M4 Malayalam
Connect with us

Latest news

എഴുത്തുകൾ വീട്ടിലെത്തുന്നില്ല; അടിവാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ധർണ്ണ നടത്തി

Published

on

കോതമംഗലം;എഴുത്തുകൾ വീട്ടിലെത്തിക്കാത്ത പോസ്റ്റുമാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ അടിവാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

പ്രതിഷേധ ധർണ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു.മാസങ്ങളോളമായി എഴുത്തുകൾ എത്തിക്കാതിരിക്കുകയും ജോലിക്കുള്ള ഇന്റർവ്യൂ കാർഡുകൾ വരെ നൽകാത്ത നടപടിയിലും പ്രതിഷേധിച്ചാണ് ധർണ നടത്തിയത്.

അടിവാട് മേഖലാ പ്രസിഡന്റ് എം എ ഷമീം അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, മേഖലാ സെക്രട്ടറി കെ എ യൂസുഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പി കെ മുഹമ്മദ്, ഡിവൈഎഫ്‌ഐ മേഖല ട്രഷറർ പി എ നവാസ്, റൈഷാൻ കിഴക്കേൽ, അനു റോഷൻ, ഷെഫിൻ അലി, എം എം ഷെബീർഎന്നിവർ സംസാരിച്ചു.

 

 

1 / 1

Latest news

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്

Published

on

By

തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്‌കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.

ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.

മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1 / 1

Continue Reading

Latest news

കോന്നി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ‘കാട്ടുപന്നിയുടെ മിന്നൽ സന്ദർശനം’:സംഭവം പുലർച്ചെ അത്യാഹിത വിഭാഗത്തിൽ

Published

on

By

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന വാതിൽ കടന്ന് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നിയുടെ മിന്നൽ സന്ദർശനം. ഇന്നലെ പുലർച്ചെ 3 മണിക്കാണ് സംഭവം.

ഇസിജി മുറിക്ക് സമീപം രോഗികളെ കിടത്താനുള്ള സ്ട്രെക്ചറിനും വീൽചെയറിനും ഇടയിലൂടെ ഓടിയ പന്നി പരിഭ്രാന്തി പരത്തി.മുന്നിലെ ഭിത്തിയിൽ ഇടിച്ച് വീണ പന്നി പൊലീസ് എയ്ഡ് പോസ്റ്റിന്റെയും മുന്നിലൂടെ പാഞ്ഞു.

ഇതിനിടെ എതിർവശത്തെ ഭിത്തിയിലും ഇടിച്ച് വീണങ്കിലും തിരികെയെത്തി എ‍യ്ഡ് പോസ്റ്റിന്റെ വാതിലിൽ തട്ടിയ ശേഷം ഇടത് ഭാഗത്തുകൂടി ഓടിപോകുകയായിരുന്നു.

മുറിയുടെ വാതിൽ അടഞ്ഞ് കിടന്നതിനാൽ പന്നിക്ക് ഉള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ല.പുലർച്ചെ സമയം രോഗികൾ കുറവായിരുന്നെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സുമാരാടക്കം ആർക്ക് നേരെയും പന്നിയുടെ ആക്രമണം ഉണ്ടായില്ല.

ആശുപത്രിയിൽ ഈ സമയം ഉണ്ടായിരുന്ന അന്തേവാസിയാണ് ദൃശ്യങ്ങൾ പകർത്തിയത്.പ്രധാന വാതിൽ തുറന്ന് കിടന്നതും സെക്യൂരിറ്റി ജീവനക്കാർ ഇല്ലാതിരുന്നതിനാലുമാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരില്ലാതെ പ്രധാന വാതിലിൽ തെരുവ് നായ കാവലിരിക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Latest news

ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ

Published

on

By

ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821

 

1 / 1

Continue Reading

Latest news

മിസ് ടീൻ ഇന്റർനാഷനൽ പട്ടം ചൂടി മലയാളി സ്വാദേശിനി: സ്വന്തമാക്കിയത് കൗമാരക്കാരിലെ സൗന്ദര്യപട്ടം

Published

on

By

ജയ്പൂർ : രാജ്യത്തെ കൗമാരക്കാരിലെ സൗന്ദര്യപട്ടം ഇനി മാവേലിക്കര സ്വദേശിനിയും മലയാളിയുമായ കെസിയ മെജോയ്ക്ക് സ്വന്തം.ജയ്പുരിൽ നടന്ന ‘മിസ് ടീൻ ദിവ’ മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷനൽ ഇന്ത്യപട്ടമാണ് അബുദാബിയിൽ താമസിക്കുന്ന കെസിയ സ്വന്തമാക്കിയത്.

മാവേലിക്കര കരിപ്പുഴ കിണറ്റുകര മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ അബുദാബി ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

വിവിധ നഗരങ്ങളിൽ നിന്നുള്ള 29 പേരെ പിന്നിലാക്കി കൊണ്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരത്തിൽ കെസിയ വിജയ കിരീടം ചൂടിയത്.മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സൗന്ദര്യ രാജ്ഞികളെ പരിശീലിപ്പിക്കുന്ന ഗ്ലീംദിവ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായിരിക്കെ 2022ൽ മിസ് ഇന്ത്യ പ്ലാനെറ്റും കെസിയ സ്വന്തമാക്കിയിരുന്നു.

1 / 1

Continue Reading

Trending

error: