Connect with us

Latest news

അടുത്തുപോകാം, സെൽഫി എടുക്കാം, ഒപ്പം പ്രകൃതി ഭംഗിയും അസ്വദിയ്ക്കാം; വരയാടുകളെ കാണാൻ രാജമലയിലേയ്ക്ക് സന്ദർശക പ്രവാഹം ഊർജ്ജിതം

Published

on

മൂന്നാർ; ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലേയ്ക്ക് നിലയ്ക്കാത്ത സന്ദർശകപ്രവാഹം.ഇന്ന് രാവിലെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇവിടേയ്ക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്.രാവിലെ 7 മണിയോടെ തന്നെ പ്രവേശന പാസിനായി വിനോദ സഞ്ചാരികൾ ക്യൂവിൽ ഇടംപിടിച്ചിരുന്നു. 8 മണിയോടെ നിറയെ സഞ്ചാരികളുമായി ആദ്യ ബസ്് പുറപ്പെട്ടു.

പ്രവേശന കവാടത്തിൽ നിന്നും 4 കിലോമീറ്ററോളം ദൂരെ മലമുകളിലേയ്ക്ക് വനംവകുപ്പിന്റെ ബസ്സിലാണ് സഞ്ചാരികളെ എത്തിയ്ക്കുന്നത്.ഇവിടെ നിന്നും നടപ്പാതയിലേയ്ക്ക് നീങ്ങിയാൽ ഒട്ടുമിക്ക സമയങ്ങളിലും വരയാടുകളെ കാണാം.

ദക്ഷിണേന്ത്യയിൽ വരയാടുകൾക്കായി ഒരുക്കിയിട്ടുള്ള പ്രധാന സംരക്ഷണ കേന്ദ്രമാണ് രാജമല.കുഞ്ഞുങ്ങളുമായി വരയാടിൻ കൂട്ടം ഇവിടെ മേയാൻ എത്തുന്നുണ്ടെന്നും കോട ശക്തമാവുന്നതോടെയാണ് ഇവ പ്രദേശത്തുനിന്നും വിട്ടുമാറുന്നതെന്നും ജീവനക്കാർ പറയുന്നു.

വരയാടുകളുടെ പ്രജനന കാലം കണക്കിലെടുത്ത് കഴിഞ്ഞ ജനുവരി 31 മുതൽ ഇവിടേയ്ക്കുള്ള പ്രവേശനം വനംവകുപ്പ് നിരോധിച്ചിരുന്നു.ഇക്കുറി 100 ലേറെ കുഞ്ഞുങ്ങൾ പിറന്നതായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

ചുറ്റും പച്ചപുതച്ച മലനിരകളും താഴ്‌വാരങ്ങളും നോക്കെത്താ ദുരത്തോളം നീണ്ടുകിടക്കുന്ന തേയിലാക്കാടും ഉൾപ്പെടുന്ന രാജമല പ്രകൃതി സൗന്ദര്യത്താൽ സമ്പൽസമൃദ്ധമാണ്. വളഞ്ഞും പളഞ്ഞുമുള്ളപാതയിലൂടെയുള്ള യാത്രയും കുളിരുള്ള അന്തരീക്ഷവും ഇവിടെ എത്തുന്ന സന്ദർശകർക്ക് നവ്യാനുഭൂതി പകരും എന്ന കാര്യത്തിൽ തർക്കമില്ല.

വരയാടുകളെ കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കുന്നതിനുമായി വിദേശ രാജ്യങ്ങളിൽ നിന്നിടക്കം ഇവിടേയ്ക്ക് വിനോദസഞ്ചാരികളെത്തുന്നുണ്ട്.വർഷം 5 ലക്ഷം വിനോദ സഞ്ചാരികൾ രാജമല സന്ദർശിയ്ക്കാൻ എത്തുന്നുണ്ട്.

വരയാടുകൾ എന്നറിയപ്പെടുന്ന നീലഗിരി താറിന്റെ പ്രത്യേക സംരക്ഷണ മേഖലയായ ഇരവികുളം ദേശീയോദ്യാനത്തിൽ സഞ്ചാരികൾക്ക് പ്രവേശനമുള്ള മേഖലയാണ് രാജമല.

മൂന്നാർ-മറയൂർ റോഡിൽ മൂന്നാറിൽ നിന്നും 8 കിലോമീറ്റർ അകലെ ,തേയിലത്തോട്ടങ്ങൾക്കും സ്വാഭാവികമായ ഷോലവനങ്ങൾക്കും മദ്ധ്യേയാണ് രാജമല.ഇടയ്ക്കിടെ തണുത്ത കാറ്റും കോടയും പ്രത്യക്ഷപ്പെടുന്നതാണ് ഇവിടുത്തെ സാധാരണ കാലാവസ്ഥ.

രാജമല ഉൾപ്പെടുന്ന മലനിരകളുടെ വടക്കു പടിഞ്ഞാറെ അറ്റത്താണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്നത്.പുൽമേടുകളും ഷോലവനങ്ങളും ഇടകലർന്ന രാജമലയിൽ സന്ദർശകർക്ക് വരയാടുകളെ അടുത്തുകാണാം എന്നതാണ് പ്രധാന സവിശേഷത.രാജമലയുടെ ചില ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് നീലക്കുറിഞ്ഞി പൂത്തിരുന്നു.

ഇപ്പോൾ ഇവിടെ വനംവകുപ്പ് നീലക്കുറിഞ്ഞി ഗാർഡനും ഒരുക്കിയിട്ടുണ്ട്.പന്ത്രണ്ട് വർഷത്തിൽ ഒരിയ്ക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയെക്കുറിച്ച് സന്ദർശകർക്ക് കൂടുതൽ അറിവ് പകരുകയാണ് ഇതുകൊണ്ട് ല്ക്ഷ്യമിട്ടുള്ളതെന്ന് അസിസ്്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ നേരിയംപറമ്പിൽ അറിയിച്ചു.

പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും പ്രവേശന പാസ് ലഭിക്കും.പാസുമായി എത്തുന്നവർക്ക് മലമുകളിലേയ്ക്കും തിരിച്ചും എത്തുന്നതിനായി വനംവന്യജീവി വകുപ്പ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനം നിർത്തുന്ന പോയിന്റിൽ നിന്നും മലമമുകളിലേയ്ക്കുള്ള പാതയിൽ ഇരുവശങ്ങളിലും ഒട്ടുമിക്ക സമയങ്ങളിലും കൂട്ടത്തോടെ വരയാടുകളെത്തുന്നുണ്ട്.വഹനം ഇറങ്ങിയാൽ മലമുകളിലേയ്ക്കുള്ള നടപ്പപാതയുടെ പ്രവേശന കവടാത്തിലേയ്ക്കാണ് എത്തിച്ചേരുക.

നടപ്പാതയിൽ ഒട്ടുമിക്കപ്പോഴും വരയാടുകളെ കാണാമെങ്കിലും തൊടാൻ അനുവാദമില്ല.പകർച്ചവ്യാധികൾ പിടികൂടുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ഇക്കാര്യത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജിവനക്കാർ വ്യക്തമാക്കി.

പ്രവേശന കവാടത്തോടനുബന്ധിച്ച് കുറിഞ്ഞി കഫേ എന്ന പേരിൽ ഭക്ഷണശാല പ്രവർത്തിയ്ക്കുന്നുണ്ട്.മലമുകളിൽ വാഹനം നിർത്തുന്ന സ്ഥലത്തും ലഘുഭക്ഷണവും വെള്ളവും മറ്റും ലഭിക്കും.സന്ദർശകർക്കായി വിശ്രമ കേന്ദ്രങ്ങളും വ്യൂപോയിന്റുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

1 / 3
2 / 3
3 / 3

Latest news

നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു

Published

on

By

കോതമംഗലം : പുല്ലരിയാൻ പോയ വയോധിക ആനയുടെ ആക്രമണത്തിൽ മരിച്ചു. ഇന്ന് രാവിലെ 8.30 തോടെ നേര്യമംഗലം കാഞ്ഞിരവേലിയിലാണ് സംഭവം. പ്രദേശവാസിയായ ഇന്ദിര  രാമകൃഷ്ണൻ (65) ആണ് മരണപെട്ടത്. പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിയ്ക്കുന്നതിനുള്ള നീക്കത്തിനിടെ മരണപ്പെടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

1 / 3
2 / 3
3 / 3

Continue Reading

Latest news

ആദ്യ ഭർത്താവിന്റെ കുഞ്ഞിനെ കൊലപ്പെടുത്തി ഒളിച്ചോടാൻ ശ്രമം; അമ്മയടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുഞ്ഞിൻ്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകൻ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാർ(46) ഉഷ(41) എന്നിവരുടെ അറസ്റ്റാണ് രേഖപെടുത്തിയത്. തിരൂർ പോലീസ് ഇൻസ്പെക്ടർ എം.കെ. രമേശിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കാമുകനും പിതാവും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിച്ചു എന്നുമാണ് ഒന്നാം പ്രതി ശിപ്രിയ പൊലീസിന് നൽകിയിരുന്ന മൊഴി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശിപ്രിയക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായത്.

കൃത്യത്തിന് കൂട്ടുനിന്നന്നും കുഞ്ഞിന്റെ മൃതദേഹം തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ ബാഗിലാക്കി ഉപേക്ഷിച്ചത് ശിപ്രിയ ആണെന്നുമാണ് പോലീസ് പറയുന്നത്.2 മാസം മുൻപാണ് ശ്രീപ്രിയയും കാമുകനും അയാളുടെ പിതാവും ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

കേസിലെ 4-ാം പ്രതി ഉഷയുടെ സഹായത്തോടുകൂടിയാണ് കാമുകനും പിതാവും കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ കഴുത്തിൽ പിടിച്ച് ഉയർത്തിയതായും മർദനത്തിന് ഇരയാക്കിയതയുമാണ് പോലീസും നല്കുന്ന സൂചന.

കുഞ്ഞിന്റെ മാതാവായ ശ്രീപ്രിയയുടെ മൊഴിപ്രകരം വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയിൽവേസ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനോടുചേർന്ന ഓടയിൽ നിന്നും ബാഗിൽ ഉപേക്ഷിച്ചനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

3 മാസം മുൻപ് ഭർത്താവീട്ടുകാരെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയതാണ് ശിപ്രിയ. സഹോദരീഭർത്താവ് ചിലമ്പരശൻ യാദൃച്ഛികമായി തിരൂരിൽ കണ്ടതാണ് കുറ്റ കൃത്യം വെളിച്ചത്ത് കൊണ്ടുവന്നത്.

1 / 3
2 / 3
3 / 3

Continue Reading

Latest news

വിജയം ഉറപ്പെന്ന് മുന്നണിക്കും തനിക്കും പ്രതീക്ഷയുണ്ട്, നിലവിലുള്ളത് അനുകൂല സാഹചര്യം;അഡ്വ,ജോയിസ് ജോർജ്ജ്

Published

on

By

കോതമംഗലം; മണ്ഡലത്തിൽ നിലനിൽക്കുന്നത് അനുകൂല സാഹചര്യമെന്നും മുന്നണിയും താനും വിജയം പ്രതീക്ഷിയ്ക്കുന്നുണ്ടെന്നും ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജ്.

കോതമംഗലത്ത് എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ ടൂറിസം രംഗത്ത് വലിയ വികസന സാദ്ധ്യതകളുണ്ട്.മൂവാറ്റുപുഴ ത്രിവേണി സംഗമം കൂടി ഉൾപ്പെടുത്തി ,കോതമംഗലത്തിനും സമീപപ്രദേശങ്ങൾക്കും ഗുണം ലഭിയ്ക്കുന്ന പദ്ധതികൾ ആസുത്രണം ചെയ്ത്,നടപ്പിലാക്കേണ്ടതുണ്ട്.അദ്ദേഹം വിശദമാക്കി.

രാവിലെ 8 മണിയോടെ കോതമംഗലം ബസ്റ്റാന്റ് പരിസരത്ത് ആന്റണി ജോൺ എം എൽ എയും എൽഡിഎഫ് ഘടക കക്ഷി നേതാക്കാളും പൗരപ്രമുഖരും ചേർന്ന് സ്ഥാനാർത്ഥിയെ ഷാളും പൊന്നാടയും അണിയിച്ച് സ്വീകരിച്ചു.

സി. പി. എം. സംസ്ഥാന സമിതി അംഗം എസ്. സതീഷ്, സി. പി. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ, സി. പി. ഐ. സംസ്ഥാന സമിതിയംഗം ഇ.കെ. ശിവൻ, സി.പി.എം. കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.റ്റി. ബെന്നി, ജനതാദൾ (എസ് )ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, കേരള കോൺഗ്രസ് (എം.) നിയോജകമണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാൻ, എൻ.സി.പി ( ശരത് പവാർ ). നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് തോമ്പ്രയിൽ , കേരള കോൺഗ്രസ് ( ബി ) നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൗലോസ്, കേരള കോൺഗ്രസ് ( സ്‌ക്കറിയ) നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര,കോൺഗ്രസ് (എസ്) നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ അമ്പാട്ട്, എന്നിവർ നേതൃത്വം നൽകി.അഡ്വ.ജോയ്‌സ് ജോർജ്ജിന് എൽഡിഎഫ് കോതമംഗലത്ത് സ്വീകരണം നൽകി -വീഡിയോകാണാം

 

1 / 3
2 / 3
3 / 3

Continue Reading

Latest news

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; 4 പ്രതികൾ കൂടി പിടിയിൽ

Published

on

By

തൃശൂർ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് 4 പേർ കൂടി പിടിയിൽ. പത്തനം തിട്ട അടൂർ കൃഷണവിലാസം വീട്ടിൽ ജെ. അജയ്, കൊല്ലം പറവൂർ തെക്കുംഭാഗം ചെട്ടിയാം വിളക്ക് വീട്ടിൽ അൽത്താഫ് ,കൊല്ലം കിഴക്ക് ഭാഗം നാലുകെട്ട് വീട്ടിൽ കാശിനാഥൻ എന്നിവർ ഉൾപ്പെടെ പ്രധാന പ്രതിയായ ഷിൻജോ ജോണുമാണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും അജെയും ബന്ധു വീട്ടിൽ നിന്ന് അൽത്താഫും പിടിയിലായി. കൽപ്പറ്റ ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഷിൻജോ ജോണിനെ പിടികൂടിയത്. മുൻ‌കൂർ ജാമ്യാപേക്ഷക്ക് ഷിൻജോ ജോൺ ശ്രമിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച സൂചന.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷിൻജോ പിടിയിലാകുന്നത്. കിഴടങ്ങാനായി ഇവിടെ എത്തിയതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം കാശിനാഥൻ പോലീസിൽ കീഴടങ്ങുകയുമായിരുന്നു. സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചു എന്നാണ് പിതാവിന്റെ ആരോപണം. മകനെ മർദിച്ചതിൽ പ്രധാനി ഷിൻജോ ജോൺ ആണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് തുടക്കം മുതൽ ഉന്നയിച്ചിരുന്നു.

കേസിൽ  18 പ്രതികൾ  മാത്രമേയുള്ളൂ എന്നാണ് പൊലീസ്  നൽകുന്ന സൂചന.

പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പരിശോധിച്ച ശേഷം കേസുമായി മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥരിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞു.

1 / 3
2 / 3
3 / 3

Continue Reading

Latest news

കെ.എസ്‌.യുവിന്റെ സെക്രട്ടറിയെറ്റ് മാർച്ചിനിടെ സംഘർഷം: പ്രതികളെ പോലീസും സർക്കാരും സംരക്ഷിക്കുന്നുവെന്ന് പ്രവർത്തകർ

Published

on

By

തിരുവനതപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ നേരിയ സംഘർഷം.

പ്രക്ഷോപകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് വനിതാ പ്രവർത്തകർ ഉൾപ്പെടെ പല ഭാഗത്തേക്ക് തെറിച്ചുവീണു.

വാഹനങ്ങളുടെ മുകളിലും റോഡിലും പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരത്തിൽ സെക്രട്ടറിയേറ്റ് പരിസരം നിശ്ചലമായി.

എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായെങ്കിലും പ്രധാനപ്പെട്ട പ്രതികൾ ഇപ്പോഴും പാർട്ടിയുടെയും പോലീസിന്റെയും സംരക്ഷണത്തിൽ ആണെന്നായിരുന്നു പാർട്ടിക്കാരുടെ ആരോപണം.

വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു സംഘടന നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ വനിതാ പ്രവർത്തകരെ പോലീസിൻറെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.

സംഘർഷത്തിൽ കെ.എസ്‌.യുവിന്റെ സംസ്ഥാന നേതാവ് നസിയക്ക് കൈക്ക് പരിക്കേറ്റു.

ബാരിക്കേഡ് മാറികിടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു പോലീസിന്റെ ജലപീരങ്കി പ്രവർത്തകർക്ക് നേരെ പ്രയോഗിച്ചത്.

രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയർന്നു.

1 / 3
2 / 3
3 / 3

Continue Reading

Trending

error: