M4 Malayalam
Connect with us

News

അടിമാലിയിൽ റെയ്ഡ്,യുവതികളെ കണ്ടെത്തി ;കേസ് എടുത്തില്ലന്നും അന്വേഷണം നടക്കുന്നെന്നും പോലീസ്

Published

on

അടിമാലി;വീടുകൾ വാടകയ്‌ക്കെടുത്ത് പെൺവാണിഭം നടക്കുന്നുണ്ടെന്നുള്ള സൂചനയെത്തുടർന്ന് അടിമാലിയിൽ വ്യാപക പോലീസ് റെയ്ഡ്.സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവതികളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

അടിമാലി പട്ടണത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ 4 പെൺവാണിഭ കേന്ദ്രങ്ങൾ പ്രവർത്തിയ്ക്കുന്നതായും ഇതിൽ ഒന്നിന്റെ നടത്തിപ്പുകാരി യുവതിയാണെന്നും സംശയം ഉയർന്നിരുന്നു.ഉന്നതങ്ങളിൽ പിടിപാടുള്ളവർ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയും യുവതികളെയും പലസ്ഥലങ്ങളിൽ നിന്നായി ഇവിടേയ്ക്ക് എത്തിച്ചിരുന്നെന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

രാപകലന്യേ ഇവിടങ്ങളിൽ ഇടപാടുകാർ എത്തിയിരുന്നെന്നും ഇവരിൽ പലരും വില കൂടിയ ആഡംബരവാഹനങ്ങളിലാണ് എത്തിയിരുന്നതെന്നുമാണ്്നാട്ടുകാർ പറയുന്നത്.

ഇന്നലെ വ്യാപകമായി പരിശോധനകൾ നടന്നെന്നും എന്നാൽ കേസുകളൊന്നും ചാർജ്ജുചെയ്തിട്ടില്ലന്നും അടിമാലി പോലീസ് സ്ഥിരീകരിച്ചു.ഏതാനും യുവതികളെ കണ്ടെത്തിയെന്നും ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെന്നും കേസെടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലന്നുമാണ് പോലീസ് നിലപാട്.

പോലീസ് ചേദ്യം ചെയ്ത് വിട്ടയച്ചത് വയനാട് സ്വദേശികളാണെന്നാണ് സൂചന.ഇവർ അടിമാലിയിൽ എത്തിയ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.ഇവർക്ക് വീട് സംഘടിപ്പിച്ച നൽകിയ ആളെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

മൂന്നാർ മേഖലയിലേയ്‌ക്കെത്തുന്ന വിദേശിയർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളാണ് ഇത്തരം കേന്ദ്രം നടത്തിപ്പുകാരുടെ പ്രാധന”ഇരകൾ”.ഓരോ ഇടപാടുകൾക്കും പതിനായിരങ്ങളാണ് നടത്തിപ്പുകാർ കീശയിലാക്കുന്നത്.ഭരണകക്ഷി രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്നവരുടെ തണലിലാണ് കേന്ദ്രങ്ങൾ പ്രവർത്തിയ്ക്കുന്നതെന്ന ആക്ഷേപം വ്യാപകമായി ഉയർന്നിട്ടുണ്ട്.

സ്വാധീനം ഉപയോഗിച്ചും പണം നൽകിയും പ്രശ്‌നക്കാരെ വരുതിയിലാക്കിയാണ് മേഖലയിലെ പെൺവാണിഭ കേന്ദ്രങ്ങളിൽ ഏറെയും  പ്രവർത്തിയ്ക്കുന്നത്.പോലീസ് നീക്കങ്ങൾ നീരീക്ഷിയ്ക്കാൻ ഇവർ സമീപ പ്രദേശങ്ങളിൽ ഏജന്റുമാരെപ്പോലും നിയമിച്ചിട്ടുണ്ട്.അപകടം മണത്താൽ ഇടപാടുകാരെയും യുവതികളെയും കെട്ടിടത്തിന് പുറത്തെത്തിയ്ക്കാൻ രഹസ്യമാർഗ്ഗങ്ങളും കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

പെൺവാണിഭത്തിന് പുറമെ ഇത്തരം കേന്ദ്രങ്ങളിൽ നീലച്ചിത്ര നിർമ്മാണം നടക്കുന്നുണ്ടോ എന്നുള്ള സംശയവും പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്.ഇന്റർനെറ്റിലെ പോൺ സൈറ്റുകളിൽ ഇന്ത്യൻ നീലച്ചിത്ര വീഡിയോകൾക്കുള്ള ഡിൻഡിമാന്റാണ് ഇത്തരത്തിൽ സംശയം ഉയരാൻ പ്രധാന കാരണം.

നിലവിലെ സാഹചര്യത്തിൽ വരെ കേന്ദ്രം നടത്തിപ്പുകാരെ പൂട്ടുക ആത്ര എളുപ്പമല്ലന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഇത്തരം കേസുകൾ പിടികൂടിയാലുള്ള നൂലാമാലകൾ കണക്കിലെടുത്ത് പോലീസ് സ്വീകരിച്ചുവരുന്ന മൃദുസമീപനം നടത്തിപ്പുകാർക്ക് തണലാവുന്നുണ്ട് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 

1 / 1

Advertisement

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: