M4 Malayalam
Connect with us

News

മദ്യം കടത്താനുള്ള ശ്രമം തടഞ്ഞപ്പോൾ എക്സൈസ് ജീവനക്കാരനെ മർദ്ദിച്ചു; 5 പേർ അറസ്റ്റിൽ

Published

on

മൂവാറ്റുപുഴ: മദ്യം സഞ്ചിയിൽ കടത്തവെ  തടയാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥരെ  ആക്രമിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ .

കല്ലൂർക്കാട് വെള്ളാരം കല്ല് കല്ലിങ്കൽ വീട്ടിൽ അനു (32), കൊയ്ത്താനത്ത് വീട്ടിൽ സിനോ മാത്യു (37), ഏനാനല്ലൂർ പേരാമംഗലം കടുവാക്കുഴിയിൽ വീട്ടിൽ ജോമി (36), വെട്ടിയാങ്കൽ വീട്ടിൽ ജെറിൻ ജോർജ് (32), കെമ്പാനക്കുടിയിൽ വീട്ടിൽ മനുമോഹൻ (31) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തതിട്ടുള്ളത്.

മുവാറ്റുപുഴ എക്സൈസ് ഓഫീസിലെ ഓഫീസറായ ജിഷ്ണു മനോജിനാണ് മർദ്ദനമേറ്റത്. മുവാറ്റുപുഴ സർക്കാർ മദ്യശാലക്ക് മുൻപിൽ അളവിൽ കൂടുതൽ മദ്യം വാങ്ങി വില്‌പനയുണ്ടെന്ന്  വിവരം ലഭിച്ചതിനെ തുടർത്ത് പരിശോധനക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് കേസെടുത്തിട്ടുള്ളത്.എസ്.എച്ച്. ഒ സി.ജെ മാർട്ടിൻ, എസ്.ഐ ബിജുമോ, എസ് സി പി ഒ സ്വരാജ് തുടങ്ങിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

1 / 1

Advertisement

Latest news

150 കോടി കോഴ വാങ്ങിയെന്ന് ആരോപണം,തെളിവ് ഹാജരാക്കിയില്ല;വി ഡി സതീശന് എതിരെ സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Published

on

By

തിരുവനന്തപുരം;സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍150 കോടി കോഴ കൈപ്പറ്റിയതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജ്ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.
തള്ളി.

ആരോപണം സംബന്ധിച്ച് തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറാണ് നിയമസഭയില്‍ ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

1 / 1

Continue Reading

Latest news

കോതമംഗലം കരങ്ങഴയിൽ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി

Published

on

By

കോതമംഗലം: കരിങ്ങഴ കോമത്ത് അഗസ്റ്റ്യന്‍ (75)ആണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുമൂറ്റത്തെ കിണറ്റില്‍ വീണത്. ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉണ്ടായിരുന്നു.

കോതമംഗലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സിപി ജോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ആളെ കരയ്‌ക്കെത്തിച്ചു.

കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കിണറില്‍ അകപ്പെട്ട അഗസ്റ്റിന്‍ മോട്ടോറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഹോസില്‍ പിടിച്ചു കിന്നതാണ് രക്ഷയായത്.

1 / 1

Continue Reading

Latest news

സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ വില അറിയാം

Published

on

By

കോച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് തന്നെ. ഇന്ന് ഗ്രാമിന് 6,795 രൂപയും  പവന് വില 54,360 രൂപയിൽ തന്നെ നിൽക്കുന്നു. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് വില 5,690 രൂപയാണ്.

പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നതിനോടൊപ്പം  അന്താരാഷ്ട്ര സ്വർണ്ണവില 2,387ലും ഡോളർ വിനിമയ നിരക്കിൽ 83.53 ലുമാണ്.

ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപയാണ് ഇപ്പോൾ നൽകൊണ്ടത്.

1 / 1

Continue Reading

Latest news

ലോറിയെ മാറികിടക്കാൻ ശ്രമിക്കവേ അപകടം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരുക്ക്

Published

on

By

താമരശ്ശേരി:  മുക്കം സംസ്ഥാനപാതയിൽ കുടുക്കിൽ ഉമ്മരത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു.

അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മുന്നിലുണ്ടായിരുന്ന  ലോറിയെ മറിക്കിടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ഇരു കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.കാറുകളിലെ യാത്രക്കാരായ അത്തോളി കൂട്ടിൽ ഷമിം (41), ജസീറ (35), സിയാൻ (13) ആയിഷ (75) ഷിഫ്ര(11 മാസം) ഷിബ (7) സലാഹുദ്ദീൻ നദിക്കുനി എന്നിവർക്കാണ് പരിക്കേറ്റത് .

സാരമായി പരിക്കേറ്റ ഷീബയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ഓമശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

1 / 1

Continue Reading

Latest news

കേരളത്തിലെ ആദ്യ ഡബിൾ ടക്കർ ട്രെയിൻ:പരീക്ഷണ ഓട്ടം വിജയകരം

Published

on

By

കോയമ്പത്തൂർ: കേരളത്തിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ സർവ്വീസ് തുടങ്ങുന്നു. കോയമ്പത്തൂർ – ബെം​ഗളൂരു ഉദയ് എകസ്പ്രസ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയൽ റൺ ഇന്ന് (ഏപ്രിൽ 17) നടത്തി.

ട്രെയിനിന്റെ സർവ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം നിലനിൽക്കുന്നുണ്ട്.

ഇതിനിടയിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്. നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക എന്നത് കൂടിയാണ് ലക്ഷ്യം.

1 / 1

Continue Reading

Trending

error: