Connect with us

Local News

അന്താരാഷ്ട്ര തലത്തിലേക്ക് താരങ്ങൾ ; മാർ ബേസിൽ ഫുട്‌ബോൾ അക്കാദമിക്ക് തുടക്കമായി

Published

on

കോതമംഗലം;മാർബേസിൽ ഫുട്‌ബോൾ അക്കാദമിക്ക് തുടക്കമായി.ഹൈറേഞ്ചിന്റെ കവാടമെന്നറിയപ്പെടുന്ന കോതമംഗലത്തിന്റെ കായിക ചരിത്രത്തിൽ അക്കാദമി തിലകക്കുറിയായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.നാടിന്റെ ഫുട്‌ബോൾ പ്രതാപത്തെ കരുതലോടെ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു.
അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 80 -ൽപരം കുട്ടികൾക്കാണ്് പരിശീലനം നൽകിവരുന്നത്.ആവശ്യമുള്ളവർക്ക് താമസ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.പെൺകുട്ടികളുടെ ടീം പ്രധാന ആകർഷണമാണ്.
പന്തു തട്ടാൻ പ്രായമാകുമ്പോൾ തന്നെ ശാസ്ത്രീയ പരിശീലനം ലഭിച്ചാൽ അന്താരാഷ്ട്ര തലത്തിലേക്ക് ഫുട്‌ബോൾ താരങ്ങളെ വളർത്തിയെടുക്കാമെന്ന ചിന്തയാണ് അക്കാദമിയുടെ ഉദയത്തിനു കാരണമെന്ന് നടത്തിപ്പുകാർ പറയുന്നു. മികച്ച കളിയും വ്യക്തിപരമായ അച്ചടക്കവും സ്വഭാവശുദ്ധിയും സമർപ്പണവും കുട്ടികളിൽ വളർത്തിയെടുത്ത് കളിയുടെ ഉയരങ്ങൾ കീഴടക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് അക്കദമിയുടെ മുഖ്യ ലക്ഷ്യമെന്നും ഇവർ വ്യക്തമാക്കുന്നു.
ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പ്രൊഫഷണൽ ഫുട്ബോൾ കോച്ച് ലൈസൻസ് നേടിയ മുൻ സ്റ്റേറ്റ് കോച്ച് ബിനു വി സ്‌കറിയ ആണ് മുഖ്യ പരിശീലകൻ.കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു.
ദ്രോണാചാര്യ അവാർഡ് ജേതാവായ അത്ലറ്റിക് കോച്ച് റ്റിപി ഔസേപ്പ് , മുൻ ഇന്ത്യൻ ഫുട്‌ബോൾ താരമായ പി ആർ ഹർഷൻ,സന്തോഷ് ട്രോഫി ക്യാപ്റ്റനും കോച്ചുമായ എം എം ജേക്കബ്ബ്,ദേശീയ കായിക അദ്ധ്യാപക അവാർഡ് ജേതാവായ രാജു പോൾ,സ്‌കൂളിലെ മുൻ കായിക അദ്ധ്യാപകരായ എം സി സ്‌കറിയ,പി റ്റി അമ്മിണി,ജിമ്മി ജോസഫ്,സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളും സന്തോഷ് ട്രോഫി താരങ്ങളുമായ ഷെറിൻ സാം ,അരുൺ കെ ജെ , എൽദോസ് ജോർജ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
മാർത്തോമൻ ചെറിയപള്ളി വികാരി റവ.ഫാദർ ജോസ് പരത്തുവയലിൽ അനുഗ്രഹപ്രഭാഷണവും താരങ്ങൾക്കുള്ള ജഴ്‌സി വിതരണവും നടത്തി.സ്‌കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി അധ്യക്ഷനായി.മാർത്തോമൻ ചെറിയപള്ളി ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പി എ എം ബഷീർ , കോതമംഗലം മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കെ എം,വാർഡ് കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ റിൻസ് റോയ് മാർത്തോമൻ ചെറിയപള്ളി ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരി മുൻ പ്രിൻസിപ്പാൾ പി പി എൽസി , പി ടി എ പ്രസിഡന്റ് പി കെ സോമൻ , പ്രിൻസിപ്പാൾ എൽദോസ് കെ വർഗീസ് , ഹെഡ്മിസ്ട്രസ് ഷൈബി കെ എബ്രഹാം എന്നിവർ സംസാരിച്ചു.
സ്‌കൂളിലെ എല്ലാവിധ കായിക പ്രവർത്തനങ്ങളുടെ നടപ്പാക്കലും ഏകോപനവുമായി കായിക അദ്ധ്യാപികയായ ഷിബി മാത്യുവും നേതൃനിരയിലുണ്ട്്.

Local News

ശല്യം ചെയ്ത യുവാവിന്റെ കരണത്ത് പൊട്ടിച്ചു,പിന്നാലെ പോലീസിൽ ഏൽപ്പിച്ചു; കെഎസ്ആർടിസി ബസ്സിലെ അക്രമിക്ക് “പണി” കൊടുത്തത് നിയവിദ്യാർത്ഥിനി

Published

on

By

കോതമംഗലം;യാത്രയ്ക്കിടെ രഹസ്യഭാഗത്ത് സ്പർശിച്ചെന്ന് വെളിപ്പെടുത്തൽ.തുടർന്ന് യുവതി ചാടിയെഴുന്നേറ്റ് യുവാവിന്റെ ചെകിട്ടത്ത് ഒന്നുപൊട്ടിച്ചു.പിന്നാലെ കണക്കിന് ശകാരവും.ഇതും പോരാഞ്ഞ് പോലീസ് എത്തിയപ്പോൾ ആക്രമിയെ കൈമാറി നീതി നിർവ്വഹണവും.

ഇന്ന് രാവിലെ നെടുങ്കണ്ടത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിലാണ് സംഭവം.ആലുവയിൽ നിയമവിദ്യാർത്ഥിനിയായ യുവതിയാണ് സഹയാത്രികനെ നേര്യമംഗലത്തിന് സമീപം ബസ്സിൽ പഞ്ഞിക്കിട്ടത്.

അടിമാലി ചാറ്റുപാറ സ്വദേശിയും അങ്കമാലി ടോളിൻ ടയേഴ്‌സിലെ ജീവനക്കാരുമായ അരുണിനെയാണ് തന്നെ ശല്യംചെയ്‌തെന്ന് ആരോപിച്ച് യുവതി പോലീസിൽ ഏൽപ്പിച്ചത്.ഊന്നുകൽ സ്‌റ്റേഷന് മുന്നിൽ ബസ്സ് നിർത്തിയതിന് പിന്നാലെ പോലീസ് സംഘം എത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

നേര്യമംഗലത്തിന് സമീപം വച്ച് അരുൺ തന്റെ ശരീരത്തിൽ സ്പർശിച്ചെന്നും താക്കീത് ചെയ്തിട്ടും ശല്യം തുടർന്നെന്നും ഇതിനെത്തുടർന്നാണ് താൻ കരണത്തടിച്ചതെന്നുമാണ് യുവതി പോലീസിൽ വിശദമാക്കിയത്.

കേസ് നടപടികളിലേക്ക് നീങ്ങിയതോടെ താൻ രേഖമൂലം പരാതിനൽകാൻ തയ്യാറാല്ലന്ന് യുവതി അറിയിച്ചെന്നും ഇതെത്തുടർന്ന് ഇയാൾക്കെതിരെ പൊതുജന ശല്യം കാണിച്ച് ,കേസ് ചാർജ്ജ് ചെയ്ത് ജാമ്യത്തിൽ വിട്ടതായിട്ടുമാണ് ഊന്നുകൽ പോലീസിന്റെ വിശദീകരണം.

Continue Reading

Local News

നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിന് കയ്യടിക്കാനില്ല , എം എം മണിയെ ചേർത്ത് പിടിക്കും -ഗോമതി

Published

on

By

തൊടുപുഴ;നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിന് കയ്യടിക്കാനില്ലന്ന് മൂന്നാർ സമര മായിക ഗോമതി. മുൻ മന്ത്രിയും എംഎൽഎയുമായ എം.എം.മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച മുസ്ലിം ലീഗ് എംഎൽഎ പി.കെ. ബഷീറിന്റെ പരാമർശത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഗോമതി.

രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ടെങ്കിലും വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ ചേർത്തു പിടിക്കും എന്നാണ് ഗോമതി ഇതെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുള്ളത്.

കുറിപ്പിന്റെ പൂർണരൂപം

സഖാവ് എം.എം. മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലിം ലീഗ് എംഎൽഎ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല, ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം. ഐക്യദാർഢ്യം.

 

Continue Reading

Local News

ദേവികുളത്തെ കാട്ടുപോത്ത് വേട്ട ;ഉദ്യോഗസ്ഥരുടെ പിൻതുണ ലഭിച്ചെന്ന് സംശയം , അന്വേഷണം ഊർജ്ജിതം

Published

on

By

മൂന്നാർ:ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ ഉൾപ്പെടുന്ന അരുവിക്കാട് സെക്ഷനിൽ നിന്നും കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയെ സംഘത്തെ കണ്ടെത്തുന്നതിനുള്ള വനംവകുപ്പ് അധികൃതരുടെ നീക്കം വിഫലം.

4 വയസ്സ് പ്രായമുള്ളതും പ്രായമുള്ള കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയതായിട്ടാണ് വനംവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഒരാഴ്ചയിലേറെയായി തുടരുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ലന്നാണ് സൂചന.

ഒട്ടുമിക്ക സമയത്തും ആൾ സഞ്ചാരമുള്ള പാതയിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന അരുവിക്കാട് സെക്ഷനിലെ വനപ്രദേശത്ത് വച്ച് കൂറ്റൻ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന ശേഷം ഇറച്ചി മുറിച്ചുകടത്തിയ സംഭവം വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥരിൽ ചിലരുടെയെങ്കിലും മനസ്സറിവോടെയാണ് കാട്ടുപോത്ത് വേട്ട നടന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മച്ചിപ്ലാവ് സെക്ഷനിൽ മാസങ്ങൾക്ക് മുമ്പ് കാട്ടുപോത്തിനെ വെവച്ച് കൊന്ന് ഇറച്ചി കടത്തിയിരുന്നു.ഈ സംഭവത്തിന്റെ അന്വേഷണം പൂർത്തിയായി വരുന്നതിനിടെയാണ് ദേവികുളം റെയിഞ്ചിൽ നിന്നും സമാന സംഭവം പുറത്തുവന്നിട്ടുള്ളത്.ഈ കേസിൽ ഉൾപ്പെട്ട 15 ഓളം പേരെ അറസ്റ്റ് ചെയ്യുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ദേവികുളം റേഞ്ചയിന് കീഴിലെ സെൻട്രൽ നഴ്സറിക്ക് സമീപം കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.വെറ്ററിനറി ഡോക്ടറുടെ പരിശോധനയിലാണ് വേട്ടയാടൽ സ്ഥീരീകരിച്ചത്.

വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും മിക്കപ്പോഴും കടന്നുപോകുന്ന പാതയിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള വനപ്രദേശത്ത് നിന്നാണ് കാട്ടുപോത്തിനെ കൊന്ന് ഇറച്ചികടത്തിയെതന്നാണ് സൂചന.സംഭവം അക്ഷരാത്ഥത്തിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

മൂന്നാർ ഡിഎഫ്ഒ ഓഫീസിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കാട്ടുപോത്തിനെ വെടിവച്ചിട്ട വനപ്രദേശം.വേട്ടയാടിയ പോത്തിന്റെ ഇറച്ചി തലച്ചുമടായിട്ടായിരിക്കാം കടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

മുറിച്ചെടുത്ത ഇറച്ചി എങ്ങോട്ട് കൊണ്ടുപോയി,ആർക്കെല്ലാം വിതരണം നടത്തി എന്നീകാര്യങ്ങൾ കൃത്യത വരുത്താൻ വിശദമായ അന്വേഷണം നടത്തണമെന്ന് ഉന്നതതലത്തിൽ നിന്നും അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

സംഭവം പുറത്തുവന്നതോടെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് കാട്ടിറച്ചി സംഭരിച്ച്,വിൽപ്പന നടത്തിവരുന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്നുള്ള സംശയം വ്യാപകമായിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന്് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്.തുടർന്ന് നടന്ന അന്വേഷണത്തിൽ വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ചുകടത്തിയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

 

Continue Reading

Trending

error: