Connect with us

News

മകൾ ഗർഭിണിയായിട്ടും വിവരം പുറത്തറിയിച്ചില്ല; തൊടുപുഴ പീഡനക്കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ

Published

on

ഇടുക്കി: തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ.പതിനേഴുകാരിയെ 15 -ലേറെ പേർ വിവധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായിട്ടാണ് പോലീസ് കേസ് അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പോലീസ് കണ്ടെത്തൽ.തൊടുപുഴ പോലീസ് ആശുപത്രിയിൽ എത്തിയാണ് 42 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയാണ് തൊടുപുഴ സ്വദേശിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് എന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കണ്ടെത്തൽ.ഇരുവർക്കുമെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തിരിരുന്നു.

റിമാൻഡിൽ കഴിയുന്ന കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ ബേബിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിന് പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബേബി സെക്സ് റാക്കറ്റിലെ പ്രാധാന കണ്ണിയാണ് എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്്.ബേബിയെ ചോദ്യം ചെയ്യുന്നതോടെ റാക്കറ്റിലെ വമ്പന്മാരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിയ്ക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.

ഒന്നര വർഷത്തിനിടെ പതിനഞ്ചിലധികം പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ ആറ് പേരെ പിടികൂടി. ബാക്കിയുള്ളവർക്കായുള്ള പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.സൂര്യനെല്ലി മോഡൽ പീഡനമാണ് തൊടുപുഴയിലും നടന്നതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

വയറുവേദനുമായി പെൺകുട്ടി ആശുപത്രിയിൽ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.പെൺകുട്ടി 5 മാസം ഗർഭിണിയാണ്്.മകൾ ഗർഭിണിയായ കാര്യം അമ്മ മറച്ചുവയ്ക്കുകയായിരുന്നെന്നും വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും പെൺകുട്ടിയെ വിട്ടുകൊടുത്തതിന് അമ്മ പണം കൈപറ്റിയെന്നും ആരോപണമുണ്ട്.

ഇതിന് വ്യക്തമായ ഉത്തരം നൽകാനാവുക ബേബിക്കെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തിൽ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നാണ് നേരത്തെ പൊലീസ് സ്വീകരിച്ചിരുന്ന നിലപാട്.

പതിനഞ്ചു വയസ്സു മുതൽ കുട്ടി പീഡനത്തിന് ഇരയായി. ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇടനിലക്കാരനായ കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് മുഖ്യപ്രതി. ഇയാൾ ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേർക്ക് കാഴ്ച വെക്കുകയുമായിരുന്നു.സംഭവത്തിൽ ബേബി അടക്കം ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് എഫ്ഐആർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സാമൂഹികവും സാമ്പത്തികവുമായി പരിതാപകരമായ അവസ്ഥയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിക്ക് അച്ഛനില്ല. വീട്ടിലെ സാഹചര്യം മനസ്സിലാക്കിയ ബേബി ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും, മറ്റുള്ളവർക്ക് കാഴ്ച വെക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

അതിനിടെ, പെൺകുട്ടിയെ രണ്ടു കൊല്ലം മുമ്പ് വിവാഹം കഴിപ്പിക്കാനും ശ്രമം നടന്നു. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ വെച്ച് ഡ്രൈവറായ ഒരാളുമായി വിവാഹം നടത്താനാണ് ശ്രമിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടാണ് വിവാഹം തടഞ്ഞത്.

പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഒരു വർഷത്തോളം കുട്ടിയെപ്പറ്റി അന്വേഷിച്ചിരുന്നു. തുടർന്ന് കമ്മിറ്റിയുടെ ശ്രദ്ധമാറിയതോടെയാണ് ഇടനിലക്കാരൻ ബേബി കുട്ടിയെ ചൂഷണത്തിന് ഇരയാക്കുന്നത്. കേസിൽ ബേബിയെക്കൂടാതെ, പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ ,കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

1 / 1

Latest news

വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ

Published

on

By

കോതമംഗലം :വാഹനാപകടത്തിൽ  പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ മരിച്ചു. പിന്നാലെ മാതാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴിയിലാണ് ദാരുണ സംഭവം.

രണ്ട് മാസം മുമ്പ് ചിറയിൻകീഴിലുണ്ടായ  വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ യൂസി കോളേജ് എംബിഎ  വിദ്യാർത്ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ സ്നേഹ(24) (സോനു )ഇന്നലെ രാത്രിയിലാണ് മരണപ്പെട്ടത്.

മരണവാർത്ത അറിഞ്ഞതിന് പിന്നാലെ സ്നേഹയുടെ മാതാവ് ഗായത്രി( 45)നെല്ലിക്കുഴി കമ്പനിപ്പടിയിൽ  താമസ സ്ഥലത്ത് ജീവനൊടുക്കുകയായിരുന്നു.

കഴിഞ്ഞ മുപ്പതു വർഷത്തോളമായി കോതമംഗലത്ത് ജ്വല്ലറിയിൽ
ജീവനക്കാരനായിരുന്നു ഹനുമന്ത്.
കമ്പ്യൂട്ടർ വിദ്യാർത്ഥി
ശിവകുമാർ ഹനുമന്ത് സ്നേഹയുടെ സഹോദരനാണ്.

അയൽവാസികളും, നാട്ടുകാരുമായി വളരെ സൗഹൃദത്തിൽ കഴിഞ്ഞിരുന്ന സ്നേഹയുടെയും, ഗായത്രിയുടെയും മരണ വാർത്ത നാടിനെ ഒന്നാകെ ദുഃഖതിലാഴ്ത്തി.

രണ്ടു പേരുടെയും മൃദദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

1 / 1

Continue Reading

Latest news

അടിമാലിയിൽ വൃദ്ധയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവം; പ്രതികൾ പിടിയിൽ

Published

on

By

അടിമാലി: അടിമാലിയിൽ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ.

കൊല്ലം കിളികൊല്ലൂർ സേവ്യർ
കോട്ടേജിൽ അലക്സ്, ഇയാൾക്കൊപ്പം താമസിച്ചുവരുന്ന കവിത എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
അടിമാലി കുരിയൻസ് പടിക്ക്  സമീപം താമസിക്കുന്ന  നടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) യെയാണ് ഇവർ കൊലപ്പെടുത്തിയത്.
സ്വർണ്ണാഭരണം കവർച്ച ചെയ്യുന്നതിനാണ്
കൊല നടത്തിയതെന്ന് അലക്സ് പോലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന. കൊലയ്ക്കുശേഷം ഫാത്തിമ ധരിച്ചിരുന്ന വളകളും മാലയും മറ്റും ഇവർ ഊരിയെടുത്തു.
ഇതിൽ ഒന്നരപവൻ അടിമാലിയിലെ പണമിടപാട് സ്ഥാപനത്തിൽ പണയ
പ്പെടുത്തി 60000 രൂപ തരപ്പെടുത്തി , കാറിൽ കോതമംഗലം വരെയെത്തി ഇവർ പാലക്കാട് ഭാഗത്തേയ്ക്ക് ബസിൽ യാത്ര തിരിയ്ക്കുകയായിരുന്നു.
പാലക്കാട് കുഴൽമന്ദം ഭാഗത്തുവച്ചാണ് ഇരുവരെയും പോലീസ് കസ്റ്റ
ഡിയിൽ എടുത്തതെന്നാണ് അറിയുന്നത്. അലക്സ് മുമ്പ് മോഷണം അടക്കം 6 കേസുകളിൽ പ്രതിയാണെന്നാണ് സൂചന.
ഇന്നലെ  വൈകിട്ട് 5 മണിയോടെ വീട്ടിലെത്തിയ ഇവർ കുറച്ച് സമയം വീടിൻ്റെ മുൻവശത്ത് ഇരുന്ന്  ഫാത്തിമയുമായി സംസാരിച്ച ശേഷം തന്ത്രത്തിൽ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തറക്കുക
യായിരുന്നു. കൊലയ്ക്കു ശേഷം മൃതദേഹത്തിന് ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ് ഇവർ സ്ഥലം വിട്ടത്.
കഴിഞ്ഞ ഒരാഴ്ചയോളമായി ഇവർ അടിമാലിയിൽ ഉണ്ടായിരുന്നെ
ന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവരെ കോതമംഗലത്തെത്തിച്ച കാർ
ഡ്രൈവർ നൽകിയ സുചനകളാണ് പോലീസിന് പ്രതികളെ പിടികൂടുന്നതിന് സഹായകമായത്.
മകൻ സുബൈറിനോടൊപ്പമാണ് ഫാത്തിമ താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ സുബൈർ ടൗണിൽ പോയിരുന്നു.
തിരിച്ച്  ഏഴുമണിയോടെ ഇയാൾ  വീട്ടിലെത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.
ബെഡ്റൂമിൽ നിലത്ത് തറയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അടിമാലി  പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
1 / 1

Continue Reading

Latest news

അടിമാലിയിൽ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Published

on

By

അടിമാലി: വീട്ടിൽ വയോധികയുടെ മൃതദ്ദേഹം. അടിമാലി കുരിയൻസ് പടിക്ക്  സമീപം താമസിക്കുന്ന  നടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) യെ യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയിൽ നിന്നും രക്തം വാർന്നിരുന്നു.
ഇന്ന്  വൈകിട്ട് ഏഴരയുടെയാണ്  സംഭവം പുറംലോകം അറിയുന്നത്.
മകൻ സുബൈറിനോടൊപ്പമാണ് ഫാത്തിമ താമസിച്ചിരുന്നത്. വൈകുന്നേരം നാല് മണിയോടെ സുബൈർ ടൗണിൽ പോയിരുന്നു.
തിരിച്ച്  ഏഴുമണിയോടെ ഇയാൾ  വീട്ടിലെത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.
ബെഡ്റൂമിൽ നിലത്ത് തറയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അടിമാലി പോലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.
1 / 1

Continue Reading

Latest news

വിഷു ആഘോഷം; ഗുരുവായൂരിലും ശബരിമലയിലും വിപുലമായ ക്രമീകരണങ്ങൾ

Published

on

By

കൊച്ചി: കണിക്കൊന്നയും കണിവെള്ളരിയുമായി തയ്യാറായിരിക്കുകയാണ് മലയാളികൾ. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല വിഷുവിനെ വരവേൽക്കാൻ .

കനത്ത ചൂടും തിരഞ്ഞെടുപ്പ് തിരക്കുകളും മലയാളിയുടെ വിഷു ആഘോഷങ്ങൾക്ക് അല്പം പോലും മാറ്റം വരുത്തിയിട്ടില്ല. വിഷുദിനത്തിൽ പായസങ്ങളടക്കം സദ്യ വിളമ്പാൻ ഹോട്ടലുകളിലും കേറ്ററിങ് സ്ഥാപനങ്ങളിലും തയാറെടുപ്പുകൾ പൊടി പെടിക്കുകയാണ്.

വേനൽ മഴയുടെ അകമ്പടിയോടെ വിഷുവിനെ വരവേൽക്കാം എന്നാണ് മലയാളികളുടെ പ്രതീക്ഷ.

പുലർച്ചെ 2:42 മുതൽ 3:42 വരെയാണ് ഗുരുവായൂരിൽ വിഷുക്കണി ദർശനം.
ശനിയാഴ്ച രാത്രി തൃപ്പുകക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തി ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ കണിയൊരുക്കും.

ഓട്ടുരുളിയില്‍ നാളികേരം, ചക്ക, ഉണക്കലരി, മാമ്പഴം, ഗ്രന്ഥം,സ്വര്‍ണം, വാല്‍ക്കണ്ണാടി, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് കണി ഒരുക്കുന്നതിനായി തിരഞ്ഞെടുക്കുക.

മേൽശാന്തി ആദ്യം ഗുരുവായൂരപ്പനെ കണി കാണിക്കും.തുടർന്ന് അലങ്കാരത്തോടെയുള്ള സ്വർണ്ണത്തിടമ്പ് പൊൻവീടത്ത് എഴുന്നള്ളിച്ച് വയ്ക്കും.

ശ്രീലക വാതിൽ തുറക്കുന്നതോടെയാണ് ഭക്തർക്കും ദർശിക്കാനുള്ള അവസരം ലഭിക്കുക. ശബരിമലയിൽ പുലർച്ചെ 3 മണി മുതൽ 7 മണി വരെയാണ് വിഷുക്കണി ദർശനം.

13ന് പുലർച്ചെ 3ന് വിഷുക്കണി ഒരുക്കി അത്താഴ പൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട 14ന് പുലർച്ചെ 3ന് തുറന്നശേഷം ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് ആദ്യം അയ്യപ്പനെ കാണിക്കും. ഭക്തർക്ക്  തന്ത്രിയും മേൽശാന്തിയും  വിഷുക്കൈനീട്ടം നൽകും.

1 / 1

Continue Reading

Latest news

ഭക്ഷണം നൽകാൻ പണമില്ല, 7 മക്കളെയും ഭാര്യയെയും വെട്ടികൊലപ്പെടുത്തി ; ഗൃഹനാഥൻ പിടിയിൽ

Published

on

By

പാക്കിസ്ഥാൻ: ലാഹോറിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത 7 കുട്ടികളെയും വെട്ടി കൊലപ്പെടുത്തി. പഞ്ചാബ് സ്വാദേശിയും കുലിപണിക്കാരനുമായ സജ്ജാദ് ഖോഖർ (42) ആണ് ഭാര്യ കൗസറിനെയും 7 മക്കളെയും കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.

ആക്രമണത്തിൽ 8 മാസത്തിനും 10 വയസിനും ഇടയിൽ പ്രായമുള്ള 4 പെൺകുട്ടികളും 3 ആൺകുട്ടികളും കൊല്ലപ്പെട്ടു.

സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന പ്രതി മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു എന്നും പൊലീസ് പറഞ്ഞു.

കൂടാതെ മക്കൾക്ക് ഭക്ഷണം നൽകാനുള്ള വരുമാനമില്ലാത്തതിനിലാണ് ഇവരെ കൊന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

1 / 1

Continue Reading

Trending

error: