Connect with us

News

മോശം കാലാവസ്ഥയും അപകടഭീഷിണിയും താണ്ടി മന്ത്രിയുടെ ആദിവാസി ഊരുസന്ദർശനം

Published

on

കൊച്ചി ; മന്ത്രി കെ രാധാകൃഷ്ണൻ അറക്കാപ്പ് ആദിവാസി ഊരിലേക്ക് തിരിച്ചത് സുരക്ഷ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് സൂചന.
മഴയും കാർമേഘം മൂടിയ ആകാശവും കണ്ടപ്പോൾ യാത്രമാർഗ്ഗത്തിലെ അപകടസാധ്യത ചൂണ്ടിക്കാട്ടി സുരക്ഷ ഉദ്യോഗസ്ഥർ യാത്ര വിലക്കിയെങ്കിലും ‘വന്നതല്ലെ പോകാമെന്ന’ നിലപാടിൽ മന്ത്രി ഉറച്ചു നിൽക്കുകയും രാവിലെ 8 മണിയോടെ അറാക്കപ്പിലേക്ക് പുറപ്പെടുകയുമായിരുന്നെന്നാണ്് അറിയുന്നത്.
സുരക്ഷിത താമസൗകര്യം ലഭിയ്ക്കണമെന്ന ആദിവാസികളുടെ ആവശ്യം കണക്കിലെടുത്ത്,സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രി അറാക്കപ്പ് ആദിവാസി ഊര് സന്ദർശിക്കാൻ തീരുമാനിച്ചത്.
ഏകദേശം ഒന്നര മണിക്കൂറോളം ബോട്ടിൽ യാത്ര ചെയ്ത്, കീലോമീറ്ററുകളോളം വാനപാതകളിലൂടെ സഞ്ചരിച്ചുവേണം ഊരിലെത്താൻ.
രാവിലെ മഴപെയ്യുന്നുണ്ടായിരുന്നു.മൂടിക്കെട്ടിയ അന്തരീക്ഷവും കൂടിയായതോടെ യാത്ര മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് സുരക്ഷ ഉദ്യഗസ്ഥരിൽ ചിലർ മന്ത്രിയോട് സൂചിപ്പിച്ചെങ്കിലും അദ്ദേഹം അത് കാര്യമാക്കിയില്ല.
ഭൂതത്താൻകെട്ട് ഐ ബിയിലായിരുന്നു മന്ത്രി ഇന്നലെ താമസിച്ചത്.ഇവിടെ നിന്നും 7.45 -ഓടെ മന്ത്രി ഇടമലയാർ ജലാശയതീരത്തെത്തി.ഇവിടെ നിന്നും കപ്പായം എത്തി,പിന്നെയും കിലോമാറ്റുകൾ പിന്നിട്ടുവേണം ഊരിലെത്താൻ.
മഴയും കാറ്റുമുള്ള കാലാവസ്ഥയിൽ ജലാശയത്തിൽ ശക്തമായ തിരയിളക്കമുണ്ടാവുന്നതിന് സാധ്യതയുണ്ടെന്നും ഈ ഘട്ടത്തിൽ ബോട്ട് അപകടത്തിൽപ്പെടുന്നതിന് സാധ്യതയുണ്ടെന്നും അറാക്കപ്പിൽ ഉരുൾപൊട്ടൽ ഭീഷിണിയുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് സുരക്ഷ ഉദ്യോഗസ്ഥർ മന്ത്രിയുടെ യാത്രമുടക്കാൻ ശ്രമിച്ചത്.
ഊരുൾപൊട്ടലും വന്യമൃഗ ശല്യവും മൂലം ഊരിൽ താമസിയ്ക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വെളിപ്പെടുത്തി 11 കുടുംബങ്ങൾ മാസങ്ങൾക്ക് മുമ്പ് കോളനി വിട്ടിരുന്നു.
ഇവരിപ്പോൾ ഇടമലയാറിലെ ട്രൈബൽ സ്‌കൂൾ ഹോസ്റ്റലിലാണ് താമസിച്ചുവരുന്നത്.സുരക്ഷിതമായ താമസസൗകര്യം ലഭിയ്ക്കാതെ ഇവിടെ നിന്നും ഇറങ്ങില്ലന്നാണ് ഇവരുടെ നിലപാട്.ഈ സാഹചര്യത്തിൽ മന്ത്രി പ്രശ്‌നത്തിൽ ഇടപെടുകയും അറാക്കപ്പിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി ,മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കാൻ ധാരണയാവുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ട്രൈബൽ ഹോസ്റ്റലിൽ താമസിയ്ക്കുന്നവരെ കോതമംഗലം തഹസിൽദാർ നോട്ടീസ് നൽകി വിളിച്ചുവരുത്തി വിവരങ്ങൾ ധരിപ്പിച്ചു.എന്നാൽ ഹോസ്റ്റലിൽ താമസിയ്ക്കുന്നവർ കോളനിലിലേയ്ക്ക് മടങ്ങില്ല എന്ന നിലപാട് വ്യക്തമാക്കി സ്ഥലം വിടുകയായിരുന്നു.ഹോസ്റ്റലിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിട്ടാൽ കൂട്ട ആത്മഹത്യയ്ക്കും മടിയ്ക്കില്ലന്ന് താമസക്കാർ മാധ്യമങ്ങൾ മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിയുടെ അറാക്കപ്പ് ഊര് സന്ദർശനം.മന്ത്രി തിരിച്ചെത്തുമ്പോൾ തങ്ങളെ കാണുമെന്നും ദുരവസ്ഥപരിഹരിയ്ക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നുമാണ് ഹോസ്റ്റലിൽ കഴിയുന്ന ഊരുനിവാസികളുടെ പ്രതീക്ഷ.

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Latest news

സിഗരറ്റ് വലിക്കരുത്..ഇത് വലിക്കാം..കുഴപ്പമില്ല; വീഡിയോകളിലുടെ കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിച്ച മട്ടാഞ്ചേരി മാർട്ടിൻ റിമാന്റിൽ

Published

on

By

കൊച്ചി;മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫോർട്ടുകൊച്ചി ബീച്ച് റോഡ് പുത്തൻ പുരയ്ക്കൽ ഫ്രാൺസീസ് നിവിൻ അഗസ്റ്റിൻ (34) റിമാന്റിൽ.

കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇയാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചിരുന്നു.സ്ഥരിം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ തന്നെ വീഡിയോകൾ വഴി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതെത്തുടർന്നാണ് ഇയാൾ കഞ്ചാവ് കൈവശം സൂക്ഷിക്കുണ്ടെന്ന് വിലയിരുത്തി എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.മട്ടാഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീരാജിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ വി എസ് പ്രദീപും സംഘവും വീട്ടിൽ നിന്നുമാണ് മാർട്ടിനെ കസ്റ്റഡിയിൽ എടുത്തത്.

വീട്ടിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും കഞ്ചാവിന്റെ തരിപോലും ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ചില്ല.തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

നിസ്സാര അളവിലുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നത്.വേണമെങ്കിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന് സ്‌റ്റേഷൻ ജാമ്യത്തിൽ മാർട്ടിനെ വിട്ടയക്കാവുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇയാൾ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു.പ്ലസ്ടു വിദ്യർത്ഥിനിയോട് പുകയടിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ലൈവ് ചാറ്റ് വൈറലായിരുന്നു.

ഇതെത്തുടർന്നാണ് കേസ് എടുത്ത് മാർട്ടിനെ കോടതിയിൽ ഹാജരാക്കാൻ അധികൃതർ തീരുമാനിച്ചത്.ഇന്നലെ മട്ടാഞ്ചേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.റിമാന്റ് ചെയ്യപ്പെട്ട മാർട്ടിനെ മട്ടാഞ്ചേരി സബ്ബ് ജയിലേക്കാണ് മാറ്റിയിട്ടുള്ളത്.

 

 

Continue Reading

Latest news

കുണ്ടളയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു; കൂടുതൽ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി

Published

on

By

മൂന്നാർ;കുണ്ടളയിൽ ഉരുൾപൊട്ടൽ മേഖലയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു.രണ്ട് ഉരുൾപൊട്ടൽ ഉണ്ടായ ചെണ്ടുവര എസ്റ്റേറ്റിന്റെ പൂതുക്കടി ഡിവിഷനിലെ മലമുകളിൽ നിന്നാണ് വെള്ളം ഒഴുക്ക് കൂടിയതായിട്ടാണ് പരിസരവാസികളുടെ വിലയിരുത്തൽ.മുകളിൽ നിന്നും മണ്ണും കല്ലും താഴേയ്ക്ക് പതിക്കുന്നുമുണ്ട്.ഇത് മൂലം സമീപ പ്രദേശത്തുനിന്നും കൂടുതൽ താമസക്കാർ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറി.

ഉരുൾപൊട്ടലിൽ രണ്ട് രണ്ട് വീടുകളും രണ്ട് ചായക്കടകളും പാതയോരത്തുണ്ടായിയുന്ന ഗണപതി ക്ഷേത്രവും മണ്ണിനടിയിൽ ആയിരുന്നു.കഴിഞ്ഞ ദിവസം തന്നെ ഇവിടെ നിന്നും ബന്ധപ്പെട്ട അധികൃതർ ആളുകളെ മാറ്റിപ്പാർച്ചിരുന്നത് തുണയായി.പുലർച്ചെ 4 മണിക്കും രാവിലെ 7 മണിക്കുമാണ് വെള്ളപ്പാച്ചിൽ ഉണ്ടായത്.ദുരന്തസ്ഥലത്തുനിന്നും തൊഴിലാളികളെ മാറ്റിപാർപ്പിച്ചിരുന്ന ക്യാമ്പ് ഓഫീസിലേക്ക് പോകുന്ന വഴിയിൽ മണ്ണിടിഞ്ഞ് വീണത് ദുരിതമായി.റോഡിലൂടെ യാത്ര തടസ്സപ്പെട്ടതോടെ ക്യാമ്പിലേക്ക് ഭക്ഷണമടക്കമുള്ള അത്യാവശ്യവസ്തുകൾ എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായി മാറി.വീണ്ടും മണ്ണിച്ചിൽ ഉണ്ടായേക്കാമെന്ന ഭീതിയിൽ നിരവധി തൊഴിലാളികൾ താമസ സ്ഥലത്തുനിന്നും വീട്ടുപകരണങ്ങളും അത്യാവശ്യസാധനങ്ങളും എടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.

കൂറ്റൻ പാറകളും ചെളിയും വന്നടിഞ്ഞ് മൂന്നാർ-വട്ടവട റോഡ് വഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.ഇത് പുനസ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്

അപകട സാധ്യത മുന്നിൽ കണ്ട് കുണ്ടളയിലേക്ക് പോകുന്ന വഴിയിലുള്ള എക്കോ പോയിന്റിൽ വാഹനങ്ങൾ പോലീസ് തടഞ്ഞു. അപകട മേഖല സന്ദർശിക്കുവാൻ എത്തിയവരെയാണ് പോലീസ് തടഞ്ഞത്.

അഡ്വ. എ.രാജാ എം.എൽ.എ യുടെ നേതൃത്വത്തിൽ ദുതാശ്വസപ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നു.ഇന്നോ നാളെയോ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.ഡീൻ കുര്യാക്കോസ് എം.പി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

 

Continue Reading

Trending

error: