M4 Malayalam
Connect with us

News

എ ആര്‍ വിനയന് വിട

Published

on

കോതമംഗലം; സി പി ഐ മണ്ഡലം സെക്രട്ടറി എ ആര്‍ വിനയന് വിട.വീട്ടുവളപ്പിലെ ചിതയില്‍ ഭൗതീക ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തര്‍ ഇങ്ക്വിലാബ് വിളകളോടെ അഭിവാദ്യമേകി.പ്രിയങ്കരനായിരുന്ന നേതാവിന് അന്ത്യാഞ്ജിലി അര്‍പ്പിയ്ക്കാന്‍ നാടിന്റെ നാനഭാഗത്തുനിന്നുള്ളവരും എത്തിയിരുന്നു.

സിപി ഐ ജില്ലാ സെക്രട്ടറി പി രാജു രക്ത പതാക പുതപ്പിച്ചു.ആക്ടിംഗ് സെക്രട്ടറി കെ എന്‍ സുഗതന്‍ , അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന്‍, സംസ്ഥാന കൗണ്‍സില്‍ കമ്മറ്റി അംഗങ്ങളായ കമലാ സദാനന്ദന്‍ ,കെ കെ അഷറഫ്, ബാബു പോള്‍, കെ സലിം കുമാര്‍ , ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ അഡ്വ. ജി മോട്ടിലാല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കാളികളായി.

ആന്റണി ജോണ്‍ എം എല്‍ ,ജില്ലാ-ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിതിനിധികള്‍, ലോക്കല്‍ സെക്രട്ടറിമാര്‍ ,ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.ഇന്നലെ വൈകിട്ട് ,മരണവാര്‍ത്ത പുറത്ത് വന്നതുമുതല്‍ ഇരമല്ലൂര്‍ അത്തിപ്പിള്ളില്‍ വീട്ടിലേക്ക് നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു.

1 / 1

Advertisement

Latest news

മോഷണകേസില്‍ “കുടുക്കി”,പിന്നാലെ ചെയ്യാത്ത കുറ്റത്തിന് ജയില്‍ വാസം; മനോവിഷമം മൂലം ഡ്രൈവര്‍ ജീവനൊടുക്കി

Published

on

By

കൊല്ലം;മോഷണകുറ്റത്തിന് പോലീസ് അറസ്റ്റുചെയ്യുകയും നിരപരാധി എന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) ജീവനൊടുക്കി.

പോലീസിന്റെ ശാരീരിക പീഡനങ്ങള്‍ മൂലം ആരോഗ്യവും കേസ് നടത്തിപ്പുമൂലം വന്‍തുകയും നഷ്ടപ്പെട്ടിരുന്നെന്നും ഇതെത്തുടര്‍ന്നുള്ള മനോവിഷമം താങ്ങാനാവാതെയാണ് രതീഷ് ജീവനൊടുക്കുകയായിരുന്നെന്നാണ് കുടുംബാംഗങ്ങള്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം.
രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക്, വൈഗ.

കേസില്‍ രതീഷ് മാസങ്ങളോളം റിമാന്റിലായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.

അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ് പോലീസ് മോഷണ കേസില്‍ കുടുക്കിയത്. ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അവശനായി രതീഷ് സെല്ലില്‍ തളര്‍ന്ന് വീണെന്നും മറ്റുമുള്ള വിവരങ്ങള്‍ പിന്നാലെ പുറത്തുവന്നിരുന്നു. രരതീഷിനെതിരെ തട്ടിക്കൂട്ടിയ തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയതെന്നും മറ്റുമുള്ള ആരോപങ്ങളും ഉയര്‍ന്നിരുന്നു.

സംഭവം കുടുംബത്തില്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ ചെറുതല്ല.നാട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലും മൂലം രതീഷിന്റെ ഭാര്യയും കുട്ടികളും അനുഭവിച്ച മനോവിഷമം വിവരണാതീതമാണ്.ഉറ്റവരുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല.

കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ തുരുമ്പെടുത്ത് നശിച്ചു.ഇതും രതീഷിന്റെ മാനസിക വിഷമം വര്‍ദ്ധിയ്ക്കുന്നതിന് കാരണമായി എന്നാണ് ചൂണ്ടികാണിയ്്ക്കപ്പെടുന്നത്.

 

1 / 1

Continue Reading

Latest news

ഇനി മണിക്കൂറുകൾ മാത്രം,കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ പൂരം ;തൃശൂർ പൂരം നാളെ

Published

on

By

തൃശൂർ ;ഇനി എല്ലാ കണ്ണുകളും പൂരനഗരിയിലേയ്ക്ക്.തേക്കിൻകാട് മൈതാനിയിലേക്ക് പൂരപ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹം.ഇനി കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ വിസ്മയം.

പൂരത്തിന്റെ വരവ് അറയിച്ച് ലക്ഷണമൊത്ത കൊമ്പൻ എറണാകുളം ശിവകുമാർ ചമയങ്ങളോടെ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചു.

നെയ്തലക്കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി,തുമ്പിക്കൈ ഉയർത്തി,ജനക്കൂട്ടത്തെ വണങ്ങിയാണ് ശിവകുമാർ പൂരം വിളംബരം പൂർത്തിയാക്കിയത്.

കുറ്റൂർ നെയ്തലക്കാവിൽനിന്ന് രാവിലെ എട്ടോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി പുറപ്പെട്ടത്.

എഴുന്നള്ളിപ്പ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ ജനക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു.പടിഞ്ഞാറേനടയിലൂടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നീങ്ങി.പിന്നാലെ ശംഖുവിളികൾ ഉള്ളിൽ മുഴങ്ങിയപ്പോൾ പുറത്ത് തടിച്ചുകൂടിയവർ ഹർഷാരവം മുഴക്കി.നാളെയാണ് തൃശൂർ പൂരം.

 

1 / 1

Continue Reading

Latest news

ആശ്രയം യു എ ഇ ഈദ് ആഘോഷ പരിപാടികൾ; കാണികൾക്ക് സമ്മാനിച്ചത് അനുഭൂതികളുടെ നിറവ് ,മിഴിവേകിയത് ഒപ്പനയും ഗാനമേളയും

Published

on

By

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങ് ലോക കേരള സഭാഅംഗം അനുര മത്തായി ഉദ്ഘാടനം ചെയ്തു.

ആശ്രയം പ്രസിഡണ്ട് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര മുഖ്യാതിഥിയായി .

ആശ്രയം യുഎഇ രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ,സുനിൽ പോൾ ,നെജി ജെയിംസ്,ആനന്ദ് ജിജി,ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി,ഷിയാസ് ഹസ്സൻ ,ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദീൻ നെടുമണ്ണിൽ ചാനൽ ഫൈവ് പ്ലസ് എം.ഡി നാസർ പൊന്നാട് ആശ്രയം ലേഡീസ് വിംങ് സെക്രട്ടറി ശാലിനി സജി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ആശ്രയം മ്യൂസിക് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഡയറക്ടറിയുടെ ഔപചാരിക ഉദ്ഘാടനവും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിർവഹിച്ചു.ജിതിൻ റോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങളും സങ്കടിപ്പിച്ചു.

ആശ്രയം മ്യൂസിക് ക്ലബ്ബിലെ ഗായക സംഗം അവതരിപ്പിച്ച ഗാനമേളയും ആശ്രയം ലേഡീസ് വിംങ് അണിയിച്ചൊരുക്കിയ ഡാൻസ്, ഒപ്പന എന്നിവയും ചടങ്ങിന് മിഴിവേകി.

ഒരു മാസം നീണ്ടു നിന്ന റമദാൻ ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ക്വിസ് മാസ്റ്റർമാരായ അജാസ് അപ്പാടത്ത്, ബേനസീർ സെഹ്‌റിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടികൾക്ക് ജിമ്മികുര്യൻ ,ഷാജഹാൻ ഹസൈനാർ, ട്വിങ്കിൾ വർഗീസ് ,അഭിലാഷ് ജോർജ്, ദീപു ചാക്കോ ഷബീബ്, കോയ ,സജിമോൻ ,ബോബിൻ സ്‌കറിയ,റഫീഖ്, ഇല്ലിയാസ്,സുബൈർ ഷൌക്കത്ത് ലതീഷ് ദീപു ചാക്കോ, അനീഷ്,ജിന്റൊ, ഷൈജ ഷാനവാസ്,അമ്പിളി സുരേഷ്, നൗഫൽ ,അനിൽ മാത്യു ,മെൽബി ജിതിൻ എന്നിവർ നേതൃത്വം നൽകി.

ജനറൽ കൺവീനർ അനിൽകുമാർ സ്വാഗതവും ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.

1 / 1

Continue Reading

Latest news

150 കോടി കോഴ വാങ്ങിയെന്ന് ആരോപണം,തെളിവ് ഹാജരാക്കിയില്ല;വി ഡി സതീശന് എതിരെ സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Published

on

By

തിരുവനന്തപുരം;സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍150 കോടി കോഴ കൈപ്പറ്റിയതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജ്ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

ആരോപണം സംബന്ധിച്ച് തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറാണ് നിയമസഭയില്‍ ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

1 / 1

Continue Reading

Latest news

കോതമംഗലം കരങ്ങഴയിൽ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി

Published

on

By

കോതമംഗലം: കരിങ്ങഴ കോമത്ത് അഗസ്റ്റ്യന്‍ (75)ആണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുമൂറ്റത്തെ കിണറ്റില്‍ വീണത്. ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉണ്ടായിരുന്നു.

കോതമംഗലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സിപി ജോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ആളെ കരയ്‌ക്കെത്തിച്ചു.

കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കിണറില്‍ അകപ്പെട്ട അഗസ്റ്റിന്‍ മോട്ടോറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഹോസില്‍ പിടിച്ചു കിന്നതാണ് രക്ഷയായത്.

1 / 1

Continue Reading

Trending

error: