Connect with us

Film News

നടിയെ ആക്രമിച്ച കേസ് ; കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ ആശ്വാസമെന്ന് ബാലചന്ദ്രകുമാര്‍

Published

on

കൊച്ചി ; കുറ്റകൃത്യത്തെ കുറിച്ച് നേരില്‍ ബോദ്ധ്യമുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ മാനസിക സമ്മര്‍ദ്ദം ഒഴിഞ്ഞെന്നും ആശ്വാസമായെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍.

നടിയെ ആക്രമിച്ച് കേസില്‍ ഇന്നലെ എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി ബാല ചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.ഇതിന് ശേഷം മാധ്യമങ്ങളോടും സൗഹൃദ വൃന്ദത്തില്‍പ്പെട്ടവരോടുമുള്ള സംസാരത്തിനിടെയാണ് ബാലചന്ദ്രകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് നീക്കം നടത്തിയെന്ന്് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.ഇത് സംബന്ധിയ്ക്കുന്ന ഏതാനും ശബ്ദരേഖകളും അടുത്തിടെ പുറത്തുവന്നിരുന്നു.

തന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറയിട്ടുണ്ട്. താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് അന്വേഷണ സംഘത്തിന്   ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ.ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

Film News

വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചു; നടന്‍ പ്രകാശ് രാജിന്റെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ പോലീസ് കേസെടുത്തു

Published

on

By

ബെംഗളുരു; സനാത ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ, നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെ ബെംഗളൂരു അശോക് നഗര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

പ്രകാശ് രാജിന്റെ പരാതിയില്‍ ടിവി വിക്രമ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി.തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതായി പ്രകാശ് രാജ് നല്‍കിയ പരാതിയില്‍ പറയുന്നു.ഐപിസി സെക്ഷന്‍ 506, 504, 505 (2) എന്നിവ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

സനാതന ധര്‍മത്തിനും ഹിന്ദുത്വത്തിനും വേണ്ടി ആക്രമണോത്സുകമായി വാദിക്കുന്നവര്‍ ഹിന്ദുമതത്തിന്റെ യഥാര്‍ഥ പ്രതിനിധികളല്ലെന്നും അവസരവാദികളാണെന്നും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മുതലെടുക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

 

Continue Reading

Film News

സിനിമയില്‍ അഭിനയിപ്പിയ്ക്കാമെന്ന് വഗ്ദാനം,പിന്നാലെ വന്‍ തുക ആവശ്യപ്പെടും; നേര്യമംഗലം കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം വിലസുന്നതായി സൂചന

Published

on

By

കോതമംഗലം;അഭിനയ മോഹമുള്ളവരില്‍ നിന്നും പണം തട്ടുന്ന സംഘം നേര്യമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നതായി സൂചന.

സിനിമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന നേര്യമംഗലത്ത് മുറിവാടകയ്‌ക്കെടുത്ത് താമസിച്ച്,തിരുവനന്തപുരം സ്വദേശികള്‍ തട്ടിപ്പിന് കളമൊരുക്കുന്നതായിട്ടാണ് മേഖലയില്‍ പ്രചരിക്കുന്ന വിവരം.

അഭിനയ മോഹം ഉള്ള ചെറുപ്പക്കാരെ നേരിട്ട് ബന്ധപ്പെട്ട്,സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കുന്ന സംഘം ഇതിനായി വന്‍തുകകള്‍ ആവശ്യപ്പെടുന്നതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ സംഘം നേര്യമംഗലം സ്വദേശികളായ ഏതാനും പേരെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടതായും സംശയം തോന്നി ഇവര്‍ പണം നല്‍കാതെ മടങ്ങിയതായുള്ള അഭ്യൂഹവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Continue Reading

Film News

ഫെസോക് ഓഫീസ് ദിലീപ് ഉത്ഘാടനം ചെയ്തു

Published

on

By

കൊച്ചി;സിനിമാ നിർമ്മാണത്തിനുള്ള ക്യാമറകളുടേയും, ലൈറ്റ് യൂണിറ്റുകളുടേയും, അനുബന്ധ ഉപകരങ്ങളുടേയും, സിനിമയുടെ നിർമ്മാണാനന്തര ജോലികൾ ചെയ്യുന്ന പ്രൊഫഷണൽ സ്റ്റുഡിയോകളുടേയും ഉടമകളുടെ കൂട്ടായ്മയായ ഫെസോക്കിന്റെ കലൂർ ജഡ്ജസ് അവന്യുവിലുള്ള ഓഫീസിന്റെ ഉത്ഘാടനം ഫെസോക് പ്രസിഡന്റ് ദിലീപ് നിർവ്വഹിച്ചു.

പ്രശസ്ത സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയിൽ മുഖ്യാധിതിയായിരുന്നു.ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സിനുലാൽ, ഫെസോക് ജന.സെക്രട്ടറി ബെന്നി ആർട്ട്‌ലൈൻ,വർക്കിംഗ് പ്രസിഡന്റ് ആർ എച്ച് സതീഷ്, ട്രഷറർ ദാമോധരൻ അപ്പു തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

Film News

നടി ഹണി റോസ് 27ന് കോതമംഗലത്ത്; ആകാംക്ഷയുടെ നിറവില്‍ ആരാധകര്‍

Published

on

By

കോതമംഗലം; നടി ഹണി റോസ് 27-ന് കോതമംഗലത്ത്.

കോതമംഗലം ചേലാട് പ്രവര്‍ത്തനം ആരംഭിയ്ക്കുന്ന സഞ്ചിക സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉല്‍ഘാടനത്തിനാണ് താരം എത്തുന്നത്.

രാവിലെ 10.30-നാണ് ഉല്‍ഘാടന ചടങ്ങുകള്‍ ആരംഭിയ്ക്കുക.താരത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിയ്ക്കുന്നത്.

താലൂക്കിന്റെ മുക്കിലും മൂലയിലുമെല്ലാം താരത്തിന്റെ വരവ് അറയിച്ച് ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.അടുത്ത കാലത്ത് ഉല്‍ഘാടനങ്ങളുടെ പെരുമഴ തീര്‍ത്താണ് താരത്തിന്റെ മുന്നേറ്റം.

നടി പങ്കെടുത്ത നിരവധി ഉല്‍ഘാടനങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ വൈറലാണ്.താരത്തെ കാണാന്‍ ഹൈറേഞ്ച് കവാടമായ കോതമംഗലത്തും ആരാധകരുടെ തള്ളിക്കയറ്റം ഉണ്ടാവുമെന്നാണ് സൂചന.

 

Continue Reading

Film News

വൻ താര നിര കൊച്ചിയിലേയ്ക്ക്; “അമ്മ” ജനറൽ ബോഡി യോഗം ഇന്ന്

Published

on

By

കൊച്ചി;താരസംഘടനയായ അമ്മ യുടെ ജനറൽ ബോഡിയോഗം ഇന്ന് കൊച്ചി ഗോഗുലം പാർക്കിൽ നടക്കും.

രാവിലെ 10 ന് ചേരുന്ന യോഗത്തിൽ സുരേഷ് ഗോപിയുൾപ്പെടെ 300 ളം പേർ പങ്കെടുക്കുമെന്നാണ് സൂചന.498 അംഗങ്ങളാണ് അമ്മയിലുള്ളത്.ഇതിൽ 253 നടന്മാരും 245 നടിമാരുമാണ്

ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, കോട്ടയം രമേഷ് തുടങ്ങി 8 പേർക്ക് അടുത്തിടെ അമ്മ അംഗത്വം നൽകിയിരുന്നു 18 പേരുടെ അപേക്ഷയിൽ എക്‌സിക്യൂട്ടീവ് തീരുമാനവും ഇന്നു പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ സമ്മേളനത്തിനു ശേഷം വിടവാങ്ങിയ മുൻ പ്രസിഡന്റ് ഇന്നസന്റ്, പ്രതാപ് പോത്തൻ, കാര്യവട്ടം ശശികുമാർ, മിഗ്ദാദ്, കൊച്ചുപ്രേമൻ, കാലടി ജയൻ, മാമുക്കോയ, ടി.പി. പ്രതാപൻ, പൂജപ്പുര രവി എന്നിവർക്ക് ആദരാഞ്ജലിയർപ്പിക്കും.

117 പേർക്കാണ് അമ്മയുടെ കൈനീട്ട പദ്ധതിയിൽ പ്രതിമാസം 5,000 രൂപ വീതം നൽകുന്നത്. അംഗങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.

നടൻ ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകുന്ന കാര്യത്തിൽ സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മറ്റി ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന.ഇക്കാര്യവും ഇന്നത്തെ ജനറൽ ബോഡിയോഗത്തിൽ ചർച്ചയ്ക്ക് എത്തിയേക്കും.

യുവ നടൻ ഷെയിൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനും അമ്മയുടെ ഭാഗത്തുനിന്നും ഇടപെടൽ നടന്നുവരുന്നതായുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

 

Continue Reading

Trending

error: