Connect with us

Uncategorized

ഉറ്റവര്‍ രക്തംവാര്‍ന്ന് പിടയുന്നു,തൊട്ടടുത്ത് തോക്കുമായി മകനും ; ഞെട്ടല്‍ വിട്ടുമാറാതെ വൃദ്ധ ദമ്പതികള്‍

Published

on

കാഞ്ഞിരപ്പള്ളി;വെടിയൊച്ച കേട്ട്  ഓടിയെത്തിയ പ്പോൾ വൃദ്ധ ദമ്പതികൾ കണ്ടത്  ഭീകര ദൃശ്യം. അലറിക്കരഞ്ഞ്, പറ്റാവുന്നത്ര വേഗത്തില്‍ അവിടെ നിന്നും മാറി.

മുറിയില്‍ രണ്ടുപേര്‍ രക്തം ചീറ്റി പിടയുന്നു.ഒരാള്‍ വൃദ്ധയുടെ മകനും മറ്റെയാള്‍ സഹോദരനും. സമീപത്ത്  കലി പൂണ്ട് തോക്കുമായി നിന്നിരുന്നത് ഇവരുടെ മറ്റൊരു മകനും.ആ കാഴ്ച ഏല്‍പ്പിച്ച മാനസീക ആഘാതത്തില്‍ കാഞ്ഞിരപ്പിള്ളി മണ്ണാറക്കയം കരിമ്പനയ്ക്കൽ കുര്യനും (84) റോസ് കുര്യനും(75) ഇപ്പോഴും മുക്തരായിട്ടില്ല.

ഇവരുടെ മക്കളായ രഞ്ജു കുര്യനും(50),ജോര്‍ജ് കുര്യനും 52) തമ്മില്‍ സ്വത്തിനെചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.ഇവര്‍ തമ്മില്‍ സംസാരിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല.ഇതെത്തുടര്‍ന്നാണ് മധ്യസ്ഥ സംഭാഷണത്തിനായി ഇവരുടെ മാത്യസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ കുടുംബ വീട്ടിലെത്തുന്നത്.

മൂവരും ഒരു മിച്ചാണ് ചര്‍ച്ചയ്ക്കിരുന്നത്.സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ തന്റെ വഴിയ്ക്ക് വരുന്നില്ലന്ന് കണ്ടപ്പോള്‍ ജോര്‍ജ്ജ് കൈയ്യിലിരുന്ന തോക്കെടുത്ത് സഹോദരനെ വെടിവച്ചിടുകയായിരുന്നു.തടസം നില്‍ക്കാനെത്തിയ അമ്മാവന് നേരെയും കാഞ്ചി വലിച്ചു.

രഞ്ജു സംഭവസ്ഥലത്തും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികത്സയിലായിരുന്ന മാത്യു ഇന്ന് പുലര്‍ച്ചെ 12.30 തോടെയുമാണ് മരണപ്പെട്ടത്. ഇന്നലെ  വൈകിട്ട് 4 നായിരുന്നു നാടിനെ നടുക്കിയ സംഭവം.ജോര്‍ജ് കുര്യനെ (52) അറസ്റ്റ് ചെയ്തു.

കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു ജോര്‍ജ് കുര്യന്‍.കഴിഞ്ഞ ദിവസം കുടുംബവക സ്ഥലത്തില്‍നിന്നും രണ്ടര ഏക്കര്‍ പിതാവ് ജോര്‍ജ്ജിന് എഴുതി നല്‍കിയിരുന്നു.ഈ സ്ഥലത്ത് വീടുകള്‍ നിര്‍മിച്ച് വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധത.ഇതെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.

വെടിവയ്പിന് മുമ്പ് മുറിയില്‍ മല്‍പിടിത്തം നടന്നതായി പൊലീസ് സംശയിക്കുന്നു.ജോര്‍ജ് കുര്യന്റെ ഷര്‍ട്ടിലും ചോര പുരണ്ടിരുന്നു.പൊലീസ് എത്തിയപ്പോള്‍ രക്തം പുരണ്ട ഷര്‍ട്ടുമായി ജോര്‍ജ് വീട്ടിനുള്ളിലെ കസേരയില്‍ ഇരിക്കുകയായിരുന്നു.

സ്വത്തു വിറ്റതിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ 3 ദിവസം മുന്‍പ് എറണാകുളത്ത് നിന്നെത്തിയ ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു.

സഹോദരങ്ങള്‍ പരസ്പരം സംസാരിച്ചിട്ടും തര്‍ക്കത്തിനു പരിഹാരം കാണാന്‍ കഴിയാതെ വന്നതോടെയാണ് മാതൃസഹോദരന്‍ മാത്യു സ്‌കറിയ മധ്യസ്ഥതയ്ക്കായി എത്തിയത്.

ജോര്‍ജ് കുര്യന്‍ ഉപയോഗിച്ച റിവോള്‍വറില്‍നിന്നു 4 വെടി ഉതിര്‍ത്തതായി പൊലീസ് കണ്ടെത്തി.രണ്ടെണ്ണം രഞ്ജുവിന്റെയും രണ്ടെണ്ണം മാത്യു സ്‌കറിയയുടെയും ശരീരത്തില്‍ തുളഞ്ഞു കയറിയിരുന്നു.

മുന്‍പു കുടുംബവീട്ടില്‍ താമസിച്ചിരുന്ന രഞ്ജു മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് ഊട്ടിയിലാണ് ഇപ്പോള്‍ താമസം.മാതാപിതാക്കളാണപ്പോള്‍ കുടുംബവീട്ടിലുള്ളത്.
വീട്ടിലെ മുറിയില്‍ നടന്ന സംഭാഷണത്തിനിടെ രഞ്ജുവും ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടായി.

തുടര്‍ന്നു ജോര്‍ജ് കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ചു രഞ്ജുവിനെ നേരെ വെടിയുതിര്‍ത്തെന്നും തലയില്‍ വെടിയേറ്റ രഞ്ജു താമസിയാതെ മരിച്ചെന്നുമാണ് പൊലീസ് നിഗമനം.

മാത്യു സ്‌കറിയയുടെ തലയിലും നെഞ്ചിലും വെടിയേറ്റിരുന്നു.തലയില്‍ ഒരു ബുള്ളറ്റ് തുളച്ചു കയറി പുറത്തുപോയതു പോലെ മുറിവും കാണപ്പെട്ടു.പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്. ലൈസന്‍സ് ഉള്ള തോക്കാണ് ജോര്‍ജ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.

Uncategorized

ബൈക്കിൽ തട്ടിയിട്ടും നിർത്തിയില്ല,പിൻ തുടർന്ന് പിടികൂടിയപ്പോൾ ഭിന്നലിംഗക്കാരുടെ വിളയാട്ടം;ഡ്രൈവർ അറസ്റ്റിൽ

Published

on

By

കോതമംഗലം;ബൈക്കിൽ ഇടിച്ചശേഷം നിർത്താതെ പോയ ടെമ്പോട്രാവലർ കാർ യാത്രക്കാർ പിൻതുടർന്ന് പിടികൂടി.പിന്നാലെ ദേശീയപാതയിൽ ഭിന്നലിംഗക്കാരുടെ വിളയാട്ടം.ഡ്രൈവർ അറസ്റ്റിൽ.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ കവളങ്ങാട് മങ്ങാട്ട് പടിയിലാണ് സംഭവം.ടെമ്പോട്രവലർ ഡ്രൈവർ ചെന്നൈ സ്വദേശീ ചിരംജീവിയെ സംഭവവുമായി ബന്ധപ്പെട്ട് ഊന്നുകൽ പോലീസ് അറസ്റ്റുചെയ്തു.ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോട്രാവലർ കളങ്ങാടിന് സമീപം ബൈക്കിൽ തട്ടുകയും നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചതിനെത്തുടർന്ന് പാതവക്കിലെ ടെലിഫോൺ പോസ്റ്റ് മറിഞ്ഞുവീഴുകയും ചെയ്തിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും ടെമ്പോട്രാവലർ നിർത്തതെ ഡ്രൈവർ മുന്നോട്ടുപോകുകയായിരുന്നു.ഇത് ഇതുവഴി എത്തിയ കാർ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയും അവർ പിൻതുടർന്നെത്തി ടെമ്പോട്രാവലർ തടഞ്ഞിടുകയുമായിരുന്നു.

ട്രാവലറിൽ യാത്ര ചെയ്തിരുന്ന ഭിന്നലിംഗക്കാർ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെ ഒച്ചപ്പാടായി.ഇതിനിടയിൽ സംഭവമറിഞ്ഞ് നാട്ടുകാരും ഓടിക്കൂടി.രക്ഷപെടാൻ മാർഗ്ഗമില്ലന്ന് കണ്ടതോടെ നാട്ടുകാരെയും കാർയാത്രക്കാരെയും ഭീഷിണിപ്പെടുത്തി പിൻതിരിപ്പിക്കാനായി ഭന്നലിംഗക്കാരുടെ ശ്രമം.

ഇത് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത തടസ്സിനും കാരണമായി.വിവരം അറിഞ്ഞ് താമസിയാതെ ഊന്നുകൽ പോലീസ് സ്ഥലത്തെത്തി.വാഹനം സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചതോടെ ഭിന്നലിംഗക്കാർ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ് കാര്യമാക്കിയില്ല.

വാഹനം സ്‌റ്റേഷനിൽ എത്തിച്ച്,രേഖകൾ പിരിശോധിച്ചു.തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബൈക്ക് യാത്രക്കാരൻ കൂവള്ളൂർ നെല്ലിമറ്റത്തിൽ ജമാലിന്റെ മൊഴിപ്രകാരം ട്രൈവർക്കെതിരെ കേസെടുക്കുകയായിരുന്നു.

ചെന്നൈയിൽ നിന്നും 23 -ന് കേരളത്തിലെത്തി, ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.വാഹനം കസ്റ്റഡിയിൽ എടുത്തതിനാൽ ഇവർക്ക് യാത്ര തുടരാൻ പോലീസ് തന്നെ ആവശ്യമായ സഹായങ്ങൾ ഏർപ്പാടാക്കി.യാത്ര സംഘം മറ്റൊരുവാഹനത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ചെന്നൈയ്ക്ക് തിരിച്ചു.

 

Continue Reading

Uncategorized

പിടിവീണപ്പോൾ നിലവിളി, എംഡിഎംഎ ശ്വാസം മുട്ടിനുള്ള മരുന്നെന്നും ; ചിരിക്കാൻ വകയൊരുക്കി തങ്കളത്ത് എക്‌സൈസിന്റെ കഞ്ചാവ് വേട്ട

Published

on

By

 

കോതമംഗലം;പിടിവീണപ്പോൾ ഏങ്ങലടിച്ച് നിലവിളി,എംഡിഎംഎ കണ്ടെടുത്തപ്പോൾ ശ്വാസംമുട്ടിനുള്ള മരുന്നെന്നും പറഞ്ഞ് തടിതപ്പാൻ ശ്രമം.കാണികൾക്ക് ചിരിക്കാൻ വകയൊരുക്കി എക്‌സൈസിന്റെ കഞ്ചാവ് വേട്ട.

ഇന്ന് ഉച്ചയോടെ കോതമംഗലം തങ്കളം ബസ്റ്റാന്റിൽ ഏക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടന്ന് കഞ്ചാവ് വേട്ടയാണ് ഓടിക്കൂടിയ നാട്ടുകാർക്ക് ചിരിയ്ക്കാനുള്ള വക സമ്മാനിച്ചത്.ആലുവ എടത്തല സ്വദേശി എട്ടാടൻ വീട്ടിൽ മമ്മു എന്ന് വിളിക്കുന്ന ഷാനവാസിനെ(31)യാണ് കഞ്ചാവ് കടത്തിയ സംഭവത്തിൽ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

കസ്റ്റഡിയിൽ ആയപ്പോൾ മുതൽ ഷാനവാസ് കൊച്ചു കുട്ടികളെപ്പോലെ ഏങ്ങലടിച്ച് കരയാൻ തുടങ്ങിയിരുന്നു. കരിച്ചിലിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കും ഷാനവാസ് മറുപിടി നൽകിയത്

നാട്ടുകാർ നോക്കി നിൽക്കെയാണ് ഉദ്യോഗസ്ഥർ ഇയാളുടെ വസ്ത്രങ്ങളുടെ പോക്കറ്റുകൾ പരിശോധിച്ചത്.എം ഡി എം എ യും,ഗുളിക രൂപത്തിലുള്ള മയക്കുമരുന്നുകളും കണ്ടെടുത്തപ്പോൾ ശ്വാസം മുട്ടിന് കഴിക്കുന്ന മരുന്നാണെന്നായിരുന്നു ഷാനവാസിന്റെ മറുപിടി.ഇത് കേട്ട് ചുറ്റും നിന്ന നാട്ടുകാർ ചിരിച്ചപ്പോൾ ഉച്ചത്തിലുള്ള കരച്ചിലായിരുന്നു ഷാനവാസിന്റെ പ്രതികരണം.

ബൈക്കിൽ കടത്തുകയായിരുന്നരണ്ടര കിലോ കഞ്ചാവാണ് എക്‌സ്‌സൈസ് സംഘം പിടികൂടിയത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി 40 കിലോയോളം കഞ്ചാവ് താൻ കോതമംഗലത്തും പരിസരപ്രദേശത്തും വിതരണം ചെയ്തതാതായി ചോദ്യം ചെയ്യലിൽ ഷാനവാസ് സമ്മതിച്ചെന്ന് എക്‌സൈസ് അധികൃതർ അറയിച്ചു.കാക്കനാട് ഭാഗത്ത് നിന്നാണ് ഇയാൾ കഞ്ചാവുമായി കോതമംഗലത്തെത്തിയിരുന്നത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്,തങ്കളം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വാഹന പരിശോധന നടത്തിയാണ് കഞ്ചാവുമായി ബൈക്കിൽ വരികയായിരുന്ന ഷാനവാസിനെ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചത്.

കഞ്ചാവ് അടിമാലി സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന്് ഷാനവാസ് വെളിപ്പെടുത്തിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം മനസ്സിലാക്കി ഇയാൾ കടന്നുകളഞ്ഞെന്നും രക്ഷപെട്ട ആളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ജോസ് പ്രതാപിന് പുറമെ പ്രിവന്റീവ് ഓഫീസർമാരായ കെ. എ . നിയാസ്, എ. ഇ. സിദ്ദിഖ് സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ് ടി.കെ., ബിജു പി.വി , കെ.സി. എൽദോ , ഉമ്മർ പി ഇ സുനിൽ പി എസ് എന്നിവരും വാഹന പരിശാധനയിൽ പങ്കാളികളായി.

 

Continue Reading

Uncategorized

ചെറുവട്ടൂർ സ്‌കൂളിന് മികച്ചവിജയം ; ഷബനാസും ഷംനാസും ഷഹനാസും മിന്നും താരങ്ങൾ

Published

on

By

കോതമംഗലം;പ്ലസ് ടു പരീക്ഷ ഫലം പുറത്തുവന്നപ്പോൾ ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെന്റി സ്‌കൂളിനും അഭിമാന നേട്ടം. 19 വിദ്യാർത്ഥികൾ എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയാണ് വിജയിച്ചത്.പരീക്ഷ എഴുതി 162 പേരിൽ 144 പേർ വിജയിച്ച് ഉപരിപഠനത്തിന് അർഹരായി.

സയൻസ് വിഭാഗത്തിൽ 92% വിജയവും ഹൂമാൻറീറ്റീസ് വിഭാഗം 84% വിജയവും സ്വന്തമാക്കി.സയൻസ് വിഭാഗത്തിൽ 15 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ ഹൂമാൻറിറ്റീസ് വിഭാഗത്തിൽ 4 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.

കോവിഡ് മഹാമാരിക്ക് ശേഷം നടന്ന പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ തന്നെ വിജയ ശതമാനം കഴിഞ്ഞ വർഷത്തേതിൽ നിന്നും കുറഞ്ഞിരുന്നു.മുൻ വർഷങ്ങളിൽ ലഭ്യമായിരുന്ന വിവിധ ഗ്രേസ് മാർക്കുകൾ ഈവർഷം നൽകാതിരുന്നത് വിജയശതമാനം കുറയാൻ ഇടയാക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലും പരീക്ഷ എഴുതിയ 162 പേരിൽ 144 വിദ്യാർത്ഥികൾ വിജയിച്ച് ,നാടിന് തന്നെ അഭിമായി മാറിയിരിയ്ക്കുകയാണെന്നും ഇതിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും സ്‌ക്കൂൾ പ്രിൻസിപ്പാൽ എ നൗഫൽ അറിയിച്ചു.

പരീക്ഷഫലം ചെറുവട്ടൂർ കാട്ടാംകുഴി കുടുംബത്തിൽ മൂന്നുവിജയികളെയാണ് സമ്മാനിച്ചിട്ടുള്ളത്. അബൂബക്കർ- സീന ദമ്പതികളുടെ മക്കളായാ ഷബനാസും ഷംനാസും ഷഹനാസുമാണ് പരീക്ഷയിൽ മികച്ച് വിജയം നേടി കുടുംബത്തിനും നാടിനും അഭിമായിമാറിയിട്ടുള്ളത്.

സയൻസ് വിഭാഗത്തിൽ ഷബനാസ് ഫുൾ വിഷയങ്ങൾക്ക് എ പ്ലസ് സ്വന്തമാക്കിയപ്പോൾ ഷംനാസിന് നാല് വിഷയങ്ങളിൽ എ പ്ലസും,രണ്ട് വിഷയങ്ങളിൽ എയും സ്വന്തമാക്കി.

ഷഹനാസിന് രണ്ട് വിഷയങ്ങൾക്ക് എ പ്ലസും,മൂന്ന് വിഷയങ്ങൾക്ക് എ യും ഒരു വിഷയത്തിന് ബി പ്ലസുമാണുളളത്.ഒന്ന് മുതൽ പ്ലസ് ടു വരെ ഒരേ ക്ലാസിൽ പഠിച്ച മൂന്ന് പേരും ബി സി എ കോഴ്‌സ് എടുത്ത് ഉപരി പഠനം ഒന്നിച്ച് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.

 

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: