M4 Malayalam
Connect with us

Latest news

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി പ്രഭാകരന്‍ വാഹനാപകടത്തില്‍ മരിച്ചു

Published

on

പാലക്കാട്;മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.പ്രഭാകരന്‍ (70) വാഹനാപകടത്തില്‍ മരിച്ചു.

ശനിയാഴ്ച വൈകിട്ട് 7.30ന് ഒലവക്കോട് സായ്ജംക്ഷന് സമീപം വച്ച് പ്രഭാകരന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു.

ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ലേഖകനാണ്.ഹിന്ദു ദിനപത്രത്തിന്റെ പാലക്കാട് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായി ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ സ്ഥാപക നേതാക്കളിലൊരാളായ ജി.പ്രഭാകരന്‍ നിലവില്‍ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റാണ്.അയ്യപുരം ശാസ്താപുരിയിലാണു വീട്

 

 

Latest news

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

Published

on

By

തിരുവനന്തപുരം ; പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു 3നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്.

പ്ലസ് ടു ഫലം പരിശോധിക്കാൻ

www.keralaresults.nic.in ,

www.prd.kerala.gov.in,

www.result.kerala.gov.in,

www.examresults.kerala.gov.in,

www.results.kite.kerala.gov.in

ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

 

വിഎച്ച്‌എസ്‌ഇ ഫലം

www.keralaresults.nic.in,

www.vhse.kerala.gov.in,

www.results.kite.kerala.gov.in ,

www.prd.kerala.gov.in ,

www.results.kerala.nic.in

ഈ വെവബ്‌സൈറ്റുകളില്‍ ലഭിക്കും.

4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 77 ക്യാമ്ബുകളിലായി 25000-ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. എട്ട് ക്യാമ്ബുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്.

Continue Reading

Latest news

സിനിമ നിർമ്മാതാവെന്ന വ്യാജേന പെൺകുട്ടികളെ വീഡിയോകോളിൽ വിളിച്ച് വസ്ത്രം മാറുന്ന ദൃശ്യം പകർത്തി;യുവാവ് അറസ്റ്റിൽ

Published

on

By

കായംകുളം; സിനിമ നിർമ്മാമാതവ് എന്ന് വിശ്വസിപ്പിച്ച് അധ്യാപകരിൽ നിന്നും സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥിനികളുടെ മൊബൈൽ നമ്പർ സ്വന്തമാക്കി.പിന്നാലെ പെൺകുട്ടികളെ വീഡിയോ കോളിൽ വിളിച്ച് വസ്ത്രം മാറുന്ന രംഗം അഭിനയിപ്പിക്കൽ.ചതിവ് മനസിലാക്കി പ്രതികരിച്ചപ്പോൾ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷിണി.കൊല്ലം ശക്തി കുളങ്ങര സ്വദേശി അറസ്റ്റിൽ

സംഭവത്തിൽ കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ ഹൗസ് നമ്പർ 141 ൽ താമസിക്കുന്ന മുണ്ടയ്ക്കൽ വൈ നഗറിൽ ബദരിയ മൻസിലിൽ മുഹമ്മദ് ഹാരിസി(36)നെയാണ് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ആദ്യം സാധാരണ പോലെ ഏതെങ്കിലും ദൃശ്യം അഭിനയിപ്പിക്കും.ഇത് നന്നായിട്ടുണ്ടെന്ന് പറഞ്ഞ്് അഭിനന്ദിയ്ക്കും.പിന്നീടാണ് വസ്ത്രം മാറുന്ന രംഗം അഭിനയിക്കാൻ നിർദ്ദേശിക്കുക.

ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.ചതിവിൽപ്പെട്ടെന്ന് മനസിലാക്കി,പെൺകുട്ടികളിൽ ചിലർ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ ദൃശ്യം സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിടുമെന്ന് ഇയാൾ ഭീഷിണിപ്പെടുത്തി.

തുടർന്നാണ് പോലീസിൽ പരാതി എത്തുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

 

Continue Reading

Latest news

കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Latest news

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

Published

on

By

മുംബൈ ; പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്.

എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തില്‍ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

Continue Reading

Latest news

ടാങ്കർ ലോറി ടാങ്കര്‍ ലോറി അപകടം: ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി ,വാഹനങ്ങൾ മറിഞ്ഞ് ഒട്ടെറെ പേർക്ക് പരിക്ക്‌

Published

on

By

കണ്ണൂർ: പഴയങ്ങാടി എരിപുരം കയറ്റത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി ഗതാഗതം തടസ്സപെട്ടു. ലോറിക്ക് പിന്നാലെ വന്ന ഒട്ടെറെ ഇരുചക്ര വാഹനങ്ങള്‍
തെന്നി അപകടത്തിൽപ്പെട്ട്‌ ,  നിരവധി പേർക്ക് പരിക്കേറ്റു.

എണ്ണ അരക്കിലോ മീറ്റർ ദൂരത്തോളം റോഡിൽ ഒളിച്ചിറങ്ങിയതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസിന് ഏറെ നേരം വന്ന വാഹനങ്ങൾ വഴിതിരിച്ച് വിടേണ്ട സാഹചര്യമായിരുന്നു.

പയ്യന്നൂരിൽ നിന്നും എത്തിയ അഗ്നിശമനസേനയും നാട്ടുക്കാരും , പഴയങ്ങാടി പൊലീസും ഏഴാം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദനും ചേർന്നാണ് ഗതാഗതം പുനർസ്ഥാപിച്ചത്.

Continue Reading

Trending

error: