Connect with us

News

മൊബൈലില്‍ കുളിമുറി ദൃശ്യം പകര്‍ത്തി,പെണ്‍കുട്ടി കണ്ടപ്പോള്‍ ഓടി രക്ഷപെടല്‍;23-കാരന്‍ അറസ്റ്റില്‍

Published

on

ആലുവ; കുളിമുറിയില്‍ വെളിച്ചം വീഴുന്നത് കാത്തിരുന്നു.പെണ്‍കുട്ടി കുളിയ്ക്കാന്‍ കയറിയെന്ന് ഉറപ്പായതോടെ വീടിന്റെ സണ്‍ഷെയിഡില്‍ കയറിനിന്ന് ഭിത്തിലെ ഹോളിലൂടെ കൈയ്യിട്ട് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി.മുളിലേയ്ക്ക് നോക്കിയപ്പോള്‍ മൊബൈല്‍ കണ്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി അലറിവിളിച്ചു.അപകടം മണത്ത് ഇരുളില്‍ ഓടി മറഞ്ഞ 23-കാരന്‍ പോലീസ് പിടിയില്‍.

അത്താണി കുന്നിശേരി എത്താപ്പിള്ളി വീട്ടില്‍ അരുണ്‍ (23) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 4-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

എക്‌സോസ്റ്റ് ഫാന്‍ സ്ഥാപിയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് വീട്ടുകാര്‍ കുളിമുറിയുടെ ഭിത്തിയില്‍ ദ്വാരമിട്ടിരുന്നത്.എന്നാല്‍ ഫാന്‍ സ്ഥാപിച്ചിരുന്നില്ല.ഇത് അരുണിന് അറിയാമായിരുന്നു.പെണ്‍കുട്ടി കുളിമുറിയില്‍ക്കയറി എന്ന് ഉറപ്പുവരുത്തിയ ശേഷം ദൃശ്യം പകര്‍ത്താന്‍ ഇയാള്‍ പുറപ്പെടുകയായിരുന്നു.

കുളിയ്ക്കുന്നതിനിടെ മുകളിലേയ്ക്ക് നോക്കിയ പെണ്‍കുട്ടി മൊബൈയിലെ വെളിച്ചം കണ്ട് ഭയന്ന് ഉറക്കെ നിലവിളിയ്ക്കുകയായിരുന്നു.അപകടം തിരച്ചറിഞ്ഞ് അരുണ്‍ ഇവിടെ നിന്നും ഓടി രക്ഷപെട്ടെങ്കിലും പെണ്‍കുട്ടി പറഞ്ഞ വിവരങ്ങള്‍ പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു.

ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞ നിലയാലാണ് ഇയാളുടെ മൊബൈല്‍ പോലീസിന് ലഭിച്ചിട്ടുള്ളത്. ഇത് വീണ്ടെടുക്കാന്‍ പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്്.ദൃശ്യം ചിത്രീകരിച്ചെന്നും താന്‍ മായ്ച്ചുകളഞ്ഞതായും ചോദ്യം ചെയ്യലില്‍ അരുണ്‍ പോലീസിനോട് സമ്മതിച്ചതായിട്ടാണ് സൂചന.

ദേഹത്ത് ടാറ്റുകുത്തി നല്‍കുന്നതില്‍ അരുണ്‍ വിദഗ്ധനാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായുള്ളത്.ഇയാളുടെ അടുത്ത സുഹൃത്തുക്കളില്‍ പലരും ടാറ്റുകുത്തുന്നവരാണ്.ഇവര്‍ പരസ്പരം ടാറ്റുകുത്തുന്നതും പതിവായിരുന്നു.അരുണിന്റെ ദേഹത്ത് പലതരം ടാറ്റു കുത്തിയിട്ടുണ്ട്. മീന്‍പിടുത്തവും പെയിന്റിംഗും മറ്റുമാണ് അരുണിന്റെ മറ്റ് ജോലികള്‍. 3 വയസുള്ള കുട്ടിയുടെ പിതാവാണ്.

ഇന്‍സ്‌പെക്ടര്‍ എസ്.എം.പ്രദീപ്കുമാര്‍, എസ് ഐമാരായ പി.ജെ.കുര്യാക്കോസ്, പി.ബി.ഷാജി എ എസ് ഐമാരായ എ.ബി.സിനുമോന്‍, രാജേഷ്‌കുമാര്‍ സി പി ഒ കെ.പി.സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest news

വഴിയിൽ വച്ചും ആക്രമണം, മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ, പിടിയിലായത് കാളിയാർ സ്വദേശി സരിൻ

Published

on

By

ഇടുക്കി;വണ്ണപ്പുറം കാളിയാറിൽ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

കാളിയാർ തോപ്പിൽ സരിനെ(32) യാണ് സംഭവവുമായി ബന്ധപ്പെട്ട് കാളിയാർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണ ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കാളിയാർ പോലീസ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുള്ളത്.

നവംബർ 22-നാണ് സരിന്റെ ഭാര്യ അശ്വതി(31)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സരിന്റെയും കുടുംബാംഗങ്ങളുടെയും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നുള്ള തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് സംഭവം.

13 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.പിന്നീട് നിരന്തരം അശ്വതിയെ സരസൻ മാനസികമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് സൂചന. ഇത് സംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി എത്തിയിരുന്നു.

സംഭവദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് സരിൻ അശ്വതിയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.ഇതിന്റെ മനോവിഷമത്താലാണ് അശ്വതി ജീവൻ വെടിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

കാളിയാർ എസ്എച്ച്ഒ എച്ച് എൽ ഹണി, എസ്ഐ കണ്ണദാസ് രാജേഷ് സിപിഒമാരായ, സുനിൽ, അനീഷ് സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

 

Continue Reading

Local News

വനമേഖലകളെ വലംവയ്ക്കും, പുലർച്ചെ 4-ന് തിരച്ച് രാത്രി 9.30-ന് തിരച്ചെത്തും; കെഎസ്ആർടിസി കോതമംഗലം-ഗവി യാത്രയ്ക്ക് തുടക്കമായി

Published

on

By

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്‌ലാഗ് ഓഫ് ചെയ്തു.

പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ – പാല- പൊൻകുന്നം – മണിമല – റാന്നി വഴി പത്തനംതിട്ട വഴി ഗവിയിലെത്തും.

മൂഴിയാർ – ആങ്ങാംമുഴി – കക്കി ഡാം- കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി വണ്ടിപ്പെരിയാറിൽ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ തന്നെയാണ് മടക്കം. രാത്രി 9.30 ന് കോതമംഗലത്ത് തിരിച്ചെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും , ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

ഫ്‌ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റന്റ് ട്രാസ്‌പോർട്ട് ഓഫീസർ കെ.ജി ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിങ്ങ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ- ഓഡിനേറ്റർ എൻ.ആർ. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം.മൊബൈൽ നമ്പർ- 94479 84511, 94465 25773

 

Continue Reading

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Trending

error: