M4 Malayalam
Connect with us

Latest news

പട്ടാപ്പകൽ ക്ഷേത്രങ്ങളിൽ കവർച്ച;13 കാരനെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമെന്ന് പോലീസ്

Published

on

തൊടുപുഴ:രണ്ട് ക്ഷേത്രങ്ങളിൽ ഒരു മാസത്തിനിടെ രണ്ടാം തവണയും പട്ടാപ്പകൽ മോഷണം നടത്തിയ 13 കാരനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതം.

ആനക്കൂട് മുല്ലയ്ക്കൽ ധർമ്മ ശാസ്താ ക്ഷേത്രം, വെങ്ങല്ലൂർ നടയിൽക്കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ കവർച്ച നടത്തിയ കുട്ടിക്കള്ളനെ കണ്ടെത്തുന്നതിനാണ് പോലീസ് നീക്കം ശക്തിപ്പെടുത്തിയിട്ടുള്ളത്.

ഇതിന് മുമ്പും ഇതേ ക്ഷേത്രങ്ങളിൽ ഈ കുട്ടി കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
മുല്ലയ്ക്കൽ ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് ഓഫീസിനുള്ളിൽ കയറി താക്കോൽ എടുത്ത് കാണിക്കവഞ്ചി തുറന്ന് പണം അപഹരിക്കുകയാ
യിരുന്നു.

വെങ്ങല്ലൂർ നടയിൽക്കാട് ക്ഷേത്രത്തിൽ കയറി കാണിക്കവഞ്ചി അടിച്ച് തകർത്ത്, കവർച്ച നടത്താനുള്ള ശ്രമം വിഫലമാവുകയായിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

ഉച്ചയോടെ നഗരത്തിൽ ശക്തമായ മഴ പെയ്തിരുന്നു. ഈ സമയമാണ് ചുമന്ന തൊപ്പിയും തോളിലിടുന്ന ചെറിയ ബാഗും ധരിച്ച മോഷ്ടാവ് ക്ഷേത്രങ്ങൾക്ക്
ഉള്ളിൽ കയറിയത്. നടയിൽക്കാവിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ കുട്ടിയുടെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഒരു മാസം മുമ്പും ഈ രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു. അന്ന് എത്തിയ മോഷ്ടാവാണ് വീണ്ടും എത്തിയതെന്ന് ദൃശ്യങ്ങൾ കണ്ട ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിച്ചു.

നേരത്തെ മോഷണം നടന്നപ്പോൾ സിസിടിവി ദൃശ്യങ്ങൾ സഹിതം പോലീസിന് പരാതി നൽകിയിട്ടും മോഷ്ടാവിനെ പിടികൂടിയില്ലന്ന് ആക്ഷപവും ഉയർന്നിട്ടുണ്ട്.

ഇതേ മോഷ്ടാവ് തന്നെയാണ് ഒരു മാസം മുമ്പ് ഉടുമ്പന്നൂരിൽ നിന്ന് സൈക്കിൾ മോഷ്ടിച്ചു കടത്തിയതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്തു.സി ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ക്ഷേത്രങ്ങളിൽ എത്തി തെളിവുകൾ ശേഖരിച്ചു.

പേരും മറ്റ് വിവരങ്ങളും ലഭിച്ചതായും മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

 

Latest news

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ

Published

on

By

തിരുവനന്തപുരം ; 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം. നാളെ മൂന്ന് മണിയോടെയായിരിക്കും പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപനം നടത്തുക.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ഫലം നോക്കാൻ താഴെ തന്നിരിക്കുന്നു സൈറ്റുകളിൽ പരിശോധിക്കാം

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

Continue Reading

Latest news

ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം

Published

on

By

കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ   ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ  മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Continue Reading

Latest news

നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം

Published

on

By

പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.

മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

Continue Reading

Latest news

കോഴിഫാമിൽ തീ പിടുത്തം: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു, ഒന്നര ലക്ഷം രൂപയുടെ നഷ്ടം

Published

on

By

പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി കണക്കുകൾ. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. അരിയൂർ ഫൈസൽ എന്ന വ്യക്തി നടത്തിയിരുന്ന സ്വകാര്യ കോഴിഫാമിലാണ് ഇന്നലെ രാത്രി 10:30ന് അഗ്നിബാധ ഉണ്ടായത്.

പഴക്കം ചെന്ന ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തതിനുള്ള പ്രാഥമിക കാരണം എന്നാണ് അഗ്നിശമന സേനയുടെ നിഗമനം. തീ പടർന്നപ്പോൾ കൂര മെയ്യാൻ ഉപയോഗിച്ച തെങ്ങിന്റെയും കൗങ്ങിന്റെയും പട്ടകളിലേയ്ക്കും തീ പടർന്നത് അപകടത്തിന്റെ വ്യപതി കൂട്ടി.

രാത്രി സമയമായതിനാൽ തൊഴിലാളികൾ കോഴികുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി മടങ്ങയിരുന്നു. പരിസര വാസികളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്.

ഒന്നരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിതെയമാക്കിയത്

Continue Reading

Latest news

സംസ്ഥാനത്ത് പുതിയ ആശങ്ക ; രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ ബാധ

Published

on

By

കോഴിക്കോട് ;  കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു.രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.

രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വി.ആർ.ഡി.എല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്.

അതിനാല്‍ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്‍റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. വി.ആർ.ഡി.എല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല.

രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്ബോഴാണ് രോഗ വ്യാപനം ഉണ്ടാവുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകരമാവും.

Continue Reading

Trending

error: