Connect with us

Uncategorized

മൂന്നാംക്ലാസുകാരി നേരിട്ടത് സമാനതകളില്ലാത്ത പീഡനം ; മാതാവും ബന്ധുവും കസ്റ്റഡിയില്‍

Published

on

ചെന്നൈ ; നൊന്തുപെറ്റ മകളോട് അമ്മ ഇങ്ങിനെ ചെയ്യുമോ? വിവരമറഞ്ഞവര്‍ പരസ്പരം ചോദിച്ചു.ഒട്ടുമിക്കവരും നുണപ്രചരണം എന്നുകരുതി വിഷയം മറന്നു.വിവരം പോലീസിലും എത്തി.വിശദമായി നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമെന്ന് പോലീസ് സ്ഥിരീകരിച്ചു.വിവരമറിഞ്ഞ് ഗ്രാമവാസികളുടെ അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല.മാതൃത്വത്തിന്റെ മാഹാത്മ്യത്തിന് കളങ്കമായ ആ അമ്മയെ അവര്‍ ശാപവാക്കുകള്‍ കൊണ്ട് മൂടി.

തിരുച്ചറപ്പിള്ളിയ്ക്ക് സമീപം പെരമ്പലൂര്‍ വേപ്പംതട്ടൈ ദിടിയൂര്‍കുപ്പം ഗ്രാമത്തില്‍ നിന്നാണ് ഈ ഞെട്ടിയ്ക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.70 രൂപ മോഷ്ടിച്ചതിന് മൂന്നാം ക്ലാസുകാരിയെ മാതാവും ബന്ധുവും ചേര്‍ന്ന് മനസാക്ഷിയെ മരപ്പിയ്ക്കുന്ന പീഡനങ്ങളിലൂടെ കൊലപ്പെടുത്തിയെന്നാണ് പോലീസ് അന്വേഷത്തില്‍ വ്യക്തമായിട്ടുള്ളത്.

ചുട്ടുപഴുത്ത സ്പൂണ്‍ കൊണ്ട്് വായിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും പൊള്ളലേല്‍പ്പിയ്ക്കുക, അടുപ്പില്‍ ഉണക്കമുളക് ഇട്ട ശേഷം പുക ശ്വസിപ്പിയ്ക്കുക തുടങ്ങിയവയായിരുന്ന പ്രധാന പീഡന മുറകള്‍.ഇതിനുപുറമെ പലതവണ മര്‍ദ്ദിയ്ക്കുകയും ചെയ്തു.

ഇതോടെ കുട്ടി അവശയായി.സമീപത്തെ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങി നല്‍കിയെങ്കിലും ആരോഗ്യനില വഷളായി. തുടര്‍ന്ന് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുടെ വീട്ടിലെത്തിയതോടെയാണ് കൊടും ക്രൂരതയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്.വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ മഹാക്ഷ്മി(10) കഴിഞ്ഞ ദിവസം മരണപ്പെട്ടു.വ്യാഴാഴ്ചയാണ് കൂട്ടിയെ മാതാവും ബന്ധുക്കളും ചേര്‍ന്ന് ഉപദ്രവിച്ചത്.

വീടിനു സമീപമുള്ള ബന്ധുവീട്ടില്‍ നിന്ന് 70 രൂപ കാണാതായിരുന്നു. പലഹാരം വാങ്ങുന്നതിനായി കുട്ടിയാണ് പണമെടുത്തതെന്ന് ബന്ധു മല്ലിക കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു.

പിന്നാലെയാണ് ഇവര്‍ കുട്ടിയെ അതിരുകടന്ന ശിക്ഷയ്ക്ക് വിധേയയാക്കിയത്.അരുമ്പാവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അമ്മയെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Uncategorized

അടിമുടി സമ്പന്നതയുടെ തിളക്കം,വീട്ടിൽ സ്വർണ്ണം ശേഖരം;രഹ്നയുടെ ലക്ഷ്വറി ലൈഫ് കണ്ട് അന്തംവിട്ടെന്ന് പോലീസും

Published

on

By

മൂന്നാർ;ഒറ്റ നോട്ടത്തിൽ തന്നെ സമ്പന്നതയുടെ പ്രൗഡി വ്യക്തം.കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങൾ.വീട്ടിൽ സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരം.താമസം സമ്പന്നർ മാത്രം താമസിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിൽ.ഇതാണ് മൂന്നാർ ജ്വലറി മോഷണകേസിൽ അറസറ്റിലായ രഹ്നയുടെ ചെന്നൈയിലെ താമസ്ഥലത്ത് എത്തിയപ്പോൾ കണ്ട കാഴ്ചകളെക്കുറിച്ച് പോലീസ് നൽകുന്ന വിവരം.

മൂന്നാറിലെ ഐഡിയിൽ ജ്വലറി കളക്ഷനിൽ നിന്നും 2 ലക്ഷം രൂപയോളം വിലവരുന്ന 2 ചെയിനുകൾ തട്ടിയെടുത്ത സംഭവത്തിൽ ഏതാനും ദിവസം മുമ്പാണ് മൂന്നാർ സി ഐ മനേഷ് പൗലോസിന്റെ.ഇവർ ഇപ്പോൾ കാക്കനാട് ജില്ല ജയിലിൽ റിമാന്റിലാണ്.

ചെന്നൈ റായ്പുരത്തിനടുത്തുള്ള ഇവരുടെ ഫ്‌ലാറ്റിൽ പോലീസ് എത്തുമ്പോൾ കൈയ്യിൽ കനമേറിയ വളകളും കഴുത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാലയും മറ്റും അണിഞ്ഞ് നിൽക്കുന്ന നിലയിലാണ് ഇവരെ പോലീസ് സംഘം കാണുന്നത്.വീട്ടിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണ ശേഖരം തന്നെയുണ്ടെന്നും പോലീസ് സംഘത്തിന് വ്യക്തമായി.

ഇത്തരത്തിൽ സൂക്ഷിച്ചുവച്ചിരുന്ന ആഭരണ ശേഖത്തിനൊപ്പമാണ് ഇവർ മൂന്നാറിലെ ജ്വലറയിൽ നിന്നും തട്ടിയെടുത്ത ചെയിനുകളും സൂക്ഷിച്ചിരുന്നത്.ചെയിനുകൾ ലഭിച്ചതോടെ പോലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തു.ഇതിനിടയിൽത്തെ താൻ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരി ഇവർ ബന്ധുവിനെ ഏർപ്പിച്ചിരുന്നു.

അയൽവാസികൾക്കും നാട്ടുകാർക്കും രഹ്നയുടെ കൂടുംബത്തെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്.ഭർത്താവ് ഹുസൈനും മക്കളും വ്യാപാര സ്ഥാപനങ്ങൾ നടത്തിവരികയാണ്.കേസിൽ മുൻ മൂന്നാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുരുകേശന്റെ ഇടപെടൽ പോലീസിന് ഏറെ സഹായകമായി.

രഹ്ന രക്ഷപെട്ട ടെമ്പോട്രാവലറിനെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും ആദ്യഘട്ടത്തിലെ അന്വേഷണത്തിൽ ഇത് ഉപയോഗിച്ചിരുന്ന ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.വാഹനം രജിസ്റ്റർ ചെയ്തപ്പോൾ ഉടമയുടെ അഡ്രസിനൊപ്പം നൽകിയിരുന്ന ഫോൺ നമ്പർ തെറ്റായിരുന്നു.

മുരുകേശന്റെ അടുപ്പക്കാരായ ഡ്രൈവർമാരിൽ ഒരാളാണ് ടെമ്പോട്രാവലർ തിരിച്ചറിഞ്ഞ്്,ഇവരുടെ താമസ്ഥലത്തെക്കുറിച്ച് പോലീസിന് സൂചന നൽകിയത്.ചെന്നൈയിൽ റൗഡികളുടെ വിളയാട്ടം കൂടുതലുള്ള മേഖലയാണ് റായ്പുരം.ഇതിന് സമീപം സമ്പന്നർ താമസിച്ചിരുന്ന മേഖലയിലാണ് റഹ്നയും കുടുബവും താമസിച്ചിരുന്നത്.

 

Continue Reading

Uncategorized

ബൈക്കിൽ തട്ടിയിട്ടും നിർത്തിയില്ല,പിൻ തുടർന്ന് പിടികൂടിയപ്പോൾ ഭിന്നലിംഗക്കാരുടെ വിളയാട്ടം;ഡ്രൈവർ അറസ്റ്റിൽ

Published

on

By

കോതമംഗലം;ബൈക്കിൽ ഇടിച്ചശേഷം നിർത്താതെ പോയ ടെമ്പോട്രാവലർ കാർ യാത്രക്കാർ പിൻതുടർന്ന് പിടികൂടി.പിന്നാലെ ദേശീയപാതയിൽ ഭിന്നലിംഗക്കാരുടെ വിളയാട്ടം.ഡ്രൈവർ അറസ്റ്റിൽ.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ കവളങ്ങാട് മങ്ങാട്ട് പടിയിലാണ് സംഭവം.ടെമ്പോട്രവലർ ഡ്രൈവർ ചെന്നൈ സ്വദേശീ ചിരംജീവിയെ സംഭവവുമായി ബന്ധപ്പെട്ട് ഊന്നുകൽ പോലീസ് അറസ്റ്റുചെയ്തു.ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോട്രാവലർ കളങ്ങാടിന് സമീപം ബൈക്കിൽ തട്ടുകയും നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചതിനെത്തുടർന്ന് പാതവക്കിലെ ടെലിഫോൺ പോസ്റ്റ് മറിഞ്ഞുവീഴുകയും ചെയ്തിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും ടെമ്പോട്രാവലർ നിർത്തതെ ഡ്രൈവർ മുന്നോട്ടുപോകുകയായിരുന്നു.ഇത് ഇതുവഴി എത്തിയ കാർ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയും അവർ പിൻതുടർന്നെത്തി ടെമ്പോട്രാവലർ തടഞ്ഞിടുകയുമായിരുന്നു.

ട്രാവലറിൽ യാത്ര ചെയ്തിരുന്ന ഭിന്നലിംഗക്കാർ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെ ഒച്ചപ്പാടായി.ഇതിനിടയിൽ സംഭവമറിഞ്ഞ് നാട്ടുകാരും ഓടിക്കൂടി.രക്ഷപെടാൻ മാർഗ്ഗമില്ലന്ന് കണ്ടതോടെ നാട്ടുകാരെയും കാർയാത്രക്കാരെയും ഭീഷിണിപ്പെടുത്തി പിൻതിരിപ്പിക്കാനായി ഭന്നലിംഗക്കാരുടെ ശ്രമം.

ഇത് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത തടസ്സിനും കാരണമായി.വിവരം അറിഞ്ഞ് താമസിയാതെ ഊന്നുകൽ പോലീസ് സ്ഥലത്തെത്തി.വാഹനം സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചതോടെ ഭിന്നലിംഗക്കാർ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ് കാര്യമാക്കിയില്ല.

വാഹനം സ്‌റ്റേഷനിൽ എത്തിച്ച്,രേഖകൾ പിരിശോധിച്ചു.തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബൈക്ക് യാത്രക്കാരൻ കൂവള്ളൂർ നെല്ലിമറ്റത്തിൽ ജമാലിന്റെ മൊഴിപ്രകാരം ട്രൈവർക്കെതിരെ കേസെടുക്കുകയായിരുന്നു.

ചെന്നൈയിൽ നിന്നും 23 -ന് കേരളത്തിലെത്തി, ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.വാഹനം കസ്റ്റഡിയിൽ എടുത്തതിനാൽ ഇവർക്ക് യാത്ര തുടരാൻ പോലീസ് തന്നെ ആവശ്യമായ സഹായങ്ങൾ ഏർപ്പാടാക്കി.യാത്ര സംഘം മറ്റൊരുവാഹനത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ചെന്നൈയ്ക്ക് തിരിച്ചു.

 

Continue Reading

Uncategorized

പിടിവീണപ്പോൾ നിലവിളി, എംഡിഎംഎ ശ്വാസം മുട്ടിനുള്ള മരുന്നെന്നും ; ചിരിക്കാൻ വകയൊരുക്കി തങ്കളത്ത് എക്‌സൈസിന്റെ കഞ്ചാവ് വേട്ട

Published

on

By

 

കോതമംഗലം;പിടിവീണപ്പോൾ ഏങ്ങലടിച്ച് നിലവിളി,എംഡിഎംഎ കണ്ടെടുത്തപ്പോൾ ശ്വാസംമുട്ടിനുള്ള മരുന്നെന്നും പറഞ്ഞ് തടിതപ്പാൻ ശ്രമം.കാണികൾക്ക് ചിരിക്കാൻ വകയൊരുക്കി എക്‌സൈസിന്റെ കഞ്ചാവ് വേട്ട.

ഇന്ന് ഉച്ചയോടെ കോതമംഗലം തങ്കളം ബസ്റ്റാന്റിൽ ഏക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടന്ന് കഞ്ചാവ് വേട്ടയാണ് ഓടിക്കൂടിയ നാട്ടുകാർക്ക് ചിരിയ്ക്കാനുള്ള വക സമ്മാനിച്ചത്.ആലുവ എടത്തല സ്വദേശി എട്ടാടൻ വീട്ടിൽ മമ്മു എന്ന് വിളിക്കുന്ന ഷാനവാസിനെ(31)യാണ് കഞ്ചാവ് കടത്തിയ സംഭവത്തിൽ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

കസ്റ്റഡിയിൽ ആയപ്പോൾ മുതൽ ഷാനവാസ് കൊച്ചു കുട്ടികളെപ്പോലെ ഏങ്ങലടിച്ച് കരയാൻ തുടങ്ങിയിരുന്നു. കരിച്ചിലിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കും ഷാനവാസ് മറുപിടി നൽകിയത്

നാട്ടുകാർ നോക്കി നിൽക്കെയാണ് ഉദ്യോഗസ്ഥർ ഇയാളുടെ വസ്ത്രങ്ങളുടെ പോക്കറ്റുകൾ പരിശോധിച്ചത്.എം ഡി എം എ യും,ഗുളിക രൂപത്തിലുള്ള മയക്കുമരുന്നുകളും കണ്ടെടുത്തപ്പോൾ ശ്വാസം മുട്ടിന് കഴിക്കുന്ന മരുന്നാണെന്നായിരുന്നു ഷാനവാസിന്റെ മറുപിടി.ഇത് കേട്ട് ചുറ്റും നിന്ന നാട്ടുകാർ ചിരിച്ചപ്പോൾ ഉച്ചത്തിലുള്ള കരച്ചിലായിരുന്നു ഷാനവാസിന്റെ പ്രതികരണം.

ബൈക്കിൽ കടത്തുകയായിരുന്നരണ്ടര കിലോ കഞ്ചാവാണ് എക്‌സ്‌സൈസ് സംഘം പിടികൂടിയത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി 40 കിലോയോളം കഞ്ചാവ് താൻ കോതമംഗലത്തും പരിസരപ്രദേശത്തും വിതരണം ചെയ്തതാതായി ചോദ്യം ചെയ്യലിൽ ഷാനവാസ് സമ്മതിച്ചെന്ന് എക്‌സൈസ് അധികൃതർ അറയിച്ചു.കാക്കനാട് ഭാഗത്ത് നിന്നാണ് ഇയാൾ കഞ്ചാവുമായി കോതമംഗലത്തെത്തിയിരുന്നത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്,തങ്കളം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വാഹന പരിശോധന നടത്തിയാണ് കഞ്ചാവുമായി ബൈക്കിൽ വരികയായിരുന്ന ഷാനവാസിനെ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചത്.

കഞ്ചാവ് അടിമാലി സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന്് ഷാനവാസ് വെളിപ്പെടുത്തിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം മനസ്സിലാക്കി ഇയാൾ കടന്നുകളഞ്ഞെന്നും രക്ഷപെട്ട ആളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ജോസ് പ്രതാപിന് പുറമെ പ്രിവന്റീവ് ഓഫീസർമാരായ കെ. എ . നിയാസ്, എ. ഇ. സിദ്ദിഖ് സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ് ടി.കെ., ബിജു പി.വി , കെ.സി. എൽദോ , ഉമ്മർ പി ഇ സുനിൽ പി എസ് എന്നിവരും വാഹന പരിശാധനയിൽ പങ്കാളികളായി.

 

Continue Reading

Trending

error: