Connect with us

News

ബംഗ്ലൂരുവില്‍ ആഫ്രിയ്ക്കന്‍ സ്വദേശികള്‍ക്ക് എല്‍എസ്ഡി സ്റ്റാമ്പ് നിര്‍മ്മാണ കേന്ദ്രം; അന്വേഷണം ഊര്‍ജ്ജിതം

Published

on

കൊച്ചി;ബംഗ്ലൂരുവില്‍ അതിമാരക രാസ ലഹരിമരുന്ന് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇവിടെ നിന്നും കേരളത്തിലേയ്ക്ക് എല്‍ എസ് ഡി സ്റ്റാമ്പ് ഉള്‍പ്പെയുള്ളവ എത്തുന്നുണ്ടെന്നും എക്‌സൈസ്.

ന്യൂജന്‍ ഉന്മാദ രാസ ലഹരി മയക്കുമരുന്നായ കാലിഫോര്‍ണിയ-9 എന്ന ഇനത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

എറണാകുളം ടൗണ്‍ പരിസരങ്ങളില്‍ എറണാകുളം റേഞ്ച് എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിലാണ് പിടിച്ചെടുത്തിലാണ് എല്‍എസ്ഡി സ്റ്റാമ്പ് പിടിച്ചെടുത്തത്.കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തുനിന്നും കസ്റ്റഡിയില്‍ എടുത്ത ഇടുക്കി കാഞ്ചിയാര്‍ പേഴുക്കണ്ടം സ്വദേശിയും ബി ടെക് വിദ്യാര്‍ത്ഥിയുമായ തെക്കേ ചെരുവില്‍ വീട്ടില്‍ ടി സുരേഷി(23)ന്റെ പക്കല്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെടുത്തത്.

ഇന്‍സ്പെക്ടര്‍ എം. എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാള്‍ വലയിലായത്.കഴിഞ്ഞ ദിവസം വൈറ്റില ഭാഗത്ത് നിന്ന് എംഡിഎംഎ യുമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് ഇയാള്‍ എല്‍എസ്ഡിയുമായി അറസ്റ്റിലാവുന്നത്.

ബംഗ്ലൂരുവില്‍ നിന്നും തപാല്‍ മാര്‍ഗമാണ് ഇയാള്‍ എല്‍ എസ് ഡി സ്റ്റാമ്പ് വരുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നും സ്റ്റാമ്പ് ഒന്നിന് 2000 രൂപയ്ക്ക് വാങ്ങി അത് 7000 ത്തില്‍ പരം രൂപയ്ക്ക് രൂപയ്ക്കുവരെ ഇയാള്‍ മറിച്ച് വിറ്റിരുന്നതായും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് സംഘം സമീപിച്ച് ,കൈയ്യോടെ പിടി കൂടുകയായിരുന്നു.

ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയില്‍ ജീവിക്കുന്നതിനുമാണ് ഇയാള്‍ ലഹരി മരുന്ന് വ്യാപാരം നടത്തി വന്നിരുന്നത്.ഇതു സംബന്ധിച്ചുള്ള തുടരന്വേഷണത്തിലാണ് ബംഗ്ലൂരുവില്‍ വീര്യംകൂടിയ രാസലഹരി മരുന്നുകള്‍ ഉല്‍ദിപ്പിക്കുന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

ആഫ്രിക്കയില്‍ നിന്ന് ബംഗളുരുവില്‍ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം.സാധ്യമായ എല്ലാ വഴിയിലും പയോമറ്റ് വകുപ്പകളുടെ സഹകരണത്തോടെയും ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്തുമെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസര്‍ജിക്ക് ആസിഡ് ഇത് പുരട്ടിയ സ്റ്റാമ്പാണ് പിടികൂടിയത്.നിലവില്‍ 20 ഓളം ബ്രാന്‍ഡ് നെയിമുകളിലും വ്യത്യസത രൂപങ്ങളിലും ഇത് വില്പന നടത്തി വരുന്നു.

ലൈസര്‍ജിക് ആസിഡ് സ്റ്റാമ്പുകള്‍ ലോകത്തിലാകെ 124 ഇനമുണ്ട്.നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് പിടികൂടിയത്.സ്റ്റാമ്പിന്റെ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് വീര്യത്തെ സൂചിപ്പിക്കുന്നത്.360 മൈക്രോഗ്രാം ലൈസര്‍ജിക്ക് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പാണ് പിടികൂടിയത്.

36 മണിക്കൂര്‍ വരെയാണ് ഇതിന്റെ വീര്യം.5 എല്‍ എ,് ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റം ആണ്. നേരിട്ട് നാക്കില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഇവ ഒരെണ്ണം 36 മണിക്കൂര്‍ വരെ ഉന്മാദ അവസ്ഥയില്‍ നിര്‍ത്താന്‍ ശേഷിയുള്ള മാരക മയക്ക് മരുന്ന് ഇനത്തില്‍പ്പെട്ടതാണ്.

നാക്കിലും ,ചൂണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അല്‍പ്പം കൂടിപ്പോയാല്‍ തന്നെ ഉപയോക്താവ് മരണപ്പെടാന്‍ തന്നെ സാധ്യതയുള്ളത്ര മാരകമാണ്. ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്ന യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടിയിലുള്ള കൗണ്‍സിലിങ് സെന്ററില്‍ കൗണ്‍സിലിംഗിന് വിധേയമാക്കുന്നുമെന്നും ആവശ്യമെങ്കില്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്‍സ്പെക്ടറെ കൂടാതെ അസ്സി. ഇന്‍സ്‌പെക്ടര്‍മാരായ കെ. ആര്‍. രാം പ്രസാദ്, കെ വി ബേബി, പ്രിവന്റീവ് ഓഫീസര്‍ ഋഷികേശന്‍ കെ യു, സുരേഷ് കുമാര്‍ എസ്, ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്ത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ജോമോന്‍, ജിതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

 

 

 

1 / 2
2 / 2

Latest news

പത്തനംതിട്ടയിലെ കാർ അപകടം; അനുജക്ക് മർദ്ദനമേറ്റു,പിടിവലിക്ക് പിന്നാലെ ആത്മഹത്യ ശ്രമവും

Published

on

By

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാർ കണ്ടൈനൽ ലോറിയിലേക്ക് ഇടിച്ച് കയറി രണ്ടുപേർ മരിച്ച സംഭവം. കരുതിക്കൂട്ടിയുള്ള ആത്മഹത്യയാണെന്ന സംശയം ശക്തമാകുന്നതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്.

അപകടത്തിൽ തുമ്പമണ്ണൂർ ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റ് പള്ളി സുശീന്ദ്രം സ്വദേശിനി അനുജാ രവീന്ദ്രൻ (37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിൽ ഹാഷിം (31) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10:30 നാണ് അടൂരിൽ നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിൽ അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗതയിലായിരുന്ന കാർ ഇടിച്ച് കയറ്റുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

ഇടിയുടെ ആഘാതത്തിൽ മുൻ സീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ച് വീണു.സ്കൂളിലെ അധ്യാപകരുമോത്ത് തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ വാഹനം തടഞ്ഞ ഹാഷിം അനുജയെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

എന്നാൽ അനുജ കൂടെ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ആക്രോശിച്ചപ്പോൾ കാറിൽ കയറുകയും അമിതവേഗതയിൽ ഓടിച്ച് പോകുന്നത് കണ്ടപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് അനുജയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മറുപടി നൽകിയില്ല എന്നുമാണ് അധ്യാപകരുടെ വിശദീകരണം.

സഹ അധ്യാപകരോട് ചെറിയച്ഛന്റെ മകൻ വിഷ്ണു എന്ന് മറുപടി നൽകിയ അനുജ വീട്ടിലേക്ക് എത്തിക്കോളാം എന്നുപറഞ്ഞാണ് ഹാഷിമിനോടൊപ്പം പോയത്.പത്തനംതിട്ട കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് വച്ചാണ് ഹാഷിം അനുജയെ കൂട്ടിക്കൊണ്ടുപോയത്.

വാഹനത്തിൻറെ വാതിലിൽ തട്ടി പുറത്തേക്ക് വിളിച്ചിറക്കി. തുടർന്ന്  സഹ അദ്ധ്യാപകർ അനുജയുടെ ഭർത്താവിനെയും അനുജനെയും വിവരമറിയിക്കുകയായിരുന്നു.
പിന്നീട് അനുജയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കരയുകയായിരുന്നു എന്നും അധ്യാപകർ പറയുന്നു.

അടുത്ത പോലീസ് സ്റ്റേഷനിലേക്ക് അനുജയുടെ ഒപ്പം ഉണ്ടായിരുന്നവർ വിവരം കൈമാറിയെങ്കിലും നൂറനാട് പോലീസ് സ്റ്റേഷൻ വഴി അടൂർ സ്റ്റേഷനിലേക്ക് വിവരം അറിയിച്ചപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു.

സഹപ്രവർത്തകരോട് ആത്മഹത്യ ചെയ്യാൻ പോകുന്നു
എന്ന് അനുജ പറഞ്ഞതായാണ് പുറത്തുവരുന്ന സൂചനകൾ. വാഹനത്തിനുള്ളിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി.

അതേസമയം കാറിനുള്ളിൽ മൽപ്പിടുത്തം നടന്നതായും അനുജയ്ക്ക് മർദ്ദനമേറ്റതായി സംശയിക്കുന്നതായും കാർ വലത്തേക്ക് വെട്ടിച്ചപ്പോൾ അനുജ മൂന്ന് തവണ ഡോർ തുറന്ന് കാൽ പുറത്തിടുന്നത് കണ്ടതായും പഞ്ചായത്തംഗം മാധ്യമങ്ങൾക്ക് മൊഴി നൽകി.

കോട്ടയത്ത് ലോഡിറക്കിയശേഷം ഹരിയാനയ്ക്ക് പോകാൻ ശിവകാശിക്ക് പുറപ്പെട്ടതായിരുന്നു ലോറി.പത്തനാപുരം ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ വന്ന കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ലോറി ഡ്രൈവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .

1 / 2
2 / 2

Continue Reading

Latest news

കള്ളാട് കൊലപാതകം; ഊഹാപോഹങ്ങൾ പലവിധം, കഴമ്പില്ലന്നും അന്വേഷണം ഊർജ്ജിതമെന്നും പോലീസ്,തള്ളാനും കൊള്ളാനുമാവാതെ നാട്ടുകാർ

Published

on

By

പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം;ചേലാട് കള്ളാട് ചെങ്ങമാനാട്ട് ഏല്യാസിന്റെ ഭാര്യ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്നത് ഊഹാപോഹങ്ങൾ മാത്രമെന്ന് പോലീസ്.

വിവര ശേഖരണത്തിനായി നിരവധി പേരെ വിളിപ്പിയ്ക്കുന്നുണ്ടെന്നും മൊഴിയെടുക്കൽ തുടരുകയാണെന്നുമാണ് ഏറ്റവും ഒടുവിൽ പോലീസിൽ ലഭിയ്ക്കുന്ന വിവരം.

സാറാമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ സമീപത്ത് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇതിനുപിന്നാലെ മേഖലയിൽ ഇവർ തന്നെയായിരിക്കാം കൊല നടത്തിയതെന്ന തരത്തിൽ പ്രചാരണം ശക്തമായി.രണ്ട് ദിവസം തുടർച്ചയായി ഇവരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

പിന്നീട് നാട്ടുകാരായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായുള്ള വിവരവും പുറത്തുവന്നു.ഇവർ കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടൻ ഉണ്ടാവും എന്നും മറ്റുമുള്ള വിവരവും പിന്നാലെ പ്രചരിച്ചു.ഇത്തരത്തിൽ മാധ്യമ വാർത്തയും പുറത്തുവന്നിരുന്നു.

ഇന്നലെ രാവിലെ എം4മലയാളം പ്രതിനിധി പോലീസിൽ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യങ്ങളിൽ കഴമ്പില്ലന്നും അന്വേഷണം പുരോഗമിയ്ക്കുന്നു എന്നുമാത്രമാണ് ഈ അവസരത്തിൽ പറയാൻ കഴിയു എന്നുമായിരുന്നു കോതമംഗലം സി ഐ യുടെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യുന്നുണ്ട് എന്നുള്ളത് വാസ്തവമാണെന്നാണ് അറിയുന്നത്.ഇവർ കൊലപാതം നടത്തിയോ എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ പര്യപ്തമായ തെളിവ് ഇനിയും പോലീന് ലഭിച്ചിട്ടില്ല.

ഇവരിൽ ഒരാൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ മൊഴി മാറ്റുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.ഇയാൾ പറയുന്ന കാര്യങ്ങൾ പോലീസ് അപ്പപ്പോൾ അന്വേഷിച്ച് സ്ഥിരീകരിയ്ക്കുണ്ടെന്നും കുറ്റകൃത്യത്തിൽ ഇയാളുടെ പങ്ക് സ്ഥരീകരിയ്ക്കാൻ കഴിയുന്നവിവരങ്ങൾ രാത്രി വൈകിയും ലഭിച്ചിട്ടില്ലന്നാണ് സൂചന.

ഈ മാസം 25-ന് പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം.

സംഭവ ദിവസം രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ 12 സെന്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി,തിരിച്ചു പോരുകയായിരുന്നു.

സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.ആഭരണം തട്ടിയെടുക്കുന്നതിനായിരിക്കാം സാറാമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

 

1 / 2
2 / 2

Continue Reading

Latest news

ചൂട് മേൽപ്പോട്ട്,വൈദ്യുതി ഉപയോഗം സർവ്വകാല റിക്കോർഡിൽ;വിതരണ ശൃംഘല കനത്ത പ്രതിസന്ധിയിൽ എന്നും സൂചന

Published

on

By

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; സംസ്ഥാനത്ത് ചൂട് അനുദിനം ഉയരുന്നു.വൈദ്യുതി ഉപയോഗം സർവ്വകാല റിക്കോർഡിൽ.നില തുടർന്നാൽ വോട്ടേജ് ക്ഷാമത്തിനും വൈദ്യിതി തടസത്തിനും സാധ്യതയെന്നും വിലയിരുത്തൽ.

സംസ്ഥാനത്ത് മാർച്ച് മാസത്തിലെ മിക്ക ദിവസങ്ങളിലും പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണ്.സംസ്ഥാനത്ത് ഇത്തരത്തിൽ വൈദ്യുത ഉപയോഗ നിരക്ക് ഉയരുന്നത് ഇത് ആദ്യാമയിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെയാണ് ഊർജ ആവശ്യകത വലിയ തോതിൽ വർദ്ധിച്ചത്.ഇക്കുറി മാർച്ചിൽ തന്നെ ഉപയോഗം വൻ തോതിൽ കൂടിയെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്.

വേനൽച്ചൂടിനൊപ്പമുയരുന്ന വൈദ്യുതി ഉപയോഗം വിതരണ ശൃംഘലയിൽ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.താങ്ങാവുന്നതിന്റെ പരമാവധിയും ചിലപ്പോൾ ഇതിൽ കൂടുതലും അളവിലുള്ള വൈദ്യുതിയാണ് ഫീഡറുകൾ വഴി കടന്നുപോകുന്നത്.

സബ്്‌സ്‌റ്റേഷനുകൾ മുഴുവൻ സമയവും ഫുൾലോഡിൽ ഓടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ട്രാൻഫോർമറുകളിലും ലോഡ് വർദ്ധന പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കും.ഇത് വോൾട്ടേജ് ക്ഷാമത്തിനും ചിലപ്പോൾ വൈദ്യുതി വിതരണം തടസപ്പെടുന്നതിനും കാരണമാവും.

ശ്രദ്ധിച്ചാൽ പ്രതിസന്ധി ഒഴിവാക്കാം

വൈകിട്ട് 6 നും 11 നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക.പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ തുടങ്ങിയവ ഈ സമയത്ത് പ്രവർത്തിപ്പിക്കുന്നത് പരമാവധി ഒഴിവാക്കുക.

അത്യാവശ്യമല്ലാത്ത ലൈറ്റുകൾ, ഫാനുകൾ മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം ഓഫ് ചെയ്യുക. എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴാതെ ക്രമീകരിക്കുക.
റഫ്രിജറേറ്ററുകൾ പീക്ക് സമയത്ത് ഒരു മണിക്കൂർ ഓഫ് ചെയ്തിടുക.

ത്രീ ഫേസ് ഉപഭോക്താക്കൾ കഴിവതും തുല്യമായ രീതിയിൽ ലോഡ് ബാലൻസ് ചെയ്യുക. വ്യവസായ സ്ഥാപനങ്ങൾ ഓഫ് പീക്ക് സമയങ്ങളിൽ ഉൽപാദനം കൂട്ടി പീക്ക് സമയത്തെ ഉൽപാദനം ക്രമീകരിക്കുക

 

1 / 2
2 / 2

Continue Reading

Latest news

നെയ്യാറ്റിൻകര കൊലപാതകം; കാർ ഉടമയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ

Published

on

By

തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ആത്മഹത്യയും.

അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്ന് രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

ഇന്നലെ രാത്രിയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘം ആദിത്യനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് തടഞ്ഞ് നിർത്തി കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മരിച്ചു. നെല്ലിമൂടിന് സമീപം ഭാസ്കർ നഗർ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

കൊലപാതകികളിൽനിന്ന് ആദിത്യൻ 20,000 രൂപ വാങ്ങിയിരുന്നതായും മടക്കി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

1 / 2
2 / 2

Continue Reading

Latest news

പരാതി നൽകിയതിന് പിന്നാലെ സ്‌റ്റേഷന് മുൻപിൽ ആത്മഹത്യാ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Published

on

By

പാലക്കാട്: ആലത്തൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ ചികത്സയിലായിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു. കളമശേരി പത്തനാപുരം സ്വേദേശി രാജേഷാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പരാതിക്കാരനായ രാജേഷ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ രാജേഷിന്റെ പരാതി പോലീസ് തീർപ്പാക്കിയതിന് പിന്നാലെയാണ് ആത്‍മഹത്യ എന്നാണ് നിഗമനം.

80 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേഷിനെ ആലത്തൂർ താലൂക്ക് ആശുപത്രയിലും പ്രാഥമിക ചികിത്സകൾ നൽകിയായ ശേഷം തൃശൂർ മെഡിക്കൽ കോളേജിലും പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് 12 :40 നാണ് മരണം സ്ഥിരീകരിക്കുന്നത്. പോലീസ് മേൽനടപടികൾ സ്വികരിച്ചുവരുന്നു.

1 / 2
2 / 2

Continue Reading

Trending

error: