M4 Malayalam
Connect with us

News

വധശ്രമം,വീഡിയോ കോളിൽ അശ്ലീലം,മർദ്ദനം; ആത്മഹത്യ മുനമ്പിലെന്ന് യുവതികൾ

Published

on

അടിമാലി ; ഭരണകക്ഷി നേതാവിന്റെ ഉപദ്രവം മൂലം ജീവിയ്ക്കാൻ നിവൃത്തിയില്ലന്നും പോലീസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെയാണ് തങ്ങൾക്കെതിരെയുള്ള ഇയാളുടെ നീക്കമെന്നും ജീവന് ഭീഷിണിയുണ്ടെന്നും വ്യക്തമാക്കി വീട്ടമ്മമാർ മാധ്യമങ്ങൾക്ക് മുന്നിൽ.

മറയൂർ ബാബുനഗർ സ്വദേശിയായ ലൈല,പെരിയവയൽ സ്വദേശി പുഷ്പലത എന്നിവരാണ് ഭരണകക്ഷി പ്രാദേശിക നേതാവ് ശക്തിവേലിന്റെ മാനസീക- ശാരീരിക പീഡനങ്ങൾക്കെതിരെ രംഗത്തെത്തിയിരിയ്ക്കുന്നത്.

മാസങ്ങളായി ഇയാൾ പലതരത്തിലുള്ള ശല്യം തുടരുകയാണെന്നും പിടിച്ചുനിൽക്കാനാവാതെ വിഷം കഴിച്ച പുഷ്പലത തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും താനും ആത്മഹത്യ മുമ്പിലാണെന്നും ലൈല അടിമാലിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
ലൈല മാധ്യമങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളുടെ പൂർണ്ണരൂപം ചുവടെ ..കോതമംഗലം

നെല്ലിക്കുഴി സ്വദേശിനിയായ താൻ രോഗിയും രണ്ടുമക്കളുടെ മാതാവുമാണ്.ഭർത്താവുമായി വേർപിരിഞ്ഞ് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.പല സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.കൊറോണക്കാലത്ത് ഉണ്ടായിരുന്ന ജോലി നഷ്ടമായി.

ഈ അവസരത്തിൽ റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്കായി സമീപവാസി കൂടിയായ ശക്തിവേൽ തുറന്നിരുന്ന സ്ഥാപനത്തിൽ ജോലികിട്ടി.രണ്ടാഴ്ചകാലത്തോളം ഇവിടെ ജോലി ചെയ്തു.ഇയാളുടെ രീതികളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാൽ ജോലി വേണ്ടെന്നു വച്ചു.

2020 ഒക്ടോബർ 12 -ന് രാത്രി വീട്ടിൽ എത്തിയ ശക്തിവേൽ ഒരു ഇടപാട് തീർക്കാനാനുണ്ടെന്നും കയ്യിലുള്ള പണം നൽകണമെന്നും ആവശ്യപ്പെട്ടു.പണം ഇല്ലങ്കിൽ സ്വർണ്ണം നൽകിയാൽ മതിയെന്നുമായിരുന്നു ഇയാളുടെ നിലപാട്.

പകരം വീടുവയ്ക്കാൻ സ്ഥലം നൽകാമെന്നായിരുന്നു വാഗ്ദാനം.സ്വന്തമായി വീട് നിർമ്മിയ്ക്കണമെന്ന് താൽപര്യമുണ്ടെന്ന് നേരത്തെ ഇയാളോട് പറയുകയും ചെയ്തിരുന്നു.മൂത്തമകനുമായി ആലോചിച്ചപ്പോൾ സ്ഥലം കിട്ടിയാൽ ലോണെടുത്തെങ്കിലും വീട് വയ്ക്കാമല്ലോ എന്നായിരുന്നു അവന്റെ മറുപിടി.ഇത് ശരിയാണെന്ന് എനിയ്്ക്കും തോന്നി.

ഇതെത്തുടർന്ന് സ്വന്തമായി വീടുണ്ടാക്കാൻ ലക്ഷ്യമിട്ട് സ്വരുക്കൂട്ടിയിരുന്ന,ആകെയുണ്ടായിരുന്ന 175000 രൂപയും 7 പവന്റെ ആഭരണങ്ങളും അയാൾക്ക് നൽകി.മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥലം നൽകിയില്ല.

സ്ഥലം നൽകില്ലന്ന് ബോദ്ധ്യമായപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു.പിന്നീടാണ് ഇയാളുടെ തനിനിറം ശരിക്കും ബോദ്ധ്യമായത്.മാസങ്ങൾക്ക് മുമ്പ് ഉടുമൽപേട്ടയിലെത്തിയാൽ പണം തിരികെ നൽകാമെന്ന് പറഞ്ഞു.

ഇതുവിശ്വസിച്ച് താനും മകനും അടുത്തറിയാവുന്ന ആളും ചേർന്ന് ഇവിടെ എത്തി.ഇവിടെ വച്ച് ഇയാൾ പണം നൽകിയില്ലന്നുമാത്രമല്ല,പണം തിരികെ ചോദിച്ചതിന്റെ പേരിൽ പൊതിരെ തല്ലുകയും അസഭ്യം പറയുകയും ചെയ്തു.ഇനി പണം ചോദിച്ചുവന്നാൽ കൊല്ലുമെന്നും ഇയാൾ ഭീഷിണിപ്പെടുത്തി.

വിവരം പാർട്ടി ജില്ലാ നേതൃത്വത്തെയും അറിയിച്ചു.എന്നിട്ടും പ്രയോജനം ഉണ്ടായില്ല.വ്യക്തിപരമായി മോശം പരാമർശം നടത്തുകയും ആരോടുപരാതിപ്പെട്ടാലും പണം കിട്ടാൻ പോകുന്നില്ലന്നും പറഞ്ഞ് പലവട്ടം ഇയാൾ വെല്ലുവിളിച്ചു.പണവും സ്വർണ്ണവും തിരിച്ചുകിട്ടാൻ ഒടുവിൽ പോലീസ് സഹായവും തേടി.

എന്നാൽ ഇവിടെയും നിരാശയായിരുന്നു ഫലം.ഇയാൾ രാഷ്ട്രീയ സ്വാധീനം പ്രയോജനപ്പെടുത്തി പോലീസ് നടപടികൾ മരവിപ്പിയ്ക്കുകയായിരുന്നെന്നാണ് മനസ്സിലാവുന്നത്.തുടർന്ന് കോടതിയെ സമീപിച്ചു.കോടതി നിർദ്ദേശ പ്രകാരം കേസ് എടുത്ത്,മൊഴിയെടുത്തെങ്കിലും ഇതുവരെയും നീതി ലഭിച്ചിട്ടില്ല.

രാത്രിയിൽ വീഡിയോ കോളിലെത്തി രഹസ്യഭാഗം കാണിച്ച് ,അശ്ലീലം പറയുകയും നിരവധി അശ്ലീല വീഡിയോകൾ അയക്കുകയും ചെയ്തിട്ടുണ്ട്.ഇതുമൂലം മകന്റെ ഓൺലൈൻ ക്ലാസ്സിനുപോലും മൊബൈൽ നൽകാൻ കഴിയാതെ വിഷമിച്ചിട്ടുണ്ട്്.ഇപ്പോൾ വധഭീഷിണിയും നിലനിൽക്കുന്നു.

ആരും സുരക്ഷ നൽകാനില്ലന്ന് ബോദ്ധ്യമുള്ളതിനാൽ ശക്തിവേൽ തന്നെ കൊല്ലാൻ പോലും മടിയ്ക്കില്ല.എന്തെങ്കിലും സംഭവിയ്ക്കുന്നതിന് മുമ്പ് വിവരം പൊതുസമൂഹത്തെ അറിയിക്കണമെന്നുതോന്നിയത് കൊണ്ടാണ് മാധ്യമങ്ങളെ കാണാൻ തയ്യാറായത്.ലൈല വ്യക്തമാക്കി.

ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീട് നിർമ്മിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചാണ്് തന്റെ പക്കൽ നിന്നും ഒരു ലക്ഷം രൂപയോളം ശക്തിവേൽ തട്ടിയെടുത്തതെന്നാണ് പുഷ്പലത വെളിപ്പെടുത്തുന്നത്.

തറയിടുന്നതിനായി പലരിൽ നിന്നായി കടംവാങ്ങി സൂക്ഷിച്ചിരുന്നതും വീട് പണിയ്ക്കായി അനുവദിച്ചിരുന്ന ആദ്യഗഡു ലോൺതുകയും ഉൾപ്പെടെ 90000 രൂപയാണ് ഇയാൾക്ക് നൽകിയത്.പറഞ്ഞസമയത്ത് വീട് പണി നടന്നില്ല.

ഇതെത്തുടർന്ന് പണം തിരികെ ചോദിച്ചു.ഇതോടെ പലവഴിയ്ക്ക് ഉപദ്രവം തുടങ്ങി. ഇത് സഹിക്കാൻ കഴിയാതെയാണ് താൻ വിഷം കഴിച്ചത്.വീട്ടുകാർ തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്.പുഷ്പലത വ്യക്തമാക്കി.

 

1 / 1

Latest news

ഇനി മണിക്കൂറുകൾ മാത്രം,കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ പൂരം ;തൃശൂർ പൂരം നാളെ

Published

on

By

തൃശൂർ ;ഇനി എല്ലാ കണ്ണുകളും പൂരനഗരിയിലേയ്ക്ക്.തേക്കിൻകാട് മൈതാനിയിലേക്ക് പൂരപ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹം.ഇനി കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ വിസ്മയം.

പൂരത്തിന്റെ വരവ് അറയിച്ച് ലക്ഷണമൊത്ത കൊമ്പൻ എറണാകുളം ശിവകുമാർ ചമയങ്ങളോടെ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചു.

നെയ്തലക്കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി,തുമ്പിക്കൈ ഉയർത്തി,ജനക്കൂട്ടത്തെ വണങ്ങിയാണ് ശിവകുമാർ പൂരം വിളംബരം പൂർത്തിയാക്കിയത്.

കുറ്റൂർ നെയ്തലക്കാവിൽനിന്ന് രാവിലെ എട്ടോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി പുറപ്പെട്ടത്.

എഴുന്നള്ളിപ്പ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ ജനക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു.പടിഞ്ഞാറേനടയിലൂടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നീങ്ങി.പിന്നാലെ ശംഖുവിളികൾ ഉള്ളിൽ മുഴങ്ങിയപ്പോൾ പുറത്ത് തടിച്ചുകൂടിയവർ ഹർഷാരവം മുഴക്കി.നാളെയാണ് തൃശൂർ പൂരം.

 

1 / 1

Continue Reading

Latest news

ആശ്രയം യു എ ഇ ഈദ് ആഘോഷ പരിപാടികൾ; കാണികൾക്ക് സമ്മാനിച്ചത് അനുഭൂതികളുടെ നിറവ് ,മിഴിവേകിയത് ഒപ്പനയും ഗാനമേളയും

Published

on

By

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങ് ലോക കേരള സഭാഅംഗം അനുര മത്തായി ഉദ്ഘാടനം ചെയ്തു.

ആശ്രയം പ്രസിഡണ്ട് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര മുഖ്യാതിഥിയായി .

ആശ്രയം യുഎഇ രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ,സുനിൽ പോൾ ,നെജി ജെയിംസ്,ആനന്ദ് ജിജി,ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി,ഷിയാസ് ഹസ്സൻ ,ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദീൻ നെടുമണ്ണിൽ ചാനൽ ഫൈവ് പ്ലസ് എം.ഡി നാസർ പൊന്നാട് ആശ്രയം ലേഡീസ് വിംങ് സെക്രട്ടറി ശാലിനി സജി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ആശ്രയം മ്യൂസിക് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഡയറക്ടറിയുടെ ഔപചാരിക ഉദ്ഘാടനവും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിർവഹിച്ചു.ജിതിൻ റോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങളും സങ്കടിപ്പിച്ചു.

ആശ്രയം മ്യൂസിക് ക്ലബ്ബിലെ ഗായക സംഗം അവതരിപ്പിച്ച ഗാനമേളയും ആശ്രയം ലേഡീസ് വിംങ് അണിയിച്ചൊരുക്കിയ ഡാൻസ്, ഒപ്പന എന്നിവയും ചടങ്ങിന് മിഴിവേകി.

ഒരു മാസം നീണ്ടു നിന്ന റമദാൻ ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ക്വിസ് മാസ്റ്റർമാരായ അജാസ് അപ്പാടത്ത്, ബേനസീർ സെഹ്‌റിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടികൾക്ക് ജിമ്മികുര്യൻ ,ഷാജഹാൻ ഹസൈനാർ, ട്വിങ്കിൾ വർഗീസ് ,അഭിലാഷ് ജോർജ്, ദീപു ചാക്കോ ഷബീബ്, കോയ ,സജിമോൻ ,ബോബിൻ സ്‌കറിയ,റഫീഖ്, ഇല്ലിയാസ്,സുബൈർ ഷൌക്കത്ത് ലതീഷ് ദീപു ചാക്കോ, അനീഷ്,ജിന്റൊ, ഷൈജ ഷാനവാസ്,അമ്പിളി സുരേഷ്, നൗഫൽ ,അനിൽ മാത്യു ,മെൽബി ജിതിൻ എന്നിവർ നേതൃത്വം നൽകി.

ജനറൽ കൺവീനർ അനിൽകുമാർ സ്വാഗതവും ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.

1 / 1

Continue Reading

Latest news

150 കോടി കോഴ വാങ്ങിയെന്ന് ആരോപണം,തെളിവ് ഹാജരാക്കിയില്ല;വി ഡി സതീശന് എതിരെ സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Published

on

By

തിരുവനന്തപുരം;സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍150 കോടി കോഴ കൈപ്പറ്റിയതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജ്ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

ആരോപണം സംബന്ധിച്ച് തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറാണ് നിയമസഭയില്‍ ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

1 / 1

Continue Reading

Latest news

കോതമംഗലം കരങ്ങഴയിൽ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി

Published

on

By

കോതമംഗലം: കരിങ്ങഴ കോമത്ത് അഗസ്റ്റ്യന്‍ (75)ആണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുമൂറ്റത്തെ കിണറ്റില്‍ വീണത്. ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉണ്ടായിരുന്നു.

കോതമംഗലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സിപി ജോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ആളെ കരയ്‌ക്കെത്തിച്ചു.

കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കിണറില്‍ അകപ്പെട്ട അഗസ്റ്റിന്‍ മോട്ടോറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഹോസില്‍ പിടിച്ചു കിന്നതാണ് രക്ഷയായത്.

1 / 1

Continue Reading

Latest news

സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ വില അറിയാം

Published

on

By

കോച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് തന്നെ. ഇന്ന് ഗ്രാമിന് 6,795 രൂപയും  പവന് വില 54,360 രൂപയിൽ തന്നെ നിൽക്കുന്നു. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് വില 5,690 രൂപയാണ്.

പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നതിനോടൊപ്പം  അന്താരാഷ്ട്ര സ്വർണ്ണവില 2,387ലും ഡോളർ വിനിമയ നിരക്കിൽ 83.53 ലുമാണ്.

ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപയാണ് ഇപ്പോൾ നൽകൊണ്ടത്.

1 / 1

Continue Reading

Trending

error: