Connect with us

Uncategorized

ഉപരോധിച്ചു , ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; നടപടി വേണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ

Published

on

(വീഡിയോ കാണാം )

മൂവാറ്റുപുഴ; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മൂവാറ്റുപുഴ ടീബിയില്‍ എത്തിയ തന്നെ സി പി എം -ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പുറത്തുകടക്കാന്‍ കഴിയാത്ത വിധം ഉപരോധിച്ചെന്നും പോലീസ് എത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായതെന്നും മാത്യു കുഴല്‍നാടന്‍ എം എല്‍ എ.

മൂവാറ്റുപുഴയില്‍ വൈകിട്ടുണ്ടായ സംഘര്‍ത്തിന് ശേഷം പ്രവര്‍ത്തകരെയെല്ലാം പറഞ്ഞുവിട്ട ശേഷം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി താന്‍ ടീബിയിലെത്തിയ സമയത്താണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും അസഭ്യം പറയുകയും ഉപരോധിയ്ക്കുകയുമായിരുന്നെന്ന് എം എല്‍ എ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ന് മൂവാറ്റുപുഴയിലുണ്ടായത് സി പി എം -ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ ആക്രണമായിരുന്നെന്നും ഭയപ്പെടുത്തി കോണ്‍ഗ്രസിന്റെ സംഘടന പ്രവര്‍ത്തനത്തെ ആര്‍ക്കും തടയാനിവില്ലന്നും എം എല്‍ എ പറഞ്ഞു.

ഇത്തരം പ്രവണതകളെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും.സമാധാന പരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലുടെ പാര്‍ട്ടി മുന്നോട്ട് നീങ്ങും .എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സുകാരെ ആക്രമിച്ച സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന പോലീസ്,സ്വന്തം സേനയിലെ പോലീസുകാരെ ആക്രമിച്ച ഈ പാര്‍ട്ടിയില്‍പ്പെടുന്നവര്‍ക്കെതിരെ എങ്കിലും നടപടിയെടുക്കാന്‍ തയ്യാറാവണമെന്നും അതിന് ആര്‍ജ്ജവം കാണിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ട് വരുമെന്നും എം എല്‍ എ വ്യക്തമാക്കി.

Uncategorized

രാജവെമ്പാല എത്തുന്നത് തുടർക്കഥയായി;വടാട്ടുപാറ നിവാസികൾ ഭീതിയിൽ

Published

on

By

കോതമംഗലം;രാജവെമ്പാലകളുടെ കടന്നുകയറ്റം മൂലം വടാട്ടുപാറ നിവാസികൾ ഭീതിയിൽ.കാടിറങ്ങിയെത്തുന്ന രാജവെമ്പാലകൾ ജനവാസ മേഖലകളിൽ എത്തുന്നത് തുടർക്കഥയായി.

ഇന്നലെ റോക്ക് ജംഗ്ഷനിൽ പന്തനാൽ കുട്ടപ്പൻ ഗോപാലന്റെ പുരയിടത്തിൽ നിന്നും പാച്ചിൽ വടാട്ടുപാറ നിവാസികളിൽ മനസ്സിൽ നിറയ്ക്ക് യിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കോടനാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെ.ബി സാബുവിന്റെ നേതൃത്വത്തിലുള്ള വനപാലകർ രാജവെമ്പാലയെ പിടികൂടി.മുമ്പ് നിരവധി തവണ വലുതും ചെറുതുമായ രാജവെമ്പാലകളെ വടാട്ടുപാറ മേഖലയിൽ നിന്നും പിടികൂടി വനമേഖലയിൽ തുറന്നുവിട്ടിട്ടുണ്ട്.

വീടുകളുടെ ഉള്ളിൽ കട്ടിലിന്റെ അടിയിലും അടുക്കളയിലും കോഴിക്കൂട്ടിലും മരച്ചില്ലകളിലും രാജവെമ്പാലകളെ കണ്ടെത്തിയിട്ടുണ്ട്.ഭാഗ്യം കൊണ്ട് മാത്രമാണ് വീട്ടുകാർ് പലപ്പോഴും ഇവയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നത്.

ഏകദേശം 12 അടിയോളം നീളം വരുന്ന രാജവെമ്പാലയെയാണ് ഇന്നലെ വനംവകുപ്പ് ജീവനക്കാർ ഇവിടെ നിന്നും ശാസ്ത്രിയമായി പിടികൂടിയത്.വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് ആന,പന്നി എന്നിവയുടെ ശല്യം വ്യാപകമാണ് .ഇതിനിടെയാണ് ഇടയ്ക്കിടെ രാജവെമ്പാലകളും ഇവിടേയ്ക്ക് എത്തുന്നത്.

 

 

Continue Reading

Uncategorized

ബിൻസന്റെ ചികത്സയ്ക്ക് ആസ്പയർ ക്ലബ്ബിന്റെ കൈത്താങ്ങ് ; 5 ലക്ഷം രൂപ കൈമാറി

Published

on

By

കോതമംഗലം;ഇരുവൃക്കളും തകരാറിലായി ബിൻസൺ ബാബുവിന്റെ ചികത്സയ്ക്കായി മലയിൻകീഴ് ആസ്ഥാനാമായി പ്രവർത്തിയ്ക്കുന്ന ആസ്പയർ ക്ലബ് അംഗങ്ങൾ സമാഹരിച്ച് തുക കൈമാറി.

കോതമംഗലം മാർത്തോമ ചെറിയപ്പള്ളി പള്ളിയിൽ നടന്ന ചടങ്ങിൽ പള്ളി വികാരി ഫാദർ ജോസ് പരുത്തിവയലിൽ അധ്യക്ഷത വഹിച്ചു. എം എൽ എ ആന്റണി ജോൺ തുക ഏറ്റുവാങ്ങി.ക്ലബ്ബ് പ്രസിഡന്റ് ജോർജ് അലക്‌സ്, സെക്രട്ടറി ലിനോ കുര്യാക്കോസ്, ട്രഷറർ ഡാരിസ് ജോർജ്, സിജോ അവരാപ്പാട്ട്, അരുൺ, ജിതിൻ സേവി, ടിന്റോ, ബേസിൽ പി ജോയി, എബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

നെല്ലിക്കുഴി ഇളമ്പ്ര പുന്നക്കൽ ബാബു-അമ്മിണി ദമ്പതികളുടെ മകനാണ് 32 കാരനായ ബിൻസൺ.അടിയന്തിരമായി വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രീയ നടത്തേണ്ടതിനാൽ കോതമംഗലം എം ൽ എ ആന്റണി ജോണിന്റെ നേതൃത്വത്തിൽ ചികിൽസാ സഹായകമ്മിറ്റി രൂപികരിച്ച് ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ക്ലബ്ബ് അംഗം കൂടിയായ ബിൻസന് തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കാൻ ക്ലബ്ബ് തീരുമാനിച്ചത്.ഏകദേശം 40 ലക്ഷം രൂപയാണ് ഓപ്പറേഷന് ചിലവ് കണക്കാക്കിയിട്ടുള്ളത്.

കോതമംഗലം മലയിൻകീഴ് ആസ്ഥാനമാക്കി ആണ് ആസ്പയർ ക്ലബ് പ്രവർത്തിച്ചുവരുന്നത്.മുമ്പും ഇവരുടെ നേതൃത്വത്തിൽ നിരവധിയായ സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .വെള്ളപ്പൊക്ക സമയത്തും ,പ്രളയ സമയത്തും മറ്റുള്ളവർക്ക് കൈത്താങ്ങായി ഇവർ എത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 26 ,27 തീയതികളിൽ ആയിരുന്നു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾ ടൂർണമെൻറ് നടന്നത്.ഫുട്‌ബോൾ ടൂർണമെന്റും, സഹായനിധി കൂപ്പണുകളും വഴി കിട്ടിയ അഞ്ച് ലക്ഷത്തോളം രൂപയാണ് ആസ്പയർ ക്ലബ് ചികത്സാസഹായനിധയിയിലേയ്ക്ക് കൈമാറിയിട്ടുള്ളത്.

Continue Reading

Uncategorized

പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽ അനധികൃത മരംമുറിക്കൽ;ഒരാൾ അറസ്റ്റിൽ

Published

on

By

അടിമാലി ; പരിസ്ഥിതി ദുർബ്ബലമേഖലയിൽ ഉൾപ്പെടുന്ന പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽ മരംമുറിച്ചുമാറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
പാല മരങ്ങാട്ടുപള്ളി മല്ലിശേരി ജോസഫ് സേവ്യറിനെ(51)യാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ്‌ചെയ്തിട്ടുള്ളത്.കോടതിയിൽ ഹാജരാക്കി ,റിമാന്റുചെയ്തു.

കൈവശക്കാർ അനധികൃതമായി മരം മുറിച്ച് ഏലകൃഷി വ്യാപിക്കുന്നതിന് നീക്കം നടത്തുകയായിരുന്നെന്നും മരം മുറിക്കലിൽ സ്‌പെഷ്യലിസ്റ്റായ ജോസഫ് സേവ്യറിനെ ഉപയോഗിച്ച് 100-ൽപ്പരം മരങ്ങൾ മുറിച്ചുനീക്കിയതായി കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.

ഏലം കൃഷിയ്ക്കായി എത്തുന്ന അഥിതി തൊഴിലാളികളെ താമസിപ്പിക്കാൻ എസ്റ്റേറ്റിൽ ഷെഡ് സ്ഥാപിച്ചിരുന്നെന്നും ഇത് പൊളിച്ചുമാറ്റിയെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസർ കെ വി രതീഷ് കെ വി വ്യക്തമാക്കി.

എസ്റ്റേറ്റിന്റെ അവകാശവും നടത്തിപ്പുമെല്ലാം സംബന്ധിച്ച് കോടതികളിൽ കേസ് നിലവിലുണ്ട്.2001-ൽ എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം പരിസ്ഥിതി ദുർബ്ബല പ്രദേശിമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

Continue Reading
Latest news49 mins ago

മോശം പെരുമാറ്റമെന്ന് നടി അർച്ചന കവി, പരാതി ഇല്ലെങ്കിലും അന്വേഷണം ; ഇൻസ്‌പെക്ടർക്കെതിരെ നടപടിക്ക് നീക്കം

Latest news2 hours ago

ഫോറസ്റ്റ് റെയിഞ്ചോഫീസർ ജോജി ജോൺ അറസ്റ്റിൽ; മോഷണത്തിനും പൊതുമുതൽ നശിപ്പിക്കലിനും കേസ്

Latest news1 day ago

വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് 18 കുരുന്നുകളും 3 മുതിർന്നവരും ; അമേരിക്കയെ ഞെട്ടിച്ച് 18 കാരന്റെ കൂട്ടകുരുതി

Latest news1 day ago

8 ലക്ഷത്തിന് മുകളിൽ വടക കുടിശിഖ;വൈദ്യുതവകുപ്പിന് വക്കീൽ നോട്ടീസ് അയച്ചെന്നും നിയമനടപടികൾ തുടരുമെന്നും ദമ്പതികൾ

Latest news2 days ago

26 ന് പരിശോധന, 28 ന് ബോധവൽക്കരണ ക്ലാസ്സ് ; സുരക്ഷ ലേബലില്ലാത്ത വാഹനങ്ങൾക്ക് ജൂൺ1 മുതൽ വിലക്ക്

Latest news2 days ago

ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടക്കവെ കെ എസ് ആർ ടി സി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു;മരണപ്പെട്ടത് നെല്ലിക്കുഴി സ്വദേശി അബുബക്കർ

Latest news2 days ago

പ്രവർത്തനങ്ങൾ അവതാളത്തിൽ,പദ്ധതി നടത്തിപ്പിൽ വീഴ്ച ; അടിമാലി പഞ്ചായത്തിൽ അവിശ്വാസത്തിന് നോട്ടീസ്

Latest news2 days ago

കർമ്മപഥത്തിൽ രണ്ടര പതിറ്റാണ്ട് , പരിശീലന മികവ് സമ്മാനിച്ചത് അപൂർവ്വ ബഹുമതികൾ ; ഡോ. മാത്യൂസ് ജേക്കബ് പടിയിറങ്ങുന്നത് നേട്ടങ്ങളുടെ നിറവിൽ

Latest news3 days ago

ചെങ്കുളം ഡാമിന് സമീപം അപകടം;മിനി ബസ് കൊക്കയിൽ പതിച്ചു,മരത്തിൽ തങ്ങിനിന്നതിനാൽ ഒഴിവായത് വൻദുരന്തം

Latest news3 days ago

സുഹൃത്തിനെ കാണാനിറങ്ങിയ യുവാവിന്റെ ജഡം കനാലിൽ;അരുണിന്റെ വേർപാടിൽ കണ്ണീർക്കയമായി ഐമുറി

Latest news3 days ago

ദേശീയ ചൂണ്ടയിടൽ മത്സരം കാണികൾക്ക് കൗതുകമായി; റഫീക്ക് ഖാദറിന് സമ്മാനമായി ലഭിച്ചത് അരലക്ഷം രൂപ

Latest news3 days ago

വീടിന് സമീപത്തിരുന്ന് അസഭ്യവർഷം;ചോദ്യം ചെയ്ത മധ്യവയസ്‌കനെ മദ്യപാനികൾ”തല്ലിക്കൊന്നു” , സംഭവം കായംകുളം പെരിങ്ങാലയിൽ

Latest news3 days ago

ചീയപ്പാറയിലെ ദുരന്ത ഭീതിയകറ്റാൻ നീക്കം;കേന്ദ്രം 5 കോടി 74 ലക്ഷം അനുവദിച്ചെന്ന് ഡിൻ കുര്യക്കോസ് എം പി

Latest news4 days ago

നേര്യമംഗലം പാലം ; ഗതാഗത കുരുക്ക് മൂലം പെടാപ്പാടെന്ന് വിനോദ സഞ്ചാരികളും നാട്ടുകാരും

Latest news4 days ago

നെല്ലിക്കുഴി സപ്ലൈകോയിൽ കവർച്ച;ഒരു ദിവസത്തെ കളക്ഷൻ നഷ്ടം,സിസിടിവി ദൃശ്യത്തിൽ കള്ളൻ കുടുങ്ങാൻ സാധ്യതയെന്നും നിഗമനം

News4 weeks ago

മദ്യപിച്ചെത്തി ആക്രമണം;അടിയേറ്റ ഭർത്താവ് മരിച്ചു,ഭാര്യ സ്റ്റേഷിനിലെത്തി കീഴടങ്ങി,സംഭവം കോട്ടപ്പടിയിൽ

News3 weeks ago

പെരിയാറിൽ ഉല്ലാസ യാത്ര;ആസാം സ്വദേശിക്ക് ദാരുണാന്ത്യം,ദുരന്തം കോതമംഗലം ഇഞ്ചത്തൊട്ടിയിൽ

News2 weeks ago

മകനെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ പിതാവിന് ദാരുണാന്ത്യം;കണ്ണീർക്കയമായി വാരപ്പെട്ടി

Latest news5 days ago

കണ്ടെടുത്തത് പട്ടിക്കുപോലും വേണ്ടാത്ത കോഴിയിറച്ചി;ചിക്കിംഗും ബൻസ് ആന്റ് ബീൻസും നടത്തിയ “ചതി ” അമ്പരപ്പിക്കുന്നതെന്ന് നാട്ടുകാർ

News4 weeks ago

മദ്യപിച്ചെത്തി ഉപദ്രവം പതിവ്;തിരച്ച് ആക്രമിച്ചത് സഹികെട്ട്,പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് തങ്ക

News2 weeks ago

വെള്ളത്തുവലിലെ അപകടം;വിട്ടുപോടാ..എന്ന് മണിയാശാൻ,പൂരപ്പാട്ടുമായി പാഞ്ഞടുത്ത ബൈക്കുകാരൻ ഓടെടാ..ഓട്ടം

Latest news2 weeks ago

അമ്മയ്ക്ക് കൂട്ടായി വീട്ടിൽ നിന്നിറങ്ങി , മടക്കം ജീവനില്ലാത്ത ശരീരമായി ; കവിത ഇനി നൊമ്പരപ്പെടുത്തന്ന ഓർമ്മ മാത്രം

News4 weeks ago

കോട്ടപ്പടി സ്വദേശി സാജു മരണപ്പെട്ടത് തലയ്ക്കും കഴുത്തിനും ഏറ്റ അടിയെത്തുടർന്ന്;ഭാര്യ തങ്ക റിമാന്റിൽ

News3 weeks ago

ആളില്ലാത്ത വീട്ടിൽ മോഷണം;എതിർക്കുന്നവരെ കൊല്ലാൻ ഒപ്പം ആളെക്കൂട്ടി എത്തുന്ന നാടോടി സ്ത്രീകൾ പിടിയിൽ

Latest news1 week ago

അടിമാലി ചാറ്റുപാറയിലെ പെട്രോൾ ബോംമ്പാക്രമണം ; പൊള്ളലേറ്റ യുവാവ് മരിച്ചു , പരക്കെ ഭീതി

Latest news2 weeks ago

പ്രണയിച്ച് വിവാഹം കഴിച്ചശേഷം കിടപ്പിലായപ്പോൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;ഭർത്താവ് അറസ്റ്റിൽ

News3 weeks ago

ആക്രിക്കടയുടെ മറവിൽ മയക്കുമരുന്ന് വ്യാപാരം;പോലീസ് തിരച്ചിലിൽ ഡിഎംഎയും കഞ്ചാവും പിസ്റ്റളും കണ്ടെടുത്തു

News4 weeks ago

പോലീസ് ഓടിച്ചിട്ട് പിടിക്കാൻ നോക്കിയ പ്രതി മരിച്ച നിലയിൽ ; ദുരൂഹതയെന്നും അന്വേഷിയ്ക്കണമെന്നും ബന്ധുക്കൾ

Latest news4 days ago

ദുരന്തത്തിന്റെ ഞെട്ടലിൽ മൂലമറ്റം;മനുവിന്റെ വിയോഗം താങ്ങാനാവാതെ ഉറ്റവരും അടുപ്പക്കാരും

Latest news6 days ago

അടിമാലി ചീറ്റിംങ് കേസ്;എല്ലാത്തിനും പിന്നിൽ “മലാക്ക” ; സിനിമ നടന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കാളികൾ

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: