Connect with us

Latest news

ഒറ്റയാന്റെ കൊലവിളിയിൽ ഞെട്ടിവിറച്ച് വാവേലി; ജീവനുവേണ്ടി വിലപിച്ച് വീട്ടുകാർ, പുറത്തുവരുന്നത് ഭീതിപ്പെടുത്തും സംഭവപരമ്പകൾ

Published

on

കോതമംഗലം;കാട്ടുകൊമ്പന്റെ കൊലവിളിയിൽ ഞെട്ടിവിറച്ച് കോട്ടപ്പടി.ഇന്നലെ രാത്രി കാടിറങ്ങിയ കൊമ്പൻ സൃഷ്ടിച്ചത് സമാനകൾ ഇല്ലാത്ത ഭീതി.ജീവനുവേണ്ടി വിലപിച്ച് വീട്ടുകാർ.വാവേലിയിൽ നിന്നും പുറത്തുവരുന്നത് ആരെയും ഭീതിപ്പെടുത്തും സംഭവപരമ്പകൾ.

കൊമ്പന്റെ ആക്രമണത്തിൽ നിന്നും വാവേലി കാരവള്ളി രാധാകൃ,്ണൻ രക്ഷപെട്ടത് ഭാഗ്യകൊണ്ട് മാത്രം.ചിരട്ടക്കൽ മഞ്ചേഷിന്റെ വീട്ടുവളപ്പിൽ ആനകാട്ടിക്കൂട്ടിയ പരാക്രമം മൂലം കൂടംബം കനത്തഭീതിയിലാണ് ഒരു മണിക്കൂറോളം കഴിച്ചുകൂട്ടിയത്.

കാരവള്ളി ,മോഹനൻ, തുപ്പനാട്ട് വേലായുധൻ എന്നിവരുടെ പുരയിടങ്ങളിലും ആന നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.ഇന്നലെ അർത്ഥരാത്രിയോടുത്ത്, ചിരട്ടക്കൽ മഞ്ചേഷിന്റെ വീട്ടുവളപ്പിലാണ് ആന ആദ്യം എത്തിയത്.

പട്ടി കുരക്കുന്നത് കേട്ടാണ് വീട്ടുകാർ ഉറക്കമുണരുന്നത്.പുറത്തുനിന്ന്, വീടിന് തൊട്ടടുത്തുനിന്ന് ആനയുടെ ചിഹ്നം വിളി കേട്ടതോടെ വീട്ടുകാർ വല്ലാത്ത ഭയപ്പാടിലായി.ആന വീടിന്റെ ഭീത്തിയിൽ കൂത്തുന്നുണ്ടെന്ന് തിരച്ചറിഞ്ഞപ്പോൾ തങ്ങൾ ഞ്ചഷിന്റെ മക്കളും രായി.ഇടക്ക് ആന ഭീത്തിയിൽ കൂത്തിയെന്ന് ഇവർക്ക് മനസ്സിലായി.ഇതോടെ വീട്ടുകാരുടെ ഭീതി വർദ്ധിച്ചു.
രാത്രി 12 മുതൽ ഏകദേശം 1 മണിവരെ ആന ചിഹ്നം വിളിച്ച് വീടിന് ചുറ്റും നടന്നിരുന്നെന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്.ആന എത്തിയ ഉടൻ സഹായത്തിന് വനംവകുപ്പ് അധികൃതരെ വിളിച്ചിരുന്നെന്നും ആന പോയിക്കഴിഞ്ഞ ശേഷമാണ് ജീവനക്കാർ എത്തിയതെന്നും വീട്ടുകാർ പറയുന്നു.

മഞ്ചേഷിന്റെ വീട്ടിൽ നിന്നു അരകിലോമാറ്റർ അകലെയാണ് കാരവള്ളി രാധാകൃഷ്ണന്റെ വീട്.കൃഷിയിടത്തിൽ ആന എത്തിയെന്ന് മനസ്സിലാക്കി ,ഓടിച്ചുവിടുന്നതിനായിട്ടാണ് രാധാകൃഷ്ണൻ വീട് പുറത്തിറങ്ങുന്നത്.

ഒച്ചവച്ചതോടെ ആന തന്റെ നേരെ പാഞ്ഞടുത്തെന്നും ഓടി വീട്ടിൽ കയറി കതക് അടക്കുകയായിരുന്നെന്നും രാധാകൃഷ്ണൻ പറയുന്നു.വീടിചുറ്റും വട്ടംചുറ്റിയ കൊമ്പൻ മുറ്റത്തിരുന്ന ബൈക്ക് തട്ടിയിട്ടും സിറ്റൗട്ടിൽ കെട്ടിയിരുന്ന പടുത വലിച്ചുകീറി നശിപ്പിച്ചതിനും ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.

വേലായുധന്റെയും മോഹനന്റെയും അടുത്താണ് സ്ഥിതിചെയ്യുന്നത്.ഇവരുടെ പുരയിടങ്ങളിലിലെ കാർഷിക വിളകളും അന നശിപ്പിച്ചു.മണിക്കൂറികൾക്കുശേഷം ആന വനത്തിലേക്ക് തിരകെ കയറിയതോടെയാണ് വീട്ടുകാരുടെ ഭീതി വിട്ടകന്നത്.

കഴിഞ്ഞ ദിവസം മേഞ്ചഷിന്റെ വീടിന്റെ മുകളിലേക്ക് ഈ കൊമ്പൻ മരംമറിച്ചിട്ടിരുന്നു.തുടർന്ന് വിവരം അറിഞ്ഞ് ഇവിടെ എത്തിയ പ്രദേശവാസികൾ കാട്ടന ശല്യം പരിഹരിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു.

 

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Latest news

രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ

Published

on

By

രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്.

മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു.

രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Continue Reading

Latest news

പണപ്പെട്ടിക്കടുത്ത് ഇരിപ്പുറപ്പിച്ചു, പിന്നാലെ പണാപഹരണം, കടയുടമ കയ്യോടെ പൊക്കി; പോലീസുകാരൻ സസ്‌പെൻഷനിൽ

Published

on

By

പീരുമേട്(ഇടുക്കി);വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള ആരോപണം നേരിടുന്ന പോലീസുകാരന് സസ്പെൻഷൻ.

പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗർ. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്

24 ന് പാമ്പനാർ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിൽ നിന്നും സാഗർ പണം മോഷ്ടിക്കുകയും കടയുടമ കൈയോടെ പിടികൂടുകയും ചെയ്തതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തെത്തുടർന്നാണ് നടപടി.

ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫിൽ അംഗമായിരുന്ന സാഗർ ഉൾപ്പെട്ട സംഘം മുമ്പ് പാമ്പനാറിലെ യേശുദാസ് എന്നയാളുടെ വ്യാപാര സ്ഥാപനത്തിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.

ഇതിനു ശേഷം സാഗർ മിക്കപ്പോഴും ഈ സ്ഥാപനത്തിൽ എത്താറുണ്ടായിരുന്നു.സൗഹൃദം മുതലെടുത്ത്
സ്ഥാപനത്തിൽ എത്തിയാൽ ഇയാൾ പണപ്പെട്ടി ഇരയിക്കുന്നതിന് സമീപം കസേരയിൽ ഇയാൾ ഇരിയ്ക്കുകയും പതിവായിരുന്നു.

സംഭവ ദിവസം കടയിലെത്തിയ സാഗർ നാരങ്ങാവെള്ളം ആവശ്യപ്പെട്ടെന്നും ഉടമ നാരങ്ങ വെള്ളം എടുക്കുക്കാൻ തിരിഞ്ഞപ്പോൾ സാഗർ പണപ്പെട്ടിയിൽ നിന്നും പണം അപഹരിച്ചെന്നും ഉടമ ഇത് കയ്യോടെ പിടികൂടിയെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

മുമ്പും പല തവണ പോലീസുകാരൻ ഇത്തരത്തിൽ പണം അപഹരിച്ചിട്ടുണ്ടെന്നും 40000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് നൽകണമെന്നും സ്ഥാപന ഉടമ ആവശ്യപ്പെട്ടുവെന്നും ഇത് സംബന്ധിച്ചുള്ള വാദപ്രിവാദങ്ങൾ ഒച്ചപ്പാടിൽ കലാശിച്ചെന്നും ഇതാണ് സംഭവം പുറത്തറിയാൻ വഴിയൊരുക്കിയതെന്നുമാണ് സൂചന.

പണം നൽകാൻ പോലീസുകാരൻ സമ്മതിച്ചതിനാൽ സ്ഥാപന ഉടമ ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലന്നാണ് അറയുന്നത്.സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെയാണ് ഇപ്പോൾ വകുപ്പുതല നടപടിയുണ്ടായിട്ടുള്ളത്.

കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെ എസ്പി ചുമതലപ്പെടുത്തി. ഇതിനിടെ സാഗർ കുട്ടിക്കാനത്തെ ഒരു കടയിൽ നിന്ന് പണം തട്ടിയെടുത്തതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

 

Continue Reading

Trending

error: