Local News
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം നാളെ

കോതമംഗലം;ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ)യുടെ എറണാകുളം ജില്ലാ സമ്മേളനം 12-ന് കോതമംഗലം റോട്ടറി ഭവനിൽ നടക്കും.
എ എം എ ഐ എറണാകുളം ജില്ല പ്രസിഡന്റ് ജോയ്സ് ജോർജിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനം ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ ഉത്ഘാടനം ചെയ്യും.സപ്തതി പൂർത്തിയാക്കിയ ഡോ.വിജയൻ നങ്ങേലിക്കും മികച്ച പ്രവർത്തനം കാഴ്ചവച്ച എരിയകൾക്കും വിവധ സ്ഥാനങ്ങിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കും സമ്മേളനം ആദരം അർപ്പിയ്ക്കും.
പുതിയ മെഡിക്കൽ പ്രാക്ടീഷണേഷ്സ് ബില്ല് പ്രകാരം രൂപികരിച്ച കേരള മെഡിക്കൽ കൗൺസിൽ (ആയുർവേദ ) പ്രസിഡന്റായി നിയമിതനായ തൃപ്പൂണിത്തുറ ഗവ-ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. റ്റി ഡി ശ്രീകുമാർ, കേരള ആരോഗ്യ സർവ്വകലാശാല യിലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജിലെ അദ്ധ്യാപകൻ ഡോ.അൻസാരി എ വൈ,കേരള ആരോഗ്യ സർവ്വകാലാശാല സെനറ്റ് മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നങ്ങേലി ആയുർവേദ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷിബു വർഗീസ് എന്നിവർക്ക് കോതമംഗലം എം എൽ എ ആന്റണി ജോണിൽ നിന്നും ആദരം ഏറ്റുവാങ്ങും.
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അദ്ധ്യാപകൻ ഡോ. രാജേഷ്, ആരോഗ്യ സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട നങ്ങേലി ആയുർവേദ കോളേജ് വൈസ് പ്രിൻപിപ്പൽ ഡോ.ബിനോയ് ഭാസ്കർ.. കേരള വിഷചികിത്സയിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് പി എച്ച് ഇ ഡി കരസ്ഥമാക്കിയ കോതമംഗലം സ്വദേശി ഡോ. ഇട്ടൂപ്പ് അഞ്ചേരി എന്നിവരെയും ആദരിക്കും.
ഇവർക്കുപുറമെ എറണാകുളം ജില്ലയിലെ ആയുർവേദ കോളേജിൽ നിന്നും ബി എ എം എസിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഡോ കൃഷ്ണ എസ് നായർ, സംസ്ഥാന തലത്തിൽ ആശ്വാസ് പ്ലസ്സ് 3000 പ്ലസ്സ് ക്യാമ്പയനിൽ മികച്ച പ്രവർത്തനം നടത്തിയ ഡോ.ശിവൻ എന്നിവരും എം എൽ എയിൽ നിന്നും ആദരം സ്വീകരിയ്ക്കുന്നവരുടെ പട്ടികയിലുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ.ജോസ്, ഡോ.വിനോദ് കുമാർ, ഡോ.രാജശേഖരൻ, ഡോ.വത്സലാ ദേവി, എറണാകുളം സോൺ സെക്രട്ടറി ഡോ. നൗഷാദ് എം സ്, എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ജില്ലാ സെക്രടറി ഡോ. ടിന്റു എലിസബത്ത് ടോം ജില്ലാ പ്രവർത്തന റിപ്പോർട്ടും ജില്ല വനിത ചെയർപേ ഴ്സൺ ഡോ.ദിവ്യ അരുൺ വനിത കമ്മറ്റി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ഡോ.ജിൻഷിദ് സദാശിവൻ കണക്കും അവതരിപ്പിക്കും.
ആയുർവേദ മേഖലയിലെ വിവിധ കാറ്റഗറി സംഘടനകളെ പ്രതീനിധീകരിച്ച് ഡോ.സ്മിത അരുൺ കുമാർ, ഡോ. ഷീജ സാദത്ത്, ഡോ.ജയകൃഷ്ണൻ, ഡോ.ധന്യ വേലായുധൻ, ഡോ.ഹരികൃഷ്ണൻ, ഡോ.അർജുൻ രവി, ഡോ.ഗോപിക രാജൻ, ഡോ. രസീത, ഡോ.അസീല, ജയചന്ദ്രൻ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും.
എറണാകുളം ജില്ലയിലെ 10 ഏരിയകളെ പ്രതീനിധീകരിച്ച് ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും.ഉച്ചയ്ക്കുശേഷം ഡോക്ടർമാരുടെയും കുടുബാഗങ്ങളുടെയും കലാപരിപാടികൾ നടത്തപ്പെടും.
പത്രസമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ആപ്ത മാനേജിങ്ങ് എഡിറ്ററുമായ ഡോ.രാജശേഖരൻ, ജില്ല പ്രസിഡന്റ് ഡോ. ജോയ്സ് ജോർജ്ജ്, കോതമംഗലം ഏരിയ പ്രസിഡന്റ് ഡോ.അനീഷ് വിശ്വനാഥൻ, നങ്ങേലി ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. ഷിബു വർഗീസ് എന്നിവർ പങ്കെടുത്തു.
Local News
ശല്യം ചെയ്ത യുവാവിന്റെ കരണത്ത് പൊട്ടിച്ചു,പിന്നാലെ പോലീസിൽ ഏൽപ്പിച്ചു; കെഎസ്ആർടിസി ബസ്സിലെ അക്രമിക്ക് “പണി” കൊടുത്തത് നിയവിദ്യാർത്ഥിനി

കോതമംഗലം;യാത്രയ്ക്കിടെ രഹസ്യഭാഗത്ത് സ്പർശിച്ചെന്ന് വെളിപ്പെടുത്തൽ.തുടർന്ന് യുവതി ചാടിയെഴുന്നേറ്റ് യുവാവിന്റെ ചെകിട്ടത്ത് ഒന്നുപൊട്ടിച്ചു.പിന്നാലെ കണക്കിന് ശകാരവും.ഇതും പോരാഞ്ഞ് പോലീസ് എത്തിയപ്പോൾ ആക്രമിയെ കൈമാറി നീതി നിർവ്വഹണവും.
ഇന്ന് രാവിലെ നെടുങ്കണ്ടത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിലാണ് സംഭവം.ആലുവയിൽ നിയമവിദ്യാർത്ഥിനിയായ യുവതിയാണ് സഹയാത്രികനെ നേര്യമംഗലത്തിന് സമീപം ബസ്സിൽ പഞ്ഞിക്കിട്ടത്.
അടിമാലി ചാറ്റുപാറ സ്വദേശിയും അങ്കമാലി ടോളിൻ ടയേഴ്സിലെ ജീവനക്കാരുമായ അരുണിനെയാണ് തന്നെ ശല്യംചെയ്തെന്ന് ആരോപിച്ച് യുവതി പോലീസിൽ ഏൽപ്പിച്ചത്.ഊന്നുകൽ സ്റ്റേഷന് മുന്നിൽ ബസ്സ് നിർത്തിയതിന് പിന്നാലെ പോലീസ് സംഘം എത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നേര്യമംഗലത്തിന് സമീപം വച്ച് അരുൺ തന്റെ ശരീരത്തിൽ സ്പർശിച്ചെന്നും താക്കീത് ചെയ്തിട്ടും ശല്യം തുടർന്നെന്നും ഇതിനെത്തുടർന്നാണ് താൻ കരണത്തടിച്ചതെന്നുമാണ് യുവതി പോലീസിൽ വിശദമാക്കിയത്.
കേസ് നടപടികളിലേക്ക് നീങ്ങിയതോടെ താൻ രേഖമൂലം പരാതിനൽകാൻ തയ്യാറാല്ലന്ന് യുവതി അറിയിച്ചെന്നും ഇതെത്തുടർന്ന് ഇയാൾക്കെതിരെ പൊതുജന ശല്യം കാണിച്ച് ,കേസ് ചാർജ്ജ് ചെയ്ത് ജാമ്യത്തിൽ വിട്ടതായിട്ടുമാണ് ഊന്നുകൽ പോലീസിന്റെ വിശദീകരണം.
Local News
നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിന് കയ്യടിക്കാനില്ല , എം എം മണിയെ ചേർത്ത് പിടിക്കും -ഗോമതി

തൊടുപുഴ;നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിന് കയ്യടിക്കാനില്ലന്ന് മൂന്നാർ സമര മായിക ഗോമതി. മുൻ മന്ത്രിയും എംഎൽഎയുമായ എം.എം.മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച മുസ്ലിം ലീഗ് എംഎൽഎ പി.കെ. ബഷീറിന്റെ പരാമർശത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഗോമതി.
രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ടെങ്കിലും വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ ചേർത്തു പിടിക്കും എന്നാണ് ഗോമതി ഇതെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുള്ളത്.
കുറിപ്പിന്റെ പൂർണരൂപം
സഖാവ് എം.എം. മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലിം ലീഗ് എംഎൽഎ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല, ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം. ഐക്യദാർഢ്യം.
Local News
ദേവികുളത്തെ കാട്ടുപോത്ത് വേട്ട ;ഉദ്യോഗസ്ഥരുടെ പിൻതുണ ലഭിച്ചെന്ന് സംശയം , അന്വേഷണം ഊർജ്ജിതം

മൂന്നാർ:ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ ഉൾപ്പെടുന്ന അരുവിക്കാട് സെക്ഷനിൽ നിന്നും കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയെ സംഘത്തെ കണ്ടെത്തുന്നതിനുള്ള വനംവകുപ്പ് അധികൃതരുടെ നീക്കം വിഫലം.
4 വയസ്സ് പ്രായമുള്ളതും പ്രായമുള്ള കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയതായിട്ടാണ് വനംവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഒരാഴ്ചയിലേറെയായി തുടരുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ലന്നാണ് സൂചന.
ഒട്ടുമിക്ക സമയത്തും ആൾ സഞ്ചാരമുള്ള പാതയിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന അരുവിക്കാട് സെക്ഷനിലെ വനപ്രദേശത്ത് വച്ച് കൂറ്റൻ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന ശേഷം ഇറച്ചി മുറിച്ചുകടത്തിയ സംഭവം വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥരിൽ ചിലരുടെയെങ്കിലും മനസ്സറിവോടെയാണ് കാട്ടുപോത്ത് വേട്ട നടന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മച്ചിപ്ലാവ് സെക്ഷനിൽ മാസങ്ങൾക്ക് മുമ്പ് കാട്ടുപോത്തിനെ വെവച്ച് കൊന്ന് ഇറച്ചി കടത്തിയിരുന്നു.ഈ സംഭവത്തിന്റെ അന്വേഷണം പൂർത്തിയായി വരുന്നതിനിടെയാണ് ദേവികുളം റെയിഞ്ചിൽ നിന്നും സമാന സംഭവം പുറത്തുവന്നിട്ടുള്ളത്.ഈ കേസിൽ ഉൾപ്പെട്ട 15 ഓളം പേരെ അറസ്റ്റ് ചെയ്യുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ദേവികുളം റേഞ്ചയിന് കീഴിലെ സെൻട്രൽ നഴ്സറിക്ക് സമീപം കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.വെറ്ററിനറി ഡോക്ടറുടെ പരിശോധനയിലാണ് വേട്ടയാടൽ സ്ഥീരീകരിച്ചത്.
വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും മിക്കപ്പോഴും കടന്നുപോകുന്ന പാതയിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള വനപ്രദേശത്ത് നിന്നാണ് കാട്ടുപോത്തിനെ കൊന്ന് ഇറച്ചികടത്തിയെതന്നാണ് സൂചന.സംഭവം അക്ഷരാത്ഥത്തിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.
മൂന്നാർ ഡിഎഫ്ഒ ഓഫീസിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കാട്ടുപോത്തിനെ വെടിവച്ചിട്ട വനപ്രദേശം.വേട്ടയാടിയ പോത്തിന്റെ ഇറച്ചി തലച്ചുമടായിട്ടായിരിക്കാം കടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
മുറിച്ചെടുത്ത ഇറച്ചി എങ്ങോട്ട് കൊണ്ടുപോയി,ആർക്കെല്ലാം വിതരണം നടത്തി എന്നീകാര്യങ്ങൾ കൃത്യത വരുത്താൻ വിശദമായ അന്വേഷണം നടത്തണമെന്ന് ഉന്നതതലത്തിൽ നിന്നും അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
സംഭവം പുറത്തുവന്നതോടെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് കാട്ടിറച്ചി സംഭരിച്ച്,വിൽപ്പന നടത്തിവരുന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്നുള്ള സംശയം വ്യാപകമായിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന്് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്.തുടർന്ന് നടന്ന അന്വേഷണത്തിൽ വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ചുകടത്തിയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news4 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news2 weeks ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ