M4 Malayalam
Connect with us

News

സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി,കണ്ണുകള്‍ തുരന്നെടുത്ത ജാര്‍ഖണ്ഡ് സ്വദേശികള്‍ സംസ്ഥാനം വിട്ടു

Published

on

മൂന്നാര്‍;സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി,കണ്ണുകള്‍ തുരന്നുമാറ്റിയ കൊടുംക്രൂരന്മാരായ ജാഖണ്ഡ് സ്വദേശികള്‍ സംസ്ഥാനം വിട്ടു.മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരമുള്ള പരിശോധനയിലാണ് ഇവര്‍ ചെന്നൈ കടന്നതായി പോലീസ് സ്ഥിരീകരിച്ചത്.

ജാര്‍ഖണ്ഡ് സ്വദേശി സരന്‍ സോയി(36)യാണ് കൊല്ലപ്പെട്ടത്.കണ്ണുകള്‍ തുരന്ന് മാറ്റിയ നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.ശരീരത്തില്‍ തലങ്ങും വിലങ്ങും മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്.ഇയാളോടൊപ്പം താമിസിച്ചിരുന്ന സബൂയി ചാമ്പിയ ,ഷാദവ് ലാംഗ് എന്നിവരാണ് കൊല നടത്തിയതെന്നാണ് പോലീസ് അനുമാനം.ഇവര്‍ ഒളിവിലാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ കണ്ണന്‍ ദേവന്റെ മൂന്നാര്‍ ഗുണ്ടമല എസ്റ്റേറ്റിലെ താമസ്ഥലത്തിനടുത്ത് തേയിലത്തോട്ടത്തിലാണ് സരന്റെ മൃതദ്ദേഹം കണ്ടെത്തിയത്.

മുഖം മര്‍ദ്ധനമേറ്റ് വികൃതമായ നിലയിലായിരുന്നു.പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കണ്ണുകള്‍ തുരന്നെടുത്തതായി കണ്ടെത്തിയത്.ശരീരത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്.മൃതദ്ദേഹത്തിന് മൂന്നുദിവസമെങ്കിലും പഴക്കമുണ്ടാവുമെന്നാണ് കരുതുന്നത്.

തോട്ടത്തിലെ ജോലിക്കാര്‍ക്കായുള്ള താമസ്ഥലത്ത് കുടുബമായിട്ടാണ് സരന്‍ താമസിച്ചിരുന്നത്.ഇയാളുടെ ഭാര്യ ഗുണ്ടുമലയിലെ താമസ്ഥലത്തില്ല.ഏതാനും ദിവസം മുമ്പ് നാട്ടില്‍ പോയി എന്നാണ് പോലീസ് ലഭിച്ച വിവരം.

സോയിയെ കാണാനില്ലന്ന് കാണിച്ച് ഇന്നലെ രാവിലെ കമ്പനി അധികൃതര്‍ മൂന്നാര്‍ പോലീസില്‍ പരാതിയുമായി എത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനമത്തില്‍ മൂന്നാര്‍ പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് തേയില തോട്ടത്തില്‍ മൃതദ്ദേഹം കണ്ടെത്തിയത്.

രാവിലെ ഫോറന്‍സ് വിഭാഗത്തിന്റെ പരിശോധനകള്‍ക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിയ്ക്കുമെന്ന് മൂന്നാര്‍ പോലീസ് അറിയിച്ചു.

1 / 1

Latest news

ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ

Published

on

By

മൂവാറ്റുപുഴ:ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.

ഇരുപതാം തീയതി പകൽ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പ്രതികളെ പിടികൂടി.

മോഷണം ചെയ്ത മാല മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു.

മോഷണസംഘം സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി ‘പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഷാഹുൽ ഹമിദ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.

ഇയാൾക്ക് കോതമംഗലം പോത്താനിക്കാട് മൂവാറ്റുപുഴ പെരുമ്പാവൂർ കുന്നത്തുനാട് കാസർഗോഡ് തൃശ്ശൂർ തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്. ആഷിക്കിന് പെരുമ്പാവൂർ , കുറുപ്പുംപടി സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്. പിടകൂടിയ സമയം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

എ എസ് പിമോഹിത് രാവത്ത്, ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആർ അജേഷ്,കെ.വി
നിസാർ, എ.എസ്.ഐ മാരായ പി.എ അബ്ദുൽ മനാഫ്, വി.എസ് അബൂബക്കർ ,സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

1 / 1

Continue Reading

Latest news

വിവിപാറ്റ് മെഷീനുകളുടെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി : ഉദ്യോഗസ്ഥരോട് ഉടൻ ഹാജരാകാൻ നിർദ്ദേശം

Published

on

By

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സുപ്രീംകോടതി.

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയിതിരിക്കുന്നത്. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര,

വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ, ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വിവരങ്ങൾ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ, തുടങ്ങിയ വിഷയങ്ങളിലാണ് കോടതി ഉദ്യോഗസ്ഥരോട് വ്യക്തത ആവശ്യപ്പട്ടിട്ടുള്ളത്.

അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാനുള്ള സത്യതകൾ കൂടുതലാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

എന്നാൽ മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.

നിലവിൽ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും 5 ബൂത്തുകളിൽ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണാൻ തീരുമാനിച്ചിരിക്കുന്നത്.

1 / 1

Continue Reading

Latest news

വടകരയിൽ സ്ഥാനാർത്ഥികൾ തമ്മിൽ നിയമപോരാട്ടം:വക്കീൽ നോട്ടിസ് അയച്ച് ഷാഫിയും ശൈലജയും

Published

on

By

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കുന്ന സാഹചര്യത്തിലും വടകര മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യയുദ്ധം തുടരുന്നു.തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ.കെ.ശൈലജയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു.

പിന്നാലെ നവമാധ്യമങ്ങളിൽ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപണമുന്നയിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജയും വക്കീൽ നോട്ടിസ് അയച്ചു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ എന്നിവർ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകിട്ടുണ്ട്.

അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോയും വ്യാജ പോസ്റ്ററുകളും നിർമിച്ചതായി പത്രസമ്മേളനത്തിലാണ് ശൈലജ വെളിപ്പെടുത്തിയത്. എതിർസ്ഥാനാർഥിക്കെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത് വഴി ശൈലജ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയതെന്നും ഷാഫിയുടെ പരാതിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാജപരാതി നൽകിയെന്നാരോപിച്ച് ശൈലജയ്ക്കെതിരെ ഷാഫിയുടെ ചീഫ് ഏജന്റ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും പരാതി നൽകിയിട്ടുണ്ട്.

 

 

 

1 / 1

Continue Reading

Latest news

ഇന്റർവ്യൂ കാർഡ് സമയത്തിന് നൽകുന്നതിൽ പോസ്റ്റോഫീസിന് വീഴ്ച്ച: ഭിക്ഷയാചിച്ച് സമരവുമായി യുവാവ്

Published

on

By

കട്ടപ്പന: ‍ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച ആരോപിച്ച് സർക്കാർ ജോലി നഷ്ടമായ യുവാവ് പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ച് സമരം നടത്തി.

കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30)ആണ് വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കൽ സമരം നടത്തിയത്.

സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുമാണ് ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18ന് കത്ത് പോസ്റ്റ് ഓഫിസിൽ എത്തി.

എന്നാൽ 23ന് ആയിരുന്ന ഇന്റർവ്യൂ കാർഡ് 10 ദിവസത്തിന് ശേഷം 28നാണ് തനിക്ക് ലഭിച്ച്ത് എന്നാണ് ലിന്റോയുടെ പരാതി. ഈ സമയം മറ്റൊരാൾക്ക് സ്‌കൂളിൽ നിയമനവും ലഭിച്ചു.

മുഖ്യമന്ത്രി, കലക്ടർ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ലിന്റോ സമരത്തിനിറങ്ങിയത്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാം എന്ന് പൊലീസ് ഉറപ്പുനല്കിയതോടെ ഇയാൾ സമരം അവസാനിപ്പിച്ചു.

 

1 / 1

Continue Reading

Latest news

ലോകസഭ തിരഞ്ഞെടുപ്പ് ; കേരളത്തിൽ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണി വരെ. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും.

കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും.

വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തില്‍ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.

വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ് ബൂത്തിലേക്കെത്തും. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച സമ്മതിദാനം രേഖപ്പെടുത്തും. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്.

കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.

1 / 1

Continue Reading

Trending

error: