M4 Malayalam
Connect with us

News

മൂന്നാറില്‍ വിനോദയാത്ര സംഘത്തിന്റെ കാര്‍ കൊക്കയില്‍ പതിച്ചു ; ഒരു മരണം , 3 പേര്‍ക്ക് പരിക്ക്

Published

on

മൂന്നാര്‍:കൊളുക്കുമല കാണനുള്ള യാത്രയ്ക്കിടെ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു.ഗുരുവായൂര്‍ സ്വദേശി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്.

ഗുരുവായൂര്‍ പേരകം പള്ളിക്കുസമീപം തെക്കെ പുരയ്ക്കല്‍ വിനോദ് ഖന്ന(46)യാണ് മരണപ്പെട്ടത്.അപകടസ്ഥലത്തുതന്നെ വിനോദ് മരണപ്പെട്ടിരുന്നു.പരിക്കേറ്റ് 3 പേരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാറില്‍ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാര്‍ 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് അഞ്ചുപേരടങ്ങുന്ന സംഘം മൂന്നാര്‍ സന്ദശനത്തിന് എത്തിയത്.മാട്ടുപ്പെട്ടി സന്ദര്‍ശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമലയിലേക്ക് പോകും വഴിയാണ് അപകടം.ദേവികുളം പോലീസും നാട്ടുകാരും രക്ഷപ്രവര്‍ത്തനത്തിനെത്തിയിരുന്നു.

1 / 1

Advertisement

Latest news

എ.ഐ ക്യാമറ: കെൽട്രോൺ നോട്ടീസ് അയക്കുന്നത് നിർത്തി

Published

on

By

തിരുവനന്തപുരം: എഐ ക്യാമറകൾ വഴി മോട്ടോര്‍വാഹന നിയമലംഘനത്തിന് നോട്ടീസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍. സര്‍ക്കാര്‍ പണം നല്‍കാത്തിനാലാണ് നോട്ടീസ് അയക്കുന്നത് നിർത്തിയത് എന്നാണ് കെൽട്രോണിന്റെ വാദം.

തപാല്‍ നോട്ടീസിന് പകരം ഇ-ചെല്ലാൻ അയക്കുന്നുണ്ടെങ്കിലും ആരും പിഴ അടയ്ക്കാൻ തയ്യാറാകുന്നില്ല.
ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങളാണ് ക്യാമറയിൽ കണ്ടെത്തിയതെങ്കിലും 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

നിയമലംഘനങ്ങൾ കുറച്ച് നിയമലംഘകരിൽ നിന്നും പണം ഈടാക്കി കരാറുകാരന് നൽകുക  എന്നതായിരുന്നു ക്യാമറ സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.എന്നാൽ അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ക്യാമറ പദ്ധതി ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.

ജൂണ്‍ 5ന് പിഴയീടാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 4 മുതൽ 5 ലക്ഷംവരെയായി അത് കുടുകയും ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷമായി കവിയുകയും ചെയ്തു.

പ്രതി വര്‍ഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രണിന് നൽകിയ കരാറിൽ പറയുന്നത്.
പിന്നാലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.

പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത കമ്മീഷണറെ അറിയിച്ച്, നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തിയത്.ഇ-ചെല്ലാൻ അയച്ചിട്ടും പിഴ അടയക്കാത്തവര്‍ക്കതിരെ കര്‍ശമായ നടപടികള്‍ ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോൾ ഇത് വഴിയുള്ള  പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.

1 / 1

Continue Reading

Latest news

മതരഹിത കുടുംബ സംഗമം നാളെ

Published

on

By

കോഴിക്കോട്: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എന്‍ ആര്‍ സിയുടെ ( നോണ്‍ റിലീജിയസ് സിറ്റിസണ്‍സ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള  മതരഹിത കുടുംബ സംഗമം നാളെ  കോഴിക്കോട് നടക്കും.

കോഴിക്കോട് ഈസ്റ്റിഹില്‍ ആര്‍ട്ട് ഗ്യാലറി ത്രീഡി തീയേറ്റര്‍ ഹാളിലാണ് പരിപാടി നടക്കുക. ഉച്ചക്ക് 2ന് തുടങ്ങുന്ന പരിപാടി,  പ്രൊഫ. ടി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മൂന്ന് പതാറ്റിണ്ടിലേറെക്കാലമായി ശാസ്ത്ര പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രൊഫസര്‍ കെ പാപ്പുട്ടി, വിദ്യാഭ്യാസരംഗത്തെ മതവത്ക്കരണത്തെക്കുറിച്ച് സംസാരിക്കും. ഗര്‍ഭധാരണവും, ആധുനിക വൈദ്യശാസ്ത്രവും എന്ന വിഷയത്തില്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റ് കൂടിയായ ഡോ വി കെ ശിവദാസന്‍ സംസാരിക്കും. ജോഷ്ന കുറ്റിപ്പുറമാണ് ഡോക്ടറുമായി സംവദിക്കുന്നത്.

തുടര്‍ന്ന് “മതം വിട്ട സ്ത്രീകള്‍ സംസാരിക്കട്ടെ ”  എന്ന സെഷനില്‍ ജാമിദ ടീച്ചര്‍, മരിയ കിരണ്‍, സോയ എന്നിവര്‍ സംസാരിക്കും.

കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന യുക്തിവാദികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. എം അബ്ദുല്‍ അലിമാസ്റ്റര്‍, ഡോ ഗഫുര്‍, ഹരിദാസന്‍ അരങ്ങില്‍, കുഞ്ഞിരാമന്‍ അഴിഞ്ഞിലം, എം കെ ജനാര്‍ദ്ദനന്‍, ഹമീദ് നെച്ചോളി, അബൂബക്കര്‍ കണ്ണാടിക്കല്‍, ടി കെ രവീന്ദ്രനാഥ് എന്നിവരരെയാണ് ആദരിക്കുന്നത്.

തുടര്‍ന്ന് “അന്യായവൈകല്യങ്ങള്‍ ” എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും സംസാരിക്കും. പാട്ടും നൃത്തവും അടങ്ങുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും കുടുംബസംഗമത്തോടൊപ്പം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എം റിജു- 9645006727, അബ്ദുല്‍ നാസര്‍-9645927860

1 / 1

Continue Reading

Latest news

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്

Published

on

By

തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്‌കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.

ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.

മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1 / 1

Continue Reading

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Local News

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ

Published

on

By

ഡൽഹി: ദുബായിലേക്ക് പോകുന്ന വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ.

തുടർച്ചയായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കുന്നതായും, തടസ്സങ്ങൾ മാറിയാൽ സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഏപ്രിൽ 21 വരെ എയർ ഇന്ത്യയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും റീഫണ്ടും റീ ഷെഡ്യൂളിംഗ് ഇളവുകളും നൽകും എന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം

1 / 1

Continue Reading

Trending

error: