Latest news
സെൽഫിയെടുക്കാൻ നീക്കം,യുവാവിന് ദാരുണാന്ത്യം;ദുരന്തം രാജാക്കാട് ചുനയംമാക്കലിൽ, മരണപ്പെട്ടത് ഹൈദരാബാദ് സ്വദേശി സന്ദീപ്
രാജാക്കാട്;സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ പതിച്ച വിനോദയാത്ര സംഘത്തിലെ യുവാവിന് ദാരുണാന്ത്യം.
ഹൈദരാബാദ് സ്വദേശിയായ സന്ദീപ് (21) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു ദുരന്തം.ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ, രാത്രിയോ
ടെയാണ് മൃതദേഹം കണ്ടെടുത്തത്.
സന്ദീപ് ഉൾപ്പെടെ അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച ശേഷം തിരികെ എല്ലക്കൽ വഴിയാണ് ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയത്.സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ സന്ദീപ് കാൽ വഴുതി വെള്ളച്ചാട്ടത്തിൽ പതിയ്ക്കുകയായിരുന്നു.
നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമംഗങ്ങൾ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്.
മുൻപും ആളുകൾ അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത്. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Latest news
മഴ മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം ; മൂന്നു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം ; സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് 13 ജില്ലകളിലും മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ആശ്വാസമായി മഴയെത്തുന്നു. സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം.
ഈ മാസം പത്താം തിയതിവരെ സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഇത് പ്രകാരം ഇന്ന് കാസര്‍കോട് ഒഴികെ 13 ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇതില്‍ തന്നെ രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 9ആം തിയതി മലപ്പുറം, വയനാട് ജില്ലകളിലും 10ആം തിയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
വ്യഴാഴ്ച മലപ്പുറം, വയനാട്, വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്
Latest news
ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
തിരുവനന്തപുരം ; കെ എസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎല്‍എ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവർക്കെതിരെയായിരുന്നു യദുവിൻറെ പരാതി.
കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി 3 നിർദേശം നല്‍കിയിരിക്കുന്നത്.ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹർജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി.
ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയാണ് പരാതി.
എന്നാല്‍ സമാനസ്വഭാവമുളള ഹർജിയില്‍ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ അന്വേഷണം നടത്തുന്ന കാര്യം സർക്കാർ കോടതിയെ അറിയിക്കാനാണ് സാധ്യത.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം, ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്.
Latest news
വന്യമൃഗങ്ങളെ കാണാം,വനസൗന്ദര്യം നുകരാം,ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തെത്താം; ആനക്കല്ല് ജംഗിൾ സഫാരി ബംബർ ഹിറ്റ്
പ്രകാശ് ചന്ദ്രശേഖർ
തൃശൂർ;വനംവകുപ്പിന്റെ ആനക്കല്ല് ജംഗിൾ സഫാരിയിൽ പങ്കാളികളാവാൻ എത്തുന്ന വിദേശിയർ ഉൾപ്പെയുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധന.
തൊട്ടടുത്ത്, സുരക്ഷിതമായി വന്യമൃഗങ്ങളെയും മയിലും വേഴാമ്പുകളും അടക്കം പക്ഷികൂട്ടങ്ങളെയും മറ്റും കാണുന്നതിനും വന സൗന്ദര്യം ആവോളം ആസ്വദിയ്ക്കുന്നതിനും സാധിയ്ക്കും വിധമാണ് വനംവകുപ്പ് സഫാരി ഒരുക്കിയിട്ടുള്ളത്.
കൂടാതെ പ്രശസ്തമായ ആതിരപ്പിള്ളി വെള്ളച്ചാട്ടം കൈ എത്തും ദൂരത്തിൽ കാണാനുള്ള അവസരവും ഇതുവഴി സഞ്ചാരികൾക്ക് ലഭിയ്ക്കും.
വനംവകുപ്പ് വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ ആതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ,ജനവാസമേഖലയിൽ നിന്നും 18 കിലോമീറ്ററോളം അകലെ ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആനക്കല്ല്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം പദ്ധയിൽ ഉൾപ്പെടുത്തി ഇവിടേയ്ക്ക് ജീപ്പ് സഫാരി ആരംഭിയ്ക്കുന്നത്.
ആതിരപ്പിള്ളി ഫോറസ്റ്റ് ഡിവിഷനിലെ 15-ാം ബ്ലോക്കിൽ ഉൾപ്പെടുന്ന ആതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നാണ്് സഫാരി ആരംഭിയ്ക്കുന്നത്.ആറ് പേർ വീതമുള്ള സംഘങ്ങളായിട്ടാണ് വിനോദ സഞ്ചാരികളെ സഫാരിയിൽ ഉൾപ്പെടുത്തുക.തോക്കേന്തിയ ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറുമാണ് സംഘത്തിലെ മറ്റംഗങ്ങൾ.
പ്ലാന്റേഷൻ കോർപ്പറേഷൻ പാട്ടത്തിനെടുത്തിട്ടുള്ള തോട്ടങ്ങളിലൂടെയാണ് യാത്രയുടെ മുന്നോട്ടുപോകുന്നത്.തോട്ടങ്ങൾ എന്നാണ് പറയുന്നതെങ്കിലും കാഴ്ചയിൽ നിബിഡ വനത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുക.ആനക്കൂട്ടങ്ങളുടെ പ്രധാന താവളമാണ് ഈ തോട്ടങ്ങൾ.പാതയുടെ ഇരുപുറത്തും ഒട്ടുമിക്ക സമയങ്ങളിലും ആനകളെ കാണാം.
കരടി, പുലി,കാട്ടുപോത്ത് , മ്ലാവ് എന്നിവയും പാതയോരങ്ങളിൽ എത്തുന്നുണ്ട്.പാതയിൽ പലയിടത്തും മയിലുകളെ ഒറ്റയ്ക്കും കൂട്ടമായും കാണാൻ സാധിയ്ക്കും.
മരക്കൊമ്പുകളിൽ കണ്ണോടിച്ചാൽ മലയണ്ണാനെയും വേഴാമ്പലിനെയും മറ്റും കാണാം.ഭീമൻ മലമ്പാമ്പുകളും ഇടയ്ക്ക് പാതയോരത്ത് ദർശനം നൽകാറുണ്ട്.
യാത്രയിൽ കുറച്ചുഭാഗം മാത്രമാണ് ടാർ റോഡുള്ളത്.പിന്നീട് യാത്ര അവസാനിയ്ക്കുന്ന ആനക്കല്ല് ക്യാമ്പ് സ്റ്റേഷൻ വരെ ഓഫ് റോഡ് യാത്രയാണ് സാധ്യമാവുക.
ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് തന്നെ പാതയുടെ ഇരുപുറത്തുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിലാണ് സഫാരി വാഹനം രൂപപ്പെടുത്തിയിട്ടുള്ളത്.
ആനക്കല്ലിനോട് അടുത്താണ് ആതിരപ്പിള്ളി വെള്ളച്ചാട്ടിന്റെ മറുപുറം കാണാൻ സന്ദർശകർക്ക് അവസരം ലഭിയ്ക്കുക.
വനപാതയിലുടെ ഏതാണ്ട് 150 മീറ്റളോളം നടന്നാൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് താഴ്ഭാഗത്തെത്താം.നിരവധി സിനിമകളുടെ ഗാനചിത്രീകതരണം ഈ ഭാഗത്ത് നടന്നിട്ടുണ്ട്്.
ജീപ്പ് നിർത്തുന്ന ഭാഗത്ത് നിന്നാൽ പരന്നൊഴുകുന്ന പുഴ, പാറയിടുക്കിലൂടെ താഴേയ്ക്ക് പതിയ്ക്കുന്ന മനോഹര ദൃശ്യം ആസ്വദിയ്ക്കാം.
ആനക്കല്ലിലെ ക്യാമ്പിംഗ് സ്റ്റേഷനിൽ സഞ്ചാരികൾക്ക് ആൽപസമയം വിശ്രമത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഇവിടെ ലഘുഭക്ഷണവും വെള്ളവും ലഭിയ്ക്കും.
യാത്രയ്ക്കിടയിൽ വനമധ്യത്തിൽ ഏദേശം 30 മീറ്ററോളം ഉയരത്തിൽ വലിയ മരത്തിൽ തീർത്തിട്ടുള്ള ഏറുമാടത്തിൽ കയറുന്നതിനും ചുറ്റുമുള്ള കാഴ്ചകൾ വീക്ഷിയ്ക്കുന്നതിനും അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചാലക്കൂടി പുഴയുടെ തീരപ്രദേശത്തുകൂടി കൂടിയാണ് പാത കടന്നുപോകുന്നത്.പുഴയിലെ പാറപ്പുറത്ത് മുതലകൾ വിശ്രമിയ്ക്കുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു.
വൈകുന്നേരങ്ങളിൽ ഒട്ടുമിക്കപ്പോഴും കപ്പപുഴുങ്ങിയതും കാന്തരി ചമ്മന്തിയും ഏലയ്ക്കാ ഇട്ട കട്ടൻചായയുമായിരിക്കും സഞ്ചാരികൾക്ക് ലഭിയ്ക്കുക.
ജീപ്പ് സഫാരിയ്ക്ക് പുറമെ നാടുകാണി മലയിലേയ്ക്ക് ട്രക്കിംഗും ചാലക്കുടി പുഴയോരത്ത് ക്യാമ്പിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.
ആറ് പേർ അടങ്ങുന്ന സംഘത്തിന് പതിനായിരം രൂപയും ഒരാൾക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയുമാണ് സഫാരിയുടെ ഫീസ് നിരക്ക്.യാത്രയ്ക്ക് താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ- 8547601991
Latest news
നടി കനകലത അന്തരിച്ചു
തിരുവനന്തപുരം ; പ്രിയം, ആദ്യത്തെ കണ്മണി അടക്കം നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്.
കുറച്ച് വർഷമായി മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച് കനകലത ചികിത്സയിലായിരുന്നു.കഴിഞ്ഞ വർഷം സഹോദരി വിജയമ്മ ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കനകലതയുടെ അസുഖ വിവരം വെളിപ്പെടുത്തിയത്. 2021 ഓഗസ്റ്റിലാണ് കനകലതയ്ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ട്, വിശദപരിശോധനയ്ക്ക് വിധേയയായതോടെ ഡിമൻഷ്യയുടെ തുടക്കമാണെന്നും തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തിയിരുന്നു
Latest news
3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news4 weeks ago
ചെമ്മീൻ കറി വില്ലനായി: യുവതിക്ക് ദാരുണാന്ത്യം
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍