Connect with us

News

അറാക്കപ്പ് ഊര് വികസനം ; സ്ഥിതിഗതികൾ വിലയിരുത്താൻ ദുർഘടപാതകൾ താണ്ടി മന്ത്രിയെത്തി

Published

on

കോതമംഗലം;കാടിന്റെ മക്കളുടെ ദുരിതം നേരിട്ടറിയിൻ ദുർഘടപാതകൾ താണ്ടി മന്ത്രിയെത്തി.
മന്ത്രി കെ രാധാകൃഷ്ണനാണ് ചാലക്കുടിക്കടുത്ത് വനമേഖലയിലെ അറാക്കപ്പ് ആദിവാസി കോളനി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
ഊരുൾപൊട്ടലും വന്യമൃഗ ശല്യവും മൂലം കോളനിയിൽ നിന്നും 11 കുടുംബങ്ങൾ താമസം മാറിയിരുന്നു.ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മന്ത്രി നേരിട്ടിടപെട്ട് കോളനിയിൽ ആവശ്യമായ വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് കോളനി സന്ദർശിച്ച് നിലവിലെ സ്ഥിതികൾ വിലയിരുത്താൻ മന്ത്രിയെത്തിയത്.സർക്കാർ അറാക്കപ്പിൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള വികസനപ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി കോളനിവാസികളെ ധരിപ്പിച്ചു.മന്ത്രിയുടെ സന്ദർശനത്തോടെ വികസനപ്രവർത്തനങ്ങൾക്കും തുടക്കമായി.ആദ്യഘട്ടത്തിൽ ഇവിടേയ്ക്ക് സുഗമമായ ഗതാതമാർഗ്ഗമൊരുക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.ഇപ്പോൾ കിലോമീറ്ററുകളോളം വനത്തിലൂടെ നടന്നുവേണം ചാലക്കുടിയിലെത്താൻ.ഇടമലയാറിൽ എത്തണമെങ്കിൽ 5 മണിക്കൂറോളം ചങ്ങാടത്തിൽ യാത്ര ചെയ്യണം.
കോളനിവാസികളുടെ പരാതിയും പരിഭവുമെല്ലാം വിശദമായിത്തന്നെ മന്ത്രി കേട്ടു.ഔപചാരികത ഒട്ടുമില്ലാതെ കൂട്ടത്തിലൊരാളെപ്പോലെയായിരുന്നു കോളനിവാസികളുമായുള്ളമന്ത്രിയുടെ ഇടപെടൽ.
രാവിലെ 7.45 ഓടെ ഇടമലയാറിൽ നിന്നും ബോട്ടിൽ യാത്ര തിരിച്ച സംഘം 11.30 തോടെ കോളനിയിലെത്തി.കോളനിവാസികൾ സ്വീകരണവും ഒരുക്കിയിരുന്നു.ഉച്ചയ്ക്ക് മന്ത്രി അവർക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Latest news

രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ

Published

on

By

രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്.

മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു.

രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Continue Reading

Latest news

പണപ്പെട്ടിക്കടുത്ത് ഇരിപ്പുറപ്പിച്ചു, പിന്നാലെ പണാപഹരണം, കടയുടമ കയ്യോടെ പൊക്കി; പോലീസുകാരൻ സസ്‌പെൻഷനിൽ

Published

on

By

പീരുമേട്(ഇടുക്കി);വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള ആരോപണം നേരിടുന്ന പോലീസുകാരന് സസ്പെൻഷൻ.

പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗർ. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്

24 ന് പാമ്പനാർ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിൽ നിന്നും സാഗർ പണം മോഷ്ടിക്കുകയും കടയുടമ കൈയോടെ പിടികൂടുകയും ചെയ്തതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തെത്തുടർന്നാണ് നടപടി.

ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫിൽ അംഗമായിരുന്ന സാഗർ ഉൾപ്പെട്ട സംഘം മുമ്പ് പാമ്പനാറിലെ യേശുദാസ് എന്നയാളുടെ വ്യാപാര സ്ഥാപനത്തിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.

ഇതിനു ശേഷം സാഗർ മിക്കപ്പോഴും ഈ സ്ഥാപനത്തിൽ എത്താറുണ്ടായിരുന്നു.സൗഹൃദം മുതലെടുത്ത്
സ്ഥാപനത്തിൽ എത്തിയാൽ ഇയാൾ പണപ്പെട്ടി ഇരയിക്കുന്നതിന് സമീപം കസേരയിൽ ഇയാൾ ഇരിയ്ക്കുകയും പതിവായിരുന്നു.

സംഭവ ദിവസം കടയിലെത്തിയ സാഗർ നാരങ്ങാവെള്ളം ആവശ്യപ്പെട്ടെന്നും ഉടമ നാരങ്ങ വെള്ളം എടുക്കുക്കാൻ തിരിഞ്ഞപ്പോൾ സാഗർ പണപ്പെട്ടിയിൽ നിന്നും പണം അപഹരിച്ചെന്നും ഉടമ ഇത് കയ്യോടെ പിടികൂടിയെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

മുമ്പും പല തവണ പോലീസുകാരൻ ഇത്തരത്തിൽ പണം അപഹരിച്ചിട്ടുണ്ടെന്നും 40000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് നൽകണമെന്നും സ്ഥാപന ഉടമ ആവശ്യപ്പെട്ടുവെന്നും ഇത് സംബന്ധിച്ചുള്ള വാദപ്രിവാദങ്ങൾ ഒച്ചപ്പാടിൽ കലാശിച്ചെന്നും ഇതാണ് സംഭവം പുറത്തറിയാൻ വഴിയൊരുക്കിയതെന്നുമാണ് സൂചന.

പണം നൽകാൻ പോലീസുകാരൻ സമ്മതിച്ചതിനാൽ സ്ഥാപന ഉടമ ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലന്നാണ് അറയുന്നത്.സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെയാണ് ഇപ്പോൾ വകുപ്പുതല നടപടിയുണ്ടായിട്ടുള്ളത്.

കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെ എസ്പി ചുമതലപ്പെടുത്തി. ഇതിനിടെ സാഗർ കുട്ടിക്കാനത്തെ ഒരു കടയിൽ നിന്ന് പണം തട്ടിയെടുത്തതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

 

Continue Reading

Trending

error: