M4 Malayalam
Connect with us

Latest news

തിരഞ്ഞെടുപ്പ് അടുക്കുന്നു : കുറ്റകൃത്യങ്ങക്ക് തടയിടാൻ എക്‌സൈസ് കൺട്രോൾ റൂം സജ്ജം

Published

on

ലോക് സഭാ തിരഞ്ഞെടുപ്പിന് അടുക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ മദ്യം, മയക്കുമരുന്ന് ഇവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പൂർണ്ണമായും തടയുന്നതിന് ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ കൺട്രോൾ റൂം തുറന്നു. എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും.
വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയ കാര്യങ്ങളുമായി ജനങ്ങൾക്ക് ലഭ്യമാകുന്ന വിവരങ്ങൾ ടോൾ ഫ്രീ നമ്പറുകളിൽ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയോഗിച്ചിട്ടുള്ളതായി ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലെ ഫോൺ നമ്പറുകൾ

ജില്ലാതല എക്‌സൈസ് കൺട്രോൾ റൂം- ടോൾ ഫ്രീ നമ്പർ: 18004253415, ഹോട്ട് ലൈൻ നമ്പർ: 155358
അസി. എക്‌സൈസ് കമ്മീഷണർ(എൻഫോഴ്സ്‌മെന്റ്), ഇടുക്കി: 04862232469, 9496002866
സ്‌പെഷ്യൽ സ്‌ക്വാഡ് ഇടുക്കി: 04862 232469, 9400069532,9400069533
നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, അടിമാലി: 04864 225782, 9400069534
എക്‌സൈസ് സർക്കിൾ ഓഫീസ് തൊടുപുഴ:04862 223147, 9400069530
എക്‌സൈസ് സർക്കിൾ ഓഫീസ് പീരുമേട് : 04869 232018,9400069526
എക്‌സൈസ് സർക്കിൾ ഓഫീസ് മൂന്നാർ: 04864 278356, 9400069524
എക്‌സൈസ് സർക്കിൾ ഓഫീസ് ഉടുമ്പൻചോല: 04868 233247, 9400069528
എക്‌സൈസ് സർക്കിൾ ഓഫീസ് ഇടുക്കി: 04868 275567, 9446283186
എക്‌സൈസ് റെയിഞ്ച് ഓഫീസ്, തൊടുപുഴ: 04862 228544, 9400069544
എക്‌സൈസ് റെയിഞ്ച് ഓഫീസ്, മൂലമറ്റം: 04862 276566, 9400069543
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ദേവികുളം: 04865 230806, 9400069536
എക്‌സൈസ് റെയിഞ്ച് ഓഫീസ്, കട്ടപ്പന: 04868 274465, 9400069540
എക്‌സൈസ് റെയിഞ്ച് ഓഫീസ്, വണ്ടിപ്പെരിയാർ: 04869 253173, 9400069541
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഉടുമ്പൻചോല: 04868 234280, 9400069539
എക്‌സൈസ് റെയിഞ്ച് ഓഫീസ്, പീരുമേട്: 04869 233028, 9400069545
എക്‌സൈസ് റെയിഞ്ച് ഓഫീസ്, അടിമാലി: 04864 225118,9400069538
എക്‌സൈസ് റെയിഞ്ച് ഓഫീസ്, തങ്കമണി: 04868 275968, 9400069542
എക്‌സൈസ് റെയിഞ്ച് ഓഫീസ്, മറയൂർ: 04865 252526, 9400069537
എക്‌സൈസ് ചെക്ക് പോസ്റ്റ്, കുമളി: 04869 223458, 9400069546
എക്‌സൈസ് ചെക്ക് പോസ്റ്റ്, ബോഡിമെട്ട്: 04868 220350, 9496499360
എക്‌സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട് : 04868 279102, 9400069548
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ഇടുക്കി, തൊടുപുഴ: 04862 222493, 9447178058.

1 / 1

Latest news

16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

Published

on

By

തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.

1 / 1

Continue Reading

Latest news

സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി

Published

on

By

കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.

അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പോലീസിൽ ഏൽപ്പിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.

ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

1 / 1

Continue Reading

Latest news

മലേഷ്യ കോഴിക്കോട് സർവീസ്: ബുക്കിങ്ങിന് തുടക്കമായി

Published

on

By

കോഴിക്കോട്: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചതായി എയർ ഏഷ്യ.ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിക്കുബോൾ ചൊവ്വ, വ്യാഴം, ശെനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുദ്ധൻ,വെള്ളി, നായർ ദിവസങ്ങളിൽ ക്വാലലംപുരിലേക്കും 3 സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.

ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5,500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5,900 രൂപയുമാണ് എയർ ഇന്ത്യ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്വാലലംപുരിൽ നിന്നും രാത്രി 9.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25നാണ് കോഴിക്കോടെത്തുക. പുലർച്ചെ 12.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7ന് ക്വാലലംപുരിലെത്തിച്ചേരും .

നിലവിലെ യാത്രക്കാരുടെ ആവശ്യനുസരണം ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണ് എയർ ഏഷ്യ തീരുമാനിച്ചിരിക്കുന്നത്. മലബാറിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരുന്ന പ്രവാസികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

1 / 1

Continue Reading

Latest news

മുളകുപൊടിയെറിഞ്ഞു: പിന്നാലെ കുത്തിവീഴ്ത്തി , കാപ്പ ചുമത്താൻ ശ്രമിച്ച പ്രതി മരിച്ചു

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാപ്പ ചുമത്താൻ നടപടികൾ സ്വികരിച്ച് വരുകയായിരുനെന്നും പോലീസ് അറിയിച്ചു.ലഹരിയിലായിരുന്ന ഇയാൾ സമീപമുണ്ടായിരുന്ന പ്രേദേശവാസിയെ മുളകുപൊടിയറിഞ്ഞ ശേഷം കുത്തി വീഴ്ത്തുകയായിരുന്നു.

ഈ സമയം ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനും വഴി തെളിച്ചു.ഇതിനിടയിൽ നിസാമുദ്ദിന് പരിക്കേറ്റിരുന്നു.പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Latest news

അമ്മയുടെയും മകളുടെയും മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി

Published

on

By

കണ്ണൂർ: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.സുവിഷത്തിൽ സുനന്ദ വി.ഷേണായി(78), മകൾ ദീപ വി.ഷേണായി(44) എന്നിവരാണ് കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിന് സമീപവും ദീപയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്. മരിച്ചവർ മംഗലാപുരം സ്വേദേശികളാണെന്നും പത്ത് വർഷമായി ഇവിടെയായിരുന്നു താമാസമെന്നുമാണ് പരിസരവാസികൾ പറയുന്നത്.

ദീപ അവിവാഹിതയാണ്.പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടിയ്ക്കൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക്  മാറ്റി.

 

1 / 1

Continue Reading

Trending

error: