Connect with us

News

ദൃഡനിശ്ചയം കരുത്തായി;മോളി സ്വന്തമാക്കിയത് തിളക്കാമാർന്ന വിജയം

Published

on

കോതമംഗലം; വന്യമൃഗങ്ങളോടും അസുഖങ്ങളോടും പടവെട്ടി മോളി മണ്ണിൽ വിളയിച്ചത് നൂറമേനി.

വന്യമൃഗശല്യം കൊണ്ടു പൊറുതി മുട്ടി കോട്ടപ്പടിയിൽ കർഷകർ കൃഷി ഉപേക്ഷിക്കുന്ന കാലഘട്ടത്തിലാണ് കോട്ടപ്പടി കുറുവാനപ്പാറ പൈനേടുത്ത് വീട്ടിൽ മോളി കർമ്മപഥത്തിൽ വേറിട്ട നേട്ടം സ്വന്തമാക്കിയത്.

കാട്ടാനകളും കാട്ടുപന്നിയും പുലിയും ഉൾപ്പെടെ വിഹരിക്കുന്ന വനാതിർത്തിയിലെ ഒരു ഏക്കറിലാണ് മോളി പൊന്നുവിളയിച്ചത്. ഇഞ്ചി, മഞ്ഞൾ, കപ്പ,വാഴ, ചേമ്പ് തുടങ്ങിയവയായിരുന്നു കൃഷി.

തന്റെ നേട്ടത്തിനുപിന്നിൽ കണ്ണീരിന്റെ നനവും ഉണ്ടെന്ന് മോളി പറയുന്നു.അർബ്ബുദ രോഗബാധിതയായ മോളിയ്ക്ക് ഇതിനകം ഒരു ശസ്ത്രക്രിയയും എട്ട് കീമോതെറാപ്പിയും നടത്തിയിട്ടുണ്ട്്.അതിജീവനത്തിന് ആശ്രയം കൃഷി മാത്രമാണെന്ന തിരച്ചറിവിൽ , അവശതകൾ വകവയ്ക്കാതെ 55 കാരിയായ മോളി മണ്ണിൽ പണിയെടുക്കാൻ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു.

നാളിതുവരെയായിട്ടും തന്റെ വിളകൾ വന്യമൃഗങ്ങൾ നശിപ്പിച്ചിട്ടില്ല എന്നത് ഭാഗ്യമായിട്ടാണ് മോളി കരുതുന്നത്.ഭർത്താവ് ഡേവിഡ് മരിച്ചതോടെ മകളുടെ വിദ്യാഭ്യാസ
വും കുടുംബത്തിലെ ബാധ്യതകളും മോളിയുടെ ചുമലിലായി.പിന്നാലെ അർബുദവും പിടിപെട്ടു.ഇതോടെ ചികത്സയ്ക്കും കൂടി പണം കണ്ടെത്തേണ്ട ഗതികേടിലാണിപ്പോൾ ഈ വീട്ടമ്മ

പറമ്പിൽ കയറുന്ന കാട്ടാനക്കൂട്ടം ഉൾപ്പെടെയുണ്ട വന്യമൃഗങ്ങളെ ടോർച്ചടിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയും വിരട്ടി ഓടിക്കും.സഹായത്തിനായി മോളിക്ക് ഒരു നായക്കുട്ടിയും ഉണ്ട്.

എന്ത് പ്രതിസന്ധിയുണ്ടായാലും കൃഷി ഉപേക്ഷിക്കാൻ തയ്യാറല്ല എന്നാണ് മോളിയുടെ നിലപാട്.കടുത്ത പ്രതിസന്ധിയിലും തളരാതെ കൃഷിയെ സ്‌നേഹിയ്ക്കുന്ന ഈ കർഷകയുടെ ദൃഡനിശ്ചയം കർഷക സമൂഹത്തിന് തന്നെ മാത്യകയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

 

Latest news

യാത്രക്കാരുടെ സംതൃപ്തി സർവേയിൽ സിയാലിന് ചരിത്ര നേട്ടം

Published

on

By

നെടുമ്പാശേരി;കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചു.

ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്‌കോർ നേടി, അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.

വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സർവ്വേ നടത്തിയത്.

വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ.എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സർവേയാണിത്.

5 പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്ത്.എയർപോർട്ട് ശുചിത്വം,സുരക്ഷ സംവിധാനങ്ങൾ,വാഷ്റൂം-ടോയ്ലറ്റുകളുടെ ലഭ്യത,ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം,എയർപോർട്ടിൽ എത്താനുള്ള മാർഗ്ഗം തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങൾ.

സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്ക് ലഭിക്കാൻ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

 

Continue Reading

Latest news

നെല്ലിക്കുഴി കവർച്ച;ഷാജഹാൻ പടിയിൽ,കൃത്യം നടത്തിയത് കണ്ണൂർ ജിയിലിൽ നിന്നും മോചിതനായതിന് പിന്നാലെ

Published

on

By

കോതമംഗലം;സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ.

ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം കവർന്ന് രക്ഷപെടുകയായിരുന്നു.

പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് പെരുമ്പാവൂരിൽ നിന്നും ഷാജഹാൻ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിൽ ഇയാൾ പ്രതിയാണ്.

മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഷാജഹാൻ കഴിഞ്ഞ മാസം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിരുന്നു.ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ നെല്ലിക്കുഴിയിൽ കവർച്ച നടത്തിയത്.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ അനീഷ് ജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എ.എസ്.ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Continue Reading

Latest news

ലൈല മരണപ്പെട്ടത് വിഷബാധ മൂലം ; അലിമുത്തിന്റെ മൊഴിയിൽ പൊരുത്തക്കേട്; ദരൂഹതയകറ്റാൻ പോലീസ് ഇടപെടൽ ശക്തം

Published

on

By

കോതമംഗലം; വീട്ടിൽ അവശനിലയിൽ കാണപ്പെട്ട യുവതി മരിച്ചത് ശക്തിയേറിയ വിഷം ഉള്ളിച്ചെന്നിട്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന.ദൂരൂഹത അകറ്റാൻ പോലീസ് ഇടപെടൽ ശക്തം.

നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈലയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ലൈലയെയും ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തിനെയും നെല്ലിമറ്റത്തെ വാടകവീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

ഊന്നുകൽ പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ലൈല താമസിയാതെ മരണപ്പെട്ടു.അലിമുത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

ഇന്നലെ ലൈയുടെ മൃതദ്ദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.ശക്തിയേറിയ വിഷം ഉള്ളിൽച്ചന്നതെന്നത് മൂലമാണ്് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

കൽക്കണ്ടം പൊടിച്ച് കഴിച്ചിരുന്നെന്നും തുടർന്നാണ് അവശരായതെന്നും അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിരുന്നു.കൽക്കണ്ടത്തിൽ നിന്നും വിഷബാധയുണ്ടാവാൻ സാധ്യതയില്ലന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രാസപരിശോധന ഫലം കൂടി ലഭ്യമായാലെ കൃത്യാമായ വിവരങ്ങൾ വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: