംഭവത്തിൽ അപകടം സൃഷ്ടിച്ച കാർ ഡ്രൈവർ കുറുമ്പാലമറ്റം പച്ചിക്കര വീട്ടിൽ തോമസ്സിനെ (34) അറസ്റ്റ് ചെയ്തു.
Local News
വനിതാ ദിനാചരണം;കേരള ജേർണലിസ്റ്റ് യൂണിയൻ വിശിഷ്ട വ്യക്തിത്വങ്ങളെ അനുമോദിച്ചു

കോതമംഗലം:താലൂക്ക് കേരള ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും കേരള ജേർണലിസ്റ്റ് യൂണിയൻ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും വിശിഷ്ട വ്യക്തിത്വങ്ങളെ അനുമോദിക്കലും നടന്നു.
പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എൻ രഞ്ജിത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെജെയു മേഖലാ പ്രസിഡന്റ് പി എ സോമൻ അധ്യക്ഷനായി.ഹെഡ്മാസ്റ്റർ പി എൻ സജിമോൻ സ്വാഗതവും പിടിഎ പ്രസിഡന്റ് എൻ എസ് ഷിജീബ് നന്ദിയും പറഞ്ഞു. കെജെയു സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ ആമുഖ പ്രസംഗം നടത്തി.
പൂർവ വിദ്യാർത്ഥിയും കെജെയു മേഖലാ വൈസ് പ്രസിഡന്റുമായ കെ എ യൂസുഫ് പല്ലാരിമംഗലം അനുമോദനം ഏറ്റുവാങ്ങുന്നവരെ പരിചയപ്പെടുത്തി.സ്‌കൂളിലെ മികവ് പുലർത്തിയ പെൺകുട്ടികളെ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ്് ഖദീജ മുഹമ്മദ് അനുമോദിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.ധർമഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ അഭയ മറുപടി പ്രസംഗം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം നിസാമോൾ ഇസ്മായിൽ, കെജെയു ജില്ലാ പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട്, മേഖലാ വൈസ് പ്രസിഡന്റ് കെ എം മുഹമ്മദ്, സെക്രട്ടറി ദീപു ശാന്താറാം, ട്രഷറർ അയിരൂർ ശശീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം പി സി പ്രകാശ്, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ സുനിത രമേഷ്, കെ മനോശാന്തി ടീച്ചർ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സിനി അനിൽകുമാർ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥിനികളായ ഇംതിയാസ് ഖദീജ, എം എസ് സ്വാലിഹ, ഇഷ സബീൽ, പി എസ് അൽന, പി എ ശിവാനി എന്നിവരെ അനുമോദിച്ചു.പോക്‌സോ സൈബർ നിയമങ്ങളെക്കുറിച്ച് ഊന്നുകൽ എസ്‌ഐ കെ പി സിദ്ദീഖ് ക്ലാസെടുത്തു.
Latest news
മുട്ടൊപ്പം വെള്ളമില്ല,ഒഴുക്കും കാണാനില്ല,ഇന്ന് പൊലിഞ്ഞത് 3 ജീവനുകൾ; മാങ്കുളം പുഴയിൽ മുങ്ങിമരണങ്ങൾ തുടരുന്നതിൽ പരക്കെ ആശങ്ക

അടിമാലി: മാങ്കുളം പുഴയിലെ തുടർച്ചയായുള്ള മുങ്ങിമരണങ്ങളിൽ പരക്കെ ആശങ്ക.മരണങ്ങൾക്ക് ഇടയാക്കുന്ന വസ്തുതകളെക്കുറിച്ച് പഠനം നടത്തണമെന്നും ആവശ്യം.
ഇന്ന് ഉച്ചകഴിഞ്ഞുണ്ടായ ദുരന്തത്തിൽ പുഴയിലെ വല്യാപാറക്കുട്ടി ഭാഗത്ത് 3 വിദ്യാർത്ഥികൾ മരണപ്പെട്ടു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു എഞ്ചിനിയറും പ്ലസ്ടു വിദ്യാർത്ഥിയും ഈ പുഴയിൽ മുങ്ങി മരച്ചിരുന്നു.
ഇന്ന് പുഴയിൽ ഇറങ്ങിയ വിനോദയാത്ര സംഘത്തിലെ 5 വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.ഇവരിൽ രണ്ടുപേരെ ഒപ്പമുണ്ടായിരുന്നവർ രക്ഷപെടുത്തി.
മഞ്ഞപ്ര ജ്യോതിസ് സെട്രൽ സ്‌കൂളിലെ റിച്ചാർഡ്, ജോയൽ ,അർജ്ജുൻ എന്നിവരാണ് മരണപ്പെട്ടത്.മൂവർക്കും 15 വയസാണ് പ്രായം.3 ടീച്ചർമാരും 30 വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണ് മാങ്കുളത്തെത്തിയത്.
ഓഫ് റോഡ് സഫാരിയ്ക്കായി ഇവർ 3 ജീപ്പുകളിലായിട്ടാണ് യാത്ര പുറപ്പെട്ടത്.ഉച്ചയോടെ വല്യാപാറക്കൂട്ടിയിലെത്തി പുഴയിൽ ഇറങ്ങുകയും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടുകയുമായിരുന്നു.
ജീപ്പ് ഡ്രൈവർമാർ പറഞ്ഞ സ്ഥലത്താണ് തങ്ങൾ ഇറങ്ങിയതെന്നും തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നെന്നും കുട്ടികൾ വെളിപ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവു എന്നാണ് പോലീസ് നിലപാട്.
വെള്ളത്തിൽ അകപ്പെട്ട 3 പേരെ സമീപത്തുണ്ടായിരുന്നവർ മുങ്ങിയെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.മൃതദ്ദേഹങ്ങൾ അടിമാലി താലൂക്ക് ആശപത്രി മോർച്ചറിയിൽ.
ഒറ്റ നോട്ടത്തിൽ പുഴ ശാന്തമാണ്.ചെറിയ ഓളങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ അസ്വഭാവികമായി ഒന്നും കാണാനില്ല.പല സ്ഥലത്തും രണ്ടടിയോ 3 അടിയോ മാത്രമാണ് ആഴം.ഈ സ്ഥിതി നില നിൽക്കുമ്പോഴാണ് പുഴയിൽ ഇറങ്ങുന്നവർക്ക് ജീവൻ നഷ്ടമാവുന്നത്.മരണം തുടർക്കഥയായത് പരക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്.
പുഴയിൽ അടിയൊഴുക്കുണ്ടെന്നും പല ഭാഗത്തും ചുഴികളുണ്ടെന്നും സ്ഥലപരിചയം ഇല്ലാത്തവർ പുഴയിൽ ഇറങ്ങിയാൽ ഇതിൽ അകപ്പെടുമെന്നും ഇതാണ് മരണത്തിന് കാരണമാവുന്നതെന്നുമാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
വനമേഖലയായതിനാൽ ഓഫ് റോഡ് സഫാരിയ്ക്കായി ജീപ്പുകാരെയാണ് വിനോദസഞ്ചാരികളിൽ ഏറെപ്പേരും ആശ്രയിക്കുന്നത്.പുഴയും ചുറ്റുമുള്ള ഹരിതഭംഗിയുമാണ് ഇവിടേയ്ക്ക് വിനോദ സഞ്ചാരികളെ ആകർഷിയ്ക്കുന്ന പ്രധാന ഘടകം.
മുങ്ങി മരണങ്ങൾക്ക് വഴിതെളിയ്ക്കുന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ പഠനം വേണമെന്നും ഇനിയും ഇവിടെ ജീവൻ പൊലിയാതിരിയ്ക്കാൻ ഉടൻ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിയ്ക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.സുരക്ഷ മുന്നിറിയിപ്പുബോർഡുകൾ സ്ഥാപിയ്ക്കണമെന്നും ബോധവൽക്കരണത്തിന് സൗകര്യം ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.
ഞായറാഴ്ച മാങ്കുളം പെരുമ്പൻകുത്തിൽ മാങ്കുളം പുഴയുടെ ഭാഗമായ ഊഞ്ഞാലുകയത്തിൽ അപ്പെട്ടാണ് ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ (42) ആണ് മരണപ്പെട്ടത്.മാങ്കുളത്ത് വൈദ്യുതി വകുപ്പിന് കീഴിൽ കരാർ എടുത്തിട്ടുള്ള സ്വകാര്യകമ്പിനിയിലെ സബ്എഞ്ചിനീയർ ആയിരുന്നു.
മാങ്കുളം ടൗണിൽ സത്യൻ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ച് വരികയായിരുന്നു.ഉച്ചകഴിഞ്ഞ് കുട്ടികൾക്ക് ഒപ്പം പുഴയിൽ എത്തി കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.
കുട്ടികൾ ബഹളംവച്ചതിനെത്തുടർന്ന് തുടർന്ന് പരിസരവാസികൾ എത്തി രക്ഷാപ്രവർത്തനം നടത്തി സത്യനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മക്കളായ പ്രജുലും പ്രജ്വലും നോക്കി നിൽക്കെയാണ് സത്യൻ വെള്ളത്തിൽ മുങ്ങിപ്പോയതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.
ഒരാഴ്ച മുമ്പ് മാങ്കുളം വല്യപാറക്കുടി പുഴയിൽ എറണാകുളം നെട്ടൂർ സ്വദേശിയും അരൂർ ഔർ ലേഡി മേഴ്‌സി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായിരുന്നുഅമിത്ത് മാത്യു (17) വും മുങ്ങി മരിച്ചിരുന്നു.
വീട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവർ അമിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുമ്പും മാങ്കുളം മേഖലയിൽ വിനോദസഞ്ചാരികൾ പുഴയിൽ മുങ്ങിമരിച്ചിട്ടുണ്ട്.2022 ജൂൺ 18-ന് ഒഴുക്കിൽപ്പെട്ട 29 കാരനായ ചാലക്കുടി ആളൂർ ക്രാസിൻ തോമസിന്റെ ജഡം ദിവസങ്ങൾ നീണ്ട തിരച്ചിലിന് ശേഷമാണ് കണ്ടെടുക്കാനായത്.
-
News1 year ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News1 year ago
അടിമാലി കൊരങ്ങാട്ടിയില് ഗൃഹനാഥനെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി
-
News1 year ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില് നാടന് തോക്കുമായി 8 പേര് പിടിയില്
-
Latest news12 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്‌നേഹി
-
Latest news12 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news10 months ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി