Connect with us

Local News

തീപ്പന്തവും പടക്കവും പ്രകോപനമാവും ; ആനകളുടെ ആക്രമണം വർദ്ധിയ്ക്കുമെന്ന് മൃഗസ്‌നേഹികൾ

Published

on

കൊച്ചി;കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ മൃഗസ്‌നേഹികൾ രംഗത്ത്.ആനിമൽ ലീഗൽഫോഴ് എന്ന മൃഗസ്‌നേഹി സംഘടനയുടെ ഭാരവാഹി ഏംഗൽസ് നായർ ഉൾപ്പെയുള്ള ഒരു വിഭാഗം മൃഗസ്‌നേഹികളാണ് ഇതിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്.ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഏംഗൽസ് നായർ വാർത്തകുറിപ്പും മാധ്യമങ്ങൾക്ക് നൽകിയിരുന്നു.വാർത്തകുറുപ്പിന്റെ പൂർണ്ണരൂപം ചുവടെ..
ആവാസസ്ഥലവും ഭക്ഷണവും നഷ്ടപ്പെടുന്ന വന്യ ജീവികൾ കൃഷിഭൂമികൾ കൈയ്യേറുക എന്ന പ്രവണത കേരളത്തിൽ അടുത്ത കാലത്തായി വർദ്ധിച്ചു വരികയാണ്. ആയിരക്കണക്കിന് ഏക്കർ വനഭൂമിയാണ് പേപ്പർ കമ്പനികൾക്ക് വേണ്ടി വെട്ടിവെളുപ്പിച്ച് മൃദുവായ തടിയുടെ വൻ തോട്ടങ്ങൾ ആക്കി മാറ്റിയിരിക്കുന്നത്. കേരളത്തിൽ എത്ര ഏക്കർ വനഭൂമി ഇങ്ങനെ തോട്ടങ്ങൾ ആക്കി മാറ്റിയിട്ടുണ്ട് എന്നതിന്റെ കണക്ക് വനം വകുപ്പിന്റെ കയ്യിൽ ലഭ്യമല്ല എന്നാണ് വിവരവകാശരേഖ പ്രകാരം മറുപടി നൽകിയിരിക്കുന്നത്. ഈ മറുപടിക്ക് വനം വകുപ്പിനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
കാട്ടാനകളും മനുഷ്യരും വംശീയമായും ജീവശാസ്ത്രപരമായും ശത്രുക്കൾ അല്ല.ആനകേന്ദ്രങ്ങളിൽ പ്രദർശനവസ്തുക്കൾ ആക്കി പണം കൊയ്യാൻ കുട്ടിയാനകളെ തട്ടിക്കൊണ്ടുപോകുന്നതിനും കാടുവിട്ട് ഇറങ്ങുന്ന ആനകളെ തുരത്താനും വനം വകുപ്പ് തന്നെ തീപന്തവും പടക്കവും എറിഞ്ഞു പ്രകോപനവും സംഘർഷവും സൃഷ്ടിക്കുമ്പോൾ നാളെ ആനകൾ മനുഷ്യന് നേരെ തിരിയും എന്ന ചെറിയ ബോധം പോലും വകുപ്പിന് ഇല്ല.
ആനകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ അല്ല ആനകളെ കൂടുതൽ ഉപദ്രവിക്കുന്ന പാലക്കാട് ജില്ലയിൽ ആണ് ആനകൾ മനുഷ്യന് നേരെ കൂടുതൽ ആക്രമണം നടത്തിയിരിക്കുന്നത്.കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുമ്പോൾ ഈ ജീവികളുടെ വംശം കുറയുകയും അതിനെ ഇരയാക്കി ജീവിക്കുന്ന പുലി, കടുവ, കുറുനരി, ചെന്നായ മുതലായ ജീവികൾ ഭക്ഷണത്തിനായി കൃഷിഭൂമിയിലേക്ക് ആയിരിക്കില്ല കർഷകരെ തിന്ന് വിശപ്പടക്കാൻ ആയിരിക്കും എത്തുക എന്ന വസ്തുത കാട്ടുകൊള്ള മാത്രം പഠിച്ചിട്ടുള്ള മന്ത്രിമാരും കൃഷി മാത്രം അറിയാവുന്ന കർഷകരും മനസ്സിലാക്കിയിട്ടില്ല.
ഒരു ചായ കുടിച്ച് പേപ്പർ കപ്പ് വലിച്ചെറിയുമ്പോൾ ഒരു വട തിന്ന് രണ്ട് ടിഷ്യു പേപ്പർ വലിച്ചെറിയുമ്പോൾ തെരഞ്ഞെടുപ്പിന് വഴിനീളെ പോസ്റ്ററുകൾ ഒട്ടിക്കുമ്പോൾ വനം നഷ്ടപ്പെടുന്ന കാട്ടുപന്നികൾ തങ്ങളുടെ കൃഷിഭൂമിയെ ആക്രമിക്കും എന്ന് കർഷകരും മുൻകൂട്ടി മനസ്സിലാക്കേണ്ടിയിരുന്നു.
ഇന്ത്യയിൽ 109 തരം വവ്വാലുകൾ ഉണ്ടെങ്കിലും അതിൽ ഒരു ഇനത്തെ മാത്രമാണ് ക്ഷുദ്രജീവി ഗണത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. Salim Ali’s Fruit Bat, Wronghton’s free tailed bat എന്നീ രണ്ടിനം വവ്വാലുകൾ ഷെഡ്യൂൾ ഒന്നിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവയെ കൊന്നാൽ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം 7 വർഷം വരെ തടവും പിഴയും ലഭിക്കും.Angels nair,Animal Legal Force,8891740702.

 

Local News

ശല്യം ചെയ്ത യുവാവിന്റെ കരണത്ത് പൊട്ടിച്ചു,പിന്നാലെ പോലീസിൽ ഏൽപ്പിച്ചു; കെഎസ്ആർടിസി ബസ്സിലെ അക്രമിക്ക് “പണി” കൊടുത്തത് നിയവിദ്യാർത്ഥിനി

Published

on

By

കോതമംഗലം;യാത്രയ്ക്കിടെ രഹസ്യഭാഗത്ത് സ്പർശിച്ചെന്ന് വെളിപ്പെടുത്തൽ.തുടർന്ന് യുവതി ചാടിയെഴുന്നേറ്റ് യുവാവിന്റെ ചെകിട്ടത്ത് ഒന്നുപൊട്ടിച്ചു.പിന്നാലെ കണക്കിന് ശകാരവും.ഇതും പോരാഞ്ഞ് പോലീസ് എത്തിയപ്പോൾ ആക്രമിയെ കൈമാറി നീതി നിർവ്വഹണവും.

ഇന്ന് രാവിലെ നെടുങ്കണ്ടത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിലാണ് സംഭവം.ആലുവയിൽ നിയമവിദ്യാർത്ഥിനിയായ യുവതിയാണ് സഹയാത്രികനെ നേര്യമംഗലത്തിന് സമീപം ബസ്സിൽ പഞ്ഞിക്കിട്ടത്.

അടിമാലി ചാറ്റുപാറ സ്വദേശിയും അങ്കമാലി ടോളിൻ ടയേഴ്‌സിലെ ജീവനക്കാരുമായ അരുണിനെയാണ് തന്നെ ശല്യംചെയ്‌തെന്ന് ആരോപിച്ച് യുവതി പോലീസിൽ ഏൽപ്പിച്ചത്.ഊന്നുകൽ സ്‌റ്റേഷന് മുന്നിൽ ബസ്സ് നിർത്തിയതിന് പിന്നാലെ പോലീസ് സംഘം എത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

നേര്യമംഗലത്തിന് സമീപം വച്ച് അരുൺ തന്റെ ശരീരത്തിൽ സ്പർശിച്ചെന്നും താക്കീത് ചെയ്തിട്ടും ശല്യം തുടർന്നെന്നും ഇതിനെത്തുടർന്നാണ് താൻ കരണത്തടിച്ചതെന്നുമാണ് യുവതി പോലീസിൽ വിശദമാക്കിയത്.

കേസ് നടപടികളിലേക്ക് നീങ്ങിയതോടെ താൻ രേഖമൂലം പരാതിനൽകാൻ തയ്യാറാല്ലന്ന് യുവതി അറിയിച്ചെന്നും ഇതെത്തുടർന്ന് ഇയാൾക്കെതിരെ പൊതുജന ശല്യം കാണിച്ച് ,കേസ് ചാർജ്ജ് ചെയ്ത് ജാമ്യത്തിൽ വിട്ടതായിട്ടുമാണ് ഊന്നുകൽ പോലീസിന്റെ വിശദീകരണം.

Continue Reading

Local News

നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിന് കയ്യടിക്കാനില്ല , എം എം മണിയെ ചേർത്ത് പിടിക്കും -ഗോമതി

Published

on

By

തൊടുപുഴ;നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിന് കയ്യടിക്കാനില്ലന്ന് മൂന്നാർ സമര മായിക ഗോമതി. മുൻ മന്ത്രിയും എംഎൽഎയുമായ എം.എം.മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച മുസ്ലിം ലീഗ് എംഎൽഎ പി.കെ. ബഷീറിന്റെ പരാമർശത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഗോമതി.

രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ടെങ്കിലും വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ ചേർത്തു പിടിക്കും എന്നാണ് ഗോമതി ഇതെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുള്ളത്.

കുറിപ്പിന്റെ പൂർണരൂപം

സഖാവ് എം.എം. മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലിം ലീഗ് എംഎൽഎ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല, ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം. ഐക്യദാർഢ്യം.

 

Continue Reading

Local News

ദേവികുളത്തെ കാട്ടുപോത്ത് വേട്ട ;ഉദ്യോഗസ്ഥരുടെ പിൻതുണ ലഭിച്ചെന്ന് സംശയം , അന്വേഷണം ഊർജ്ജിതം

Published

on

By

മൂന്നാർ:ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ ഉൾപ്പെടുന്ന അരുവിക്കാട് സെക്ഷനിൽ നിന്നും കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയെ സംഘത്തെ കണ്ടെത്തുന്നതിനുള്ള വനംവകുപ്പ് അധികൃതരുടെ നീക്കം വിഫലം.

4 വയസ്സ് പ്രായമുള്ളതും പ്രായമുള്ള കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയതായിട്ടാണ് വനംവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഒരാഴ്ചയിലേറെയായി തുടരുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ലന്നാണ് സൂചന.

ഒട്ടുമിക്ക സമയത്തും ആൾ സഞ്ചാരമുള്ള പാതയിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന അരുവിക്കാട് സെക്ഷനിലെ വനപ്രദേശത്ത് വച്ച് കൂറ്റൻ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന ശേഷം ഇറച്ചി മുറിച്ചുകടത്തിയ സംഭവം വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥരിൽ ചിലരുടെയെങ്കിലും മനസ്സറിവോടെയാണ് കാട്ടുപോത്ത് വേട്ട നടന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മച്ചിപ്ലാവ് സെക്ഷനിൽ മാസങ്ങൾക്ക് മുമ്പ് കാട്ടുപോത്തിനെ വെവച്ച് കൊന്ന് ഇറച്ചി കടത്തിയിരുന്നു.ഈ സംഭവത്തിന്റെ അന്വേഷണം പൂർത്തിയായി വരുന്നതിനിടെയാണ് ദേവികുളം റെയിഞ്ചിൽ നിന്നും സമാന സംഭവം പുറത്തുവന്നിട്ടുള്ളത്.ഈ കേസിൽ ഉൾപ്പെട്ട 15 ഓളം പേരെ അറസ്റ്റ് ചെയ്യുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ദേവികുളം റേഞ്ചയിന് കീഴിലെ സെൻട്രൽ നഴ്സറിക്ക് സമീപം കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.വെറ്ററിനറി ഡോക്ടറുടെ പരിശോധനയിലാണ് വേട്ടയാടൽ സ്ഥീരീകരിച്ചത്.

വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും മിക്കപ്പോഴും കടന്നുപോകുന്ന പാതയിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള വനപ്രദേശത്ത് നിന്നാണ് കാട്ടുപോത്തിനെ കൊന്ന് ഇറച്ചികടത്തിയെതന്നാണ് സൂചന.സംഭവം അക്ഷരാത്ഥത്തിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

മൂന്നാർ ഡിഎഫ്ഒ ഓഫീസിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കാട്ടുപോത്തിനെ വെടിവച്ചിട്ട വനപ്രദേശം.വേട്ടയാടിയ പോത്തിന്റെ ഇറച്ചി തലച്ചുമടായിട്ടായിരിക്കാം കടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

മുറിച്ചെടുത്ത ഇറച്ചി എങ്ങോട്ട് കൊണ്ടുപോയി,ആർക്കെല്ലാം വിതരണം നടത്തി എന്നീകാര്യങ്ങൾ കൃത്യത വരുത്താൻ വിശദമായ അന്വേഷണം നടത്തണമെന്ന് ഉന്നതതലത്തിൽ നിന്നും അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

സംഭവം പുറത്തുവന്നതോടെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് കാട്ടിറച്ചി സംഭരിച്ച്,വിൽപ്പന നടത്തിവരുന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്നുള്ള സംശയം വ്യാപകമായിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന്് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്.തുടർന്ന് നടന്ന അന്വേഷണത്തിൽ വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ചുകടത്തിയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

 

Continue Reading

Trending

error: