Uncategorized
പുരോഗമന കലാ സാഹിത്യ സംഘം പല്ലാരിമംഗലം യൂണിറ്റ് രൂപീകരിച്ചു

കോതമംഗലം: പുരോഗമന കലാ സാഹിത്യ സംഘം (പുകസ) പല്ലാരിമംഗലം യൂണിറ്റ് രൂപികരണ സമ്മേളനം അടിവാട് നായനാർ ഭവനിൽ നടന്നു.
ഏരിയ സെക്രട്ടറി ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ എ മുഹമ്മദ് അധ്യക്ഷനായി.
സിപിഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ ഇ അബ്ബാസ്, പി കെ മുഹമ്മദ്, ടിപിഎ ലത്തീഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : എം ഐ ലോമി (പ്രസിഡന്റ്), വി എം അനിൽ കുമാർ, സി ടി സാബു (വൈസ് പ്രസിഡന്റുമാർ), കെ എ യൂസുഫ് (സെക്രട്ടറി ), കെ എ മുഹമ്മദ്, പി എം കബീർ (ജോയിന്റ് സെക്രട്ടറിമാർ), പ്രദീപ് കുമാർ (ട്രഷറർ ), പി വി കുമാരൻ, കെ ആർ രതീഷ്, എ കെ ശങ്കരൻ, എം ഇ അനസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ ).
Uncategorized
എംഎ കോളേജ് അസോസ്സിയേഷന്‍ സപ്തതി ആഘോഷം;ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഈമാസം 29-ന് റസൂല്‍ പൂക്കുട്ടി ഉല്‍ഘാടനം ചെയ്യും

കോതമംഗലം;മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഈമാസം 29-മുതല്‍ ഡിസംബര്‍ 2 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സപ്തതി ആഘോഷപരിപാടികളുടെ ഭാഗമായിട്ടാണ് ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.
29 – ന് രാവിലെ 10.30 -ന് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് പത്മശ്രീ റസൂല്‍ പൂക്കൂട്ടി കള്‍ച്ചറല്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്യും.
കോളേജ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിക്കും.
കോളേജ് അസോസ്സിയേഷന്‍ ചെയര്‍മാന്‍ അഭി. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സിനിമാ സംവിധായകനുമായ കെ.എം. കമല്‍ ആമുഖ പ്രഭാഷണം നടത്തും.മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത ജോര്‍ജ്ജ്, മരിയ സിജു എന്നിവര്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ എം എ കോളേജ് അസോസീയേഷന്‍ സെക്രട്ടറി ഡോ.വിന്നി വര്‍ഗീസ്, പബ്‌ളിസിറ്റി ചെയര്‍മാന്‍ കെ പി ബാബു,കണ്‍വീനര്‍ ഡോ.സണ്ണി കെ ജോര്‍ജ്ജ് ,എം എ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത ജോര്‍ജ്ജ് ,എം എ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മഞ്ജു കുര്യന്‍,എം എ എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബോസ് മാത്യു, മാര്‍ ബസേലിയോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബെന്നി അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.
1953 ഒക്ടോബര്‍ 21–നാണ് മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്.മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന് കീഴില്‍ മാര്‍ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് (ഓട്ടോണമസ്), മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മാര്‍ ബസേലിയോസ് കോളേജ്, അടിമാലി എന്നീ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.
1955 ജൂലൈ 14 ന് ആരംഭിച്ച മാര്‍ അത്തനേഷ്യസ് കോളേജ് എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയാണ് ഉദ്ഘാടനം ചെയ്തത്. 127 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച മാര്‍ അത്തനേഷ്യസ് കോളേജില്‍ ഇപ്പോള്‍ 15 ബിരുദ കോഴ്സുകളും 17 ബിരുദാനന്തരബിരുദ കോഴ്സുകളും കൂടാതെ വിവിധ വിഷയങ്ങളില്‍ ഗവേഷണ സൗകര്യവുമുണ്ട്. കോളേജില്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
Uncategorized
നേര്യമംഗലം – ഇടുക്കി റോഡിൽ കരിമണലിൽ വാഹനാപകടം ,അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രക്കാരൻ മരിച്ചു ; അപകടം ഇന്ന് പുലർച്ചെ

കോതമംഗലം:നേര്യമംഗലം – ഇടുക്കി റോഡിൽ കരിമണലിൽ വാഹനാപകടം. അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രക്കാരൻ മരിച്ചു .
തോപ്രാംകുടി മുണ്ടയ്ക്കൽ ഡെനി ഐപ്പാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30 തോടെ ഇതു വഴിയെത്തിയ കാർ യാത്രക്കാരനാണ് പാതയോരത്ത് മൃതദേഹം കണ്ടെത്തിയത്. ഇയാൾ അറിയിച്ചത് പ്രകാരം കരിമണൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
Uncategorized
പൈനാപ്പിള്‍ ചെടികള്‍ നശിപ്പിച്ചതിന് ആടിനെ ഉപദ്രവിച്ചു,ചോദ്യം ചെയ്തപ്പോള്‍ വീട്ടമ്മയ്ക്കും മകള്‍ക്കും മര്‍ദ്ദനം,52 കാരന്‍ അറസ്റ്റില്‍

കോലഞ്ചേരി;ആടിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയേയും മക്കളേയും മര്‍ദ്ദിച്ചയാള്‍ പിടിയില്‍.
മേമുറി, നെയ്ത്തുശാലപ്പടിക്ക് സമീപം മുതലക്കുളങ്ങര വീട്ടില്‍ രാധാകൃഷ്ണന്‍ (52) നെയാണ് രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പറമ്പില്‍ ആടുകയറി പൈനാപ്പിള്‍ ചെടികള്‍ നശിപ്പിച്ചു എന്നാരോപിച്ച് ആടിനെ ഉപദ്രവിച്ചിരുന്നു.
ഇത് വീട്ടമ്മയുടെ മകന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ ആക്രമിച്ചത്.വീട്ടമ്മയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും സാരമായി പരിക്കേറ്റു.
കൊലപാതകശ്രമത്തിനുള്‍പ്പടെയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ വി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Uncategorized
പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ

കോതമംഗലം പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ.
കോതമംഗലം ചെറുവട്ടൂർ മരോട്ടിക്കൽ ഹനീഫ് (43) ആണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിയോടെ കൺട്രോൾ റൂമിലാണ് ഫോൺ വിളിച്ച് പറഞ്ഞത്.
രണ്ടു മണിക്കൂറിനുള്ളിൽ പ്രതിയെ പോലീസ് പിടികൂടി. ബോംബ് ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി.
ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Latest news
നേര്യമംഗലം ചെമ്പൻകുഴിയിൽ വീടുകളുടെ പരിസരത്ത് ഇതര സംസ്ഥാനക്കാരായ യുവാക്കളുടെ സാന്നിദ്ധ്യം ; പരക്കെ ഭീതി, പോലീസ് ഇടപെടൽ ഗുണം ചെയ്തില്ലന്നും ആക്ഷേപം

നേര്യമംഗലം : രാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ ഇതര സംസ്ഥാനക്കാരായ യുവാക്കളെ നേരാംവണ്ണം വിവര ശേഖരണം നടത്താതെ പോലീസ് സ്വകാര്യ ബസിൽ കയറ്റി അയച്ചതായി ആക്ഷേപം.
അൽപ്പം മുമ്പ് നേര്യമംഗലം ചെമ്പൻ കുഴിയിലാണ് സംഭവം.രാത്രിയിൽ വിട്ടുമുറ്റം വരെ ഇവരിൽ ഒരാൾ എത്തിയെന്നും ആരാന്ന് ചോദിച്ചേ പ്പാൾ ഹിന്ദിയിൽ എന്തോ പറഞ്ഞ് മടങ്ങിയെന്നും പ്രദേശവാസി വെളിപ്പെടുത്തി.
പിന്നാലെ നാട്ടുകാർ ഒത്തുചേർന്ന് പരിസരത്ത് തപ്പിയപ്പോൾ ഹിന്ദി സംസാരിയ്ക്കുന്ന മറ്റൊരു യുവാവിനെയും കണ്ടെത്തി. ഇതോടെ പ്രദേശവാസികൾ ഭയപ്പാടിലായി. ഇതെത്തുടർന്ന് നാട്ടുകാർ വിവരം ഊന്നുകൽ പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഹിന്ദി സംസാരിച്ചിരുന്നു യുവാക്കളെ കുറിച്ച് വിവര ശേഖരണത്തിന് തയ്യാറായില്ലന്നും ഇവരെ സ്വകാര്യ ബസിൽ കയറ്റി , ആലുവ ഭാഗത്തേയ്ക്ക് പറഞ്ഞയച്ചു എന്നുമാണ് നാട്ടുരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.
രാത്രി 8 മണിയോടുകൂടിയാണ് പോലീസ് സ്റ്റേഷനിൽ നാട്ടുകാർ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം യുവാക്കള ഒരു ഓട്ടോയിൽ കയറ്റി നേര്യമംഗലം ടൗണിൽ ഇറക്കി വിടാനാണ് ശ്രമിച്ചത് ഇത് നാട്ടുകാർ എതിർത്തപ്പോൾ ,ട്രെയിൻ മാർഗ്ഗം നാട്ടിൽ പോകാൻ നിർദേശിച്ച് ഇവരെ ആലുവയ്ക്കുള്ള ബസിൽ കയറ്റി വിട്ടതായിട്ടാണ് സൂചന.
ഇവർ എന്തിന് ഇവിടെ വന്നു എന്നത് സംബന്ധിച്ചുള്ള സംശയങ്ങൾ ബാക്കിയാണെന്നും ഇവരെക്കുറിച്ച് പോലീസ് വേണ്ടവണ്ണം അന്വേഷിച്ചിരുന്നെങ്കിൽ ഭീതി കൂടാതെ കഴിയാമായിരുന്നു എന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ.
-
Latest news3 weeks ago
യുവതികളെ വീട്ടില്‍ താമിസിപ്പിക്കും, ആവശ്യക്കാരെ വിളിച്ചുവരുത്തും; അനാശാസ്യകേന്ദം നടത്തിപ്പുകാരിയായ കറുകടം സ്വദേശിനിയടക്കം 4 പേര് അറസ്റ്റില്‍
-
Latest news4 weeks ago
അശ്ലീല വീഡിയോയില്‍ “താരം” നേര്യമംഗലം സ്വദേശി ; ദൃശ്യം പ്രചരിപ്പിച്ചെന്നും ആക്ഷേപം
-
Latest news2 months ago
കോതമംഗലത്ത് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു;പിഴവ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭ അധികൃതര്‍
-
Latest news4 weeks ago
ജീപ്പിൽ അഭ്യാസപ്രകടനം , അപകടത്തിൽ പെൺകുട്ടിക്ക് പരിക്ക്; കോതമംഗലത്ത് 8 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു
-
Latest news2 months ago
കോതമംഗലത്ത് 14 കാരിയുടെ ആത്മഹത്യ; കേസില്‍ വഴിത്തിരിവ്, അടുപ്പക്കാരനായ 18 കാരന്‍ അറസ്റ്റില്‍
-
Film News3 months ago
നടി ഹണി റോസ് 27ന് കോതമംഗലത്ത്; ആകാംക്ഷയുടെ നിറവില്‍ ആരാധകര്‍
-
Latest news3 days ago
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ പിടിയിൽ
-
Latest news3 months ago
കോതമംഗലം റവന്യൂടവറിൽ അക്രമി എത്തിയത് വാക്കത്തിയുമായി, യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; പുന്നേക്കാട് സ്വദേശി അറസ്റ്റിൽ