M4 Malayalam
Connect with us

News

യാത്രക്കാര്‍ക്ക് പരിക്ക് , കാഴ്ച മറയ്ക്കുന്നു ; ഈറ്റക്കാടുകള്‍ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തം

Published

on

(വീഡിയോ കാണാം )
അടിമാലി: കൊച്ചി .ധനുഷ്‌ക്കോടി ദേശീയപാതയോരങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന ഈറ്റക്കാടുകള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷിണിയായി.

നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് പാതയിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന ഈറ്റക്കാടുകള്‍ വാഹനയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതിന് കാരമാവുന്നു.ബസുകളുടെ സൈഡ് സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കുമാണ് പ്രധാനമായും പരിക്കേല്‍ക്കുന്നത്.

ഇറ്റ ദേഹത്ത് കൊണ്ട്് നിരവധി യാത്രക്കാര്‍ക്ക് മുറിവും ചതവും ഏറ്റിട്ടുണ്ട്.ഈറ്റക്കാടുകളും വള്ളിപ്പര്‍ടര്‍പ്പുകളും ചാഞ്ഞുനില്‍ക്കുന്നത് മൂലം റോഡ് പൂര്‍ണ്ണമായും കാണാന്‍ കഴിയാത്തത് അപകടങ്ങള്‍ക്ക് വഴിതെളിയ്ക്കുമെന്നും ചൂണ്ടികാണിയ്ക്കപ്പെടുന്നു.

കൊച്ചിയില്‍ നിന്നും വിദേശീയര്‍ ഉള്‍പ്പെടെയുള്ള വിനോസഞ്ചാരികളും പല ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്നവരും മൂന്നാറിലെത്തുന്നത് ഈ പാതവഴിയാണ്.

പാതയോരങ്ങളില്‍ കാട് മൂടിയതോടെ ഡ്രൈവര്‍മാര്‍ക്ക് സൂചനാ ബോര്‍ഡുകള്‍ കാണാന്‍ കഴിയുന്നില്ലന്നുള്ള പരാതിയും വ്യാപകമാണ്.

 

1 / 1

Latest news

ഭക്ഷണം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ മുന്നില്‍ പത്തിവിടര്‍ത്തി രാജവെമ്പാല; ഞെട്ടലില്‍ കുടുംബവും നാട്ടുകാരും; സംഭവം ഇടുക്കി തൊമ്മന്‍കുത്തില്‍

Published

on

By

തൊടുപുഴ;ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ എന്തോ ശബ്ദം കേട്ടു,തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് പത്തിവിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ.ഉടന്‍ കുട്ടികളെ പുറത്തിറക്കി.പിന്നാലെ വനംവകുപ്പ് അധികൃതരെ വിവരം അറയിച്ചു.അവരെത്തി ,പാമ്പിനെ വീട്ടില്‍ നിന്നും മാറ്റിയപ്പോഴാണ് സമാധാനമായത്.

വീടിനുള്ളില്‍ പട്ടാപ്പകല്‍ രാജവെമ്പാലയെ കണ്ട സംഭവത്തില്‍ തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ തങ്കപ്പന്റെ വിവരണം ഇങ്ങിനെ.വീട്ടിലെ ഡൈനിംഗ് ഹാളില്‍ ഇന്നലെ രാവിലെ 9.15 ഓടെയാണ് തങ്കപ്പന്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

വിവവരം അറയിച്ചത് പ്രകാരം പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള വെണ്‍മണി സ്വദേശി കാമി, വനപാലകരായ പി.ജി.സത്യപാലന്‍, രാജിമോള്‍ ബാലകൃഷ്ണന്‍, പി.പി.ചന്ദ്രന്‍, സുമോദ് എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി,കുളമാവ് വനത്തില്‍ തുറന്നുവിട്ടു.പത്തടി നീളവും 4 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു.

 

1 / 1

Continue Reading

Latest news

കായിക താരത്തെ മർദ്ദിച്ചു: പിന്നാലെ കയ്യും കാലും അടിച്ചോടിച്ചു ,മൂന്നംഗ സംഘത്തിനെതിരെ പരാതി

Published

on

By

മലപ്പുറം: നിലമ്പൂര്‍ കരുളായിയില്‍ കായിക താരത്തെ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദേശീയ സ്കൂള്‍ കായിക മേളയില്‍ റിലേ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനാണ് മർദ്ദനമേറ്റത്.

ഫുട്ബോള്‍ കളിക്കാനായി ഷാന്‍ സൈക്കിളില്‍ പോകുമ്പോള്‍ തെറ്റായ ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് നിലത്ത് വീണ ഷാനിനെ ബൈക്കിലുണ്ടായിരുന്ന 3 പേരും ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

മൂന്നംഗ സംഘത്തിൻറെ മർദ്ദനത്തിൽ ഷാനിന്റെ കയ്യിലെയും കാലിലെയും എല്ലിന് പൊട്ടൽ സംഭവിച്ചു. പരിക്കേറ്റ ഷാനിനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഷാനിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ പൂക്കാട്ടുംപാടം പോലീസ് കേസെടുത്തു.

1 / 1

Continue Reading

Latest news

വോട്ടിങ്ങുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ പ്രചാരണം: യുവാവിനെതിരെ കേസ്

Published

on

By

പാലക്കാട്: സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. ചെര്‍പ്പുളശ്ശേരി സ്വദേശി അഭിലാഷാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ സന്ദേശമയച്ചത്.

ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടിംഗ് സമ്പ്രദായത്തെ പറ്റി പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.

1 / 1

Continue Reading

Latest news

100ൽ അധികം ലൈസൻസ് നൽകാൻ അനുവാദമില്ല:ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ്, വിവാദമായതിന് പിന്നാലെ തീരുമാനം മാറ്റി എം.വി.ഡി

Published

on

By

തിരുവനന്തപുരം: പ്രതിദിനം 100ൽ കൂടുതല്‍ ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തില്‍ ടെസ്റ്റ് നടത്തിപ്പിക്കാനുള്ള വിവാദ തീരുമാനം പിൻവലിച്ച് മോട്ടോര്‍ വാഹനവകുപ്പ്.

15 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ കൊണ്ട് മാധ്യമങ്ങളുടെയും വിദഗ്ദരുടെയും സാനിധ്യത്തില്‍ ടെസ്റ്റ് നടത്താനായിരുന്നു തിരുമാനം. ചൊവ്വാഴ്ച ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിനിടെ വിവാദമുണ്ടാകുമെന്നതിനാൽ മാറ്റി.

ഒരു ദിവസം 30 ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നായിരുന്നു പുതിയ ഗതാഗതമന്ത്രി വന്നശേഷമുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനമെങ്കിലും മെയ് 1 മുതല്‍ നടപ്പാക്കാനിരുന്ന ചട്ടത്തിനെതീരെ ഉദ്യോഗസ്ഥക്കിടയിലും ഡ്രൈവിംഗ് സ്ളുകള്‍ക്കിടയിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു.

എന്നാൽ ഡ്രൈവിംഗ് സ്കൂകളുടെ പ്രതിഷേധത്തിന് പിന്നില്‍ ജീവനക്കാര്‍ തന്നെയൊണെന്നാണ് ഗതാഗതമന്ത്രിയുടെ ഓഫീസിന്റെ ഇപ്പോഴുള്ള വിലയിരുത്തല്‍.

ഇതിന് പിന്നാലെ പുതിയ ചട്ടങ്ങൾക്കതീതമായി ദിവസവും 100 ലൈസന്‍സില്‍ കൂടുതല്‍ കൊടുക്കുന്ന മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിക്കുകയും ഇതിൽ നിന്നും 15 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുകയുമായിരുന്നു.

നിയമങ്ങളെല്ലാം പാലിച്ചാണ് ലൈസൻസ് നൽകുന്നതെങ്കിൽ അത് നേരിട്ട് ഹാജരായി വിശദീകരിക്കാൻ ഉദ്യോഗസ്ഥരോട് ഗതാഗത വകുപ്പ് നിർദ്ദേശിക്കുകയും ചെയ്തു.

നിലവിലെ കാലയളവിൽ 40 പുതിയ ലൈസന്‍സും 20 തോറ്റവർക്കായുള്ള ടെസ്റ്റ് നടത്തുന്നതും കൂട്ടി 60 ലൈസന്‍സ് നല്‍കണമെന്നാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഒപ്പം എങ്ങനെ പോയാലും 100 ലൈന്‍സ് പ്രതിദിനം നല്‍കാനാവില്ല എന്നും ചൂണ്ടിക്കാട്ടുന്നു.

ഇത് മറികടന്ന് 120 ലൈസന്‍സ് വരെ ചില ഓഫീസുകളില്‍ നിന്നും നൽകിയിരുന്നതായും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നുമാണ് ഗതാഗതമന്ത്രിയുടെ ആരോപണം.

വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിയമങ്ങളെല്ലാം പാലിച്ചാണ് ഈ ഉദ്യോഗസ്ഥര്‍ ലൈസന്‍സ് നല്‍കുന്നതെങ്കില്‍ അത് നേരിട്ട് വിശദീകരിക്കട്ടെ എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം മുട്ടത്തറയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലൽ എംവിമാര്‍ക്ക് പരീക്ഷ നടത്താന്‍ ഗതാഗത വകുപ്പ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പിനിടെ വിവാദങ്ങള്‍ കൊഴുക്കുമെന്ന് മനസിലാക്കിയതോടെ തീരുമാനം ബന്ധപെട്ടവർ പിൻവലിയ്ക്കുകയായിരുന്നു.

1 / 1

Continue Reading

Latest news

14കാരിയുടെ ഗർഭഛിദ്രത്തിന്  സുപ്രിംകോടതി അനുമതി; വിധി അമ്മ നൽകിയ ഹർജിയിൽ

Published

on

By

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രിംകോടതി ഉത്തവ്.

14 വയസ്സുകാരിയായ അതിജീവിതയുടെ ഗർഭഛിദ്രത്തിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് അനുമതി നൽകിയത്. ഇത് സംബന്ധിച്ച ചെലവുകൾ മഹാരാഷ്ട്ര സർക്കാർ വഹിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

24 ആഴ്‌ച പിന്നിട്ടാൽ ഗർഭഛിദ്രം നടത്താൻ കോടതിയുടെ അനുമതി ആവശ്യമായ സാഹചര്യത്തിൽ അതിജീവതയുടെത് 26 ആഴ്ച് പിന്നിട്ടിരുന്നു.ഒപ്പം ഇതൊരു അസാധാരണ കേസാണെന്നും ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതി വ്യക്തമാക്കി.

ഗർഭഛിദ്രത്തിന് അനുവദിക്കാത്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ പെൺകുട്ടിയുടെ അമ്മ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

1 / 1

Continue Reading

Trending

error: