Connect with us

News

മകന്റെ മൃതദ്ദേഹത്തിനൊപ്പം മാതാവും സഹോദരങ്ങളും ഉറങ്ങിയത് 3 ദിവസം;പഞ്ചായത്തംഗം കണ്ടത് ഞെട്ടിയ്ക്കുന്ന കാഴ്ച

Published

on

കുറുപ്പന്തറ;മകന്റെ മൃതദ്ദേഹത്തിനൊപ്പം മാതാവും സഹോദരങ്ങളും കിടന്നത് മൂന്നുദിവസം.വിവരം പുറത്തറിഞ്ഞത് പഞ്ചായത്ത് മെമ്പർ വീട്ടിലെത്തിയപ്പോൾ.കുറപ്പന്തറയിലാണ് സംഭവം.

കുറുപ്പന്തറ മാഞ്ഞൂർ നടുപ്പറമ്പിൽ പരേതനായ പുരുഷന്റെ മകൻ അജി (50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കം തോന്നിക്കും.മാതാവ് ചെല്ലമ്മ (80), സഹോദരങ്ങളായ മിനി (52), രാജു (40) എന്നിവരാണ് മൃതദ്ദേഹത്തിനൊപ്പം മൂന്നുദിവസം കഴിഞ്ഞത്.

മാഞ്ഞൂർ പഞ്ചായത്തംഗം സാലിമോൾ ജോസഫ് വീട്ടിൽ എത്തിയപ്പോഴാണ് അജിയുടെ മരണവിവരം പുറം ലോകം അറിയുന്നത്.ഇവരുടെ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് ഓഫിസിൽ നിന്ന് സഹായം അനുവദിച്ചിരുന്നു. ഇതിന്റെ രേഖകളുമായി എത്തിയതായിരുന്നു സാലിമോൾ.

ദുർഗന്ധം വമിച്ചതിനെത്തുടർന്ന് മുറിക്കുള്ളിൽ കയറി നോക്കിയപ്പോഴാണ് കട്ടിലിൽ കിടക്കുന്ന നിലയിൽ അജിയുടെ മൃതദേഹം കണ്ടത്. ഈ സമയം ചെല്ലമ്മയും ഇളയമകൻ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയിൽ കട്ടിലിന്റെ താഴെ കിടക്കുന്നതായും മെമ്പർ കണ്ടു.

അജിക്ക് സുഖമില്ലെന്നും ഇപ്പോൾ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ എന്നുമായിരുന്നു ചെല്ലമ്മ ഈയവസരത്തിൽ പറഞ്ഞതെന്നും ഇവരുടെ രോഗാവസ്ഥയായിരുന്നു ഇത് പറയാൻ കാരണമെന്നും സാലിമോൾപറഞ്ഞു.മാനസികാസ്വാസ്ഥ്യമുള്ളവരാണ് ചെല്ലമ്മയും മക്കളുമെന്നും 4 പേർക്കും പെൻഷൻ ലഭിച്ചിരുന്നെന്നും ഈ തുകയും നാട്ടുകാർ നൽകുന്ന സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നതെന്നും മെമ്പർ പറഞ്ഞു.

പഞ്ചായത്തംഗം അറിയിച്ചതിനെത്തുടർന്ന് സമീപവാസികളും പൊലീസും എത്തി മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു മാറ്റി. അജിക്ക് അക്രമവാസന ഉണ്ടായിരുന്നതിനാൽ വീട്ടിലേക്ക് ആരും പോകാറില്ലായിരുന്നെന്ന് അയൽവാസികൾ പറയുന്നു.പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലാണ് ഇവർക്ക് വീടു നിർമ്മിച്ചിരുന്നത്.

തനിച്ചു കിടക്കാൻ പേടിയുള്ള അജിയോടൊപ്പമാണ് ചെല്ലമ്മ രാത്രി കിടന്നിരുന്നത്. മരിച്ചതറിയാതെ ഞായറാഴ്ച മുതൽ മകന്റെ മൃതദേഹത്തിനൊപ്പമാണ് ചെല്ലമ്മ കിടന്നുറങ്ങിയിരുന്നത്. വൈക്കം ഗവ. ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിൽ അജിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്‌കാരം നടത്തി.

 

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Latest news

രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ

Published

on

By

രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്.

മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു.

രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Continue Reading

Latest news

പണപ്പെട്ടിക്കടുത്ത് ഇരിപ്പുറപ്പിച്ചു, പിന്നാലെ പണാപഹരണം, കടയുടമ കയ്യോടെ പൊക്കി; പോലീസുകാരൻ സസ്‌പെൻഷനിൽ

Published

on

By

പീരുമേട്(ഇടുക്കി);വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള ആരോപണം നേരിടുന്ന പോലീസുകാരന് സസ്പെൻഷൻ.

പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗർ. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്

24 ന് പാമ്പനാർ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിൽ നിന്നും സാഗർ പണം മോഷ്ടിക്കുകയും കടയുടമ കൈയോടെ പിടികൂടുകയും ചെയ്തതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തെത്തുടർന്നാണ് നടപടി.

ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫിൽ അംഗമായിരുന്ന സാഗർ ഉൾപ്പെട്ട സംഘം മുമ്പ് പാമ്പനാറിലെ യേശുദാസ് എന്നയാളുടെ വ്യാപാര സ്ഥാപനത്തിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.

ഇതിനു ശേഷം സാഗർ മിക്കപ്പോഴും ഈ സ്ഥാപനത്തിൽ എത്താറുണ്ടായിരുന്നു.സൗഹൃദം മുതലെടുത്ത്
സ്ഥാപനത്തിൽ എത്തിയാൽ ഇയാൾ പണപ്പെട്ടി ഇരയിക്കുന്നതിന് സമീപം കസേരയിൽ ഇയാൾ ഇരിയ്ക്കുകയും പതിവായിരുന്നു.

സംഭവ ദിവസം കടയിലെത്തിയ സാഗർ നാരങ്ങാവെള്ളം ആവശ്യപ്പെട്ടെന്നും ഉടമ നാരങ്ങ വെള്ളം എടുക്കുക്കാൻ തിരിഞ്ഞപ്പോൾ സാഗർ പണപ്പെട്ടിയിൽ നിന്നും പണം അപഹരിച്ചെന്നും ഉടമ ഇത് കയ്യോടെ പിടികൂടിയെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

മുമ്പും പല തവണ പോലീസുകാരൻ ഇത്തരത്തിൽ പണം അപഹരിച്ചിട്ടുണ്ടെന്നും 40000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് നൽകണമെന്നും സ്ഥാപന ഉടമ ആവശ്യപ്പെട്ടുവെന്നും ഇത് സംബന്ധിച്ചുള്ള വാദപ്രിവാദങ്ങൾ ഒച്ചപ്പാടിൽ കലാശിച്ചെന്നും ഇതാണ് സംഭവം പുറത്തറിയാൻ വഴിയൊരുക്കിയതെന്നുമാണ് സൂചന.

പണം നൽകാൻ പോലീസുകാരൻ സമ്മതിച്ചതിനാൽ സ്ഥാപന ഉടമ ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലന്നാണ് അറയുന്നത്.സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെയാണ് ഇപ്പോൾ വകുപ്പുതല നടപടിയുണ്ടായിട്ടുള്ളത്.

കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെ എസ്പി ചുമതലപ്പെടുത്തി. ഇതിനിടെ സാഗർ കുട്ടിക്കാനത്തെ ഒരു കടയിൽ നിന്ന് പണം തട്ടിയെടുത്തതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

 

Continue Reading

Trending

error: