M4 Malayalam
Connect with us

Latest news

കരഞ്ഞപ്പോൾ വായ പൊത്തിപ്പിച്ചു, ബോധം കെട്ടപ്പോൾ ശ്വാസം മുട്ടിച്ച് മരണം ഉറപ്പിച്ചു; ആലുവയിലെ ആരും കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Published

on

ആലുവ;ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാരാധമന്റെ കൊടുംക്രൂരതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.

പെൺകുട്ടിയുമായി പോകുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലന്നും ഉപദ്രവത്തെത്തുടർന്ന് കുട്ടി നിലവിളിച്ചെന്നും വായ മൂടിപ്പിടിച്ചതോടെ ബോധം നഷ്ടപ്പെട്ടെന്നും പിന്നീട് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രം ഊരി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച്,മരണം ഉറപ്പാക്കുകയായിരുന്നെന്നുമാണ് അറസ്റ്റിലായ ്അസഫാക് ആലം പോലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

കുട്ടി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയാണെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ സൂചന.കുട്ടിയെ കൊലപ്പെടുത്തി പുഴയോരത്ത് തള്ളിയത് അസഫാക് ആലം ഒറ്റയ്‌ക്കെന്നാണ് പൊലീസ് നിഗമനം.സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകാമെന്ന സംശയത്തിൽ പലരെയും ചോദ്യം ചെയ്‌തെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല.

കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ പ്രതി എത്തിയത് സംഭവത്തിന് 2 ദിവസം മുൻപാണെങ്കിലും ആലുവയിൽ വന്നിട്ട് 7 മാസമായിരുന്നു.

കേരളത്തിൽ വന്നിട്ട് 3 കൊല്ലമായെന്നാണ് വിവരം.ഇയാൾ എവിടെയൊക്കെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.നിർമാണത്തൊഴിലാളിയാണെന്ന് പറയുന്നുണ്ടെങ്കിലും പണിക്കുപോകുന്നതായി ആർക്കും അറിയില്ല.

മോഷ്ടിക്കുന്ന പണം കൊണ്ട് മദ്യപികുകയാണ് രീതി. കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുമായി ചങ്ങാത്തമായശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കുകയാണ് പതിവ്.

ആലുവ മാർക്കറ്റിലും പരിസരത്തുംല പ്രതി പതിവായി എത്തിയിരുന്നെന്നും കൊല നടത്തിയ സ്ഥലം പ്രതിക്ക് സുപരിചിതമാണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

ആരുംകൊലയിൽ പ്രതിക്ക് ശിക്ഷ ഉറപ്പിക്കാൻ കൂടുതൽ സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടിയെയും പ്രതി അസഫാക് ആലമിനെയും ഒരുമിച്ചുകണ്ട സാക്ഷികളെ കണ്ടെത്താനാണ് പോലീസ് നീക്കം.

പ്രതിയും കുട്ടിയും ഒരുമിച്ചുള്ളതും പ്രതി മാത്രമുള്ളതുമായ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആലുവ മാർക്കറ്റിലുൾപ്പെടെ പ്രതിയെയും കുട്ടിയെയും ഒരുമിച്ച കണ്ട സാക്ഷികളുണ്ട്.കൂടുതൽ സാക്ഷികളെ ലഭിച്ചാൽ തിരിച്ചറിയൽ പരേഡ് നടത്തിയേക്കും.

കോടതിയിൽ ഹാജരാക്കിയ അസഫാക് ആലത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏഴ് ദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

മന്ത്രി വീണാ ജോർജും കലക്ടർ എൻ.എസ്.കെ. ഉമേഷും ഇന്നലെ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേർന്നു.പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

പോക്‌സോ ഇരകളുടെ അമ്മമാർക്കുള്ള ആശ്വാസനിധിയിൽ നിന്നുള്ള തുക കുടുംബത്തിന് ലഭ്യമാക്കും. ബാക്കി കാര്യങ്ങൾ സർക്കാർ ആലോചിച്ച് ചെയ്യും.വിമർശനങ്ങൾക്കുള്ള സമയമല്ല ഇത്.മന്ത്രി കൂട്ടിച്ചേർത്തു.കുട്ടിയുടെ സംസ്‌കാരച്ചടങ്ങിൽ സർക്കാർ പ്രതിനിധികളെത്താത്തത് വിവാദമായിരുന്നു. പിന്നാലെയായിരുന്നു മന്ത്രിയുടെ സന്ദർശനം.

 

Latest news

റിവ്യൂ ബോംബിങ് ; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

Published

on

By

കൊച്ചി ; സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് പരാതി. ഈ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച്‌ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Continue Reading

Latest news

വിഷ്ണുപ്രിയ കൊലക്കേസ്:വധ ശിക്ഷയില്ല, പ്രതിക്ക് ജീവപര്യന്തം

Published

on

By

കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ കൂത്തുപറമ്പ് സ്വദേശി ശ്യാം ജിത്തിന് (24) 10 വർഷം ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വീധിച്ച് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി.

വധശിക്ഷ നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ വകുപ്പ് ചുമത്തി പ്രതിക്കെതിരെ തടവ് ശിക്ഷ വിധിച്ചത്.

2022 ഒക്‌ടോബർ 22ന് നടന്ന കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി സ്വായം നിർമിച്ചതാണെന്നും കോടതിക്ക് ബോധ്യപ്പെട്ട സഹജര്യത്തിലാണ് ഉത്തരവ്.വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞാ ദിവസം കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുബോഴും പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.

ഇതും കൊലപാതകത്തിന് പിന്നാലെ നടന്ന വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഏറെ സഹായിച്ചു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സഹജര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Continue Reading

Latest news

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു ; സീരിയല്‍ താരം ആര്യ അനിലിനെതിരെ യുവാവിന്റെ വെളിപ്പെടുത്തല്‍

Published

on

By

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ.ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ആര്യയുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ 

ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എൻറെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്.

ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്.ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സന്തോഷകരമായി പോകുന്ന എൻറെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിൻറെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.

മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എൻറെ പ്രതികരണം മാത്രമാണ് ഇത്.

എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്”.

Continue Reading

Latest news

കൊല്ലത്ത് വനിതാ ഡോക്ടർക്ക് കുട്ടിരിപ്പുകാരിയുടെ മർദ്ദനം

Published

on

By

കൊല്ലം: ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ കുട്ടിരിപ്പുകാരിയുടെ ക്രൂര മർദ്ദനം. ആശുപത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജാൻസി ജെയിംസിനാണ് മുഖത്തടിയേറ്റത്. പോലീസ് എത്തിയങ്കിലും കേസെടുക്കാൻ തയാറായില്ല.

ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 2 സ്ത്രികൾ ശാരീരിക അസ്വസ്തകൾ വിവരിക്കുന്നതിനിടയിൽ കുട്ടിരിപ്പുക്കാരായി എത്തിയവർ ഉള്ളിൽ പ്രേവേശിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ വനിതാ ഡോക്ടറുടെ മുഖത്തടിക്കുകയുമായിരുന്നു.

18 വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് അലർജിയുമായി ബന്ധപെട്ട് പരിശോധിക്കാതെ മരുന്ന് നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പിന്നാലെ ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു.കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Continue Reading

Latest news

താമരശ്ശേരി ചുരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

Published

on

By

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം. ചിപ്പില തോടിന് സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മേൽ നടപടികൾ സ്വികരിച്ചുവരുന്നു

Continue Reading

Trending

error: