Connect with us

News

4 ദിവസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നു ; മാതാവ് അറസ്റ്റിൽ

Published

on

കാഞ്ഞിരപ്പള്ളി:നാണക്കേട് ഭയന്ന് പ്രസവം വീട്ടിൽ നടത്തുകയും 4-ാം ദിവസം ബക്കറ്റിലെ വെള്ളത്തിൽ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്ത മാതാവ് അറസ്റ്റിൽ.
ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷയെയാണ് സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പിള്ളി പോലീസ് അറസ്റ്റുചെയതത്.ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയ നിഷയെ റിമാന്റുചെയ്തു.
രണ്ടുദിവസം മുമ്പാണ് നിഷയുടെ വീട്ടിൽ വെള്ളം നിറച്ചിരുന്ന കന്നാസിൽ നിന്നും വീടുപരിശോധനയ്ക്കിടെ ആരോഗ്യപ്രവർത്തകർ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം 5-ന് വീട്ടിലാണ് നിഷ പ്രസവിച്ചത്.പുറംലോകം അറിഞ്ഞാൽ നാണക്കേടാവുമെന്ന് കണ്ടാണ് പ്രസവം വീട്ടിൽ നടത്താൻ തീരുമാനിച്ചതെന്നും ഭർത്താവ് ആവശ്യമായ സഹായങ്ങൾ ചെയ്‌തെന്നും കുട്ടിയെ കൊല്ലാൻ മനപ്പൂർവ്വം ശ്രമിച്ചിട്ടില്ലന്നും കസ്റ്റഡിയിൽ ചികത്സയിൽ കഴിയവെ നിഷ പോലീസിനോട് സമ്മതിച്ചിരുന്നു.
താൻ കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടില്ലന്നും അനക്കമില്ലാതായപ്പോൾ വെള്ളത്തിലിടാൻ മൂത്തകുട്ടിയോട് നിർദ്ദേശിച്ചെന്നും ജീവനുണ്ടെങ്കിൽ പിടയ്ക്കുമല്ലോ എന്നുകരുതിയാണ് ഇങ്ങിനെ ചെയ്യാൻ പറഞ്ഞതെന്നുമായിരുന്നു മൃതദ്ദേഹം കണ്ടെടുത്തതിന് പിന്നാലെ നിഷ പ്രതികരിച്ചത്.
തുടർന്ന് പോലീസ് നിഷയെ കസ്റ്റഡിയിൽ എടുക്കുകയും കാഞ്ഞിരപ്പിള്ളി സർക്കാർ ആശുപത്രിയിൽ പു്രവേശിപ്പിച്ച് ചികത്സ ലഭ്യമാക്കുകയുമായിരുന്നു.കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെ പോലീസിന് ലഭിച്ചിരുന്നു.
വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ നിഷ കുറ്റം സമ്മതിയ്ക്കുകയും പോലീസ് അറസ്റ്റുരേഖപ്പെടുത്തുകയായിരുന്നെന്നുമാണ് അറിയുന്നത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് അയൽക്കാരി അന്വേഷിയ്ക്കാനെത്തിയെങ്കിലും നിഷ ഇവരെ വീട്ടിലേയ്ക്കടുപ്പിച്ചില്ല.വിട്ടിലെല്ലാവർക്കും കോവിഡാണെന്നും പറഞ്ഞ് നിഷ ഇവരെ തിരിച്ചയക്കുകയായിരുന്നു.സംശയം തോന്നിയ അയൽക്കാരി വിവരം പ്രദേശത്തെ ആശാവർക്കറെ അറിയിച്ചതാണ് സംഭവത്തിലെ വഴിത്തിരിവ്.
ആശവർക്കർ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിഷയുടെ വീട്ടിൽ നടത്തിയതിരച്ചിലിലാണ് കുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയത്.വീട്ടിൽ പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നുള്ള സംശയത്തിലാണ് വീട്ടിൽ വിശദപരിശോധനയ്ക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.വീട്ടുപയോഗത്തിനായി വെള്ളം നിറച്ചുവച്ചിരുന്ന കന്നാസിലാണ് കുഞ്ഞിന്റെ മൃതദ്ദേഹം കാണപ്പെട്ടത്.
പെയിന്റർ ആയ സുരേഷ് രാവിലെ ജോലിക്ക് പോയിരുന്ന സമയത്താണ് നിഷ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.സുരേഷ് -നിഷ ദമ്പതികൾക്ക് മരണമടഞ്ഞ കുട്ടിയെ കൂടാതെ 3 പെൺകുട്ടികളും 2 ആൺകുട്ടികളുമുൾപ്പെ 5 മക്കളുണ്ട്.മൂത്തകുട്ടിക്ക് 15 വയസും ഇളയകുട്ടിക്ക് ഒന്നര വയസ്സുമാണ് പ്രായം.

1 / 2
2 / 2

Latest news

നെയ്യാറ്റിൻകര കൊലപാതകം; കാർ ഉടമയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ

Published

on

By

തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ആത്മഹത്യയും.

അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്ന് രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

ഇന്നലെ രാത്രിയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘം ആദിത്യനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് തടഞ്ഞ് നിർത്തി കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മരിച്ചു. നെല്ലിമൂടിന് സമീപം ഭാസ്കർ നഗർ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

കൊലപാതകികളിൽനിന്ന് ആദിത്യൻ 20,000 രൂപ വാങ്ങിയിരുന്നതായും മടക്കി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

1 / 2
2 / 2

Continue Reading

Latest news

പരാതി നൽകിയതിന് പിന്നാലെ സ്‌റ്റേഷന് മുൻപിൽ ആത്മഹത്യാ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Published

on

By

പാലക്കാട്: ആലത്തൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ ചികത്സയിലായിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു. കളമശേരി പത്തനാപുരം സ്വേദേശി രാജേഷാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പരാതിക്കാരനായ രാജേഷ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ രാജേഷിന്റെ പരാതി പോലീസ് തീർപ്പാക്കിയതിന് പിന്നാലെയാണ് ആത്‍മഹത്യ എന്നാണ് നിഗമനം.

80 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേഷിനെ ആലത്തൂർ താലൂക്ക് ആശുപത്രയിലും പ്രാഥമിക ചികിത്സകൾ നൽകിയായ ശേഷം തൃശൂർ മെഡിക്കൽ കോളേജിലും പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് 12 :40 നാണ് മരണം സ്ഥിരീകരിക്കുന്നത്. പോലീസ് മേൽനടപടികൾ സ്വികരിച്ചുവരുന്നു.

1 / 2
2 / 2

Continue Reading

Latest news

പയ്യോളിയിൽ പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിതാവ് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി, ദുരൂഹത തുടരുന്നു

Published

on

By

കോഴിക്കോട്: പയ്യോളിയിൽ 2 പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.

അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ വള്ളിൽ സുമേഷ് (42), മക്കളായ ജ്യോതിക (10) ഗോപിക (15), എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 8.30ന് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 പെൺമക്കളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയായ സ്വപ്ന വർഷങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ച് മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ആത്മഹത്യയുടെ കാരണങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ്. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായോ കട ബാധ്യതകൾ ഉണ്ടായിരുന്നതായോ അറിയില്ല എന്നാണ് ബന്ധുക്കളുടെ വിശദീകരണം. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. മേൽ നടപടികൾ സ്വികരിച്ചു വരുന്നു.

1 / 2
2 / 2

Continue Reading

Latest news

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക തർക്കം എന്ന് സൂചന, തിരച്ചിൽ ഊർജിതമാക്കി പോലീസ്

Published

on

By

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി അജ്ഞാത സംഘം.

കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) നെ വെട്ടിപ്പരിക്കൽപ്പിച്ചത്.

കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം.അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യന്‍.

പണമിടപാട് കാര്യങ്ങൾ പറഞ്ഞുതീർക്കാം എന്ന വ്യാജേന യുവാവിനെ ബൈക്കിൽ വിളിച്ചു വരുത്തുകയും ആദിത്യനുമായി വാക്ക് തർക്കവും ഒന്നും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയുമായിരുന്നു, എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

വെട്ടേറ്റത്തിന് പിന്നാലെ ആദിത്യൻ റോഡിൽ വീഴുകയും നാട്ടുകാർ ഓടി കൂടിയതിനെ തുടർന്ന് ആക്രമിസംഘം കാർ ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. ആക്രമണത്തിനിടയിൽ കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്.

പ്രതികൾക്കായി പോലീസ് തിരക്കിൽ ഊർജിതമാക്കി.ആദ്യത്തിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

1 / 2
2 / 2

Continue Reading

Latest news

ബൊട്ടാണിക്കൽ ഗാർഡന്റെ പ്രവർത്തനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ; നടപടി വേണമെന്ന ആവശ്യം ശക്തം

Published

on

By

  ഉണ്ണികൃഷ്ണൻ വാസുദേവൻ

‌മൂന്നാർ: ഡി.റ്റി.പി.സി യുടെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡൻ പ്രവർത്തനാനുമതി കരസ്ഥമാക്കിയതിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

 

“വലിയ വിനോദസഞ്ചാര പ്രാധാന്യമുള്ള മൂന്നാറിൽ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാൻ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.

പ്രകൃതിദുരന്തത്തിൽ തകർന്ന മൂന്നാർ ഗവൺമെന്റ് ആർട്സ് കോളേജിന്റെ കെട്ടിട അവശിഷ്ടങ്ങൾ വന്ന് പതിച്ച ഗാർഡന് എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രവർത്തനാ അനുമതി ലഭിച്ചത് എന്നതിൽ സമഗ്ര അന്വേഷണം നടത്തണം.

നിരവധി വിനോദസഞ്ചാരികളെത്തുന്ന വലിയ വരുമാനമുണ്ടായിട്ടും ബൊട്ടാണിക്കൽ ഗാർഡനിൽ വിനോദസഞ്ചാരികളുടെ ജീവനും സുരക്ഷക്കും യാതൊരു വിലയും കൽപിക്കാത്ത നടത്തിപ്പുകാരുടെ താളത്തിന് ഒത്ത് കുടപിടിക്കുന്ന സമീപനമാണ് ദുരന്തനിവാരണസമിതിക്കും പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളടക്കമുള്ളവർ സ്വീകരിക്കുന്നത്.

 

ഭരണപ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ പ്രതികരിക്കാത്തത് ജനങ്ങളോട് യാതൊരു പ്രതിബദ്ധയും തങ്ങൾക്കില്ല എന്നതിന്റെ തെളിവാണ്.

മൂന്നാറിൽ ഏതൊരു നിർമ്മാണപ്രവർത്തനങ്ങൾക്കും റവന്യൂ എൻ.ഒ.സി നിർബന്ധമാണെന്നിരിക്കേ ഈ ഗാർഡനിലെ ചെറുതും വലുതും താത്കാലികവുമായ നിർമ്മാണപ്രവൃത്തികൾക്ക് എൻ.ഒ.സി കരസ്ഥമാക്കിയിട്ടുണ്ടോ എന്ന് സംശയം ബലപ്പെടുത്തുന്ന സമീപനമാണ് ഡി.റ്റി.പി.സി സെക്രട്ടറിയുമായി ടെലിഫോണിൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ ലഭിച്ചത്.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ പണം മാത്രം പ്രതീക്ഷിച്ച് യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ആര് നടപടിയെടുക്കും എന്ന  ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്”.തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.

1 / 2
2 / 2

Continue Reading

Trending

error: