M4 Malayalam
Connect with us

Local News

വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിനോദ -വിശ്രമ കേന്ദ്രമൊരുക്കണം- ഡിവൈഎഫ്‌ഐ

Published

on

കോതമംഗലം: അടിവാട് ടൗണില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിനോദ- വിശ്രമ കേന്ദ്രമൊരുക്കണമെന്ന് ഡിവൈഎഫ്‌ഐ അടിവാട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ അടിവാട് കെ എം മീരാന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എല്‍ദോസ് എന്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്് ഒ എ ബാസിത് പതാക ഉയര്‍ത്തി. ചടങ്ങില്‍ പ്രസിഡന്റ് ഒ എ ബാസിത് പതാക ഉയര്‍ത്തി. അജാസ് ഒ ജമാല്‍ സ്വാഗതവും അബിന്‍സ് മുഹ്‌യിദ്ദീന്‍ നന്ദിയും പറഞ്ഞു.

അന്‍സ കെ റഹ്മാന്‍, അഷ്മിന സിയാദ് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ഡിവൈഎഫ്‌ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, ട്രഷറര്‍ പി എ നവാസ്, യൂണിറ്റ് സെക്രട്ടറി എം എ അസ്‌ലം തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: അല്‍ഫാസ് റഹ്മാന്‍ (പ്രസിഡന്റ്), അഷ്മിന സിയാദ് (വൈസ് പ്രസിഡന്റ്), എം എ അസ്‌ലം (സെക്രട്ടറി), അബിന്‍സ് മുഹ്യിദ്ധീന്‍ (ജോയിന്റ് സെക്രട്ടറി). ഒ എ ബാസിത്, സിയാദ് ഉമ്മര്‍, അബിന്‍സ് കരീം, അജിത് മോന്‍ ബൈജു, കെ ആര്‍ രതീഷ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)

1 / 1

Latest news

സുഗന്ധഗിരി മരംമുറി;ഡിഎഫ്ഒ അടക്കം 3 പേരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചെന്ന് സൂചന,പിന്നില്‍ ബാഹ്യ ഇടപെടല്‍ എന്നും ആക്ഷേപം

Published

on

By

കോഴിക്കോട്; സുഗന്ധഗിരി മരംമുറി സംഭവത്തില്‍ നടപടി താഴെത്തട്ടില്‍ ഒതുക്കാന്‍ നീക്കമെന്ന് ആക്ഷേപം.

സംഭവത്തില്‍ കല്‍പറ്റ ഡിഎഫ്ഒ ഷജ്‌ന, കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ എം.സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ (ഗ്രേഡ്) ബീരാന്‍ കുട്ടി എന്നിവര്‍ക്കെതിരെയുള്ള വകുപ്പുതല നടപടികള്‍ മന്ത്രി ഇടപെട്ട് മരവിപ്പിച്ചതായി സൂചന.

സസ്‌പെന്‍ഷ്ന്‍ ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുള്ളിലാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളതെന്നും ഇതിന് പിന്നില്‍ ശക്തമായ ബാഹ്യഇടപെടല്‍ ഉണ്ടെന്നുമാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആരോപണം.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഷജ്‌ന ഉള്‍പ്പെടെ മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

വയനാട് സുഗന്ധഗിരിയില്‍നിന്ന് 126 മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വിജിലന്‍സ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.

18 ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.വിജിലന്‍സ് അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സജ്‌ന.എ, കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ നീതു.കെ, ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍.കെ., സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ചന്ദ്രന്‍, വീരാന്‍കുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് നടപടി ശുപാര്‍ശ ചെയ്തിരുന്നത്.

ഫലത്തില്‍ കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.നീതുവിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടി മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പരിശോധനകളില്ലാതെ മരം മുറിക്കാന്‍ അനുമതി നല്‍കി, കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും കുറ്റവാളികള്‍ മരം കടത്തി, പ്രതികളെക്കുറിച്ച് അറിവുണ്ടായിട്ടും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ല തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വയനാട് സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

 

1 / 1

Continue Reading

Latest news

ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍

Published

on

By

റാന്നി;യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിനേയാണ് (40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇയാളുടെ പോരില്‍ പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.സുനില്‍ കുമാറിന്റെ ഭാര്യ സൗമ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും ഒരുമിച്ച് മരിയ്ക്കാന്‍ തീരുമാനിച്ചെന്നും സൗമ്യയ്ക്ക് ജീവനൊടുക്കാന്‍ ഫാനില്‍ കയര്‍ കെട്ടികൊടുത്ത് ശേഷം സുനില്‍കുമാര്‍ തീരുമാനത്തില്‍ നിന്ന്് പിന്‍മാറുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തിട്ടുള്ളതെന്നുമാണ് പോലീസ് വിശദീകരണം.

 

1 / 1

Continue Reading

Local News

പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരികൾ മുങ്ങിമരിച്ചു ; സംഭവം മലപ്പുറത്ത്

Published

on

By

മലപ്പുറം ; മലപ്പുറം  വേങ്ങര കോട്ടുമല കടലുണ്ടി പുഴയില്‍ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഇവർ പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Latest news

മോഷണകേസില്‍ “കുടുക്കി”,പിന്നാലെ ചെയ്യാത്ത കുറ്റത്തിന് ജയില്‍ വാസം; മനോവിഷമം മൂലം ഡ്രൈവര്‍ ജീവനൊടുക്കി

Published

on

By

കൊല്ലം;മോഷണകുറ്റത്തിന് പോലീസ് അറസ്റ്റുചെയ്യുകയും നിരപരാധി എന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) ജീവനൊടുക്കി.

പോലീസിന്റെ ശാരീരിക പീഡനങ്ങള്‍ മൂലം ആരോഗ്യവും കേസ് നടത്തിപ്പുമൂലം വന്‍തുകയും നഷ്ടപ്പെട്ടിരുന്നെന്നും ഇതെത്തുടര്‍ന്നുള്ള മനോവിഷമം താങ്ങാനാവാതെയാണ് രതീഷ് ജീവനൊടുക്കുകയായിരുന്നെന്നാണ് കുടുംബാംഗങ്ങള്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം.
രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക്, വൈഗ.

കേസില്‍ രതീഷ് മാസങ്ങളോളം റിമാന്റിലായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.

അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ് പോലീസ് മോഷണ കേസില്‍ കുടുക്കിയത്. ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അവശനായി രതീഷ് സെല്ലില്‍ തളര്‍ന്ന് വീണെന്നും മറ്റുമുള്ള വിവരങ്ങള്‍ പിന്നാലെ പുറത്തുവന്നിരുന്നു. രരതീഷിനെതിരെ തട്ടിക്കൂട്ടിയ തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയതെന്നും മറ്റുമുള്ള ആരോപങ്ങളും ഉയര്‍ന്നിരുന്നു.

സംഭവം കുടുംബത്തില്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ ചെറുതല്ല.നാട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലും മൂലം രതീഷിന്റെ ഭാര്യയും കുട്ടികളും അനുഭവിച്ച മനോവിഷമം വിവരണാതീതമാണ്.ഉറ്റവരുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല.

കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ തുരുമ്പെടുത്ത് നശിച്ചു.ഇതും രതീഷിന്റെ മാനസിക വിഷമം വര്‍ദ്ധിയ്ക്കുന്നതിന് കാരണമായി എന്നാണ് ചൂണ്ടികാണിയ്്ക്കപ്പെടുന്നത്.

 

1 / 1

Continue Reading

Local News

മയക്കുമരുന്നുമായി മർച്ചൻ്റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ എക്സൈസ് പിടിയിൽ

Published

on

By

കൊച്ചി/ മഞ്ഞുമ്മൽ ; “ഐസ് മെത്ത് ” എന്ന വിളിപ്പേരുള്ള മാരക മയക്കുമരുന്നുമായി മർച്ചൻ്റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ എക്സൈസ് പിടിയിൽ. മയക്ക് മരുന്ന് എത്തിച്ചിരുന്നത് പഞ്ചാബിൽ നിന്ന്.

പിന്നിൽ വൻ റാക്കെറ്റെന്ന് സൂചന.കൊച്ചിയിൽ തമ്പടിച്ചിരിക്കുന്ന ലഹരി സംഘങ്ങൾക്കെതിരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടപടി കടുപ്പിക്കുന്നു. “മഞ്ഞുമ്മൽ മച്ചാൻ” എന്ന ലഹരി സംഘത്തിലെ പ്രധാനിയായ മർച്ചൻ്റ് നേവി വിദ്യാർത്ഥിയേയും സുഹൃത്തിനേയുമാണ് എക്സൈസ് സംഘം പിടി കൂടിയത്.

കൊച്ചി ഏലൂർ മഞ്ഞുമ്മൽ സ്വദേശി ആശാരി പറമ്പിൽ വീട്ടിൽ ഷബിൻ ഷാജി (26) ആലുവ ചൂർണ്ണിക്കര, അമ്പാട്ടുകാവ് കരയിൽ, വെളുത്തേടത്ത് വീട്ടിൽ അക്ഷയ് വി എസ് (27) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ് , വരാപ്പുഴ റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് ഐസ് മെത്ത് എന്ന വിളിപ്പേരുള്ള 10 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെടുത്തു. രാജസ്ഥാനിൽ മർച്ചൻ്റ് നേവി കോഴ്സ് ചെയ്യുന്ന ഷബിൻ അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയിൽ നിന്ന് തുച്ഛമായ വിലക്ക് മയക്ക് മരുന്ന് വാങ്ങി കളമശ്ശേരി, ഏലൂർ, മഞ്ഞുമ്മൽ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നു.

രണ്ടാഴ്ച മുൻപ് വൈറ്റില ചക്കരപ്പറമ്പ് നിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും, 3 കിലോ കഞ്ചാവും 18 എണ്ണം നൈട്രോസെപാം ഗുളികകളുമായി രണ്ട് പേരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സമൂഹ മാധ്യമങ്ങളി’ലൂടെ “മഞ്ഞുമ്മൽ മച്ചാൻ” എന്ന പേരിൽ എറണാകുളം ടൗൺ ഭാഗത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ചീഫ് അസി. കമ്മീഷണർ ടി. അനികുമാറിൻ്റെ നേതൃത്വത്തിൽ ഇവരുടെ ഫോൺ കോൾ വിവരങ്ങളും, സമൂഹ മാധ്യമ അക്കൗണ്ടുകളും സൂഷ്മമായി പരിശോധിച്ച് ഇവരുടെ നീക്കൾ രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു.

ഇവരുടെ കൈയ്യിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി വിൽപ്പന നടത്തുന്നവർക്ക് അർദ്ധരാത്രിയോട് കൂടി ഇവർക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മൽ കടവ് റോഡിൽ വച്ചാണ് മയക്ക് മരുന്ന് കൈമാറിയിരുന്നത് എന്ന് സീസ് ടീം കണ്ടെത്തിയിരുന്നു. പുലർച്ചെ ഒരു മണിയോട് കൂടി മഞ്ഞുമ്മൽ കടവ് ഭാഗത്ത് മയക്ക് മരുന്ന് കൈമാറുവാൻ എത്തിയ ഇരുവരും എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇവരെ ഇരുവരേയും പിൻതുടർന്ന് പിടി കൂടുകയായിരുന്നു.

പിടിയിലായ സമയം അക്രമാസക്തനായ ഷബിൻ ഷാജി കൈവശം ഉണ്ടായിരുന്ന മയക്ക്മരുന്ന് വിഴുങ്ങി കളയാൻ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടൽ മൂലം വിജയിച്ചില്ല. നിലവിൽ ഷബിനും, അക്ഷയും വരാപ്പുഴ എക്സൈസ് റേഞ്ചിലെ തന്നെ മുൻ മയക്ക് മരുന്ന് കേസിലെ പ്രതികളാണ്.

ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിൻമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് സ്പീഡ് എന്ന പേര് ലഭിച്ചത്.

ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും .എന്നാൽ തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി. ശരീരത്തിന്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം.

ഇവരുടെ മയക്ക് മരുന്ന് സംഘത്തിൽ ഉൾപ്പെട്ടവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചീഫ് അസി. കമ്മീഷണർ ടി അനികുമാർ അറിയിച്ചു. വരാപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ, വരാപ്പുഴ റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി.യു. ഋഷികേശൻ, പ്രിവൻ്റീവ് ഓഫീസർ അനീഷ് കെ ജോസഫ്, സിഇഒമാരായ അനൂപ് എസ്, സമൽദേവ്, വനിതാ സിഇഒ തസിയ കെ എം എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് റിമാൻ്റ് ചെയ്തു.

1 / 1

Continue Reading

Trending

error: