Connect with us

Local News

കുട്ടിസഖാവ് കാണാമറയത്ത് ; കണ്ടെത്തി ശിക്ഷിക്കണമെന്ന് പരക്കെ ആവശ്യം

Published

on

കൊച്ചി:’മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മകൾ പരാതി നൽകിയത് പരാതി ഒതുക്കിതീർക്കാനുള്ള ശ്രമമാണ് സി ഐയുടെ ഓഫീസിൽ നടന്നത്.അന്ന് മറ്റൊരാൾക്കൂടി അവിടെ ഉണ്ടായിരുന്നു,കുട്ടിസഖാവ് അയാളുടെ പേരറിയില്ല.’മകൾ മോഫിയ ആത്മഹത്യചെയ്തതിന് പിന്നാലെ പിതാവ് ദിൽഷാദ് മാധ്യമങ്ങളുമായി പങ്കിട്ടതാണ് ഈ വാക്കുകൾ.

ഇതിനുപിന്നാലെ മാധ്യമങ്ങൾ ഈ കുട്ടിസഖാവിനെ തിരിച്ചറിയാൻ പലവഴിക്കും നീങ്ങൾ നടത്തിയെങ്കിലും വിജയിച്ചതായി റിപ്പോർട്ടില്ല.ഇയാൾ ഇപ്പോഴും പുകമറയ്ക്കുള്ളിൽ തന്നെയാണെന്നാണ് സൂചന.

സി ഐയുടെ മുന്നിൽ താൻ നേരിട്ട പീഡനങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് മകൾ അലമുറയിട്ടുകരഞ്ഞപ്പോഴും ഇയാൾ, ഭർത്താവ് സുഹൈലിനും കുടുംബത്തിനും വേണ്ടി ശക്തിയുക്തം വാദിയ്ക്കുകയും തങ്ങളെ മോശക്കാരാക്കാൻ ശ്രമിച്ചെന്നും ദിൽഷാദ് വെളിപ്പെടുത്തിയിരുന്നു.

ഇത് സത്യമെങ്കിൽ കുട്ടിസഖാവ് മാപ്പർഹിയ്ക്കാത്ത കുറ്റത്തിന് കൂട്ടുനിൽക്കുകയായിരുന്നെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഇതുകൊണ്ടുതന്നെ പാർട്ടി നേതാക്കൾ ഇടപെട്ട് ഇയാൾക്കെതിരെ അന്വേഷണം നടത്തണമെന്നും മാതൃകാപരമായ നടപടികൾ സ്വീകരിയ്ക്കണമെന്നുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.

അറസ്റ്റിലായ മോഫിയയുടെ ഭർത്താവ് സുഹൈലിന്റെ ബന്ധുവാണ് കുട്ടിസഖാവ് എന്നുള്ള വിവരം പല കോണുകളിലും പറഞ്ഞുകേട്ടിരുന്നു.ഈ വഴിക്കും അന്വേഷണം നടന്നെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.

എന്തായാലും മോഫിയയുടെ മരണത്തിൽ ആലുവ സിഐയുടെ ഭാഗത്തുനിന്നും ഉണ്ടായതായിപ്പറയപ്പെടുന്ന ക്രൂരകൃത്യത്തിന് കുട്ടിസഖാവും കുടപിടിച്ചെന്ന കാര്യം വ്യക്തം.ഇത്തരക്കാരെ വച്ചുവാഴിയ്ക്കുന്ന രാഷ്ട്രീയ സംസ്‌കാരം ഇനിയും ഇതുപോലുള്ള മരണങ്ങൾക്ക് വഴിതെളിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

Health

എം ബി എം എം ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് ഹസൻ ഐ എ പി മികച്ച സെക്രട്ടറി

Published

on

By

കോതമംഗലം:ശിശുരോഗ വിദഗ്ദരുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ എ പി) കേരളയുടെ മികച്ച സെക്രട്ടറിക്കുള്ള അവാർഡ് കോതമംഗലം മാർ ബസേലിയസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദനും, ഐഎംഎ മുവാറ്റുപുഴ ജോയിന്റ് സെക്രട്ടറിയുമായ ഡോ. മുഹമ്മദ് ഹസന് ലഭിച്ചു.

കൊച്ചി ഐഎംഎ ഹാളിൽ നടന്ന 50-ാമത് സംസ്ഥാന സമ്മേളനത്തിലായിരുന്നു അവാർഡ് പ്രഖ്യാപനം

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ 5 സംസ്ഥാന അവാർഡുകൾ ഐ എ പി മലനാടിന് ലഭിച്ചു.

Continue Reading

Local News

ജില്ലാകൃഷിത്തോട്ടം വികസനകുതിപ്പിൽ , ചരത്രത്തിലെ വലിയ നേട്ടമെന്ന് എം എൽഎ

Published

on

By

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി ഫാമിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.സംഗമം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഫാമിൽ നടപ്പിലാക്കി വരുന്ന ആർ കെ ഐ,ആർ കെ വി വൈ വികസന പദ്ധതികളെക്കുറിച്ച് വിലയിരുത്തി.നേര്യമംഗലം ഫാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്ന് എംഎൽഎ പറഞ്ഞു.

ആർ കെ ഐ 2019 – 20 പ്രകാരം കെ എൽ ഡി സി ഏറ്റെടുത്തു നടപ്പിൽ വരുത്തുന്നത് ഡവലപ്‌മെന്റ് ഓഫ് ഇന്റഗ്രേറ്റഡ് ഫാമിങ്ങ് സിസ്റ്റം,ഹൈടെക് സ്ട്രക്ചർ ഫോർ വെജിറ്റേറ്റീവ് പ്രൊപ്പഗേഷൻ, കൺസ്ട്രക്ഷൻ ഓഫ് ട്രെയിനിങ്ങ് സെന്റർ,കുളം,ചെക്ക്ഡാം,സ്‌മോൾ സ്‌കെയിൽ പ്രോസസിങ്ങ് യൂണിറ്റ് എന്നീ പദ്ധതികളും,ആർ കെ വി വൈ പദ്ധതി പ്രകാരം ക്രോപ്പ് മ്യൂസിയം,ഇന്റഗ്രേറ്റഡ് ഫാമിങ്ങ് സിസ്റ്റം,ആർട്ടിഫിഷ്യൽ മീൻ കുളം,മഷ്‌റൂം കൾട്ടിവേഷൻ മുതലായവയാണ് പദ്ധതികൾ.

പദ്ധതികൾ പൂർത്തിയാവുന്ന മുറയ്ക്ക് 2 വർഷത്തിനുള്ളിൽ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും എംഎൽഎ പറഞ്ഞു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത് മെമ്പർ സൗമ്യ ശശി,ട്രേഡ് യൂണിയൻ നേതാക്കളായ പി എം ശിവൻ,കെ പി വിജയൻ,എം വൈ യാക്കോബ്,ഫാം സൂപ്രണ്ട് സൂസൻ ലി തോമസ് എന്നിവർ സംസാരിച്ചു.

Continue Reading

Local News

കണ്ടാൽ അറയ്ക്കും പാതയോരം മുഖം മിനുക്കുന്നു ; മെമ്പറുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നീക്കത്തിന് പരക്കെ കയ്യടി

Published

on

By

കോതമംഗലം ; മാലിന്യങ്ങളും കാടും നിറഞ്ഞ് ശോചനീയവസ്ഥയിലായ തങ്കളം -കാക്കനാട് പാതയുടെ ഇരുവശങ്ങളും ശുചീകരിക്കുന്നു.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡ് മെമ്പർ കെ കെ നാസറിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗ പെടുത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ മുന്നേറുന്നത്.
ദിവസേന നൂറ് കണക്കിന് വാഹനങ്ങളും വഴിയാത്രികരും ഉപയോഗിക്കുന്ന ഈ പാതയുടെ ഇരുവശങ്ങളും അറവ് ,പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിറഞ്ഞ് കണ്ടാൽ അറയ്ക്കുന്ന വനിലയിലേയ്‌ക്കെത്തിയിരുന്നു.
രാവിലെയും വൈകിട്ടും സ്ത്രീകൾ അടക്കം നിരവധി ആളുകൾ ആണ് ഇവിടെ നടക്കാനായി എത്തുന്നത്.ഭീതിപെടുത്തുന്ന രീതിയിൽ ഇരുവശങ്ങളിലും കാട് കയറുകയും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തതോടെയാണ് വാർഡ് മെമ്പർ കെ കെ നാസറിന്റെ നേതൃത്വത്തിൽ തങ്കളം കാക്കനാട് പാതയോരങ്ങൾ ശുചീകരിക്കാൻ തീരുമാനിച്ചത്.
തുടർന്നങ്ങോട്ട് റോഡിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമ നടപടികൾ അടക്കം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.9 -ാംവാർഡ് അംഗം ബീന ബാലചന്ദ്രൻ,മൊയ്തീൻ ഷ,താഹിറ സുധീർ,അനുപ് തങ്കപ്പൻ,എൻ എ ജാഫർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു .

 

Continue Reading
News10 hours ago

ബീഫ് കഴിച്ചത് ആചാര ലംഘനം , വിട്ടുവീഴ്ചയില്ലന്ന് ഊരുകൂട്ടം ; “വിലക്ക് ” ഭീതിയിൽ 24 ആദിവാസികൾ

News11 hours ago

ഇന്റർ കോളേജിയറ്റ് സ്വമ്മിംഗ് ചാമ്പ്യൻഷിപ്പ് ; എം എ കോളേജിന് മികച്ച തുടക്കം

Health1 day ago

എം ബി എം എം ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് ഹസൻ ഐ എ പി മികച്ച സെക്രട്ടറി

News1 day ago

പ്രതിഷേധ ധർണ്ണ നടത്തി

News2 days ago

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നില്ല,രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി

Local News2 days ago

ജില്ലാകൃഷിത്തോട്ടം വികസനകുതിപ്പിൽ , ചരത്രത്തിലെ വലിയ നേട്ടമെന്ന് എം എൽഎ

Local News2 days ago

കണ്ടാൽ അറയ്ക്കും പാതയോരം മുഖം മിനുക്കുന്നു ; മെമ്പറുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നീക്കത്തിന് പരക്കെ കയ്യടി

News2 days ago

ചെരിപ്പുവാങ്ങൽ ; കേസിൽക്കുടുങ്ങിയ വ്യാപാരി സഹോദരമന്മാരിൽ അനുജൻ അകത്ത്,ജേഷ്ഠന് ജാമ്യം

News2 days ago

തമിഴ്‌നാടിന്റെ “പകപോക്കൽ ” തുടർക്കഥ ; തീരദേശവാസികൾ ദുരിതക്കയത്തിൽ

Film News3 days ago

മുത്തെ… നിന്നെ കാണാൻ വരുന്നില്ലടാ.. സഹപ്രവർത്തകന്റെ വേർപാടിൽ വേദന പങ്കുവച്ച് സംവിധായകൻ ജയേഷ് മോഹൻ

News3 days ago

നേര്യമംഗലം -വാളറ റോഡിൽ ആനക്കൂട്ടം ; ജാഗ്രതയില്ലങ്കിൽ ദുരന്തത്തിനും സാധ്യതയെന്ന് നാട്ടുകാർ

Film News3 days ago

കുട്ടികളുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: “മണ്ണപ്പം” മികച്ച ചിത്രം

News3 days ago

വെള്ളാപ്പിള്ളി നടേശൻ ഗുരുവചനങ്ങൾ അന്വർത്ഥമാക്കിയ നേതാവ്;ആന്റണി ജോൺ എം എൽ എ

Health4 days ago

മറകെട്ടി പരിശോധനയില്ല, രോഗികൾക്ക് ആവശ്യമായ ചികത്സയും പരിചരണവും ഉറപ്പ് ;ആശുപത്രി സുപ്രണ്ട്

Local News4 days ago

പല്ലാരിമംഗലം ഗവൺമെന്റ് സ്‌കൂൾ;മുതൽ മുടക്ക് 3 കോടി,ഏറ്റവും വലിയ വികസനമെന്ന് എം എൽ എ

News3 weeks ago

കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം

Local News2 weeks ago

കുട്ടിസഖാവ് കാണാമറയത്ത് ; കണ്ടെത്തി ശിക്ഷിക്കണമെന്ന് പരക്കെ ആവശ്യം

News1 week ago

പി എം മജീദ് ചെയർമാൻ , അബുവട്ടപ്പാറ കൺവീനർ ; നെല്ലിക്കുഴിയിൽ മീഡിയസെൽ രൂപീകരിച്ചു

News2 weeks ago

ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്‌കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി

News1 week ago

പ്രകൃതിയെ അടുത്തറിയാം , വന്യമൃങ്ങളെ കാണാം ; കെഎസ്ആർടിസി ജംഗിൾ സഫാരിക്ക് തിരക്കേറുന്നു

News3 weeks ago

കൊലക്കേസിൽ പോലീസ് ചോദ്യം ചെയ്ത വൃദ്ധൻ റോഡരുകിൽ മരിച്ചനിലയിൽ

News2 weeks ago

കോതമംഗലം കെ എസ് ആർ റ്റി സി ക്ക് ആധുനിക ബസ് ടെർമിനൽ

News4 weeks ago

കോതമംഗലം തീപിടുത്തം ; ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസും , നഷ്ടം 4 ലക്ഷത്തോളമെന്ന് ഫയർഫോഴ്സ്

News4 weeks ago

കോതമംഗലത്ത് തീപിടുത്തത്തിൽ വൻനാശനഷ്ടം; സ്റ്റുഡിയോയും ലോഡ്ജും കത്തിനശിച്ചു

News2 weeks ago

4 ദിവസം , 4 മരണം ; അട്ടപ്പാടിയിൽ നിന്നും പുറത്തുവരുന്നത് കരളലിയിക്കും കണ്ണീർക്കഥകൾ

News3 days ago

വെള്ളാപ്പിള്ളി നടേശൻ ഗുരുവചനങ്ങൾ അന്വർത്ഥമാക്കിയ നേതാവ്;ആന്റണി ജോൺ എം എൽ എ

News4 weeks ago

ഊരുവിട്ട ആദിവാസികളുടെ പുനരധിവാസം ; മന്ത്രിയുടെ ഇടപെടലും വിഫലം

Local News2 weeks ago

ഞാറാഴ്ച്ചകളിൽ ബസ്സുകൾ ഓടുന്നില്ല ; യാത്രക്ലേശം രൂക്ഷം

News4 weeks ago

മോശം കാലാവസ്ഥയും അപകടഭീഷിണിയും താണ്ടി മന്ത്രിയുടെ ആദിവാസി ഊരുസന്ദർശനം

News3 weeks ago

കൈകൾ ബന്ധിച്ച് വേമ്പനാട് കായൽ നീന്തിക്കടന്ന അനന്തദർശന് നാടിന്റെ ആദരം

Trending

Copyright © 2021 M4Malayalam.