Film News
നടിയെ ആക്രമിച്ച കേസ് ; ബാഹ്യ ഇടപെടല്‍ എന്നും ട്വസ്റ്റുകള്‍ പ്രതീക്ഷിക്കാമെന്നും വാദം

കൊച്ചി; പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമെന്നും കേസ് നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ബാഹ്യ ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് പിന്നിലെന്നും ഒരു വിഭാഗം.തുടര്‍ അന്വേഷണത്തില്‍ വമ്പന്ട്വസ്റ്റുകള് പ്രതീക്ഷിയ്ക്കാമെന്നും ഇത് നടന് വീണ്ടും അഴിയ്ക്കുള്ളിലേയ്ക്കുള്ള വഴിയൊരുക്കുമെന്നും മറുവിഭാഗം.
മാറിയ സാഹചര്യത്തില്‍ നടന് ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ ആരംഭിച്ചിട്ടുള്ള തുടര്‍ അന്വേഷണത്തെക്കുറിച്ച് വ്യാപകമായി ഉയരുന്ന വാദഗതികള്‍ ഇങ്ങിനെ.കേസിലെ തുരന്വേഷണം സിനിമ മേഖലയിലും ചൂടേറിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
കേസില്‍ തുടര്‍ അന്വേഷണം നടക്കുമെന്നുള്ള വാര്‍ത്തകള്‍ ജനപ്രിയ നയകന്റെ ലക്ഷക്കണക്കായ ആരാധകരെയും അങ്കലാപ്പിലാക്കിരിക്കുകയാണ്.തുടര്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് നേതൃത്വം നല്‍കുമെന്ന വാര്‍ത്തകളാണ് ആരാധകരെ വിഷമിപ്പിയ്ക്കുന്നത്.
മുമ്പ് ബൈജുപൗലോസ് നടത്തിയ അന്വേഷണമാണ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ദിലീപിനെ അഴിയ്ക്കുള്ളിലെത്തിച്ചത്.സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ നടക്കുന്ന തുടരന്വേഷണം നടന് കുരുക്കാകുമെന്ന തരത്തിലുള്ള പ്രചാരണമാണ് പ്രധാനമായും ഇവരെ ആശങ്കയിലാഴ്തിയിരിക്കുന്നത്.
കേസിലെ പ്രതി പള്‍സര്‍ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് , ദിലീപിന്റെ വീട്ടില്‍ വച്ച് തന്റെ സാന്നിധ്യത്തില്‍ ദുബായിയില്‍ നിന്നെത്തിയ ഒരാള്‍ ദിലീപിന് കൈമാറിയെന്നും ഇത് കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.
ഇതിന്റെ സത്യസ്ഥിതി കണ്ടെത്തുന്നതിനായി തുടര്‍ അന്വേഷണം ആവശ്യമാണെന്നുള്ള പ്രൊസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.ഇതെത്തുടര്‍ന്നാണ് ഇപ്പോള്‍ കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്.
നേരത്തെ കൂറുമാറിയ പ്രൊസിക്യൂഷന് സാക്ഷി അറിയാവുന്ന വിവരങ്ങളെല്ലാം വെളിപ്പെടുത്താമെന്ന് ദൂതന് മുഖേന അന്വേഷണ സംഘത്തെ അറിയിച്ചതായുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കുന്നുണ്ട്.
സാക്ഷി ആരാണ്,ഇയാള്‍ക്ക് കേസില്‍ ഏതുതരത്തിലുള്ള ഇടപടലാണ് ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളൊന്നും ഇനിയും പുറത്തുവന്നിട്ടില്ല.
Film News
ആര്‍ഡിഎക്സ് ഇന്നുമുതല്‍ നെറ്റഫ്ലക്സിലും കാണാം; ഒടിടിയിലും തരംഗമാവുമെന്ന് സൂചന;ശുഭ പ്രതീക്ഷയുടെ നിറവില്‍ അണിയറ പ്രവര്‍ത്തകര്‍

കൊച്ചി;യുവ താരങ്ങളെ അണിനിരത്തി സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റര്‍സ് നിര്‍മ്മിച്ച ആര് ഡി എക്സ് ഇന്നു മുതല്‍ ഒ ടി ടി യിലും.
കൊച്ചി പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഓണം റിലീസ് ചിത്രം തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.
ഷൈന്‍ നിഗം ,നീരജ് മാധവ് ,ആന്റണി വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിട്ടുള്ളത്. നൂറുകോടിക്കടുത്ത് ചിത്രം ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്.
നെറ്റഫ്ലക്സിലൂടെയാണ് ഒ ടി ടി യില്‍ എത്തിയിട്ടുള്ളത.് ഒടിടി റിലീസിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
Film News
വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചു; നടന് പ്രകാശ് രാജിന്റെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ പോലീസ് കേസെടുത്തു

ബെംഗളുരു; സനാത ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ, നടന് പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെ ബെംഗളൂരു അശോക് നഗര്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
പ്രകാശ് രാജിന്റെ പരാതിയില്‍ ടിവി വിക്രമ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി.തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതായി പ്രകാശ് രാജ് നല്കിയ പരാതിയില്‍ പറയുന്നു.ഐപിസി സെക്ഷന്‍ 506, 504, 505 (2) എന്നിവ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സനാതന ധര്‍മത്തിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
സനാതന ധര്‍മത്തിനും ഹിന്ദുത്വത്തിനും വേണ്ടി ആക്രമണോത്സുകമായി വാദിക്കുന്നവര്‍ ഹിന്ദുമതത്തിന്റെ യഥാര്‍ഥ പ്രതിനിധികളല്ലെന്നും അവസരവാദികളാണെന്നും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മുതലെടുക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
Film News
സിനിമയില്‍ അഭിനയിപ്പിയ്ക്കാമെന്ന് വഗ്ദാനം,പിന്നാലെ വന്‍ തുക ആവശ്യപ്പെടും; നേര്യമംഗലം കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം വിലസുന്നതായി സൂചന

കോതമംഗലം;അഭിനയ മോഹമുള്ളവരില് നിന്നും പണം തട്ടുന്ന സംഘം നേര്യമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നതായി സൂചന.
സിനിമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന നേര്യമംഗലത്ത് മുറിവാടകയ്ക്കെടുത്ത് താമസിച്ച്,തിരുവനന്തപുരം സ്വദേശികള്‍ തട്ടിപ്പിന് കളമൊരുക്കുന്നതായിട്ടാണ് മേഖലയില്‍ പ്രചരിക്കുന്ന വിവരം.
അഭിനയ മോഹം ഉള്ള ചെറുപ്പക്കാരെ നേരിട്ട് ബന്ധപ്പെട്ട്,സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കുന്ന സംഘം ഇതിനായി വന്‍തുകകള്‍ ആവശ്യപ്പെടുന്നതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ സംഘം നേര്യമംഗലം സ്വദേശികളായ ഏതാനും പേരെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടതായും സംശയം തോന്നി ഇവര്‍ പണം നല്‍കാതെ മടങ്ങിയതായുള്ള അഭ്യൂഹവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Film News
ഫെസോക് ഓഫീസ് ദിലീപ് ഉത്ഘാടനം ചെയ്തു

കൊച്ചി;സിനിമാ നിർമ്മാണത്തിനുള്ള ക്യാമറകളുടേയും, ലൈറ്റ് യൂണിറ്റുകളുടേയും, അനുബന്ധ ഉപകരങ്ങളുടേയും, സിനിമയുടെ നിർമ്മാണാനന്തര ജോലികൾ ചെയ്യുന്ന പ്രൊഫഷണൽ സ്റ്റുഡിയോകളുടേയും ഉടമകളുടെ കൂട്ടായ്മയായ ഫെസോക്കിന്റെ കലൂർ ജഡ്ജസ് അവന്യുവിലുള്ള ഓഫീസിന്റെ ഉത്ഘാടനം ഫെസോക് പ്രസിഡന്റ് ദിലീപ് നിർവ്വഹിച്ചു.
പ്രശസ്ത സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയിൽ മുഖ്യാധിതിയായിരുന്നു.ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സിനുലാൽ, ഫെസോക് ജന.സെക്രട്ടറി ബെന്നി ആർട്ട്ലൈൻ,വർക്കിംഗ് പ്രസിഡന്റ് ആർ എച്ച് സതീഷ്, ട്രഷറർ ദാമോധരൻ അപ്പു തുടങ്ങിയവർ പ്രസംഗിച്ചു.
Film News
നടി ഹണി റോസ് 27ന് കോതമംഗലത്ത്; ആകാംക്ഷയുടെ നിറവില്‍ ആരാധകര്‍

കോതമംഗലം; നടി ഹണി റോസ് 27-ന് കോതമംഗലത്ത്.
കോതമംഗലം ചേലാട് പ്രവര്‍ത്തനം ആരംഭിയ്ക്കുന്ന സഞ്ചിക സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉല്ഘാടനത്തിനാണ് താരം എത്തുന്നത്.
രാവിലെ 10.30-നാണ് ഉല്‍ഘാടന ചടങ്ങുകള്‍ ആരംഭിയ്ക്കുക.താരത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിയ്ക്കുന്നത്.
താലൂക്കിന്റെ മുക്കിലും മൂലയിലുമെല്ലാം താരത്തിന്റെ വരവ് അറയിച്ച് ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.അടുത്ത കാലത്ത് ഉല്‍ഘാടനങ്ങളുടെ പെരുമഴ തീര്‍ത്താണ് താരത്തിന്റെ മുന്നേറ്റം.
നടി പങ്കെടുത്ത നിരവധി ഉല്‍ഘാടനങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ വൈറലാണ്.താരത്തെ കാണാന്‍ ഹൈറേഞ്ച് കവാടമായ കോതമംഗലത്തും ആരാധകരുടെ തള്ളിക്കയറ്റം ഉണ്ടാവുമെന്നാണ് സൂചന.
-
News2 years ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News2 years ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News2 years ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news1 year ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
Latest news1 year ago
പക്ഷി എൽദോസ് യാത്രയായി;മൃതദ്ദേഹം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news1 year ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം