Connect with us

News

നടിയ്ക്ക് പിന്‍തുണയുമായി സൂപ്പര്‍ താരങ്ങള്‍ ; അശങ്ക പങ്കിട്ട് ദീലീപ് ആരാധകര്‍

Published

on

കൊച്ചി;സിനിമ മേഖലയില്‍ ദിലീപ് ഒറ്റപ്പെടുകയാണോ..ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് പിന്‍തുണ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരനിര ഒന്നിച്ചെത്തിയത് ഈ നീക്കത്തിന്റെ സൂചന ആണെന്നാണ് ഒരു വിഭാഗം ചൂണ്ടികാണിയ്ക്കുന്നത്.

കേസില്‍ സിനിമക്കാര്‍ക്കിടയില്‍ നിന്നും ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടാവില്ലന്ന സന്ദേശം പുറത്തറിയിക്കുക എന്നതാണ് ഒത്തൊരുമിച്ചുള്ള ഈ നീക്കത്തിന് പിന്നിലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.നടിയിക്ക് പിന്‍തുണ അറിയിച്ച് സൂര്‍പ്പര്‍ താരങ്ങള്‍ അടക്കമുള്ള വന്‍താരനിര പരസ്യമായി രംഗത്തെത്തുന്നത് ഇത് ആദ്യമാണ്.

ഈ സംഭവം ദീലിപിന്റെ ആരാധകരെ ആക്ഷരാര്‍ത്ഥിത്തില്‍ ഞെട്ടിച്ചിരിയ്ക്കുകയാണ്.ജയില്‍വാസത്തിന് ശേഷം സിനിമ രംഗത്ത് സജീവ ഇടപടലുകളിലൂടെ ഇമേജ് തിരിച്ചുപിടിയ്ക്കാനുള്ള ശ്രമത്തിനിടെയാണ് കൂനിന്മേല്‍ കുരു പോലെ കേസ് വീണ്ടും സജീവമായത്.

കഴിഞ്ഞ ദിവസം ഒടി ടി റിലീസിംഗിലൂടെ പുറത്തിറങ്ങിയ ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥന്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ച് മുന്നേറുകയാണ്.
അഞ്ചുവര്‍ഷത്തെ അതിജീവന പോരാട്ടത്തെ വിവരിച്ചുകൊണ്ട് നടി സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പ് ഏറ്റെടുത്താണ് മമ്മൂട്ടിയും മോഹന്‍ലാലും പിന്തുണ നല്‍കിയത്.ഇരുവരും ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലാണ് നടിയുടെ കുറിപ്പ് പങ്കുവച്ചത്.

“ധൈര്യം ” എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവച്ചത്. പൃഥ്വിരാജനെ കൂടാതെ താരങ്ങളായ, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, നിവിന്‍ പോളി, ആസിഫലി, അജു വര്‍ഗീസ്, മഞ്ജു വാരിയര്‍, ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍, ആര്യ, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി തുടങ്ങി ഒട്ടനവധി താരങ്ങള്‍ ഐക്യദാര്‍ഡ്യമറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ഇരയാക്കപ്പെടലില്‍നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഈ യാത്രയില്‍ തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെട്ടു. എങ്കിലും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: