Connect with us

News

ദൃസാക്ഷി തിരിച്ചറിഞ്ഞു ; ആസിഡ് ആക്രമണകേസിൽ തെളിവെടുപ്പ് ഇന്ന് പൂർത്തിയാവും

Published

on

അടിമാലി : നാടിനെ നടുക്കിയ ആസിഡ് ആക്രമണ കേസിലെ പ്രതി ഷീബയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ഈ മാസം 16-ന് രാവിലെ 10.30 ഓടെ ഇരുമ്പുപാലത്ത് പള്ളിമുറ്റത്തുവച്ചായിരുന്നു സംഭവം.തിരുവന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺകുമാറിന്റെ മുഖത്താണ് മുരിക്കാശേരി പൂമാകണ്ടം വെട്ടിമലയിൽ സന്തോഷി(36)ന്റെ ഭാര്യയായ ഷീബ(36)മുൻ വൈരാഗ്യത്തെത്തുടർന്ന് ആസിഡ് ഒഴിച്ചത്.
റബ്ബർപാലിന് ഉറകൂടുന്നതിന് ഉപയോഗിയ്ക്കുന്ന ആസിഡ് ഹോർലിക്‌സ് കുപ്പിയിലാണ് ഷീബ കൊണ്ടുവന്നതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ആക്രമണത്തിന്റെ സി സി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തിനു ശേഷം പള്ളി മുറ്റത്തുനിന്നും ഇറങ്ങിയ ഷീബ ഓടിപ്പോകുന്നതുകണ്ടെന്ന് ദൃസാക്ഷി മൊഴി നൽകിയിരുന്നു.ഇന്നലെ ഉച്ചയോടെ നടത്തിയ തെളിവെടുപ്പിൽ ഇയാൾ ഷീബയെ തിരിച്ചറിഞ്ഞു.ആസിഡ് വാങ്ങിയത് മുരിക്കാശേരിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നാണെന്ന് ഷിബ പോലീസിനെ അറിയിച്ചിരുന്നു.ഉച്ചകഴിഞ്ഞ് ഇവിടെ എത്തിച്ചും തെളിവെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് റിമാന്റിലായിരുന്ന ഷീബയെ പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയത്.രണ്ടുദിവസത്തേയ്ക്കാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.തിരുവന്തപുരത്ത് ദേശസാൽകൃത ബാങ്കിലെ താൽകാലിക ഡ്രൈവറായി ജോലി നോക്കിവരികയായിരുന്ന അരുണും ഇവിടെ ഹോംനേഴ്‌സായി ജോലി നോക്കിവരുന്ന ഷീബയും വർഷങ്ങളായി അടുപ്പത്തിലായിരുന്നു.
ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.തുടർന്ന് പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയും ഇരുവരും വിവാഹിതരാവാൻ തീരുമാനിയ്ക്കുകയും ചെയ്തിരുന്നു.
ഷീബ വിവാഹിതയാണെന്ന് മനസ്സിലാക്കിതിനെത്തുടർന്ന് അരുൺ ഈ ബന്ധത്തിൽ നിന്നും പിൻമാറിയെന്നും ഇതാണ് ഷീബയ്ക്ക് ഇയാളോടുള്ള വൈരാഗ്യത്തിന്് കാരണമെന്നുമാണ് പോലീസിൽ നിന്നും ലഭിയ്ക്കുന്ന സൂചന.
മുരിക്കാശ്ശേരി പൂമാംകണ്ടത്തുള്ള ഭർത്താവിന്റെ വീട്ടിൽനിന്നാണ് ഷീബയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.രണ്ടുകുട്ടികളുടെ മാതാവാണ്.തിരുവന്തപുരത്തെപ്രമുഖ ആശുപത്രിയിൽ നേഴ്‌സായി ജോലിചെയ്യുകയാണെന്നാണ് ഷീബ ആദ്യം പോലീസിനെ അറിയിച്ചത്.എന്നാൽ ഇവർ ഹോംനേഴ്‌സായി പ്രവർത്തിച്ചുവരുന്നതായിട്ടാണ് പോലീസിന് ലഭിച്ച വിവരം.
അരുണിന്റെ മുഖത്തേയ്‌ക്കൊഴിയ്ക്കുന്നതിനിടെ കുപ്പിയിലെ ആസിഡ് ഷീബയുടെ ദേഹത്തേയ്ക്കും തെറിച്ചുവീണിരുന്നു.പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ മുഖത്തും ദേഹത്തും പലഭാഗങ്ങളിലും പൊള്ളലേറ്റുന്നതായി കണ്ടെത്തിയിരുന്നു.പോലീസ് മെഡിയ്ക്കലിന് എത്തിച്ചപ്പോൾ ആശുപത്രിയിൽ നിന്നും പൊള്ളലിനുള്ള മരുന്നുകളും നൽകിയിരുന്നു.ഇതെത്തുടർന്ന് പരിക്ക് ഒട്ടുമുക്കാലും ഭേതമായിട്ടുണ്ട്.

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: