Connect with us

Politics

വോട്ടർമാർ ഭീതിയിൽ,വീഡിയോ ചിത്രീകരണമില്ല ; സഹകരണ സംഘം തിരഞ്ഞെടുപ്പ് കോടതി നിർദ്ദേശം ലംഘിച്ചെന്ന് യൂഡിഎഫ്

Published

on

കൊച്ചി;കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കോടതി നിർദ്ദേശം അവഗണിച്ചെന്ന് യൂ ഡി എഫ്.ഇന്നാണ് തിരഞ്ഞെടുപ്പ്.

വോട്ടർമാർക്ക് നിർഭയമായി വോട്ട് ചെയ്യുന്നതിന് പോലീസ് സംരക്ഷണം ഒരുക്കേണ്ടിയിരുന്നെന്നും പോളിംഗ് ബൂത്തിന് സമീപത്തുള്ള എല്ലാവരുടെയും പ്രവർത്തനങ്ങളും നീക്കങ്ങളും വീഡിയോയിൽ പകർത്തി ഹൈകോടതിയിൽ സമർപ്പിക്കേണ്ടതായിരുന്നെന്നും ഇത് നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ലന്നുമാണ് യൂഡിഎഫ് നേതാക്കളുടെ ആരോപണം.

സി പി എം ഏരിയ സെക്രട്ടറിയുടെയും മുൻ ഏരിയ സെക്രട്ടറിയുടെയും നേതൃത്വത്തിൽ ഒരുവിഭാഗം വോട്ടർമാരെ ഭീക്ഷണിപ്പെടുത്തുകയും അവരുടെ കൈകളിൽ ഉള്ള സ്ലീപ്പ് വാങ്ങി കീറി കളയുകയും ചെയ്യുന്ന ഗുരതരമായ നിയമ ലംഘനം പോലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവർ നിസംഗരായി നോക്കി നിൽക്കുകയായിരുന്നെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ഹൈകോടതി ഉത്തരവിന്റെ നഗ്‌നമായ ലംഘനവും നിയമ വാഴ്ചക്ക് എതിരായ നടപടികളുമാണ് തിരഞ്ഞെടുപ്പ് സ്ഥലത്ത് കാണാനായതെന്നും ഭരണ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിരിയ്ക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.ഇത് സംബന്ധിച്ച് പോലീസിലും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകുമെന്ന് യൂഡിഎഫ് നേതൃത്വം അറിയിച്ചു.

Local News

സേവന വേതന വ്യവസ്ഥകൾ പുതുക്കിയില്ല;സിഐടിയു തൊഴിലാളികൾ ധർണ നടത്തി

Published

on

By

കോതമംഗലം: സേവന വേതന വ്യവസ്ഥകൾ പുതുക്കാത്തതിൽ പ്രതിഷേധിച്ച് തങ്കളം ഇൻഡസ് മോട്ടേഴ്‌സിൽ സിഐടിയു തൊഴിലാളികൾ ധർണ നടത്തി .

കേരള അംഗീകൃത സെയിൽസ് ആൻറ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ(സി ഐ ടി യു)വിന്റെ നേതൃത്വത്തിലായിരുന്നു ധർണ്ണ.

സിഐടിയു കോതമംഗലം ഏരിയ സെക്രട്ടറി സിപിഎസ് ബാലൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രിസിഡന്റ് പി അജീഷ് അധ്യക്ഷനായി.

 

 

Continue Reading

Latest news

പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടിൽ കെട്ടി സമരം;ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചെന്നും നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമെന്നും ആരോപണം

Published

on

By

 

കോതമംഗലം;പല്ലാരിമംഗലം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചെന്നും പാർട്ടിക്കാർക്ക് വിഴിവിട്ട് ആനുകൂല്യങ്ങൾ നൽകുന്നു എന്നും ഇത് ചോദ്യം ചെയ്യാൻ ആരും ഇല്ലാത്ത അവസ്ഥയാണ നിലവിലുള്ളതെന്നും ജനകീയ സമരസമതി.

പ്രതിഷേധത്തിന്റെ ആദ്യ നടപടി എന്ന നിലയിൽ നാളെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുടിൽ കെട്ടി സമരം നടത്തുമെന്നും പ്രശ്‌നത്തിന് പരിഹാരമായില്ലങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.കുടിൽ കെട്ടി സമരം നാളെ രാവിലെ 10-ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എൻ.കെ. നാസർ ഉത് ഘാടനം ചെയ്യും.

17 മാസങ്ങൾ പിന്നിട്ട എൽഡിഎഫ് ഭരണസമിതിയിലെ തമ്മിലടിയും സർക്കാർ നിയമങ്ങൾ കാറ്റിൽപറത്തി പൊതു ജനങ്ങളിൽ നിന്നും അധിക ഫീസുകൾ ഈടാക്കുന്നുണ്ട്. സർവ്വ മേഖലയിലും അഴിമതി പ്രകടമാണ്.ലൈഫ് ഭവന പദ്ധതി നടപ്പിലാക്കുന്നതിലുള്ള കാലതാമസം വീടില്ലാത്ത സാധരണക്കാരെ വല്ലാതെ വിഷമിപ്പിയ്ക്കുന്നുണ്ട്.

സ്വജന പക്ഷപാതം അവസാനിപ്പിക്കുക ,രാഷ്ട്രീയ-വ്യക്തി താൽപ്ര്യങ്ങൾ മാത്രം കണക്കിലെടുത്ത് വിഭാനം ചെയ്ത പദ്ധതികൾ ഉപേക്ഷിക്കുക,നിർമാണ പ്രവർത്തനങ്ങളിലെ ക്രമക്കേട് പരിശോധിച്ച് ,കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കുക,ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾ പലവട്ടം ഉന്നയിച്ചിട്ടും പരിഗണിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പഞ്ചായത്ത് ഭരണസമതിയോ തയ്യാറായിട്ടില്ല.

അഴിമതി വിരന്മാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക,സൂപ്പർ പ്രസിഡന്റ് ഭരണം അവസാനിപ്പിക്കുക,ആശ്രയ കിറ്റിലെ തിരിമറി അന്വേഷിക്കുക,ജോലിയെടു
ക്കാത്ത താത്കാലിക ജീവനക്കാർക്ക് പാർട്ടി ഫണ്ടിലേക്ക് കോഴ വാങ്ങി ശമ്പളം നൽകിയതിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക തുടങ്ങി തങ്ങൾ ഉന്നയിച്ചിട്ടുള്ള ഗൗരവമേറയ ആവശ്യങ്ങളിൽ അന്വേഷണം നടത്തുന്നതിനും നടപടി സ്വീകരിയ്ക്കുന്നതിനും ഉത്തരവിദ്വപ്പെട്ടവർ തയ്യാറാവണം.ഭാരവാഹികൾ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ ജനകീയ സമരസമിതി നേതാക്കളായ ജലീൽ പുല്ലാരി, കെ.എം ഇഖ്ബാൽ, അലി അൾട്ടിമ, ബാവ മുറിയോടിയിൽ, റെഷീദ് പെരുമ്പിച്ചാലി എന്നിവർ പങ്കെടുത്തു.

 

 

Continue Reading

Latest news

ക്യാപ്റ്റന്റെ മോഹം പൊളിച്ചടുക്കി ഉമ തോമസ്;ഭൂരിപക്ഷം 25,015,വിജയം പിടിക്ക് സമർപ്പിക്കുന്നെന്ന് ഉമ

Published

on

By

കൊച്ചി;തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് മിന്നും വിജയം.25,016 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് വിജയം സ്വന്തമാക്കിയത്.

മണ്ഡലത്തിന്റെ ചരത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ഉമ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്. 2011-ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു.

2021ൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു.100 സീറ്റെന്ന എൽഡിഎഫ് മോഹമാണ് ഉമ തോമസ് പൊളിച്ചടുക്കിയത്.

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്നാണ സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന്റെ പ്രതികരണം.ഇങ്ങനെ ഒരു ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എൻ. മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉമയുടെ മുന്നേറ്റം ഭരണത്തിനെതിരായി വിലയിരുത്തലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.എൽഡിഎഫിന്റെ വിഭാഗീയത രാഷ്ട്രീയത്തിന് എതിരായ വിലയിരുത്തലെന്നാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരുന്നു.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: